Connect with us

Video Stories

പെണ്‍കുട്ടികളോടുള്ള ക്രൂരത അവസാനിക്കുന്നില്ല

Published

on

 

ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിലും കേരളത്തിലെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സൈ്വര്യജീവിതത്തിനു ഭീഷണിയാകുന്നതിലും അവര്‍ക്കുനേരെയുണ്ടാകുന്ന അക്രമങ്ങളില്‍ പ്രതികളാകുന്നതിലും നിര്‍ഭാഗ്യവശാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ അധികരിച്ചുവരുന്നതായാണ് അടുത്തിടെയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പുറത്തുവരുന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ഏറ്റവും ഹീനമായതാണ് കഴിഞ്ഞ ദിവസം അസം സ്വദേശിയായ പ്രതി വധശിക്ഷക്ക് വിധിക്കപ്പെട്ട പെരുമ്പാവൂരിലെ ജിഷവധം. ശതമാനത്തില്‍ വിരളമെങ്കിലും കണ്ണില്‍ചോരയില്ലാത്ത വിധമുള്ള കുറ്റകൃത്യങ്ങളാണ് ഇത്തരക്കാരില്‍ നിന്നുണ്ടാകുന്നതെന്നാണ് വിവിധ സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. ഈ ശ്രേണിയില്‍ ഏറ്റവും ക്രൂരമായ സംഭവമെന്ന് രേഖപ്പെടുത്തപ്പെട്ടത് തൃശൂര്‍ തിരുവില്വാമലക്കടുത്ത് പഴയന്നൂര്‍ പൊലീസ്‌സ്റ്റേഷന്‍ പരിധിയില്‍ 2011ല്‍ നടന്ന സൗമ്യ വധമായിരുന്നു. എന്നാല്‍ അതിലും ക്രൂരമായാണ് പെരുമ്പാവൂരിലെ ദലിത് പെണ്‍കുട്ടി മാനഭംഗത്തിലൂടെ കൊല ചെയ്യപ്പെട്ടത്.
2011 ഫെബ്രുവരിയില്‍ പാസഞ്ചര്‍ ട്രെയിനിനികത്തുവെച്ച് മാനംഭംഗശ്രമത്തിനിടെ ട്രെയിനില്‍നിന്ന് തള്ളിയിടപ്പെട്ട് റെയില്‍വെ ട്രാക്കില്‍വെച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സൗമ്യവധം 2012ലെ ഡല്‍ഹി നിര്‍ഭയ സംഭവത്തിന് മുമ്പായിരുന്നുവെങ്കിലും ഡല്‍ഹി സംഭവമാണ് രാജ്യത്ത്‌വലിയ സാമൂഹികവും രാഷ്ട്രീയവും നിയമപരവുമായ പ്രത്യാഘാതം സൃഷ്ടിച്ചത്. സൗമ്യയെ കൊലപ്പെടുത്തിയത് തമിഴ്‌നാട്‌സ്വദേശിയും ഭിക്ഷാടകനുമായിരുന്ന ഗോവിന്ദച്ചാമിയായിരുന്നുവെന്ന് കണ്ടെത്തി വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി വിധി ജീവപര്യന്തമായി ചുരുക്കുകയും പിന്നീട് സുപ്രീംകോടതി ആ വിധി സ്ഥിരപ്പെടുത്തുകയും ചെയ്തു.
കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മാത്രം ഇതര സംസ്ഥാനക്കാര്‍ക്കെതിരെ 1770 ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതില്‍ പെരുമ്പാവൂര്‍ മേഖലയില്‍ മാത്രം നടന്ന 38 കൊലപാതകങ്ങളില്‍ 32ഉം ഇതര സംസ്ഥാനത്തൊഴിലാളികളുമായി ബന്ധപ്പെട്ടതാണെന്നത് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റ തൊഴിലാളികളുള്ളത് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ്. പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയുടെ കാര്യത്തിലും ഇതര സംസ്ഥാനക്കാരനായ യുവാവാണ് പ്രതി. അസാം സ്വദേശിയായ അമീറുല്‍ ഇസ്‌ലാം എന്ന ഇരുപത്താറുകാരന്‍ ജിഷയുടെ വീടുമായുണ്ടായിരുന്ന അടുപ്പം ദുരുപയോഗപ്പെടുത്തി മാനഭംഗത്തിന് ശ്രമിക്കുകയും ചെറുത്ത യുവതിയെ അതിക്രൂരമായി കൊലചെയ്യുകയുമായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
അമീറുല്‍ഇസ്‌ലാം വര്‍ഷങ്ങളായി കൊച്ചിയിലും പെരുമ്പാവൂരിലുമായി കൂലിവേല ചെയ്താണ് ജീവിച്ചിരുന്നത്. ഇയാളുടെ ജീവിത-കുടുംബപശ്ചാത്തലം സൗമ്യ കേസിലെ പ്രതി ഗോവിന്ദച്ചാമിയുടേതിന് സമാനമല്ലെങ്കിലും ഏറെ സാമ്യതകളുള്ളതാണ്. കൊടിയ ദാരിദ്ര്യം തന്നെയാണ് ദോവിന്ദച്ചാമിയെപോലെ അമീറിനെയും കേരളത്തിലേക്ക് എത്തിച്ചേരാനും പെണ്‍കുട്ടികളെ കടന്നുപിടിക്കാനും പ്രേരിപ്പിച്ചത്. ഗോവിന്ദച്ചാമിക്ക് മാതാപിതാക്കള്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ ദാരിദ്ര്യം കാരണം നാടുവിടുകയും സേലത്തും മറ്റുമായി തമിഴ്‌നാട്ടില്‍ തന്നെ നിരവധി മോഷണക്കേസുകളില്‍ ചെന്നുചാടുകയുമായിരുന്നു. ഇതിനിടെ ഒരു കൈപ്പത്തി നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് ഒരു കൈ ഇല്ലാതെയാണ് പാലക്കാട് റെയില്‍വെ സ്റ്റേഷന് സമീപത്തും തൃശൂരിലുമായി ഇയാള്‍ ശിഷ്ടജീവിതം കഴിച്ചുകൂട്ടിയിരുന്നത്. യുവ മനസ്സിലെ ലൈംഗിക തൃഷ്ണ അടക്കാന്‍ ഇവര്‍ ഉപയോഗിക്കുന്നത് വഴിക്കുവെച്ച് തക്കത്തില്‍ തരപ്പെടുന്ന പെണ്‍കുട്ടികളെയും സ്ത്രീകളെയുമാണ്. ഗോവിന്ദച്ചാമിയുടെ ജീവിതചരിത്രം ഇതിന് തെളിവായിരുന്നു. പ്ലാറ്റ്‌ഫോമുകളിലും മറ്റുമായി രാത്രി കിടന്നുറങ്ങിയിരുന്ന സ്ത്രീകളിലായിരുന്നു ചാമിയുടെ ശാരീരിക തൃഷ്ണയുടെ ശമനമെങ്കില്‍ വൈകീട്ട് ഏഴു മണിയോടെ ഒറ്റക്ക് പാസഞ്ചര്‍ ട്രെയിനിലെ വനിതാ കമ്പാര്‍ട്ടുമെന്റില്‍ എറണാകുളത്തുനിന്നെത്തിയ യുവതിക്ക് മുന്നില്‍ കാലനായതും ഇതേ ചാമിയായിരുന്നു. ഏതാണ്ട് ഇതേ സമയത്തുതന്നെയാണ് ഡല്‍ഹിയിലെ രാത്രി നഗര ബസ്സില്‍ നിര്‍ഭയ അതിക്രൂരമായി ബസ് ജീവനക്കാര്‍ മൂലം കൊല ചെയ്യപ്പെട്ടത്.
സാധാരണഗതിയില്‍ കേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങളുടെ രീതിയല്ല ഇത്തരം അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ സംഭവിക്കുന്നത് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. മാന്യമായതും സാധാരണവുമായ ജീവിതശൈലി വഴക്കമില്ലാത്ത ഇത്തരക്കാര്‍ മാനഭംഗത്തിലും കൊലപാതകത്തിലും ഇത്തരം അസാധാരണ രീതികള്‍ പ്രയോഗിക്കുന്നുവെന്നാണ് അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്.
