Connect with us

Video Stories

ഉത്തര കൊറിയ വിട്ടുവീഴ്ചക്കില്ല അനുരഞ്ജനത്തിന് അമേരിക്ക

Published

on

 

ഉത്തര കൊറിയ അക്ഷരാര്‍ത്ഥത്തില്‍ ആണവ ശക്തിയായെന്ന് തെളിയിക്കുന്നതാണ് അവരുടെ ഏറ്റവും ഒടുവിലത്തെ പരീക്ഷണം. ഓരോ പരീക്ഷണം കഴിയുമ്പോഴും അമേരിക്ക ഉള്‍പ്പെടെ വന്‍ ശക്തികള്‍ നല്‍കുന്ന താക്കീതും ഭീഷണിയുമൊന്നും വിലപ്പോകുന്നില്ല. കനത്ത പ്രഹരശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഹാവ്‌സാംഗ്-15) വിജയകരമായി പരീക്ഷിച്ച ശേഷം ഭരണാധികാരി കിം ജോങ് ഉന്‍ ആണവ ശേഷി സ്വായത്തമാക്കിയതായി നടത്തിയ പ്രഖ്യാപനം ലോകത്തിന് ഭീഷണിയാണ്.
ഈ വര്‍ഷം സെപ്തംബറില്‍ ഹാവ്‌സാംഗ്-14 പരീക്ഷണം നടത്തിയതിലെ പോരായ്മ പരിഹരിച്ചാണത്രെ പുത്തന്‍ പരീക്ഷണം. 13,000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. അമേരിക്കയുടെ ഏത് ഭാഗത്തേക്കും തിരിച്ചുവിടാനാവും. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിയന്‍ ഓഫ് കണ്‍സേര്‍സണ്‍സ് സയന്റിസ്റ്റും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. യുദ്ധത്തെ കുറിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പലതവണ ഭീഷണി മുഴക്കി. ഉത്തര കൊറിയയെ തകര്‍ക്കുമെന്ന് യു.എന്നിലെ അമേരിക്കന്‍ പ്രതിനിധി നിക്കിഹാലെയുടെ പ്രസ്താവനയും വന്നു. കനത്ത തിരിച്ചടി നല്‍കുമെന്ന ഭീഷണിയിലായിരുന്നു ശേഷവും ഉത്തരകൊറിയ. ആണവ പ്രശ്‌നത്തില്‍ കൊറിയയെ പ്രകോപിപ്പിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്ന റഷ്യന്‍ പ്രസിഡണ്ട് വഌഡ്മിര്‍പുട്ടിന്റെ സമീപനത്തോടെ റഷ്യന്‍ നിലപാട് പുറത്തുവരുന്നുമുണ്ട്.
രണ്ടര കോടി ജനസംഖ്യയുള്ള ഉത്തര കൊറിയ ആരുടെ മുന്നിലും കീഴടങ്ങില്ലെന്ന നിലപാടില്‍ തന്നെയാണ്. ന്യൂക്ലിയര്‍ മിസൈല്‍ പരീക്ഷണം നിരവധി തവണ നടത്തിക്കഴിഞ്ഞു. യു.എന്‍ രക്ഷാസമിതി നിരവധി തവണ ചേര്‍ന്നുവെങ്കിലും ഉത്തര കൊറിയയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഉപരോധത്തിലൂടെ ഉത്തര കൊറിയയെ വരുതിയിലാക്കാമെന്നായിരുന്നു യു.