Connect with us

Video Stories

ഇസ്രാഈലും ഇറാനും പടിയിറങ്ങുന്ന ബോള്‍ട്ടനും

Published

on


കെ. മൊയ്തീന്‍കോയ

വൈറ്റ്ഹൗസില്‍ അധികാരം കയ്യാളിയ യുദ്ധകൊതിയന്‍മാരില്‍ ‘വമ്പന്‍’ പടിയിറങ്ങിയ വാര്‍ത്ത ലോകം ആശ്വാസത്തോടെയാണ് സ്വാഗതം ചെയ്തത്. ഭരണരംഗത്തെ പരിചയക്കുറവും നിലപാടുകളിലെ ധാര്‍ഷ്ട്യവും ഡോണാള്‍ഡ് ട്രംപ് തന്നെ പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കുകയായിരുന്നു ദേശീയസുരക്ഷ മേധാവിയുടെ സ്ഥാനത്തിരുന്ന് ജോണ്‍ ബോള്‍ട്ടന്‍. പ്രസിഡണ്ടിന്മേല്‍ അധികാരം കൈകാര്യം ചെയ്യുന്ന ‘സൂപ്പര്‍ പ്രസിഡണ്ടാ’യി ജോണ്‍ബോള്‍ട്ടന്‍ ലോക സംഘര്‍ഷം മൂര്‍ച്ഛിപ്പിക്കുന്നതിനിടെയാണ് പുറത്താക്കാന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് വിവേകം പ്രകടിപ്പിച്ചത്. അധികാരത്തിലെത്തിയ ശേഷം ട്രംപ് സ്വീകരിച്ച വിവേകപൂര്‍വ്വമായ തിരുമാനം എന്നാണ് ലോക വാര്‍ത്താമാധ്യമങ്ങളുടെ നിരീക്ഷണം.
സമീപകാലത്ത് സങ്കീര്‍മായ ഫലസ്തീന്‍, ഇറാന്‍, ഉത്തരകൊറിയ, അഫ്ഗാന്‍ പ്രശ്‌നങ്ങളിന്മേല്‍ പരിഹാരനിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ സമാധാനത്തിന്റെ പാത തുറന്നു കിടന്നപ്പോഴും അവയൊക്കെ തകര്‍ത്ത് അമേരിക്കയെ യുദ്ധത്തിലേക്ക് നയിക്കാന്‍ കരുക്കള്‍ നീക്കുകയായിരുന്നു ജോണ്‍ബോള്‍ട്ടന്‍. അദ്ദേഹത്തിന്റെ കൂട്ടാളി സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഇനിയും വൈറ്റ്ഹൗസില്‍ കഴിയുന്നത് ആശങ്കയുളവാക്കുന്നു.
പശ്ചിമേഷ്യക്ക് തീ കൊടുക്കാന്‍ ബോള്‍ട്ടന്‍ നടത്തിയ നീക്കത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ‘ജോര്‍ദ്ദാന്‍ താഴ്‌വര’ പ്രഖ്യാപനം. ജോണ്‍ ബോള്‍ട്ടന്‍ ജറൂസലമില്‍ കൂടിയാലോചന അമേരിക്കയിലേക്ക് മടങ്ങിയ ശേഷമാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം എന്നത് ശ്രദ്ധേയം. ഉപദേശകനെ അന്വേഷിക്കേണ്ട കാര്യമില്ല. ചൊവ്വാഴ്ച നടന്ന ഇസ്രാഈലി തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന് പിടിച്ചുനില്‍ക്കാന്‍ അവസാന ആയുധമായിട്ടാണ് ഈ പ്രഖ്യാപനം.
1967-ലെ യുദ്ധത്തില്‍ ഇസ്രാഈല്‍ കയ്യടക്കിയ വെസ്റ്റ്ബാങ്ക് പ്രദേശത്തിന്റെ മൂന്നില്‍ ഒന്നുവരുന്ന ‘ജോര്‍ദ്ദാന്‍ താഴ്‌വര’ ഇസ്രാഈലിനോട് കൂട്ടിചേര്‍ക്കുമെന്നാണ് നെതന്യാഹുവിന്റെ അവകാശവാദം, യു.എന്‍, അറബ്‌ലീഗ്, ഒ.ഐ.സി, യൂറോപ്യന്‍ യൂണിയന്‍ അപലപിച്ചിട്ടുണ്ടെങ്കിലും ട്രംപ് ഭരണകൂടം മൗനത്തിലാണ്. 65,000 ഫലസ്തീനികള്‍ താമസിക്കുന്നു. 7,50 ലക്ഷം ഫലസ്തീനികള്‍ അഭയാര്‍ത്ഥികളായി അയല്‍ രാജ്യങ്ങളിലും കഴിയുന്നുണ്ട്.
