Culture
സോഷ്യല്‍മീഡിയ കാലത്തെ സി.പി.എം ബിംബങ്ങള്‍

വാസുദേവന്‍ കുപ്പാട്ട്
ക്ഷേത്രാരാധന ഉള്‍പ്പെടെ ഒരുതരം ആരാധനയും വെച്ചുപൊറുപ്പിക്കാത്ത പാര്‍ട്ടിയാണ് സി. പി.എം. ബിംബാരാധനയുടെ കാര്യം പിന്നെ പറയാനുമില്ല. നാട്ടുകാരും പാര്‍ട്ടി ബന്ധുക്കളും അറിയാതെ കാടാമ്പുഴയില്‍ പൂമൂടല്‍ നടത്തിയ നേതാവിന്റെ കാര്യം നമുക്ക് ഓര്‍മയുണ്ട്. എത്ര പൂമൂടിയാലും രക്ഷ കിട്ടാത്ത അവസ്ഥയിലാണ് അദ്ദേഹമെന്ന് ശത്രുക്കള്‍ പറഞ്ഞു നടക്കുന്നുണ്ട്. അതവിടെ നില്‍ക്കട്ടെ. ബിംബാരാധനയിലേക്ക് വരാം.
ആരാധനയും വ്യക്തിപൂജയും പാര്‍ട്ടിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യങ്ങളാണ്. സാക്ഷാല്‍ ഇ.എം.എസിനെ വരെ വിമര്‍ശനബുദ്ധിയോടെ സമീപിച്ച പാര്‍ട്ടി അദ്ദേഹത്തെയും അതിരുവിട്ട് ആരാധിച്ചിട്ടില്ല. എ.കെ.ജി, ഇ.കെ നായനാര്‍ തുടങ്ങിയ ജനകീയ നേതാക്കളും പാര്‍ട്ടിയുടെ കീഴില്‍ നിന്നാണ് വളര്‍ന്നു പന്തലിച്ചത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയ എന്ന ദുര്‍ഭൂതം പാര്‍ട്ടിയെയും ബാധിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി പ്രവര്‍ത്തനം വാട്‌സ് ആപ്പിലും ഫെയ്‌സ്ബുക്കിലും ഒതുങ്ങുന്ന ഇക്കാലത്ത് ആരാധനയുടെ കാര്യം പറയാനുണ്ടോ എന്നാണ് പാര്‍ട്ടി ബന്ധുക്കളുടെ ചോദ്യം.
പറഞ്ഞുവന്നത് പാര്‍ട്ടിയേക്കാള്‍ വളര്‍ന്നുപോകുന്ന ഒരു നേതാവിന്റെ കാര്യമാണ്. അത് മറ്റാരുമല്ല. പി. ജയരാജന്‍ തന്നെ. വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെങ്കിലും പി. ജയരാജന്റെ രാഷ്ട്രീയമൂല്യം ഒട്ടും കുറഞ്ഞിട്ടില്ല അല്‍പം കൂടിയിട്ടേയുള്ളുവെന്നാണ് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. കണ്ണൂരിന്റെ പൊന്നോമന പുത്രനായ ജയരാജനെ അണികളും ആരാധകരും എങ്ങനെയെല്ലാം പൂജിക്കുന്നില്ല! സാക്ഷാല്‍ ശ്രീകൃഷ്ണന്റെ അവതാരം എന്നുവരെ പറഞ്ഞുകളഞ്ഞില്ലേ സഖാക്കള്‍.
ആര്‍.എസ്.എസ് സംഘം ശ്രീകൃഷ്ണാഷ്ടമി മഞ്ഞ പട്ടുടുത്ത് ആഘോഷിക്കുമ്പോള്‍ നമുക്കും വേണം അത്തരത്തിലൊന്ന് എന്ന് തീരുമാനിച്ച നേതാവാണ് ജയരാജന്‍. പിന്നെ താമസിച്ചില്ല. കണ്ണൂര്‍ തെരുവോരങ്ങളില്‍ സി.പി.എം വക ജന്മാഷ്ടമി ആഘോഷം അരങ്ങേറി. അങ്ങനെയെല്ലാമാണ് ജയരാജന്‍ സഖാക്കളുടെ ഒറ്റച്ചങ്കായി മാറിയത്. അതുകൊണ്ടുതന്നെ ഇരട്ടചങ്കിന് ഇവിടെ സ്ഥാനമില്ല. പാര്‍ട്ടിക്കുവേണ്ടി പട നയിച്ച് നിരവധി കഷ്ടനഷ്ടങ്ങള്‍ ഏറ്റുവാങ്ങിയവനാണ് ജയരാജന്‍. അതിന് ത്യാഗം എന്നാണ് പാര്‍ട്ടി ഭാഷയില്‍ പറയുക. ജയരാജന്‍ അക്രമ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ് എന്നൊക്കെ എതിരാളികള്‍ പറയും.
അതാരും കണക്കിലെടുക്കേണ്ട. ഏതക്രമം കാണിച്ചും പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക എന്നതാണ് പരമമായ ലക്ഷ്യം. അങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ ഒരു കൂട്ടം അനുയായികളും ആരാധകരും ഉണ്ടാവുക സ്വാഭാവികം. ജയരാജേട്ടന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്. ശ്രീകൃഷ്ണന്‍ ആയുധമെടുത്തില്ല. അര്‍ജ്ജുനനെക്കൊണ്ട് ആയുധമെടുപ്പിച്ചു. കൗരവരോട് യുദ്ധം ചെയ്യിപ്പിച്ചു. ഒടുവില്‍ എന്തുണ്ടായി. ഭീഷ്മര്‍ ഉള്‍പ്പെടെയുള്ള കൗരവപ്പടയെ പാണ്ഡവന്മാര്‍ തറപറ്റിച്ചു.
അതുപോലെയാണ് ജയരാജന്‍. അങ്ങനെയുള്ള ജയരാജനെ പാര്‍ട്ടി എതിരാളികള്‍ക്ക് വിട്ടുകൊടുക്കാന്‍ സഖാക്കള്‍ക്ക് സാധിക്കില്ല. അവര്‍ ജയരാജന്‍ സഖാവിനെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കും. അതിന് ആരും കണ്ണുരുട്ടിയിട്ട് കാര്യമില്ല. പി.ജെ ആര്‍മി ഇവിടെ വാഴുക തന്നെ ചെയ്യും.
ചെ ഗുവേരയുടെയും ഫിഡല്‍ കാസ്‌ട്രോയുടെയും മറ്റും ഓര്‍മകള്‍ ഇരമ്പാന്‍ സമയമായി. അവരുടെ പട്ടാളക്കുപ്പായങ്ങളോട് ചേര്‍ത്തുവെക്കാവുന്ന ഒരു കുപ്പായം ജയരാജനെ അണിയിക്കണം. അതാണ് പി.ജെ ആര്‍മിയുടെ ഉള്ളിലിരിപ്പ്. സഖാവ് പിണറായി വിജയന് ഇതില്‍ കാര്യമില്ല. സഖാവ് നാടു ഭരിക്കട്ടെ. കണ്ണൂരിലെ പാര്‍ട്ടി ഭരിക്കാന്‍ വരേണ്ട. അതിന് പി.ജെ ആര്‍മിയുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പാര്‍ട്ടി നേതൃത്വത്തിന് വെറുതെയിരിക്കാന്‍ സാധിക്കുമോ? പാര്‍ട്ടി തത്വശാസ്ത്രത്തേക്കാള്‍ വളര്‍ന്ന ഒരു നേതാവിനെ എന്തുചെയ്യും. ആരാധനയുടെ രൂപവും സ്വഭാവവും ഒന്നു നിയന്ത്രിക്കുക തന്നെ. അതാണ് പിണറായി ചെയ്തത്. ഇത്തരം ബിംബാരാധന ഇവിടെ പറ്റില്ല എന്ന് കര്‍ശന