എന്‍ രക്ഷാസമിതിയും അമേരിക്കയും ആഗ്രഹിച്ചിരുന്നത്. പക്ഷെ, ഉത്തര കൊറിയ ഇതിലൊന്നും വഴങ്ങുന്നില്ല. ട്രംപിന്റെ ഭീഷണിയെ അതേ നാണയത്തില്‍ നേരിടുകയാണ് കിം ജോങ് ഉന്‍. രണ്ടും ഒരേ സ്വഭാവക്കാരാണ്. വായാടിത്തം വേണ്ടതിലേറെ. അമേരിക്ക യുദ്ധകപ്പലുകള്‍ കൊറിയന്‍ തീരത്തേക്ക് അയച്ചു. ജപ്പാന്‍ യുദ്ധ കപ്പല്‍ തീരത്ത് വന്നു. അവയിലൊന്നും കുലുങ്ങാതെ, അതിര്‍ത്തി ലംഘിച്ചാല്‍ തകര്‍ക്കുമെന്നായിരുന്നു കിം ജോങ് ഉന്‍. അമേരിക്കയുടെയും ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും അഭ്യാസങ്ങള്‍ പലതവണ നടന്നു. ഉത്തര കൊറിയ എന്ന കമ്മ്യൂണിസ്റ്റ് രാജ്യത്തോട് ഏറ്റവും അടുത്ത സൗഹൃദ ബന്ധമുള്ള ചൈനയുടെ സഹകരണം അമേരിക്ക തേടി. പക്ഷെ, അവയൊന്നും ഫലം കണ്ടില്ല. വീണ്ടും വീണ്ടും മിസൈല്‍ പരീക്ഷണം. ലോകത്ത് സൈനിക ശേഷിയില്‍ 98-ാമത്തെ രാഷ്ട്രമാണത്രെ ഉത്തര കൊറിയ. എല്ലാ പൗരന്മാര്‍ക്കും സൈനിക പരിശീലനം നല്‍കുന്നു. ഏകാധിപതിയായ കിം ജോങ് ഉന്‍ ഉത്തര കൊറിയയില്‍ സര്‍വാധികാരിയാണ്. ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. വിരുദ്ധ നിലപാട് സ്വീകരിച്ചവരുടെ അന്ത്യം ഭയാനകമായിരുന്നു. ഇവയൊക്കെ പാശ്ചാത്യ കുപ്രചാരണമാണോ, അല്ലയോ എന്ന വസ്തുത ഭാവിയില്‍ അറിയാനിരിക്കുന്നു. ഉഗാണ്ടയിലെ ഈദി അമീനെയും ലിബിയന്‍ നേതാവ് മുഅമ്മര്‍ ഖദ്ദാഫിയെയും ഭീകര ഭരണാധികാരികളാക്കിയ പാശ്ചാത്യലോകം പക്ഷെ യഥാര്‍ത്ഥ ഭീകരരും ഏകാധിപതികളുമായ ഭരണാധികാരികളെ വെള്ള പൂശുന്നതും കണ്ടതല്ലോ.
ഇറാന്‍ ആണവ പ്രശ്‌നത്തിലുണ്ടായ പരിഹാരം ഉത്തര കൊറിയന്‍ പ്രശ്‌നത്തിലും ഉണ്ടാകണമെന്നാണ് കമ്മ്യൂണിസ്റ്റ് ചൈനയും മുന്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ റഷ്യയും ആഗ്രഹിച്ചത്. ഇതിനുള്ള ‘റോഡ് മാപ്പ്’ തയാറാക്കണമെന്ന് ഇരു രാഷ്ട്രങ്ങളും നിര്‍ദ്ദേശിച്ചു. എന്നാല്‍ ഒബാമ ഭരണ കാലത്തുണ്ടാക്കിയ ഇറാന്‍ ആണവ കരാറിനെ തള്ളിപ്പറയുന്ന ട്രംപിനെ എങ്ങനെ വിശ്വാസത്തിലെടുക്കുമെന്നാണ് കിം ജോങ് ഉന്നിന്റെ ചോദ്യം. രക്ഷാസമിതിയിലെ പഞ്ചമഹാ ശക്തികളും ജര്‍മ്മനിയും സംയുക്തമായി ഇറാനുമായി ദീര്‍ഘകാലം നടത്തിയ ചര്‍ച്ചയില്‍ രൂപമെടുത്ത കരാറിനെയാണ് ഡൊണാള്‍ഡ് ട്രംപ് തള്ളിപ്പറയുന്നത്. ലോക വേദിയില്‍ അമേരിക്കയുടെ വിശ്വാസ്യത തകര്‍ക്കുന്ന ഈ സമീപനത്തോട് സഖ്യരാഷ്ട്രങ്ങള്‍ ഒന്നടങ്കം വിയോജിക്കുന്നു. മാത്രമല്ല, ഇറാന് എതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ സ്വീകരിച്ച നീക്കം കരാറിന്റെ ലംഘനവുമായി. ഈ സാഹചര്യത്തില്‍ ഇറാന്‍ ആണവ പ്രശ്‌നത്തിലുണ്ടായ ചര്‍ച്ച മാതൃകയായി പിന്‍പറ്റാന്‍ ആരും മുന്നോട്ട് വരുന്നില്ല. അമേരിക്കയുടെ നയതന്ത്ര രംഗത്തെ പരാജയമാണിത്. ട്രംപ് ഏതവസരത്തിലും ഇവയൊക്കെ തള്ളിപ്പറഞ്ഞേക്കുമെന്നാണ് ആശങ്ക. ചൈനയുടെ വാണിജ്യ താല്‍പര്യം ചൂഷണം ചെയ്ത് ഉത്തര കൊറിയയെ നിയന്ത്രിക്കാമെന്നായിരുന്നു ട്രംപിന്റെ ലക്ഷ്യം. ഇത് സംബന്ധിച്ച് കടുത്ത സമ്മര്‍ദ്ദവുമായി ട്രംപ് ചൈന സന്ദര്‍ശിക്കുകയും ചെയ്തുവെങ്കിലും ചൈനീസ് നേതൃത്വത്തിന്റെ ‘ഞാണിന്മേല്‍ കളി’യില്‍ അവയും വിജയിച്ചില്ല.
ഉത്തര കൊറിയക്കെതിരെ ഏകപക്ഷീയ നീക്കം വിലപ്പോകില്ലെന്ന് ഐക്യരാഷ്ട്ര രക്ഷാസമിതിക്കും അമേരിക്കന്‍ നേതൃത്വത്തിനും ബോധ്യമായി. അനുരഞ്ജനത്തിന്റെ മാര്‍ഗമാണ് ശരിയെന്നാണ് ട്രംപിനും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സിനും അവസാനമുള്ള തിരിച്ചറിവ്. അമേരിക്കയുടെ നയതന്ത്രനീക്കം ഇപ്പോള്‍ ആ വഴിക്കാണത്രെ. അതേസമയം, ‘2018 ഉത്തര കൊറിയയുടെ വര്‍ഷം’ എന്നാണ് കിം ജോങ് ഉന്‍ വിശേഷിപ്പിക്കുന്നത്. ‘യുദ്ധം ആദ്യം തുടങ്ങില്ല’ എന്നും ജോങ് ഉന്‍ നിലപാടെടുത്തിട്ടുണ്ട്. ആക്രമണം ഉണ്ടായാല്‍ അമേരിക്കയെ ഭസ്മമാക്കുമെന്നും കൂടുതല്‍ ആണവ പരീക്ഷണം നടത്തുന്നതില്‍ നിന്ന് പിറകോട്ടില്ലെന്നും കിം ജോങ് ഉന്നിന്റെ ഭീഷണിയെ നേരിടാനാവാതെ ലോക രാഷ്ട്രങ്ങള്‍ മൗനത്തിലാണ്.
മധ്യപൗരസ്ത്യ ദേശത്തെ രാഷ്ട്രങ്ങളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും വന്‍ശക്തി സമ്മര്‍ദ്ദം ശക്തമാക്കിയും ഇറാനെ വരുതിയിലാക്കിയത് പോലുള്ള നീക്കം ഉത്തര കൊറിയയോട് കാണിക്കാനാവില്ല. ഇസ്രാഈലിന്റെ താല്‍പര്യം മധ്യപൗരസ്ത്യ കാര്യത്തില്‍ അമേരിക്കക്ക് വളരെ പ്രധാനമാണല്ലോ. മധ്യപൗരസ്ത്യ ദേശത്ത് സുന്നി-ശിയാ ചേരിതിരിവ് സൃഷ്ടിച്ച് ഒരു വിഭാഗത്തെ കൂടെനിര്‍ത്താനുള്ള അമേരിക്കയുടെ തന്ത്രപരമായ നീക്കം വിജയം കണ്ടിട്ടുണ്ട്. സുന്നി-ശിയാ ചേരിതിരിവ് വ്യാപകമായതിന് പുറമേ, അറബ് രാജ്യങ്ങള്‍ക്കിടയിലും ഭിന്നത സൃഷ്ടിക്കുന്നതില്‍ അമേരിക്ക വിജയിച്ചു. മധ്യപൗരസ്ത്യ ദേശത്ത് അമേരിക്കയുടെ പ്ലാന്‍ വിജയിച്ചുവെങ്കിലും ഉത്തര കൊറിയന്‍ ആണവ പ്രശ്‌നത്തില്‍ ഈ ദൃശതന്ത്രം വിലപ്പോവുന്നില്ല. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായ ചൈനയെയും ഉത്തര കൊറിയയെയും തമ്മിലടിപ്പിക്കാനുള്ള നീക്കം അമേരിക്ക ഉദ്ദേശിച്ച പോലെ നടന്നില്ല. മാത്രമല്ല, രക്ഷാസമിതിയില്‍ പലപ്പോഴും റഷ്യയുടെ നിലപാട് ഉത്തരകൊറിയക്കെതിരായ യുദ്ധ നീക്കത്തിന്റെ തിരിച്ചടിയുമായി.
രണ്ടാം ലോക യുദ്ധത്തിന്റെ അവസാനം സോവിയറ്റ് സഹായത്തോടെ കൊറിയന്‍ അര്‍ധദ്വീപിന്റെ ഉത്തരഭാഗം കമ്മ്യൂണിസ്റ്റ് ഭരണത്തിലെത്തി. ദക്ഷിണ ഭാഗത്ത് പാശ്ചാത്യ ശക്തികള്‍ക്കായി വിഭജിച്ചും നല്‍കി. തുടര്‍ന്നുണ്ടായ കൊറിയന്‍ യുദ്ധത്തില്‍ ഇരുപക്ഷത്തും സര്‍വനാശം സംഭവിച്ചു. 1950 ജൂണ്‍ 25ന് തുടങ്ങിയ യുദ്ധത്തില്‍ ഉത്തര കൊറിയയെ സോവിയറ്റ് യൂണിയന്‍ പരമാവധി സഹായിച്ചു. എതിര്‍പക്ഷത്ത് അമേരിക്കയും പാശ്ചാത്യ ശക്തികളും. 1953 ജൂലൈയില്‍ യുദ്ധം അവസാനിക്കുമ്പോള്‍ അഞ്ച് ലക്ഷം പേരുടെ മരണം സംഭവിച്ചു. അമേരിക്കയായിരുന്നു യുദ്ധത്തിന് തുടക്കമിട്ടത്. ശീതയുദ്ധത്തിന്റെ ആരംഭം കുറിക്കുന്നതും കൊറിയന്‍ യുദ്ധത്തോടെയാണെന്ന സവിശേഷതയുമുണ്ട്. യുദ്ധം കഴിഞ്ഞ് ആറര പതിറ്റാണ്ട് പിന്നിടുമ്പോഴും കൊറിയന്‍ അതിര്‍ത്തി സംഘര്‍ഷഭരിതമാണ്. 1991ല്‍ സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം ഇരു കൊറിയകളും യോജിക്കുന്നതിന് നീക്കം ഉണ്ടായെങ്കിലും വിജയിച്ചില്ല. ഒരിക്കല്‍കൂടി കൊറിയന്‍ അര്‍ധദ്വീപില്‍ യുദ്ധ സമാന സാഹചര്യമാണ്. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ വിട്ടുവീഴ്ചക്കില്ല. ജോങ് ഉന്നിന്റെ സ്വഭാവം തന്നെ വെച്ചുപുലര്‍ത്തുന്ന ട്രംപിന്റെ വികല നയവും കൂടിയാകുമ്പോള്‍ ആ ശങ്ക ഇരട്ടിക്കുന്നു. ട്രംപിനെയും ഉന്നിനെയും നിയന്ത്രിക്കേണ്ടിയിരിക്കുന്നു. യുദ്ധം ഉണ്ടായാല്‍, ആണവ യുദ്ധമായിരിക്കും. ഭയാനകത വിവരണാതീതമാകും. ഇതിനെ ചെറുക്കാന്‍ യു.എന്നും വന്‍ശക്തി രാഷ്ട്രങ്ങള്‍ക്കും കഴിയണം. ഇക്കാര്യത്തില്‍ യു.എന്‍ രക്ഷാസമിതി സന്ദര്‍ഭോചിതം ഉണരുമെന്നാണ് ലോകത്തിന്റെ പ്രതീക്ഷ.

Video Stories

ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായര്‍; പ്രതിപക്ഷ നേതാവ്‌

കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസമാണ്‌ എംടി.

Published

on

തിരുവനന്തപുരം : ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായരെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുസ്മരിച്ചു. ചവിട്ടി നില്‍ക്കുന്ന മണ്ണിനെയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്‌ളാദത്തോടെയും നോക്കിക്കാണാന്‍ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞുനിന്ന എംടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീര്‍ത്തതു കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ്. വാക്കുകള്‍ തീവ്രമായിരുന്നു. പറയാനുള്ളതുനേരെ പറഞ്ഞു. ആശയങ്ങള്‍ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ്‌റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല.അങ്ങനെയുള്ളവരാണു കാലത്തെ അതിജീവിക്കുന്നത്.

ആ പേനയില്‍നിന്ന് ‘ഇത്തിരിത്തേന്‍ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങള്‍’ ഉതിര്‍ന്നു ഭാഷ ധന്യമായി. നിങ്ങള്‍ക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും. അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. എംടി ആ ഉത്തരവാദിത്തം അത്രമേല്‍ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി. കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസം. ‘നിങ്ങള്‍ എന്തിന് എഴുത്തുകാരനായി എന്ന് ഒരാള്‍ ചോദിച്ചാല്‍ എനിക്കു പറയാനറിയാം. ആദ്യം മുതല്‍ക്കെ ഞാന്‍ മറ്റൊന്നുമായിരുന്നില്ല’- എന്ന് എംടി പറഞ്ഞത് ഒരു പരസ്യ പ്രസ്താവനയാണ്. അതിലെ ഓരോ വാക്കുകളും അര്‍ഥവത്താണ്. അതു ജീവിതം കൊവ തെളിഞ്ഞതുമാണ്. മനുഷ്യനെ ചേര്‍ത്തുനിര്‍ത്തിയ സ്‌നേഹസ്പര്‍ശം.

Continue Reading

india

വിളകൾക്ക് വിലയില്ല; കർഷകന്റെ വക മന്ത്രിക്ക് ഉള്ളിമാല

കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

Published

on

വിളകളുടെ വില ഇടിഞ്ഞതിനെ തുടർന്ന് പ്രതിഷേധാത്മകമായി മന്ത്രിയെ ഉള്ളിമാലയണിയിച്ച് കർഷകൻ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല അണിയിച്ചത്. കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

ഒരു മതപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.മന്ത്രി പ്രസംഗിക്കുന്നതിനിടയിൽ ഉള്ളി കർഷകനായ യുവാവ് സ്റ്റേജിലേക്ക് കയറി വരികയും മന്ത്രിയെ ഉള്ളിമാലയണിയിക്കുകയുമായിരുന്നു. തുടർന്ന് കർഷകൻ അൽപനേരം മൈക്കിൽ പ്രസംഗിക്കുകയും ചെയ്തു. എന്നാൽ സ്റ്റേജിൽ ഉണ്ടായിരുന്ന പൊലീസ് കർഷകനെ ബലമായി പിടിച്ച് മാറ്റുകയായിരുന്നു.

വിളകൾക്ക് വിലയിടിഞ്ഞത് മൂലം കർഷകർ ആകെ അസ്വസ്ഥരാണ്.കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഉള്ളിവില ക്വിന്റലിന് 2000 രൂപയോളം കുറഞ്ഞു. വിലയിൽ ഏർപ്പെടുത്തിയിട്ടുള്ള 20 ശതമാനം എക്സ്പോർട്ട് ഡ്യൂട്ടിയാണ് വില ഇടിയുന്നതിന് കാരണമെന്നാണ് കർഷകർ പറയുന്നത്.

ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ എക്സ്പോർട്ട് ഡ്യൂട്ടി നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. കാലംതെറ്റി പെയ്ത മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.

Continue Reading

Video Stories

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’: മോദിയുടെ ക്രിസ്മസ് ആഘോഷത്തെ വിമർശിച്ച് ഓർത്തഡോക്‌സ് ബിഷപ്പ് മാർ മിലിത്തിയോസ്

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Published

on

ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് നാടകമെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഡല്‍ഹിയില്‍ നടന്നത് നാടകമെന്നാണ് മെത്രാപ്പോലീത്ത പറഞ്ഞത്.

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദല്‍ഹിയില്‍ പുല്‍ക്കൂടിനെ വണങ്ങുന്ന പ്രധാനമന്ത്രിയുടെ അതേ പാര്‍ട്ടിക്കാര്‍ പാലക്കാട് പുല്‍ക്കൂട് തകര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ,’  മണിപ്പൂരില്‍ നടക്കുന്നതും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടുവെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിയെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങളുണ്ടെന്ന് വാദിച്ച് കോടതിയില്‍ പോകുന്നതും അതിനുവേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടത്താപ്പോട് കൂടിയ നിലപാട് ഉള്ളതിനാലാണ് തൃശൂരില്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സവര്‍ക്കറുടെ ‘സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രം മതി’യെന്ന ചിന്തയെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി.

പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ നേതാക്കള്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്ന് സംസാരിക്കേണ്ടതാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ വിവിധ കത്തോലിക്ക സഭകളിലെ വ്യക്തികളടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. ക്രിസ്മസ് സന്ദേശത്തില്‍ സമൂഹത്തില്‍ അക്രമം പടര്‍ത്തുന്നവര്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ക്രൈസ്തവ സഭകളോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ അടക്കം നടന്ന അക്രമങ്ങള്‍ ഉദ്ധരിച്ചായിരുന്നു പ്രധാമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.

Continue Reading

Trending