ജോര്‍ദ്ദാന്‍ താഴ്‌വരയില്‍ 10,000-ത്തോളം ജൂത കൂടിയേറ്റക്കാരുണ്ട്. ഇസ്രാഈലി സര്‍ക്കാര്‍ അവര്‍ക്ക് സര്‍വസൗകര്യവും നല്‍കുകയാണ്. അമേരിക്ക തയ്യാറാക്കിവരുന്ന ‘സമാധാന’ പദ്ധതിയില്‍, വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റ മേഖല ഇസ്രാഈലിന്റെ നിയന്ത്രണത്തില്‍ തുടരാനും അധിനിവിഷ്ട ഫലസ്തീന് ഇസ്രാഈലിന് കീഴില്‍ സ്വയംഭരണം അനുവദിക്കാനുമാണ് നിര്‍ദ്ദേശിക്കുന്നത്. ഇസ്രാഈലി തെരഞ്ഞെടുപ്പിന്‌ശേഷം പദ്ധതി പ്രഖ്യാപനം ഉണ്ടാകുമത്രെ. 1967-ല്‍ യുദ്ധത്തെതുടര്‍ന്ന് ഇസ്രാഈല്‍ പിടിച്ചെടുത്ത ഗോലാന്‍കുന്ന് പ്രദേശം ഇസ്രാഈലിനോട് കൂട്ടിച്ചേര്‍ത്തതായി പ്രഖ്യാപനം വന്നത് ഏതാനും മാസങ്ങള്‍ക്ക്മുമ്പാണ്. എല്ലാ രാഷ്ട്രാന്തരീയ നിയമങ്ങളും ഇസ്രാഈല്‍ വലിച്ചുകീറുന്നു. അമേരിക്കയുടെ പദ്ധതി അനുസരിച്ചുതന്നെയാണ് നെതന്യാഹുവിന്റെ പുതിയ പ്രകോപനവും. 120 അംഗ നെസെറ്റില്‍ (പാര്‍ലമെന്റ്) നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കില്ല. തീവ്ര വലതുപക്ഷ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി ഭരിക്കാമെന്നാണ് നെതന്യാഹുവിന്റെ പ്രതീക്ഷ. ഏപ്രില്‍ മാസം നടന്ന തെരഞ്ഞെടുപ്പിനുശേഷം ഇങ്ങനെ ശ്രമം നടന്നിരുന്നുവെങ്കിലും വിജയിക്കാതെ വന്നതാണ് തെരഞ്ഞെടുപ്പിനു കാരണം. മുന്‍ സൈനിക മേധാവി ബെന്നി ഗാന്റ്‌സ് നേതൃത്വംനല്‍കുന്ന ബ്ലു ആന്റ് വൈറ്റ് സഖ്യമാണ് എതിരാളികളായത്. 13 വര്‍ഷമായി നെതന്യാഹു പ്രധാനമന്ത്രിയാണ്. അതേസമയം, പ്രതിപക്ഷത്ത് സോഷ്യലിസ്റ്റ്, അറബ് ഗ്രൂപ്പ് എന്നിവരുടെ പിന്തുണയുണ്ട്. ഫലസ്തീനികള്‍ക്കിടയില്‍ അഞ്ച് അറബ്പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നു. നിലവിലെ പാര്‍ലമെന്റില്‍ അഞ്ച് അറബ് അംഗങ്ങളുണ്ട്. ഇസ്രാഈലി രാഷ്ട്രീയത്തില്‍ തീവ്ര നിലപാട് സ്വീകരിക്കുന്ന നെതന്യാഹുവിന്റെ നിലനില്‍പ്പ് ട്രംപ് ഭരണകൂടത്തിന്റെ പിന്തുണയിലാണ്. ഇസ്രാഈലി രൂപീകരണത്തെതുടര്‍ന്ന് ലോകമെമ്പാടുമുള്ള ജൂതര്‍ ഇസ്രാഈലിലേക്ക് കൂടിയേറിയപ്പോള്‍, ഏറ്റവും കൂടുതല്‍ എത്തിയത് റഷ്യയില്‍നിന്നായിരുന്നു എന്നത് ശ്രദ്ധേയം. തെരഞ്ഞെടുപ്പിന് ഏതാനും മാസംമുമ്പ്, മോസ്‌കോ സന്ദര്‍ശിച്ച് റഷ്യന്‍ പിന്തുണ ഉറപ്പാക്കാന്‍ നെതന്യാഹു ശ്രമിച്ചു. നിരവധി അഴിമതി കേസുകളെ അഭിമുഖീകരിക്കുന്ന നെതന്യാഹുവിന് ജീവന്‍മരണപോരാട്ടമാണ്.
ജോണ്‍ ബോള്‍ട്ടന്‍ അവസാനംവരെ ശ്രമിച്ചത് ഇറാനെതിരെ യുദ്ധം എന്ന നിലപാടിലേക്ക് അമേരിക്കയെ എത്തിക്കാനായിരുന്നു. 2015-ലെ ആണവകരാറില്‍നിന്ന് ഏകപക്ഷീയമായി പിന്‍മാറുന്നതിനും ഉപരോധം പുനസ്ഥാപിക്കുന്നതിനും തന്ത്രം ആസൂത്രണം ചെയ്തത് ബോള്‍ട്ടന്‍ ആണെന്ന് വൈറ്റ്ഹൗസില്‍നിന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നത് അല്‍ഭുതപ്പെടുത്തുന്നു. മെച്ചപ്പെട്ട ഒരു കരാറ് എന്നാണ് ട്രംപിന്റെ തന്ത്രം. ഇറാനുമായി ഏറ്റുമുട്ടല്‍ അപകടകരമായിരിക്കുമെന്ന് യുദ്ധകാര്യ വിദഗ്ധര്‍ ട്രംപ് ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ ജോണ്‍ ബോള്‍ട്ടന് ഈ നീക്കത്തോട് വിയോജിപ്പാണ്. ഇറാനുമായി ചര്‍ച്ചക്ക് സന്നദ്ധത അറിയിക്കാന്‍ അമേരിക്ക നിരവധി ശ്രമം നടത്തിയെങ്കിലും ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചയില്ലെന്ന നിലപാടില്‍ ഇറാന്‍ നേതൃത്വം ഉറച്ചുനില്‍ക്കുന്നു. അരാംകോ അക്രമണത്തിനുശേഷവും ഇറാനുമായി ചര്‍ച്ചക്ക് ട്രംപ് തയ്യാറാണ്. സെപ്തംബര്‍ 23ന് യു.