അതിക്രമിച്ചുകടന്ന് മാനഭംഗപ്പെടുത്തുക, അതിനെതിരെ പ്രതിരോധിക്കുമ്പോള്‍ തന്റെ സ്വാഭാവികമായ പരാക്രമരീതി പ്രകടിപ്പിക്കുക, മുന്‍പിന്‍ നോക്കാതെ കൊലപാതകത്തിലേക്ക് എത്തിക്കുക, കൊലപാതകം തന്നെ അതിക്രൂരമായി നടപ്പാക്കുക, കത്തി ഉപയോഗിച്ച് ശരീര ഭാഗങ്ങള്‍, പ്രത്യേകിച്ചും ലൈംഗിക ഭാഗങ്ങള്‍ കുത്തിക്കീറുക തുടങ്ങിയ രീതികളാണ് പല സംഭവങ്ങളിലും കാണപ്പെട്ടത്. ഡല്‍ഹിയില്‍ മാനഭംഗത്തിന് ശേഷം ബസ്സിനകത്തുണ്ടായിരുന്ന ഇരുമ്പുവടി (ലിവര്‍) കൊണ്ട് നിര്‍ഭയയുടെ മൂത്രനാളിയിലൂടെ കുത്തിയിറക്കി. ജിഷക്കും സമാനരീതിയില്‍ കത്തികൊണ്ട് ലൈംഗികാവയവം കീറിമുറിച്ചതിനാല്‍ കുടല്‍ പുറത്തുവന്ന സ്ഥിതിയുമായിരുന്നു. കോട്ടയത്ത് ഹോട്ടലില്‍ ജോലിക്കുനിന്ന അന്യസംസ്ഥാന തൊഴിലാളി മധ്യവയസ്‌കരെ കൊലപ്പെടുത്തി സ്വര്‍ണവുമായി കടന്നുകളഞ്ഞ സംഭവവും ഇത്തരുണത്തില്‍ സ്മരണീയമാണ്.
രാജ്യത്ത് ഏറ്റവും കൂടിയനിരക്കില്‍ വേതനം ലഭിക്കുന്ന സംസ്ഥാനം കേരളമാണ് എന്നതാണ് ഈ കുടിയേറ്റത്തിന് മുഖ്യകാരണം. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദിവസക്കൂലി ശരാശരി 200 രൂപ മാത്രമുള്ളപ്പോള്‍ കേരളത്തിലെ ശരാശരി കൂലി 750 രൂപയാണ് എന്നതാണ് ഈ ഒഴുക്കിന് ഒരു കാരണം. 2013ലെ ഗിഫ്റ്റിന്റെ സര്‍വേ പ്രകാരം പ്രതിവര്‍ഷം 17500 കോടി രൂപ കേരളത്തില്‍ നിന്ന് ഇതര സംസ്ഥാനക്കാര്‍ കൊണ്ടുപോകുന്നുണ്ട്. അതായത് ഒരു തൊഴിലാളി എഴുപതിനായിരം രൂപ വെച്ച്. അരക്കോടിയോളം (40 ലക്ഷമെന്ന് ഔദ്യോഗിക കണക്ക്) ഇതര സംസ്ഥാനക്കാര്‍ കേരളത്തില്‍ വിവിധ ജോലികളില്‍ ഏര്‍പെട്ടിട്ടുണ്ട്. ഇവരില്‍ നല്ലൊരു വിഭാഗവും നിര്‍മാണ മേഖലയിലാണ്. കഴിഞ്ഞ മൂന്നു നാലു ദശകങ്ങളില്‍ ഗള്‍ഫിലുണ്ടായ സാമ്പത്തിക മുന്നേറ്റവും കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചയും വീടുകളും #ാറ്റുകളുമുള്‍പ്പെടെ വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങളും ഇതരസംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള ഒഴുക്കിന് കാരണമായി. ഇതില്‍ നല്ലൊരു പങ്കും വിവാഹിതരല്ലാത്ത യുവാക്കളാണ്. ഇവര്‍ പൊതുവെ നാട്ടിലും കുടുംബത്തിലും അനുഭവിച്ചുവരുന്ന ദാരിദ്ര്യത്തിന്റെ ഭാഗമായാണ് ഏജന്റുമാരുടെ സഹായത്തോടെ കേരളത്തിലെത്തുന്നത്. ഒരുകണക്കിന് മലയാളി മറ്റു രാജ്യങ്ങളില്‍ ചെയ്യുന്ന ജോലിക്ക് സമാനമാണ് ഇതര സംസ്ഥാനക്കാരുടെ കേരളത്തിലെ തൊഴില്‍ ഇടങ്ങള്‍. മുന്‍കാലങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികളെയാണ് താഴെക്കിടയിലെ തൊഴിലുകള്‍ക്ക് ലഭിച്ചിരുന്നതെങ്കില്‍ ആ സംസ്ഥാനത്ത് ഇടക്കാലത്തുണ്ടായ വ്യാവസായിക വളര്‍ച്ച അവരുടെ വരവ് കുത്തനെ കുറച്ചു. കൊച്ചി, പാലക്കാട്ടെ കഞ്ചിക്കോട് പോലുള്ള വ്യവസായ മേഖലയിലും ഇപ്പോള്‍ കാര്‍ഷിക മേഖലയില്‍ വരെയും ഇതരസംസ്ഥാനത്തൊഴിലാളികളുടെ കടന്നുകയറ്റമാണ്് കേരളത്തില്‍. മലയാളിക്കാകട്ടെ ഏറ്റവും കായികമായി പണി ചെയ്യാന്‍ കിട്ടുന്ന ഇക്കൂട്ടരെ ഒഴിവാക്കാനാകുകയുമില്ല. പാലക്കാട്ടെ നെല്‍കൃഷിയില്‍ നടീല്‍ പോലുള്ള തൊഴിലുകളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്തുതുടങ്ങിയിട്ട് വര്‍ഷങ്ങളായി.
നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും പശ്ചിമബംഗാള്‍, ഒറീസ, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, അസാം തുടങ്ങി ഏറെ ദാരിദ്ര്യം അനുഭവിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ് ഇക്കൂട്ടര്‍. ഇതില്‍ മുന്നില്‍ ബംഗാളും (20 ശതമാനം) അസാമും (17.28), ഉത്തര്‍പ്രദേശുമാണ് ( 14.83). ഇടതുപക്ഷ സര്‍ക്കാര്‍ മുപ്പത്തിനാലുകൊല്ലം ഭരിച്ച പശ്ചിമ ബംഗാളില്‍ വ്യവസായ-കാര്‍ഷിക തൊഴില്‍ മേഖലയോട് കാട്ടിയ കടുത്ത അനാസ്ഥയാണ് ഈ കുടിയേറ്റത്തിന്റെ പ്രധാനകാരണങ്ങളിലൊന്ന്.
ഒരു കണക്കനുസരിച്ച് എറണാകുളത്ത് എട്ടു ലക്ഷവും കോഴിക്കോടും പാലക്കാടും നാലുലക്ഷം വീതവും തിരുവനന്തപുരത്ത് ഏഴര ലക്ഷവും മറ്റുജില്ലകളിലായി ഇരുപത് ലക്ഷവും ഇതര സംസ്ഥാനതൊഴിലാളികളാണ് നിലവിലുള്ളത്. ഇവരുടെ രജിസ്‌ട്രേഷന്‍, തൊഴില്‍, കുടുംബ വിലാസം തുടങ്ങിയവയും താമസ സൗകര്യങ്ങളും അടുത്ത കാലത്തു മാത്രമാണ് നമ്മുടെ പരിഗണനയില്‍ വന്നിട്ടുള്ളത്. പ്രതിവര്‍ഷം രണ്ടരലക്ഷത്തോളം പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. ഇതെല്ലാമാണ് സ്ഥിതിയെങ്കിലും കേരളത്തിന്റെ സുരക്ഷയില്‍ പ്രത്യേകിച്ചും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തില്‍ മലയാളി കുടുംബങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും കുറേക്കൂടി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതേസമയം ബഹുഭൂരിപക്ഷവും സമാധാനപ്രിയരാണ്. അവരെയെല്ലാവരെയും സംശയത്തോടെ വീക്ഷിക്കപ്പെടുന്ന നില ഉണ്ടാകാനും പാടില്ല.

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending