Connect with us

Video Stories

പ്രതീകാത്മകം ഈ ദലിത് രാഷ്ട്രപതി

Published

on

 

ജീവിതം അങ്ങനെയാണ്. അപ്രതീക്ഷിതമായി ചില ട്വിസ്റ്റുകളിലൂടെയാവും അത് അമ്പരപ്പിക്കുന്നത്. ഒരു പക്ഷേ അത്തരമൊരു അമ്പരപ്പിലാവും രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട രാംനാഥ് കോവിന്ദും. കാരണം കഴിഞ്ഞ മാസമാണ് കോവിന്ദിന് രാഷ്ട്രപതിയുടെ വേനല്‍ക്കാല വസതിയില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിക്കപ്പെടുന്നത്. ഏതാനും ആഴ്ചകള്‍ക്കകം രാഷ്ട്രപതിയാകുകയാണ് അതേ മനുഷ്യന്‍.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിന് മൂന്നാഴ്ച മുമ്പാണ് സംഭവം. കഴിഞ്ഞ മാസം 28നാണ് രാം നാഥ് കോവിന്ദ് കുടുംബസമേതം ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നത്. ഇവിടെ മശോബ്ര മലനിരകളിലാണ് രാഷ്ട്രപതിയുടെ വേനല്‍ക്കാല വസതി. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച വസതി സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്‌വാന്‍സ്ഡ് സ്റ്റഡിക്ക് കൈമാറുകയായിരുന്നു. രാഷ്ട്രപതി വര്‍ഷത്തിലൊരിക്കല്‍ ഇവിടെയെത്തി താമസിക്കാറുമുണ്ട്. രാഷ്ട്രപതിയുടെ ഓഫീസാണ് ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. മുന്‍കൂര്‍ അനുമതിയില്ലാതെ വസതിയിലേക്ക് പ്രവേശിക്കാനാവില്ല. നാടുചുറ്റിക്കാണുന്നതിനിടയില്‍ ഈ വേനല്‍ക്കാല വസതി കൂടി സന്ദര്‍ശിക്കണമെന്ന് കോവിന്ദിന് മോഹം തോന്നി. ആവുംവിധം ശ്രമിച്ചെങ്കിലും നടന്നില്ല. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയും മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്ന കാരണത്താലും കോവിന്ദിന് സന്ദര്‍ശനാനുമതി നിരസിക്കപ്പെട്ടു. രാഷ്ട്രപതിയുടെ മുന്‍കൂര്‍ അനുവാദം ഇല്ലാതെ ആരെയും പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന് ജീവനക്കാര്‍ അദ്ദേഹത്തെ അറിയിച്ചു. പ്രവേശനം നിഷേധിക്കപ്പെട്ട രാംനാഥ് കോവിന്ദ് ഷിംലയിലുള്ള ഗവര്‍ണറുടെ വസതിയിലേക്ക് മടങ്ങി. അതേ രാംനാഥ് കോവിന്ദിനാണ് ആഴ്ചകള്‍ക്കകം രാഷ്ട്രപതിയാകാനുള്ള യോഗമെത്തിയിരിക്കുന്നത്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഹിന്ദുത്വ ശക്തികള്‍ പിടിമുറുക്കി മുന്നേറുന്നതിലേക്കുള്ള മറ്റൊരു ചുവടുവെപ്പാണ് ആര്‍.എസ്.എസ് ബന്ധമുള്ള കോവിന്ദിന്റെ രാഷ്ട്രപതി സ്ഥാനം വിലയിരുത്തപ്പെടുന്നത്. രാജ്യത്ത് അധികാരം നേടിയതിനുപുറമെ അക്കാദമിക് സ്ഥാപനങ്ങളില്‍ ഇന്ത്യന്‍ ചരിത്ര കൗണ്‍സിലിന്റെയും സാമൂഹ്യശാസ്ത്ര ഗവേഷണ കൗണ്‍സിലിന്റെയും തലപ്പത്ത് ആര്‍.എസ്.എസുകാരെ ഇരുത്താന്‍ കഴിഞ്ഞ ബി.ജെ.പിയിപ്പോള്‍ പാര്‍ട്ടിയുടെ കിരീടപ്രഭ പ്രചരിപ്പിക്കുന്നതിന് റെയ്‌സിനഹില്ലിലെ രാഷ്ട്രപതി ഭവന്‍ കയ്യടക്കുന്നതിലും വിജയിച്ചിരിക്കുന്നു.
ദലിത് നേതാവായിരിക്കുമ്പോഴും സംഘ്പരിവാര്‍ ഉയര്‍ത്തുന്ന ദലിത് സംവരണ വിരുദ്ധ രാഷ്ട്രീയത്തോട് പൂര്‍ണമായി എക്കാലത്തും യോജിക്കുന്ന വ്യക്തിയാണ് രാംനാഥ് കോവിന്ദ്. ദലിത് പ്രശ്‌നങ്ങളെ കുറിച്ചുള്ള കോവിന്ദിന്റെ നിലപാട് വ്യക്തമാക്കുന്നതാണ് 2005ല്‍ പുറത്തിറങ്ങിയ യു.എസ് എംബസിയുടെ ‘സോഷ്യോ ഇകണോമിക് ഫ്യൂച്ചര്‍ ഓഫ് ഇന്ത്യന്‍ ദലിത്‌സ്’ എന്ന ലേഖനം. ജാതി അടിസ്ഥാനമായുള്ള ഒരു സമൂഹം നിലനിര്‍ത്തിക്കൊണ്ട് പോകണം എന്ന സംഘ്പരിവാര്‍ നയം തന്നെയാണ് കോവിന്ദിന്റെതും. നവ ഇന്ത്യയുടെ നിര്‍മാതാവായ ബി.ആര്‍ അംബേദ്കറെ പോലുള്ള നേതാക്കള്‍ ജാതീയത വേരോടെ തന്നെ ഇല്ലാതാക്കണം എന്ന് ആഹ്വാനം ചെയ്യുന്നിടത്താണിത്.
പിന്നാക്ക വിഭാഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നല്‍കുന്ന സംവരണാനുകൂല്യങ്ങളെ എതിര്‍ത്ത് രാം നാഥ് കോവിന്ദ് നടത്തിയ പഴയ പ്രസ്താവനയും ശ്രദ്ധേയമാണ്. മുസ്‌ലിം, ക്രിസ്ത്യന്‍ തുടങ്ങിയ മതങ്ങള്‍ ഇന്ത്യക്ക് അന്യമാണെന്നും അവര്‍ക്കായുള്ള സംവരണം ഒഴിവാക്കണമെന്നും പറഞ്ഞാണ് കോവിന്ദ് തന്റെ സംഘ്പരിവാര്‍ മുഖം 2010ല്‍ പുറത്തെടുത്തത്. 2009ല്‍ രംഗാനാഥ് മിശ്ര കമ്മീഷനാണ് സര്‍ക്കാര്‍ ജോലികളില്‍ പത്ത് ശതമാനം സംവരണം മുസ്‌ലിംകള്‍ക്കും അഞ്ച് ശതമാനം മറ്റു ന്യൂനപക്ഷങ്ങള്‍ക്കും നല്‍കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കവെയായിരുന്നു കോവിന്ദിന്റെ നിറം പുറത്തായത്. 2010 ന്യൂഡല്‍ഹിയിലെ പത്ര സമ്മേളനത്തില്‍ സംസാരിക്കവെ രംഗനാഥ് കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് അസാധ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മലയാളിയായ കെ. ആര്‍ നാരായണന് ശേഷം രാഷ്ട്രപതി പദത്തിലെത്തുന്ന ദലിത് വിഭാഗക്കാരനാണ് കോവിന്ദ്. ബി.ജെ.പിയോടും ആര്‍.എസ്.എസിനോടും അടുപ്പമുള്ള വ്യക്തിയാണ്. ബി.ജെ.പി ദലിത് മോര്‍ച്ചയുടെ മുന്‍ പ്രസിഡന്റും ഓള്‍ ഇന്ത്യ കോലി സമാജിന്റെ പ്രസിഡന്റുമാണ്. ബി.ജെ.പി ദേശീയ വക്താവായിരുന്നു. 1945 ഒക്ടോബര്‍ ഒന്നിന് കാണ്‍പൂരിലാണ് ജനിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നു 1994 ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോവിന്ദിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം സജീവമായത്. മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ കോവിന്ദ്, ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും 16 വര്‍ഷത്തോളം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി പാര്‍ലമെന്ററി കമ്മിറ്റികളിലും ദലിത്, ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള സമിതിയിലും അംഗമായിരുന്നു. കാണ്‍പൂര്‍ കോളജില്‍ നിന്ന് നിയമ ബിരുദം നേടിയ കോവിന്ദ്, ഡല്‍ഹിയിലേക്കാണ് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിനായി പോയത്. രണ്ടു തവണ സിവില്‍ സര്‍വീസ് പരീക്ഷയില്‍ പരാജയപ്പെട്ടെങ്കിലും മൂന്നാം തവണ വിജയം കോവിന്ദിനൊപ്പമായിരുന്നു. വിജയിച്ചെങ്കിലും ഐ.എ.എസിന് പകരം മറ്റൊരു സര്‍വീസായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. അതുകൊണ്ട് തന്നെ സിവില്‍ സര്‍വീസ് വേണ്ടെന്ന് വെച്ച് നിയമ മേഖലയില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
രോഹിത് വെമുല സംഭവത്തിനുശേഷം ബി.ജെ.പിക്കും ദലിത് ജനതക്കുമിടയിലുണ്ടായ വിള്ളല്‍ പരിഹരിക്കാന്‍ വേണ്ടിയുള്ള നീക്കമായാണ് രാജ്യത്തെ പരമോന്നത ഭരണഘടനാസ്ഥാനത്തേക്ക് ദലിതനെ അവരോധിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തെ കാണേണ്ടത്. യു.പിയിലെ സഹരന്‍പൂരില്‍ ദലിത് ജനതക്കെതിരെയു ണ്ടായ അക്രമത്തെതുടര്‍ന്നും ഗുജറാത്തിലെ ഉനയില്‍ പശുവിന്റെ തോലുരിച്ച നാല് ദലിത് യുവാക്കളെ കയ്യേറ്റം ചെയ്ത് തല്ലിച്ചതച്ച സംഭവത്തെ തുടര്‍ന്നും ദലിത് ജനത ബി.ജെ.പിയില്‍ നിന്നും അകലം പാലിക്കുകയുണ്ടായി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയിലെ ദലിത് സമൂഹത്തിന്റെ വോട്ടുകള്‍ ബി.ജെ.പിക്ക് ഒഴിച്ചുനിര്‍ത്താനാവില്ല. യു.പിയില്‍ മായാവതി – അഖിലേഷ്- രാഹുല്‍ സഖ്യമുണ്ടായാല്‍ അതിനെ ചെറുക്കുന്നതിനും ദലിത് പിന്തുണ ബി.ജെ.പിക്ക് അനിവാര്യമാണ്. ഹൈന്ദവ ദേശീയത പ്രോജ്ജ്വലിപ്പിക്കുന്നതില്‍ ബി.ജെ.പി എക്കാലത്തും നേരിട്ടിട്ടുള്ള വലിയൊരു കടമ്പ ദലിത് പ്രതിരോധമാണ്. ദലിത് സമൂഹത്തെ എങ്ങിനെ കൂടെനിര്‍ത്താനാവും എന്ന ചോദ്യം ബി.ജെ.പിയെ നിഴല്‍ പോലെ പിന്തുടരുന്ന ഒന്നാണ്. ബി.ജെ.പിയും ദലിത് ജനവിഭാഗവും തമ്മില്‍ നിലനില്‍ക്കുന്ന സ്വരച്ചേര്‍ച്ചയില്ലാത്ത അവസ്ഥക്ക് ഈ പ്രതീകാത്മക ദലിത് രാഷ്ട്രപതി എന്തെങ്കിലും നാടകീയ മാറ്റമുണ്ടാക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. അങ്ങനെയൊരു മാറ്റമുണ്ടാകുമായിരുന്നെങ്കില്‍ നരേന്ദ്രമോദി മന്ത്രിസഭയിലെ ദലിത് പ്രതിനിധികളായ രാംവിലാസ് പസ്വാന്‍, തവര്‍ചന്ദ് ഖാലോട്ട്, രാംദാസ് അതവാലെ എന്നിവരുടെ സാന്നിധ്യം സ്വാന്തനസ്പര്‍ശം അവരില്‍ ഉണ്ടാക്കേണ്ടതായിരുന്നില്ലേ? അതിന് ബി.ജെ.പിക്ക് കഴിയാതെ പോയിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം ബ്രാഹ്മണിക് ബനിയ പാര്‍ട്ടിയെന്ന അവരുടെ പ്രതിച്ഛായ ഇന്നുവരെ മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നതുതന്നെയാണ്. അടുത്തകാലത്തായി അവരുടെ പ്രകടമായ അഹങ്കാരം കാരണം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയുണ്ടായി. അതുകൊണ്ട് കോവിന്ദിനെ രാഷ്ട്രപതിയാക്കുക വഴി ഈ വിഭാഗം ജനതയുടെ ഹൃദയം കവരാമെന്നത് വ്യാമോഹം മാത്രമാണ്.
മിതവാദിയെന്ന നിലയില്‍ അദ്ദേഹം മോദിയുടെ സബ്കാസാത്ത് സബ്കാ വികാസ് രീതിക്കനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. കോവിന്ദിന്റെ വളരെ പതുങ്ങിയ പ്രകൃതം അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ട് പോകുമെന്ന് പ്രതീക്ഷിക്കാം. മറ്റൊന്ന് ബി.ജെ.പി മുമ്പ് തെരഞ്ഞെടുത്ത പ്രസിഡന്റായ എ.പി.ജെ അബ്ദുല്‍ കലാമിനെപ്പോലെ അത്ര ഉറച്ച നിലപാടുകള്‍ എടുക്കാന്‍ സാധ്യതയില്ല എന്നതാണ്. സഭാംഗങ്ങളെ അയോഗ്യരാക്കുന്നത് സംബന്ധിച്ച ബില്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സഭയില്‍ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി നല്‍കിയപ്പോള്‍ അദ്ദേഹം അത് മടക്കി അയക്കുകയുണ്ടായി.

kerala

സഹകരണ മേഖലയെ കുരുതിക്കളമാക്കുന്നവര്‍

കേരളത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്കുകളിലൊന്നായ കോഴിക്കോട് ചേവായൂര്‍ ബാങ്ക് ഭരണം അട്ടിമറിക്കാന്‍ സി.പി.എം നടത്തിയ നീക്കംകണ്ട് ജനം മൂക്കത്തുവിരല്‍ വെച്ചുപോയത് ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പാണ്.

Published

on

ഇടുക്കി കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ നിക്ഷേപകന് ജീവിതം അവസാനിപ്പിക്കേണ്ടിവന്ന സംഭവം സഹകരണ സ്ഥാപനങ്ങളെ ധാര്‍ഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും ഫലമായി കുരുതിക്കളമാക്കുന്ന സി.പി.എം സമീപനത്തിന്റെ മറ്റൊരു ഉ ദാഹരണമാണ്. കട്ടപ്പനയില്‍ വ്യാപാര സ്ഥാപനം നടത്തുന്ന സാബു തൊടുപുഴയിലെ ആശുപത്രിയില്‍ കഴിയുന്ന ഭാര്യയുടെ ചികിത്സയ്ക്കായാണ് സൊസൈറ്റിയിലെ തന്റെ നിക്ഷേപം തിരികെ ചോദിച്ചിരുന്നത്. എന്നാല്‍ പണം ചോദിച്ചെത്തിയ സാബുവിനെ ജീവനക്കാര്‍ നിരവധി തവണ അപമാനിച്ചുവിടുകയായിരുന്നു. സ്വന്തം അധ്വാനത്തിന്റെയും ആയുസിന്റെയും വിലയായ സമ്പാദ്യത്തിനുവേണ്ടി മറ്റുള്ളവരുടെ മുന്നില്‍ നിരവധി തവണ തലകുനിക്കേണ്ടി വരികയും, തിരിച്ചുകിട്ടുമെന്ന് ഒരുറപ്പുമില്ലാത്ത സാഹചര്യത്തിലെത്തുകയും, കണക്കുകൂട്ടലുകളെല്ലാം തെറ്റുക യും ചെയ്തപ്പോഴാണ് തന്നെ വഞ്ചിച്ചവരോടുള്ള പ്രതികാരമെന്ന നിലക്ക് സാബു ബാങ്കിന്റെ മുന്നില്‍ ഒരു കഷ്ണം കയറില്‍ ജീവിതം അവസാനിപ്പിച്ചത്. സാബുവിന്റെ പോക്കറ്റിലുണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പില്‍ എല്ലാം വ്യക്തമായി രേഖപ്പെട്ടുകിടക്കുന്നുണ്ടായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്കാണെന്നും ഭാര്യയുടെ ചികിത്സക്ക് പണം ചോദിച്ചപ്പോള്‍ കിട്ടിയില്ലെന്നും അപമാനിച്ചെന്നും മനംനൊന്താണ് ജീവനൊടുക്കുന്നതെന്നുമാണ് ആ ത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. എല്ലാവരും അറിയാന്‍ എന്ന് പറഞ്ഞുകൊണ്ടാണ് ആത്മഹത്യാക്കുറിപ്പ് സാബു എഴുതിയിരിക്കുന്നത്.

മുമ്പ് കോണ്‍ഗ്രസ് ഭരിച്ചിരുന്ന കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി രണ്ടു വര്‍ഷം മുമ്പാണ് സി.പി.എം ഭരണസമിതിക്ക് കീഴില്‍ വരുന്നത്. കുറഞ്ഞ നിക്ഷേപകര്‍ മാത്രമുള്ള ബാങ്ക് കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിവരം. എന്തു വിലകൊടുത്തും സഹകരണ പ്രസ്ഥാനങ്ങളെ തങ്ങളുടെ അധീനതയില്‍ കൊണ്ടുവരിക എന്നത് സി.പി.എമ്മിന്റെ പ്ര ഖ്യാപിത ലക്ഷ്യമാണ്. അധികാരത്തിന്റെ തണലില്‍ ബല പ്രയോഗത്തിലൂടെയും നിയമങ്ങള്‍ കാറ്റില്‍ പറത്തിയുമുള്ള ഇത്തരം ഭരണമാറ്റങ്ങള്‍ സ്ഥാപനങ്ങള്‍ക്കുണ്ടാക്കുന്ന പ്രതിസന്ധിയോ, അതിന്റെ നിലനില്‍പ്പോ ഒന്നും തന്നെ അവരെ ഒരുവിധത്തിലും അലോസരപ്പെടുത്തുന്നില്ല. കേരളത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്കുകളിലൊന്നായ കോഴിക്കോട് ചേവായൂര്‍ ബാങ്ക് ഭരണം അട്ടിമറിക്കാന്‍ സി.പി.എം നടത്തിയ നീക്കംകണ്ട് ജനം മൂക്കത്തുവിരല്‍ വെച്ചുപോയത് ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പാണ്. അംഗ ങ്ങള്‍ക്ക് വോട്ടുചെയ്യാന്‍പോലും അവസരം നല്‍കാതെ, കോടതി ഉത്തരവിനെ തൃണവല്‍ക്കരിച്ച് പൊലീസിനെ നോക്കുകുത്തിയാക്കി മാറ്റിയ സി.പി.എമ്മുകാര്‍ തിരഞ്ഞെടുപ്പ് ദിവസം നടത്തിയത് നരനായാട്ടു തന്നെയായിരുന്നു. സകല കുതന്ത്രങ്ങളും പയറ്റിയിട്ടും വളരേ ചെറിയ മാര്‍ജിനില്‍ മാത്രമാണ് അവിടെ അവര്‍ക്ക് ജയിച്ചുകയറാനായത്. ഈ അട്ടിമറിയോടെ കരുവന്നൂരിലെയും കട്ടപ്പനയിലെയും പോലെ ചേവായൂര്‍ ബാങ്കിലെയും സാധാരണക്കാരായ നി ക്ഷേപകരെയാണ് സി.പി.എം വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നത്. നിക്ഷേപകരുടെ ആശങ്കകള്‍ക്കോ അവരുടെ താല്‍ പര്യങ്ങള്‍ക്കോ പുല്ലുവില പോലും കല്‍പ്പിക്കപ്പെടാതെ കൈയ്യൂക്കിന്റെ കരുത്തോടെ മുന്നോട്ടുപോകുമ്പോള്‍ ഇതുപോലെ നിരവധി സാബുമാരുടെ ജീവിതമാണ് തകര്‍ന്നുപോകുന്നത്. പലരും ജീവിതത്തെ അഭിമുഖീകരിക്കാന്‍ കഴിയാതെ മരണത്തില്‍ അഭയം പ്രാപിക്കുമ്പോള്‍ വലിയൊ രു വിഭാഗം സങ്കടങ്ങളുടെ അഗ്‌നിപര്‍വതങ്ങള്‍ ഉള്ളില്‍ പേറി നീറിപ്പുകയുകയാണ്. കരുവന്നൂര്‍ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ മരണവും ദുരിതവുമെല്ലാം മലയാളികള്‍ക്ക് ഏറെ കാണേണ്ടിവന്നതാണ്.

കരുവന്നൂര്‍ ഒറ്റപ്പെട്ട സംഭവമല്ലന്നും സഖാക്കള്‍ തങ്ങളുടെ സങ്കേതമാക്കിമാറ്റിയ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപകര്‍ തീതിന്നുകൊണ്ടിരിക്കുകയാണെന്നും കട്ടപ്പനയിലെ സംഭവ വികാസങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പാവപ്പെട്ടവന്റെ അത്താണിയായ സഹകരണ സ്ഥാ പനങ്ങളെക്കുറിച്ച് വലിയ വായില്‍ സംസാരിക്കുന്ന സി.പി.എം ഇന്ന് ആ മഹത്തായ സംവിധാനത്തിന്റെ കടക്കല്‍ ആഞ്ഞുവെട്ടിക്കൊണ്ടിരിക്കുകയാണ്. സഹകരണ സ്ഥാപനങ്ങളെ നശിപ്പിക്കാന്‍ കേന്ദ്രം കണ്ണിലെണ്ണയൊഴി ച്ചുകാത്തിരിക്കുന്നു എന്ന് മുറവിളികൂട്ടുന്ന പിണറായി സര്‍ ക്കാര്‍ സത്യത്തില്‍ അതിനുള്ള എല്ലാ ഒത്താശകളും അക മഴിഞ്ഞു നല്‍കിക്കൊണ്ടിരിക്കുകയാണ്. സഹകരണ സ്ഥാപനങ്ങളില്‍ നടക്കുന്ന ക്രമക്കേടുകളും വഴിവിട്ട പെരുമാറ്റങ്ങളുമെല്ലാം ഭരണകുടത്തിന്റെ അറിവോടെയാണെന്നതിനുള്ള തെളിവാണ് സാബുവിന്റെ മരണത്തിനുത്തരവാദി കളായവര്‍ക്കെതിരെ ഒരു നടപടിയും കൈക്കൊള്ളാന്‍ പൊലീസ് മുതിരാതിരിക്കുന്നത്. സാബുവിന്റെ ആത്മഹത്യാക്കുറിപ്പും ഭാര്യ മേരിയുടെ വെളിപ്പെടുത്തലുമെല്ലാമുണ്ടായിട്ടും പൊലീസ് അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. സാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന മന്ത്രി വാസവന്റെ പ്രസ്താവന വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകയും ഇരകള്‍ക്കൊപ്പം ഓടുകയും ചെയ്യുന്നതിന്റെ ഉത്തമ ഉദാ ഹരണമാണ്.

Continue Reading

Video Stories

പെരിയ ഇരട്ടക്കൊലപാതക കേസ്; വിധി ഈ മാസം 28ന്

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി

Published

on

എറണാകുളം: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ വിധി ഈ മാസം 28ന്. എറണാകുളം സിബിഐ കോടതിയാണ് വിധി പറയുന്നത്.

2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ത്ത കേസില്‍ സിബിഐ പത്ത് പ്രതികളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി. 24 പ്രതികളാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. നിരവധി പ്രാദേശിക നേതാക്കളും പ്രതികളാണ്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Video Stories

ലൈംഗികാതിക്രമക്കേസ്; മുകേഷ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

നടന്‍ ഇടവേള ബാബുവിനും എതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുകേഷ് എംഎല്‍എക്കും നടന്‍ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

മുപ്പത് സാക്ഷികളാണ് മുകേഷിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Trending