എന്‍ പൊതുസഭയെ അഭിമുഖീകരിക്കാന്‍ ന്യൂയോര്‍ക്കിലെത്തുമ്പോള്‍ ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൂഹാനിയുമായി ചര്‍ച്ച നടത്തണമെന്നാണ് ട്രംപിന്റെ താല്‍പര്യം. ഫ്രാന്‍സ് മുഖേന ഇങ്ങനെ നീക്കം ട്രംപ് നേരിട്ട് നടത്തിയിരുന്നു. ചര്‍ച്ചക്ക് ഉപാധികളില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ വ്യക്തമാക്കുമ്പോള്‍ ‘ഉപരോധത്തിന് എന്ത് സംഭവിക്കുമെന്ന് കാണാ’മെന്നുള്ള ട്രംപിന്റെ പ്രതികരണം ഉപരോധത്തില്‍ അയവുവരുത്തിയെങ്കിലും ഇറാന്‍ നേതാവിനെ കാണുക എന്ന താല്‍പര്യം പ്രകടമാവുന്നു. ജോണ്‍ ബോള്‍ട്ടന്‍ ട്രംപിന്റെ ഈ നീക്കത്തോട് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് ധൃതിപിടിച്ച് പുറത്താക്കല്‍ നടപടിവന്നത്.
2004-07 കാലഘട്ടത്തില്‍ അന്നത്തെ പ്രസിഡണ്ട് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ വിദേശനയ രൂപീകരണത്തില്‍ മുഖ്യപങ്ക് വഹിച്ചവരാണ് യുദ്ധകൊതിയന്‍മാരായ ജോണ്‍ ബോള്‍ട്ടനും മൈക് പോംപിയോവും. ഇറാഖ് അധിനിവേശത്തിന് കാരണമായതും ഇവരുടെ തെറ്റായ ഉപദേശമാണ്. അന്നത്തെ വൈസ് പ്രസിഡണ്ട് ഡിക്‌ചെനിയുടെ സന്തത സഹചാരികളാണ് ഇരുവരും. ഇറാഖിനുശേഷം ഇറാനെ അക്രമിക്കാന്‍ ഇവരുടെ സമ്മര്‍ദ്ദം ശക്തമായിരുന്നു. ഇറാഖ് അധിനിവേശംതന്നെ സാമ്പത്തികരംഗം തകര്‍ത്തതിനാല്‍ ഇറാന്‍ ആക്രമിക്കാനുള്ള പദ്ധതി അമേരിക്ക മാറ്റിവെക്കുകയായിരുന്നു. സഊദിയുമായി കൈകോര്‍ക്കുമ്പോള്‍ ഇറാനെതിരെ അക്രമത്തിന് ട്രംപ് മടിച്ചുനില്‍ക്കുകയാണ്. ഉത്തരകൊറിയ, അഫ്ഗാന്‍, ചൈന തുടങ്ങി വിദേശനയ രൂപീകരണത്തിന് കടുത്ത നിലപാട് സ്വീകരിക്കുകയും തെറ്റായ ഉപദേശം പ്രസിഡണ്ടിന് നല്‍കുകയും ചെയ്തിരുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രസിഡണ്ട് സ്ഥാനത്ത് ഡമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരായ ആരുവന്നാലും മുന്‍കാലങ്ങളില്‍ വിദേശനയം രൂപീകരിക്കുക ഇത്തരം യുദ്ധകൊതിയന്‍മാരായിരുന്നു. ട്രംപിന്റെ ഇപ്പോഴത്തെ തിരിച്ചറിവ് ബോര്‍ട്ടനെ മാറ്റുന്നതില്‍ മാത്രമായി ചുരുങ്ങിയാല്‍ മാറില്ല, വിദേശനയം ലോകാഭിപ്രായത്തെ മാനിക്കാനും സംഘര്‍ഷം ലഘൂകരിക്കാനും മറ്റേതൊരു രാഷ്ട്രീയത്തേക്കാളും നിലപാട് സ്വീകരിക്കാന്‍ കഴിയുക അമേരിക്ക എന്ന വന്‍ ശക്തിക്കാണ്. ലോക രാജ്യങ്ങളുടെ ഗതിവിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയുന്ന സാമ്പത്തിക, സൈനിക ശക്തിക്ക് വിവേകപൂര്‍വമായ സമീപനം ഇനിയെങ്കിലും ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.

Video Stories

ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായര്‍; പ്രതിപക്ഷ നേതാവ്‌

കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസമാണ്‌ എംടി.

Published

on

തിരുവനന്തപുരം : ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായരെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുസ്മരിച്ചു. ചവിട്ടി നില്‍ക്കുന്ന മണ്ണിനെയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്‌ളാദത്തോടെയും നോക്കിക്കാണാന്‍ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞുനിന്ന എംടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീര്‍ത്തതു കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ്. വാക്കുകള്‍ തീവ്രമായിരുന്നു. പറയാനുള്ളതുനേരെ പറഞ്ഞു. ആശയങ്ങള്‍ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ്‌റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല.അങ്ങനെയുള്ളവരാണു കാലത്തെ അതിജീവിക്കുന്നത്.

ആ പേനയില്‍നിന്ന് ‘ഇത്തിരിത്തേന്‍ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങള്‍’ ഉതിര്‍ന്നു ഭാഷ ധന്യമായി. നിങ്ങള്‍ക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും. അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. എംടി ആ ഉത്തരവാദിത്തം അത്രമേല്‍ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി. കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസം. ‘നിങ്ങള്‍ എന്തിന് എഴുത്തുകാരനായി എന്ന് ഒരാള്‍ ചോദിച്ചാല്‍ എനിക്കു പറയാനറിയാം. ആദ്യം മുതല്‍ക്കെ ഞാന്‍ മറ്റൊന്നുമായിരുന്നില്ല’- എന്ന് എംടി പറഞ്ഞത് ഒരു പരസ്യ പ്രസ്താവനയാണ്. അതിലെ ഓരോ വാക്കുകളും അര്‍ഥവത്താണ്. അതു ജീവിതം കൊവ തെളിഞ്ഞതുമാണ്. മനുഷ്യനെ ചേര്‍ത്തുനിര്‍ത്തിയ സ്‌നേഹസ്പര്‍ശം.

Continue Reading

india

വിളകൾക്ക് വിലയില്ല; കർഷകന്റെ വക മന്ത്രിക്ക് ഉള്ളിമാല

കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

Published

on

വിളകളുടെ വില ഇടിഞ്ഞതിനെ തുടർന്ന് പ്രതിഷേധാത്മകമായി മന്ത്രിയെ ഉള്ളിമാലയണിയിച്ച് കർഷകൻ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല അണിയിച്ചത്. കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

ഒരു മതപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.മന്ത്രി പ്രസംഗിക്കുന്നതിനിടയിൽ ഉള്ളി കർഷകനായ യുവാവ് സ്റ്റേജിലേക്ക് കയറി വരികയും മന്ത്രിയെ ഉള്ളിമാലയണിയിക്കുകയുമായിരുന്നു. തുടർന്ന് കർഷകൻ അൽപനേരം മൈക്കിൽ പ്രസംഗിക്കുകയും ചെയ്തു. എന്നാൽ സ്റ്റേജിൽ ഉണ്ടായിരുന്ന പൊലീസ് കർഷകനെ ബലമായി പിടിച്ച് മാറ്റുകയായിരുന്നു.

വിളകൾക്ക് വിലയിടിഞ്ഞത് മൂലം കർഷകർ ആകെ അസ്വസ്ഥരാണ്.കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഉള്ളിവില ക്വിന്റലിന് 2000 രൂപയോളം കുറഞ്ഞു. വിലയിൽ ഏർപ്പെടുത്തിയിട്ടുള്ള 20 ശതമാനം എക്സ്പോർട്ട് ഡ്യൂട്ടിയാണ് വില ഇടിയുന്നതിന് കാരണമെന്നാണ് കർഷകർ പറയുന്നത്.

ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ എക്സ്പോർട്ട് ഡ്യൂട്ടി നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. കാലംതെറ്റി പെയ്ത മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.

Continue Reading

Video Stories

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’: മോദിയുടെ ക്രിസ്മസ് ആഘോഷത്തെ വിമർശിച്ച് ഓർത്തഡോക്‌സ് ബിഷപ്പ് മാർ മിലിത്തിയോസ്

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Published

on

ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് നാടകമെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഡല്‍ഹിയില്‍ നടന്നത് നാടകമെന്നാണ് മെത്രാപ്പോലീത്ത പറഞ്ഞത്.

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദല്‍ഹിയില്‍ പുല്‍ക്കൂടിനെ വണങ്ങുന്ന പ്രധാനമന്ത്രിയുടെ അതേ പാര്‍ട്ടിക്കാര്‍ പാലക്കാട് പുല്‍ക്കൂട് തകര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ,’  മണിപ്പൂരില്‍ നടക്കുന്നതും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടുവെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിയെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങളുണ്ടെന്ന് വാദിച്ച് കോടതിയില്‍ പോകുന്നതും അതിനുവേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടത്താപ്പോട് കൂടിയ നിലപാട് ഉള്ളതിനാലാണ് തൃശൂരില്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സവര്‍ക്കറുടെ ‘സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രം മതി’യെന്ന ചിന്തയെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി.

പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ നേതാക്കള്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്ന് സംസാരിക്കേണ്ടതാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ വിവിധ കത്തോലിക്ക സഭകളിലെ വ്യക്തികളടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. ക്രിസ്മസ് സന്ദേശത്തില്‍ സമൂഹത്തില്‍ അക്രമം പടര്‍ത്തുന്നവര്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ക്രൈസ്തവ സഭകളോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ അടക്കം നടന്ന അക്രമങ്ങള്‍ ഉദ്ധരിച്ചായിരുന്നു പ്രധാമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.

Continue Reading

Trending