നിര്‍ദേശം കൊടുത്തിരിക്കുകയാണ്. പാര്‍ട്ടിയാണ് വലുത്. നേതാവല്ല എന്ന് കട്ടായമായി പറഞ്ഞു. ഫ്‌ളക്‌സ് ബോര്‍ഡുകളും മറ്റും എടുത്തുമാറ്റാന്‍ നിര്‍ദേശം നല്‍കി. ജയരാജന്റെ അപ്രമാദിത്വം അംഗീകരിക്കാന്‍ പറ്റില്ലെന്ന് പിണറായി പരസ്യമായി പറഞ്ഞു. അഥവാ പറയാതെ പറഞ്ഞു. എന്നിട്ടെന്ത്? സോഷ്യല്‍ മീഡിയയില്‍ ആഘോഷത്തിന് ഒട്ടും കുറവില്ല. ഒടുവില്‍ ജയരാജന്‍ തന്നെ മട്ടുപ്പാവിലെത്തി ആരാധകരോട് അപേക്ഷിച്ചു എന്നെ ആരാധിക്കുന്നതിന്റെ കടുപ്പം ഒന്നു കുറക്കൂ പ്ലീസ്… അതും ഏറ്റിട്ടില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പി.ജെയെ ആരാധിക്കുന്നതിനും പൂജിക്കുന്നതിനും ഒരു കുറവും വരുത്തില്ല എന്നാണ് കണ്ണൂര്‍ സഖാക്കളുടെ നിലപാട്. ഇതെല്ലാം കണ്ട് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം തട്ടിയെടുത്ത എം.വി ജയരാജന്‍ മൂക്കത്ത് വിരല്‍വെക്കുന്നു. ഇതിന്റെയെല്ലാം മുന്നില്‍ ഞാനാര്? മന്ത്രിയായി സ്ഥാനക്കയറ്റം കിട്ടിയ ഇ.പി ജയരാജനാവട്ടെ ഇതൊന്നും ഞാന്‍ കണ്ടില്ല, കേട്ടില്ല എന്ന മട്ടില്‍ നടക്കുകയാണ്.
പി.ജെ ആര്‍മി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പാര്‍ട്ടിഗ്രാമങ്ങളില്‍നിന്ന് നീക്കിതുടങ്ങി. പ്രാദേശിക നേതൃത്വം ഇടപെട്ടാണ് ബോര്‍ഡുകള്‍ മാറ്റിയത്. എന്നാല്‍, പി. ജയരാജന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുമ്പോള്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഇപ്പോഴും അവിടെയുണ്ട്. അത് മാറ്റാന്‍ സാധിച്ചിട്ടില്ല. ജയരാജ സ്തുതികളുമായി അത്തരം ബോര്‍ഡുകള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കുമ്പോള്‍ പുതിയ ബോര്‍ഡുകള്‍ മാറ്റിയിട്ട് എന്തുകാര്യം എന്നാണ് പാര്‍ട്ടിയിലെ ചിലര്‍ ചോദിക്കുന്നത്. അതിനിടെ ഫെയ്‌സ്ബുക്ക് പേജിന്റെ പേര് മാറ്റണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.
ഇത്തരമൊരു നിര്‍ദേശം പി. ജയരാജനില്‍ നിന്നുതന്നെയാണത്രെ ഉയര്‍ന്നുവന്നത്. ഇക്കാര്യത്തില്‍ ആരാധകര്‍ക്ക് ഏകാഭിപ്രായമില്ല. ചിലര്‍ പഴയ പേരില്‍ തന്നെ തുടരണം എന്നു പറയുന്നു. ചിലര്‍ പേര് മാറ്റണമെന്ന ജയരാജന്റെ ഇംഗിതം നടക്കട്ടെ എന്ന് കരുതുന്നു. ഏതായാലും ഫെയ്‌സ്ബുക്ക് തീരെ വേണ്ട എന്നാരും ഇതുവരെ പറഞ്ഞിട്ടില്ല. സോഷ്യല്‍മീഡിയയെ അങ്ങനെ ഉപേക്ഷിക്കാന്‍ പറ്റില്ലെന്ന് സോഷ്യലിസ്റ്റ് സന്ദേശം വഹിക്കുന്ന പാര്‍ട്ടിക്കാര്‍ക്ക് ഏതായാലും അറിയാം.
അതിനിടെ ജയരാജനെ ഒതുക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ശ്രമിക്കുന്നതായി കരന്യൂസ് ഉണ്ടായിരുന്നു. അതിന്റെ ഭാഗമായാണത്രെ ടിയാനെ വടകരയില്‍ മത്സരിപ്പിച്ചത്. എങ്ങാനും പാര്‍ലമെന്റില്‍ പോയി തുലയട്ടെ എന്നാണ് ഇക്കൂട്ടര്‍ കരുതിയത്. എന്നാല്‍ അത് വിജയിച്ചില്ല. ജയരാജന്‍ വീണ്ടും കണ്ണൂരില്‍ പൊങ്ങി. പാര്‍ട്ടി സെക്രട്ടറി സ്ഥാനം നേരത്തെ വിട്ടിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം എന്ന തിണ്ണബലത്തിലാണ് ഇപ്പോള്‍ ഇരിപ്പും നടപ്പും. അങ്ങനെ പാര്‍ട്ടിയില്‍ ഒരു അരുക്കാക്കാന്‍ ചിലര്‍ നടത്തിയ കുത്സിതശ്രമം സഖാവ് ജയരാജന്‍ തിരിച്ചറിയുന്നുണ്ട്.
അതിനുള്ളമറുമരുന്നാണോ ആരാധകര്‍ ഫെയ്‌സ്ബുക്ക് വഴി തയാറാക്കുന്നത് എന്നാണ് ഇനി അറിയാനുള്ളത്.
ഏതായാലും കണ്ണൂര്‍ പാര്‍ട്ടിക്കകത്ത് ജയരാജനിസവും ജയരാജനല്ലാത്ത ഇസവും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു കാലത്ത് പിണറായിയും കോടിയേരിയും ജയരാജന്മാരും അടക്കിവാണ കണ്ണൂര്‍ സാമ്രാജ്യത്തിന് വിള്ളല്‍ വീണിരിക്കുന്നു. വിഭാഗീയത എന്നാണ് ആ വിള്ളലിനെ വിളിക്കേണ്ട പേര്. വി.എസ് ഒതുങ്ങിയതോടെ വിഭാഗീയത അവസാനിച്ചു എന്ന് സമാധാനിച്ചിരുന്ന പാര്‍ട്ടിക്ക് പുതിയ നീക്കങ്ങള്‍ തലവേദനയാവുകയാണ്. എന്തെല്ലാം പുതിയ തര്‍ക്കങ്ങളും അസ്വസ്ഥതകളുമാണ് പ്രസ്ഥാനത്തെ പൊതിയുന്നത്? സി.ഒ.ടി നസീര്‍ വധശ്രമക്കേസ്, ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ… ഇവിടെയെല്ലാം ഒരു ഭാഗത്ത് ജയരാജനുണ്ട്. സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറയുമ്പോഴും തലശ്ശേരി എം.എല്‍.എ ഷംസീറിന്റെ പേര് ഉയര്‍ന്നുകേള്‍ക്കുകയാണ്.
ഷംസീറിന്റെ അടുത്ത അനുയായികള്‍ അറസ്റ്റിലായി. ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യക്ക് പ്രേരണയായത് നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളയുടെ കടുത്ത നിലപാടാണെന്ന് വ്യക്തമായിരിക്കുകയാണ്. ജയരാജന്റെ ശിപാര്‍ശ എത്തിയതോടെയാണത്രെ നഗരസഭ അധ്യക്ഷ ചുവപ്പ് കണ്ട കാളയെ പോലെ പ്രക്ഷുബ്ധയായത്. എന്നാല്‍ പിന്നെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്ന പ്രശ്‌നമേയില്ല എന്നാണ് ചെയര്‍പേഴ്‌സണ്‍ പറഞ്ഞത്. സി.പി. എം ജില്ലാ കമ്മിറ്റി അംഗമായ ശ്യാമള ടീച്ചര്‍ക്ക് ഈ സംഭവത്തില്‍ പിഴവ് പറ്റിയെന്ന് പി. ജയരാജന്‍ ഉറപ്പിച്ചുപറയുമ്പോള്‍ നഗരസഭ അധ്യക്ഷയെ തൊടാന്‍ പറ്റില്ലെന്നാണ് പിണറായി പറയുന്നത്. ഒരു കാര്യം ഉറപ്പാണ്. പി. ജയരാജനെ ഒതുക്കാന്‍ പാര്‍ട്ടിയില്‍ കൂട്ടായ ശ്രമം തുടങ്ങിയിട്ട് ഏറെയായി. പിണറായിയും കോടിയേരിയും മറ്റു ജയരാജന്മാരും പി.ജെയെ ഒതുക്കുന്ന കാര്യത്തില്‍ ഒറ്റക്കെട്ടാണ് എന്നുവേണം കരുതാന്‍.
പാര്‍ട്ടിയുടെ ശാക്തിക ചേരിയായിരുന്ന കണ്ണൂര്‍ ലോബി പുതിയ സമവാക്യങ്ങള്‍ തേടുകയാണ്. പി.ജെയെ ഒഴിവാക്കിക്കൊണ്ടുള്ള നീക്കങ്ങളാണ് നടക്കുന്നത്. ജയരാജന് പക്ഷേ അണികളുണ്ട്. ആരാധകരും കുറവല്ല. തെരുവിലെ ഫ്‌ളക്‌സുകള്‍ പാര്‍ട്ടി അധികാരം ഉപയോഗിച്ച് നീക്കം ചെയ്യാം. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ തരംഗങ്ങളെ എങ്ങനെ പ്രതിരോധിക്കും. സാക്ഷാല്‍ ജയരാജന്‍ പറഞ്ഞിട്ടുപോലും ആരാധകര്‍ അടങ്ങുന്നില്ല. അപ്പോള്‍ പിന്നെ മറ്റുള്ളവര്‍ പറഞ്ഞിട്ട് എന്തുകാര്യം.
അതിനിടയിലാണ് ബിനോയി കോടിയേരിയുടെ വിഷയം കത്തിപടരുന്നത്. തെരഞ്ഞെടുപ്പ് വേളയില്‍ പോലും പുറത്തുകടക്കാതെ സൂക്ഷിച്ചുവെച്ച ബിനോയി വിഷയം ഇപ്പോള്‍ പുറത്തുവന്നതിന്റെ പിന്നില്‍ ആരായിരിക്കും എന്ന അന്വേഷണവും പാര്‍ട്ടിക്കകത്ത് ശക്തമാണ്. ഭാവിയില്‍ അതും പി.ജെയുടെ നേരെ വന്നു കൂടായ്കയില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയം ഇരുത്തി ചിന്തിപ്പിക്കേണ്ട നിര്‍ണായക സന്ധിയില്‍ തന്നെയാണ് വിഭാഗീയതയുടെ പുതിയ അവസ്ഥകള്‍ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് പുറത്തുവരുന്നത്. വരുംനാളുകളില്‍ പാര്‍ട്ടി ഇതിനെ എങ്ങനെ നേരിടും എന്നാണ് ഇനി അറിയാനുള്ളത്.
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
kerala
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india3 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
india3 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket3 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
kerala3 days ago
സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന