Connect with us

Video Stories

മുസ്‌ലിംലീഗോ വര്‍ഗീയം

Published

on

സി.പി സൈതലവി

രാഹുല്‍ഗാന്ധി എന്തിനാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്ന് സീതാറാംയച്ചൂരിയും ചോദിക്കുന്നു. മാര്‍ക്‌സിസ്റ്റുകാരിലെ മര്യാദരാമനാണ് യച്ചൂരിയെന്നാണ് വെപ്പ്. പ്രകാശ് കാരാട്ടിനെക്കാള്‍ പ്രായോഗിക പരിജ്ഞാനവും കൂടും. പക്ഷേ ഈ ചോദ്യം സംഘ്പരിവാറിന് കൊടിവീശുന്ന തരത്തിലാണെന്നു മാത്രം. വയനാട്ടില്‍ എന്തുകൊണ്ടു മത്സരിക്കുന്നു എന്നതിനുത്തരം വാക്കുകൊണ്ടും കര്‍മംകൊണ്ടും രാഹുല്‍ ഇതിനകം വെളിപ്പെടുത്തിക്കഴിഞ്ഞു.
രാജ്യത്തിന്റെ ശത്രുക്കളാല്‍ വധിക്കപ്പെട്ട പിതാവിന്റെ- രാജീവ് ഗാന്ധിയുടെ- ചിതാഭസ്മം നിമജ്ജനം ചെയ്യപ്പെട്ട പുണ്യതീര്‍ഥത്തില്‍ – തിരുനെല്ലിയിലെ പാപനാശിനിയില്‍ പിതൃമോക്ഷത്തിന് തര്‍പ്പണം ചെയ്യുമ്പോള്‍ ആ ഹൃദയബന്ധം, മാനസം കല്ലുകൊണ്ടെല്ലാത്തതായുള്ള മാനവര്‍ക്കെല്ലാം വീണ്ടും വീണ്ടും ബോധ്യമായി. നെഹ്‌റു കുടുംബവും കേരളവുമായുള്ള സ്‌നേഹബന്ധത്തിന്റെ ഒറ്റത്തടിപ്പാലമായി വര്‍ത്തിച്ച ലീഡര്‍ കെ. കരുണാകരനുമൊത്ത് മൂന്നു പതിറ്റാണ്ടോളമകലെ, പിതാവിന്റെ ചിതാഭസ്മ കലശവും മാറോട് ചേര്‍ത്തുപിടിച്ച് ആയിരക്കണക്കിനു കിലോമീറ്റര്‍ സഞ്ചരിച്ച് ഈ ദക്ഷിണകാശിയിലേക്കു ചുരംകയറിവന്ന രാഹുല്‍ഗാന്ധി എന്ന അന്നത്തെ കൗമാരക്കാരന് വയനാട് സിരകളിലലിഞ്ഞ വികാരമാണ്. ഉള്ളില്‍ കൊണ്ടുനടക്കുന്ന പിതൃസ്‌നേഹത്തിന്റെ നൊമ്പരം. അമിത്ഷായ്‌ക്കോ നരേന്ദ്രമോദിക്കോ അവകാശപ്പെടാനാവാത്ത ആത്മബന്ധം. യച്ചൂരിക്കു പറഞ്ഞാല്‍ മനസ്സിലാവാത്ത ആചാരാനുഷ്ഠാനത്തിന്റെ മന്ത്രം. എന്തുകൊണ്ട് വയനാട് തെരഞ്ഞെടുത്തു എന്നതിന് പറയാതെ പറയുന്ന ഉത്തരം. രാജ്യത്തിനായി ബലിയര്‍പ്പിക്കപ്പെട്ട ജീവിതമായ മുത്തശ്ശി ഇന്ദിരാഗാന്ധിക്കും നവഭാരത ശില്പിയായ പ്രപിതാമഹന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനും പുല്‍വാമയില്‍ പാകിസ്താന്‍ എന്ന രാഷ്ട്രശത്രുവിന്റെ ചതിപ്രയോഗത്തില്‍ അടര്‍ന്നുവീണ സൈനികര്‍ക്കും ദേശീയപ്രസ്ഥാനത്തിനായി ജീവനര്‍പ്പിച്ചവര്‍ക്കുമെല്ലാം തര്‍പ്പണം ചെയ്താണ് രാഹുല്‍ എന്ന രാഷ്ട്രപുത്രന്‍ പഞ്ചതീര്‍ത്ഥവും ദര്‍ശനം ചെയ്ത് മടങ്ങിയത്. ആ പുണ്യസ്‌നാനത്തിന്റെ വിശുദ്ധിയില്‍ നട്ടുച്ചവെയിലിനെ സാക്ഷിയാക്കി രാഹുല്‍ വയനാട്ടുകാരോട് പറഞ്ഞതും അതുതന്നെ: ”ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായല്ല; മകനോ സഹോദരനോ ആയാണ് നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഇത് മരണം വരെയുള്ള ബന്ധമാണ്. ഈ ദേശത്തിന്റെ സന്തതിയായി എന്നും ഞാനുണ്ടാകും കൂടെ.”
ഹിന്ദി-അഹിന്ദി ഭേദങ്ങളില്ലാത്ത, ഉത്തര-ദക്ഷിണ വിഭാഗീയതകളില്ലാത്ത ഒരൊറ്റ രാഷ്ട്രമാണ് ഇന്ത്യ എന്ന സന്ദേശമുയര്‍ത്താന്‍ രാഹുല്‍ ഇന്ത്യയുടെ ബഹുമത, സംസ്‌കാര, ഭൂമിശാസ്ത്ര വൈവിധ്യങ്ങളുടെ കേദാരമായ വയനാട്ടില്‍ മത്സരിക്കുമ്പോള്‍ രണ്ടു കൂട്ടര്‍ക്കാണ് അങ്കലാപ്പ്. രാജ്യത്തെ ഏറ്റവും പ്രബുദ്ധ സംസ്ഥാനമായ, സംഘ്പരിവാറിനെ അധികാരത്തിന്റെ ഏഴയലത്ത് അടുപ്പിക്കാത്ത കേരളത്തെ സോമാലിയപോലെ പട്ടിണി നിറഞ്ഞ ഇരുണ്ട ഭൂഖണ്ഡമെന്ന് അവഹേളിച്ച ബി.ജെ.പിക്കും അവശേഷിക്കുന്ന അധികാരമായ കേരളവും കൈവിടുമെന്ന് ഭയപ്പെടുന്ന സി.പി.എമ്മിനും.
വയനാടിനെ പാകിസ്താന്‍ എന്നു വിളിച്ചതിനെ അമിത്ഷാ വീണ്ടും വീണ്ടും ന്യായീകരിക്കുകയാണ്. മതം തിരിച്ച ജനസംഖ്യാ കണക്കില്‍ രാജ്യത്തെ ഭൂരിപക്ഷ സമുദായം തന്നെയാണ് വയനാട്ടിലും കൂടുതലുള്ളതെങ്കിലും പരമദരിദ്രരായ ആദിവാസി, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു മണ്ഡലത്തെയും അധഃസ്ഥിത ജനതയെയും കുറിച്ച് ബി.ജെ.പി നേതാക്കള്‍ക്കുള്ള പരമ്പരാഗതമായ പരമപുച്ഛത്തില്‍ നിന്നുയര്‍ന്നതാണ് അമിത്ഷായുടെ പാകിസ്താന്‍ മുദ്ര.
കേരളത്തില്‍ പരക്കെയില്ലാത്ത ജൈനമതസ്ഥര്‍പോലും അധിവസിക്കുന്ന പ്രദേശമാണ് വയനാട് എന്നതുകൂടി ജന്മംകൊണ്ട് ആ സമുദായത്തെ അടുത്തറിയുന്ന അമിത്ഷായോട് ആരെങ്കിലും പറഞ്ഞുകൊടുക്കണം. കേരളത്തില്‍ ജൈനമതസ്ഥരില്‍നിന്ന് കേന്ദ്ര, സംസ്ഥാന മന്ത്രിമാരും എഴുത്തുകാരും മാധ്യമസ്ഥാപന ഉടമകളുമുണ്ടായ നാടാണത്. ആദിവാസികളില്‍നിന്ന് വനിതാമന്ത്രിയും ഐ.എ.എസുകാരിയുമുയര്‍ ന്നുവന്ന മണ്ണ്. ഇന്ത്യയില്‍ മോദി അധികാരത്തില്‍ വരുന്നതാണ് പാകിസ്താനു ഗുണകരമെന്ന് 40 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ
പുല്‍വാമയുടെ പിറ്റേന്ന് ഈ തെരഞ്ഞെടുപ്പിന്റെ മധ്യത്തിലും പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ, യുദ്ധത്തിനു നടുവിലും ലാഹോറിലേക്ക് ബസ്സോടിക്കാന്‍ അനുവാദമുള്ള, കാണ്ഡഹാറിലെ വിമാന റാഞ്ചികളുടെ ഭീഷണിക്കെതിരെ ചെറുവിരലനക്കാതെ ഇന്ത്യ തകര്‍ക്കാന്‍ വന്ന പാക് ഭീകരരെ യാത്രാമംഗളം നേര്‍ന്ന് വിട്ടയച്ച ഒരേയൊരു ഭരണകക്ഷിയായ ബി.ജെ.പിയുടെ അധ്യക്ഷന്‍ അമിത്ഷായ്ക്കു മാത്രമേ പാകിസ്താന്റെ മുഖഛായ പെട്ടെന്നു മനസ്സിലാകൂ. പക്ഷേ അത് വയനാടല്ല. സ്വന്തം സങ്കേതങ്ങള്‍ തന്നെയാണ്.
മുസ്‌ലിംലീഗിനെ പച്ച വൈറസ് എന്നാക്ഷേപിച്ച യോഗി ആദിത്യനാഥിന്, ഇന്ത്യയിലെ ഏറ്റവുംവലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് മൂന്നു ദിവസം ഇലക്ഷന്‍ പ്രചാരണത്തിനിറങ്ങാനോ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാനോ പാടില്ലെന്ന് സുപ്രീംകോടതിയുടെ ഇടപെടല്‍കൊണ്ടാണെങ്കിലും ഇലക്ഷന്‍ കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തേണ്ടിവന്നു. ട്വിറ്ററിലെ പോസ്റ്റുകള്‍ അധികൃതര്‍ നീക്കംചെയ്ത് അവിടെ ശുദ്ധികലശം നടത്തുന്നു. അപ്പോഴും മുസ്‌ലിംലീഗിന്റെ പച്ചക്കൊടി കണ്ട കലിപ്പില്‍ അമിത്ഷാ പറയുന്നു; പാകിസ്താന്‍ എന്ന് ഈ ഇന്ത്യന്‍ മണ്ണിനെ വിളിച്ചതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന്. എന്നിട്ടുമെന്തിനാണ് കേരളത്തില്‍ ഇരുപത് സീറ്റില്‍ ബി.ജെ.പി മുന്നണി മത്സരിക്കുന്നത് എന്ന ചോദ്യം ബാക്കി കിടക്കുന്നു. പാകിസ്താന്‍ പാര്‍ലമെന്റിലേക്കാണോ വയനാട് നിന്നു മത്സരിക്കുന്നതെന്നു ചോദിക്കുന്നവരോട് താന്‍ മാവിലായിക്കാരനാണെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി കൈമലര്‍ത്തുന്നു. ഇതുതന്നെ സി.പി.എമ്മും സീതാറാം യച്ചൂരിയും പറയുമ്പോള്‍ ഇവര്‍ ഇരുമെയ്യും ഒറ്റക്കരളുമാണെന്ന് അര്‍ത്ഥംവരുന്നു.
അതങ്ങനെ തന്നെയാണെന്ന് സി.പി.എം പലപ്പോഴും തെളിയിച്ചിട്ടുമുണ്ട്. 1977ല്‍ ജനസംഘമുള്‍പ്പെടുന്ന ജനതാമുന്നണിയുടെ സ്ഥാനാര്‍ഥിയും ആര്‍.എസ്.എസ് നേതാവുമായ കെ.ജി മാരാര്‍ക്കുവേണ്ടി വോട്ട് പിടിക്കാന്‍ നടന്നവരാണ് സി.പി.എമ്മുകാര്‍. അന്ന് ജനതാ-സി.പി.എം സഖ്യമായിരുന്നു. ഇന്ത്യയില്‍ കോണ്‍ഗ്രസിതര സര്‍ക്കാരുണ്ടാക്കാനുള്ള ആദ്യകൂട്ടുകൃഷി. 1984ല്‍ രാജീവ്ഗാന്ധി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ രണ്ടു മെമ്പര്‍ മാത്രമുള്ള ബി.ജെ.പിക്ക് രാഷ്ട്രീയ മാന്യത നല്‍കി കൂട്ടുപിടിച്ച് സി.പി.എം വോട്ട് ചെയ്തത് പഞ്ചായത്തീരാജ്-നഗരപാലിക ബില്‍ പരാജയപ്പെടുത്താന്‍. സാക്ഷാല്‍ ബി.ജെ.പിയുമായി കൈകോര്‍ത്ത് 1989ല്‍ വി.പി സിങ് സര്‍ക്കാരിനെ അധികാരത്തിലേറ്റുന്നതിന് മുന്‍കൈ എടുത്തതും ഇതേ സി.പി.എം.
2004ല്‍ വന്ന യു.പി.എ ഗവണ്‍മെന്റിനെ ആണവ കരാറിന്റെ പേരുപറഞ്ഞ് താഴെയിറക്കാന്‍ ബി.ജെ.പിയെ പിന്തുണച്ച് വിശ്വാസവോട്ട് ചെയ്ത സി.പി.എം കിട്ടിയ അവസരമെല്ലാം ബി.ജെ.പിക്ക് കരുത്ത് പകരാന്‍ തന്നെയാണ് ശ്രമിച്ചിട്ടുള്ളത്. നേരിട്ട് പിന്തുണച്ചോ ബീഹാറില്‍ ചെയ്തപോലെ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ സ്വന്തം സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചോ ഈ ബാന്ധവം തുടര്‍ന്നു. മൂന്നര പതിറ്റാണ്ട് ഭരണം കുത്തകയാക്കിവെച്ചിരുന്ന പശ്ചിമബംഗാളില്‍ തദ്ദേശസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിനെതിരെ ബി.ജെ.പിയുമായി പ്രത്യക്ഷ സഖ്യം ചെയ്ത (2018 ഏപ്രിലില്‍)തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
സി.പി.എമ്മുകാര്‍ മറ്റുള്ളവര്‍ക്കെതിരെ ഇതാ ബി.ജെ.പി സഖ്യം വരുന്നു എന്ന് വിളിച്ചുകൂവുമ്പോള്‍ ഉറപ്പിക്കാം; അണിയറയില്‍ മാര്‍ക്‌സിസ്റ്റ് – സംഘ്പരിവാര്‍ ഐക്യകരാര്‍ ഉറപ്പിച്ചു കഴിഞ്ഞുവെന്ന്. കേരളത്തിലിപ്പോള്‍ മാര്‍ക്‌സിസ്റ്റ് – ബി.ജെ.പി കുന്തമുനകളെല്ലാം ഒരുമിച്ച് മുസ്‌ലിംലീഗിനു നേര്‍ക്കാണ്. നരേന്ദ്രമോദിയും അമിത്ഷായും യോഗി ആദിത്യനാഥും മുതല്‍ എസ്. രാമചന്ദ്രന്‍പിള്ളയും ബൃന്ദാ കാരാട്ടും എ. വിജയരാഘവനും വരെ മുസ്‌ലിംലീഗില്‍ വര്‍ഗീയ മുദ്രയടിക്കുന്ന തിരക്കിലാണ്. അന്തിമമായി മതേതര ജനാധിപത്യ വ്യവസ്ഥയെ തത്വത്തില്‍ അംഗീകരിക്കാത്തവരുടെ നിഗൂഢസഖ്യം. പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാര്യമായി ചര്‍ച്ചക്കെടുക്കേണ്ടത് മുസ്‌ലിംലീഗിന്റെ കൊടിയുടെ നീളമാണെന്നായിരിക്കുന്നു. ഇന്ത്യയൊട്ടാകെ മുസ്‌ലിംലീഗിനെ ചര്‍ച്ചക്കുവെച്ചിരിക്കുകയാണ് സംഘ്പരിവാര്‍. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഏതാണ്ടെല്ലാ ഭാഷയിലേയും വാര്‍ത്താചാനലുകളില്‍, അച്ചടി മാധ്യമങ്ങളില്‍ മുസ്‌ലിംലീഗ് വിമര്‍ശനവും മറുപടികളും പൊടിപൊടിക്കുന്നു. ഇന്ത്യന്‍ ദേശീയതയുടെ ഉടമസ്ഥത അവകാശപ്പെടുന്ന ബി.ജെ.പി മുസ്‌ലിംലീഗിനെതിരെ ദുര്‍മന്ത്രവാദവുമായി നടക്കുന്നത് സ്വാഭാവികം. പക്ഷേ സി.പി.എം ഇതെന്തിനുള്ള പുറപ്പാടായിരിക്കും.
സി.പി.എം പൊളിറ്റ്ബ്യൂറോയിലെ ഏറ്റവും മുതിര്‍ന്ന അംഗമായ എസ്. രാമചന്ദ്രന്‍ പിള്ളക്ക് ആകെ പറയാനുള്ളത് ‘മുസ്‌ലിംലീഗ് വര്‍ഗീയ പാര്‍ട്ടി’ എന്നാണ്. വയനാട്ടില്‍ രാഹുല്‍ഗാന്ധി വന്നപ്പോള്‍ മുന്നണിയിലെ പ്രധാന ഘടകകക്ഷി പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ആവേശപൂര്‍വം മുസ്‌ലിംലീഗിന്റെ പതാക വീശിയതിലാണോ പിള്ളയും കാണുന്ന വര്‍ഗീയത. എങ്കില്‍ തമിഴ്‌നാട്ടില്‍ പിള്ളയുടെ പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകളിലും ഇതേ ചന്ദ്രതാരാങ്കിത ഹരിതപതാക സി.പി.എമ്മിന്റെ ചെങ്കൊടിക്കൊപ്പം കൂട്ടിക്കെട്ടിയിട്ടുണ്ട്; രാഹുല്‍ഗാന്ധിയുടെയും മുസ്‌ലിംലീഗ് അധ്യക്ഷന്‍ പ്രൊഫ. ഖാദര്‍മൊയ്തീന്റെയും ചിത്രങ്ങള്‍ സഹിതം.
മതത്തെ മൗലികപ്രമാണമാക്കുകയും മതത്തെ രാഷ്ട്രീയത്തില്‍ ഇടപെടുത്തുകയുമാണ് മുസ്‌ലിംലീഗ് ചെയ്യുന്നതെന്നാണ് രാമചന്ദ്രന്‍പിള്ളയുടെ പരാതി. കേരളത്തിലെ ഒരുമാതിരിപ്പെട്ട കമ്യൂണിസ്റ്റുകാരെല്ലാം പേരില്‍നിന്ന് ജാതിവാല്‍ മുറിച്ചെറിഞ്ഞിട്ടും അത് ആഢ്യത്വത്തിന്റെ ചിഹ്നമായി കൂടെകൊണ്ടുനടക്കുന്ന രാമചന്ദ്രന്‍പിള്ളയാണ് മുസ്‌ലിംലീഗിനെതിരെ ‘മതരാഷ്ട്രീയം’ ആരോപിക്കുന്നുവെന്നതില്‍ ഒരു കൗതുകമുണ്ട്. പൗരത്വത്തിന്റെ പേരില്‍ ജനങ്ങളെ മതംനോക്കി രാജ്യത്തുനിന്നും പുറത്താക്കുമെന്ന് പറയുന്ന അമിത്ഷായും സന്യാസിയായ തനിക്കു വോട്ട് ചെയ്തില്ലെങ്കില്‍ താന്‍ ശപിക്കുമെന്ന് പറയുന്ന സാക്ഷി മഹാരാജും വോട്ട് തരാത്ത മുസ്‌ലിംകള്‍ക്ക് സഹായങ്ങളൊന്നും ചെയ്തുതരില്ലെന്നു പറയുന്ന മനേകാ ഗാന്ധിയുമുള്ള ബി.ജെ.പിയെ വര്‍ഗീയ കക്ഷിയെന്നു വിളിക്കാന്‍ രാമചന്ദ്രന്‍ പിള്ളക്കും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും ഒരിക്കലും നാവ് പൊങ്ങിയിട്ടില്ല.
ഏതുവിധമാണ് രാഷ്ട്രീയത്തില്‍ മുസ്‌ലിംലീഗ് മതത്തെ ഇടപെടുവിച്ചതെന്ന് വിശദീകരിക്കാനുള്ള ബാധ്യതയും ഈ പിള്ളമാര്‍ക്കുണ്ട്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളഖിലവും രാഷ്ട്രീയ പ്രശ്‌നങ്ങളാണെന്നിരിക്കെ അതിന്റെ പരിഹാരത്തിന് ഭരണഘടനാപരമായ മാര്‍ഗങ്ങള്‍ അവലംബിക്കുക അനിവാര്യമാണ്. അതിനുള്ള സ്വാതന്ത്ര്യം ഈ രാജ്യത്ത് നിയമപരമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. അത് ബി.ജെ.പി കരുതിയാലും സി.പി.എം ശ്രമിച്ചാലും അത്ര പെട്ടെന്നൊന്നും നിഷേധിക്കാനാവില്ല. കാരണം രാജ്യത്തെ ബഹുഭൂരിപക്ഷം ഹൈന്ദവ ജനതയും മതേതര വിശ്വാസികളാണ്. അവര്‍ ഈ ന്യൂനപക്ഷാവകാശങ്ങളെ വകവെച്ചുകൊടുക്കാന്‍ പൊരുതുന്നവരാണ്.
പൗരാവകാശത്തിനു ശബ്ദിക്കുന്നതിനെ ദുര്‍വ്യാഖ്യാനിക്കാമെന്നല്ലാതെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ ചരിത്രത്തിലൊരിക്കലും പ്രസംഗത്തിലോ പ്രസ്താവനയിലോ പ്രവൃത്തിയിലോ വര്‍ഗീയതയുടെ നേര്‍ത്തൊരംശമെങ്കിലും മുസ്‌ലിംലീഗുകാരില്‍നിന്നുണ്ടായതായി പറയാനാകില്ല ആര്‍ക്കും. മുസ്‌ലിംലീഗിന്റെ മതേതരത്വവും ദേശക്കൂറും ബി.ജെ.പിക്കും സി.പി.എമ്മിനും വേണ്ടി വിസ്തരിച്ച് നേരം കളയേണ്ടതുമില്ല. അതു മുസ്‌ലിംലീഗിനെ പരിചയിച്ച ഇന്ത്യന്‍ സമൂഹം തൊട്ടറിഞ്ഞതാണ്. മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ നിലപാടുകള്‍ മുതല്‍ അതിന്റെ ജീവകാരുണ്യ സംരംഭങ്ങളില്‍വരെ മതപരമായ വിഭാഗീയതയുടെ ഒരംശംപോലുമില്ലെന്ന് പലവുരു തെളിയിക്കപ്പെട്ടതുമാണ്. മതമൈത്രിക്കായി ജീവിതം സമര്‍പ്പിച്ച മുസ്‌ലിംലീഗ് നേതാക്കളെ സി.പി.എം- ബി.ജെ.പി നേതാക്കളുള്‍പ്പെടെയുള്ളവര്‍ പ്രകീര്‍ത്തിച്ച നൂറുനൂറു സന്ദര്‍ഭങ്ങള്‍ എണ്ണിപ്പറയാനുമുണ്ട്.
1948 മുതല്‍ ഇന്നിതുവരെ മുസ്‌ലിംലീഗ് കൈക്കൊണ്ട നയസമീപനങ്ങള്‍ ഇക്കാര്യത്തില്‍ ഒരു സന്ദേഹവും ആരിലുമുളവാക്കാത്തതാണ്. ലോക കമ്യൂണിസത്തിന്റെ ആചാര്യപദവിയോളം ഉയര്‍ന്ന നേതാവെന്ന് സി.പി.എമ്മുകാര്‍ വിശേഷിപ്പിക്കുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് തന്നെ പലവുരു മുസ്‌ലിംലീഗിനെ വാഴ്ത്തിയിട്ടുണ്ട്. മുസ്‌ലിംലീഗ് പിന്തുണയില്‍ അധികാരംനേടി ഭരണം പങ്കുവെച്ചിട്ടുണ്ട്. മുസ്‌ലിംലീഗ് പിന്തുണ പിന്‍വലിച്ചപ്പോള്‍ അധികാര രഥത്തില്‍ നിന്ന് പെരുവഴിയിലേക്കിറങ്ങേണ്ടിയും വന്നിട്ടുണ്ട്.
മലബാറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് നടപടികളുണ്ടായപ്പോള്‍ മദ്രാസ് നിയമസഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്ന് അതിനെതിരെ വീറോടെ വാദിച്ച മുസ്‌ലിംലീഗ് നേതാക്കളായ കെ.എം സീതിസാഹിബിനും കെ. ഉപ്പി സാഹിബിനുമുണ്ടായിരുന്ന ‘വര്‍ഗീയത’യേ അന്നുമിന്നും മുസ്‌ലിംലീഗിനുള്ളൂ. 1952ലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് മദ്രാസ് സംസ്ഥാനത്ത് പി. രാമമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അവരോധിക്കാന്‍ ഖാഇദേമില്ലത്തിനോട് മുസ്‌ലിംലീഗിന്റെ പിന്തുണ അഭ്യര്‍ഥിച്ചപ്പോഴുള്ള അതേ ‘വര്‍ഗീയത’. 1954ലെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ സഹകരണം തേടിയപ്പോഴും 1965ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ധാരണക്കു മുതിര്‍ന്നപ്പോഴും 1967ല്‍ സഖ്യം ചെയ്ത് ഭരണം നടത്തിയപ്പോഴും മുസ്‌ലിംലീഗില്‍ കാണാത്ത ‘വര്‍ഗീയത’ രാമചന്ദ്രന്‍പിള്ള ഈ വാര്‍ധക്യകാലത്ത് കാണുന്നതില്‍ ഒരു നോട്ടപ്പിശകുണ്ട്.
‘ഏതെങ്കിലും ഒരു പാര്‍ട്ടി നിലനില്‍ക്കേണ്ടതില്ലെന്ന് മറ്റുള്ളവര്‍ വിധിച്ചാലും അതിന്റെ നിലനില്‍പിനുവേണ്ട വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ അതിന്റെ നിലനില്‍പിനെ സഹായിക്കും. അതാണ് ഇന്ന് ഇന്ത്യയിലെ മുസ്‌ലിംലീഗിന്റെ സ്ഥിതി’ എന്നെഴുതിയ സഖാവ് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ കുറിമാനങ്ങള്‍ സി.പി.എം ‘ജിഹ്വ’യായ ചിന്തയുടെ ഉള്‍പേജുകളില്‍ ഇപ്പോഴും പറിഞ്ഞുപോകാതെ കിടപ്പുണ്ടെന്നോര്‍ക്കണം.
1991 മാര്‍ച്ചില്‍ യു.ഡി.എഫിലുണ്ടായ ഭിന്നതകള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ തീരുമാനമെടുത്തപ്പോഴും നമ്പൂതിരിപ്പാടിന് മുസ്‌ലിംലീഗിനോടുള്ള മുഹബ്ബത്ത് പെരുത്തു: ‘മുസ്‌ലിംലീഗ് സമീപനം മാറ്റി കേന്ദ്രത്തില്‍ ഇടതുപക്ഷ ദേശീയ മുന്നണി കൂട്ടുകെട്ടും കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും തെരഞ്ഞെടുപ്പില്‍ ജയിച്ച് പുതിയ ഗവണ്‍മെന്റുകള്‍ ഉണ്ടാക്കുവാന്‍ സഹായിക്കുകയാണ് വേണ്ടത്.’എന്ന പ്രസ്താവനയുമായി പിന്നാലെയെത്തി.
നമ്പൂതിരിപ്പാടിന്റെ ഈ പ്രസ്താവനയുടെ മഷിയുണങ്ങുംമുമ്പെയാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവവും സമുദായ വിഷയത്തില്‍ മുസ്‌ലിംലീഗ് നിലപാടുകള്‍ക്ക് തീവ്രത പോരെന്ന്പറഞ്ഞ് ഒരു വിഭാഗം പാര്‍ട്ടി വിടുന്നതുമെല്ലാം. അങ്ങനെ വിട്ടുപോയവരെ വാനോളം പുകഴ്ത്തി വരവേറ്റവരുടെ വാക്കുകളില്‍ ധ്വനിച്ചത് മുസ്‌ലിംലീഗില്‍ ‘വര്‍ഗീയത’ പോരാ എന്നു തന്നെയായിരുന്നു. 1992 ഡിസംബര്‍ 6നു ശേഷമുള്ള സമുദായ ധ്രുവീകരണത്തെ പരമാവധി മുതലെടുത്ത രാഷ്ട്രീയ പാര്‍ട്ടിയാണ് സി.പി.എം. ഭൂരിപക്ഷ സമുദായത്തില്‍ തീവ്രമനോഭാവമുണര്‍ത്താന്‍ ബി.ജെ.പിയും ന്യൂനപക്ഷങ്ങളില്‍ തീവ്രമനസ്സുണ്ടാക്കാന്‍ സി.പി.എമ്മും അന്ന് കച്ചകെട്ടിയിറങ്ങി. ഒറ്റപ്പാലം, ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പുകളിലും 1995 മുതലുള്ള തദ്ദേശ സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും മുസ്‌ലിംലീഗിനെതിരെ തത്വവും മൂല്യവുമെല്ലാം കാറ്റില്‍ പറത്തി, എല്ലാ ചേരുവകളുമുള്‍ക്കൊള്ളിച്ച് സാമ്പാര്‍ വെക്കുന്നതും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ്.
ഇന്ത്യന്‍ മതേതരത്വത്തിന്റെ മുദ്രയായ ബാബരി മസ്ജിദ് തകര്‍ത്തതിന്റെയും ഗുജറാത്ത് വംശഹത്യയുടെയും ഏറ്റുമുട്ടല്‍ കൊലകളുടെയും എണ്ണമറ്റ സ്‌ഫോടന പരമ്പരകളുടെയും പേരില്‍ ശിക്ഷിക്കപ്പെടുകയോ പ്രതിചേര്‍ക്കപ്പെടുകയോ ചെയ്ത രാഷ്ട്രീയക്കാരാണ് ബി.ജെ.പി നേതാക്കള്‍. ഘര്‍വാപസിക്കു കുടചൂടിയതിന്റെയും ഗോ ഹത്യയുടെയും ലൗജിഹാദിന്റെയും പൗരത്വത്തിന്റെയും പേരില്‍ മനുഷ്യഹത്യക്കും പലായനത്തിനും നേതൃത്വം കൊടുത്തതിന് പ്രതികളായവരും ഈ ഭരണകക്ഷിയിലുണ്ട്. ഇതെല്ലാം നടുക്കുന്ന യാഥാര്‍ഥ്യമായി ഇന്ത്യക്കാര്‍ക്കു മുന്നിലുള്ളപ്പോള്‍ ‘ബി.ജെ.പി ഫാസിസ്റ്റ് പാര്‍ട്ടിയല്ല; ഒരു ഏകാധിപത്യ പാര്‍ട്ടി മാത്രമാണെന്ന്’ ലഘൂകരിച്ച പ്രകാശ് കാരാട്ടിന്റെ മിത്രകളത്രാദികളും അനുയായികളും ചേര്‍ന്ന് ഇവ്വിധമൊരു കറുത്ത മുദ്രപോലും വീഴാത്ത മുസ്‌ലിംലീഗിനെ വര്‍ഗീയ കക്ഷി എന്നു പറയുന്നത് ആരെ പ്രീണിപ്പിക്കാനാണ്. പണ്ടേ നിരീക്ഷകര്‍ പറയാറുണ്ട്: കേരളത്തിലും ബംഗാളിലും ബി.ജെ.പി വളരാത്തത് അവര്‍ ചെയ്യേണ്ട പണി സി.പി.എം എടുക്കുന്നതുകൊണ്ടാണെന്ന്.

kerala

സി.പി.എം എന്ന വർഗീയതയുടെ കാളിയൻ

രാഷ്ട്രീയത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ കുടുതല്‍ അബദ്ധങ്ങളിലേക്ക് നേതാക്കളെ തള്ളിവിടുമ്പോള്‍ ഈ പാര്‍ട്ടിക്കിതെന്തുപറ്റിയെന്ന് സ്വന്തം അണികള്‍ തന്നെ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിനാണ് രാഷ്ട്രീയ കേരളം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.

Published

on

മുന്‍കൂട്ടി തയ്യാറാക്കിയ പൊറാട്ടുനാടകങ്ങളെല്ലാം എട്ടു നിലയില്‍ പൊട്ടുകയും ജനങ്ങളുടെ മുന്നില്‍ തീര്‍ത്തും പരിഹാസ്യരായി മാറുകയും ചെയ്തപ്പോള്‍ കേവല രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സംഘ്പരിവാറിനെ നാണിപ്പിക്കുന്ന വര്‍ഗീയ ധ്രുവീകരണത്തിന്റെ മാറാപ്പുപേറുന്ന സി.പി.എമ്മിന്റെ നെറികെട്ട സമീപനം കണ്ട് കേരളം മൂക്കത്തുവിരല്‍ മൂക്കത്തുവിരല്‍ വെച്ചുപോവുകയാണ്. ഈ രാഷ്ട്രീയത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ കുടുതല്‍ അബദ്ധങ്ങളിലേക്ക് നേതാക്കളെ തള്ളിവിടുമ്പോള്‍ ഈ പാര്‍ട്ടിക്കിതെന്തുപറ്റിയെന്ന് സ്വന്തം അണികള്‍ തന്നെ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിനാണ് രാഷ്ട്രീയ കേരളം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.

കേരളം ഇന്നേവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്തവിധം അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങായി സംസ്ഥാനം മാറിയപ്പോള്‍ ഭരണത്തെക്കുറിച്ച് ഒരക്ഷരംപോലും ഉരിയാടാന്‍ കഴിയാത്ത മുഖ്യമന്ത്രിയും സംഘവും ന്യൂനപക്ഷ ഭൂരിപക്ഷ പ്രീണനങ്ങള്‍ തരാതതരംപോലെ ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ പഞ്ചതന്ത്രം കഥയിലെ കുറുക്കന്റെ ഈ കുശാഗ്രബുദ്ധി തിരിച്ചറിഞ്ഞ ജനാധിപത്യ വിശ്വാസികള്‍ മൂര്‍ത്താവ് നോക്കി പ്രഹരം നല്‍കിയിട്ടും അതില്‍നിന്നൊന്നും ഒരുപാഠവും പഠിക്കാന്‍ ഇക്കൂട്ടര്‍ക്ക് സാധിച്ചിട്ടില്ല എന്നാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് തെളിയിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പൗരത്വ വിഷയവും ക്രിസ്ത്യന്‍ പ്രദേശങ്ങളില്‍ മണിപ്പൂരുമെല്ലാം ഉയര്‍ത്തിപ്പിടിച്ച് പ്രചണ്ഡമായ പ്രചരണങ്ങള്‍ നടത്തിയെങ്കിലും ഈ കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ ജനങ്ങള്‍ ലക്ഷോപലക്ഷം വോട്ടുകള്‍ക്കാണ് അവരെ തൂത്തെറിഞ്ഞത്. എന്നിട്ടും പുഴുത്തുനാറിയ ഇതേ തന്ത്രങ്ങള്‍ തന്നെ വീണ്ടുംപയറ്റിക്കൊണ്ടിരിക്കുമ്പോള്‍ ഇടതുമുന്നണി യെന്ന സംവിധാനം എത്തിപ്പെട്ട അപചയം എത്രമേല്‍ ഭീതിതമാണെന്നതാണ് പ്രകടമായിക്കൊണ്ടിരിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എത്രമാത്രം പച്ചയായ രീതിയിലാണ് വര്‍ഗീയതയുടെ വിഷവിത്തുകള്‍ സി.പി.എം വിതറിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ ഏറ്റവും ഒടുവില ത്തെ ഉദാഹരണമാണ് ഇന്നലെ രണ്ടുപത്രങ്ങള്‍ക്ക് നല്‍കിയ പരസ്യങ്ങള്‍. തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിപോലും നേടാതെ മുസ്‌ലിം സമുദായത്തിലെ രണ്ടു വിഭാഗങ്ങള്‍ നടത്തുന്ന പത്രങ്ങള്‍ക്ക് വര്‍ഗീയ വിഷംചീറ്റുന്ന പരസ്യങ്ങള്‍ നല്‍കിയതിലൂടെ ന്യൂനപക്ഷവോട്ടുകള്‍ സ്വന്തംപെ ട്ടിയിലാക്കാമെന്ന് കരുതുന്ന പിണറായിയും കൂട്ടരും ഈ സമുദായത്തെക്കുറിച്ച് എന്താണ് ധരിച്ചുവെച്ചിരിക്കുന്നത് എന്നതാണ് ബോധ്യമാകാത്തത്.

സി.പി.എം ആര്‍.എസ്.എസ് ബാന്ധവം വ്യത്യസ്ത സാഹചര്യങ്ങളിലായി നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുകയും ആ ഡീലിങ്ങിന്റെ അ നന്തരഫലമായി മോദി സര്‍ക്കാറിന്റെ അതേ മാതൃകയില്‍ പതിറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെ നേടിയെടുത്ത ന്യൂ നപക്ഷങ്ങളുടെ അവകാശങ്ങളുടെ കടക്കല്‍ പിണറായി സര്‍ക്കാറും നിരന്തരമായി കത്തിവെച്ചു കൊണ്ടിരിക്കുകയുമാണ്. ഈ അന്യായത്തിന്റെയും അനീതിയുടെയും പ്രതിഫലനം കൂടിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പ്രകടമായത്. ആ യാഥാര്‍ത്ഥ്യത്തെ തിരിച്ചറി ഞ്ഞ് തിരുത്തലുകള്‍ വരുത്തുന്നതിന് പകരം വൈകാരിക വിക്ഷോഭങ്ങള്‍ക്കൊണ്ട് ഒരു സമുദായത്തെ എക്കാലവും വഞ്ചിച്ചുനിര്‍ത്താമെന്നും ബംഗാളിലെയും ത്രിപുരയിലെയും പോലെ അവരെ വണ്ടിക്കാളകളാക്കി മാറ്റാമെന്നുമാണ് സി.പി.എം സ്വപ്‌നംകാണുന്നതെങ്കില്‍ കേരളത്തിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് സി.പി.എമ്മിന് ഇനിയും ഒരു ചുക്കും മനസ്സിലായിട്ടില്ല എന്നുമാത്രമേ കരുതാന്‍ കഴിയൂ.

ഒരു ഭാഗത്ത് ന്യൂനപക്ഷങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ മറുഭാഗത്ത് ഭൂരിപക്ഷ വര്‍ഗീയത ആളിക്കത്തിക്കാനും ഇവര്‍ ഒരുമടിയും കാണിക്കുന്നില്ല. പക്ഷേ അതിനായി രൂപപ്പെടുത്തുന്ന അജണ്ടകളെല്ലാം അമ്പേ പരാജയപ്പെട്ടുപോയി എന്നതാണ് വാസ്തവം. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ പിണറായി വിജയന്‍ രംഗത്തെത്തിയത് ഈ അജണ്ടയുടെ ഭാഗമായിരുന്നുവെങ്കില്‍ ആ ഹീനശ്രമങ്ങളെ കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി ജനങ്ങള്‍ എതിര്‍ത്തുതോല്‍പ്പിക്കുകയായിരുന്നു. വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും വഴിയില്‍ നിന്ന് സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും മാര്‍ഗത്തിലേക്ക് ഒരാള്‍ കടന്നുവരികയും പുകള്‍പെറ്റ കൊടപ്പനക്കല്‍ തറവാട്ടിലെത്തി അനുഗ്രഹങ്ങളേറ്റുവാങ്ങുകയും ചെയ്യുമ്പോള്‍ ഇടതുപാളയത്തില്‍ നിന്ന് മുഖ്യ മന്ത്രിയുടെ നേതൃത്വത്തില്‍ കൂട്ടനിലവിളികളുയരുന്നതെന്തിനാണെന്ന ജനാധിപത്യകേരളത്തിന്റെ ചോദ്യത്തിന് മുന്നില്‍ സി.പി.എം ഉത്തരംമുട്ടിനില്‍ക്കുകയാണ്. വര്‍ഗീയ തയുടെ കാളിയന്‍മാരായി മാറിയ സി.പി.എമ്മിന്റെ ധ്രുവി കരണ ശ്രമങ്ങള്‍ക്ക് ഏതെങ്കിലും റാന്‍മുളികളുടെ ഒളിഞ്ഞും തെളിഞ്ഞമുള്ള പിന്തുണ ലഭിക്കുന്നുണ്ടാവാം. എന്നാല്‍ ഈ നെറികേടിനെതിരെയുള്ള മതേതര കേരളത്തിന്റെ പ്രതികരണം ഇന്ന് പാലക്കാട് നിയമസഭാ
മണ്ഡലത്തില്‍ വിനിയോഗിക്കപ്പടുമെന്ന കാര്യത്തില്‍ സംശയമില്ല.

Continue Reading

Video Stories

മഹാരാഷ്ട്രയും ഝാര്‍ഖണ്ഡും വിധിയെഴുതുന്നു

ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കു​പു​റ​മെ ബി.​ജെ.​പി​യു​ടെ ഹി​ന്ദു​ത്വ മു​ദ്രാ​വാ​ക്യ​ങ്ങ​ളും കോ​ൺ​ഗ്ര​സി​ന്റെ ജാ​തി​സെ​ൻ​സ​സ്​ വാ​ഗ്ദാ​ന​വും ജ​ന​ങ്ങ​ൾ എ​ങ്ങ​നെ സ്വീ​ക​രി​ച്ചു​വെ​ന്ന​തി​ന്റെ പ്ര​തി​ഫ​ല​നം​കൂ​ടി​യാ​കും ഫ​ലം.

Published

on

നി​ശ്ശ​ബ്​​ദ പ്ര​ചാ​ര​ണ​വും അ​വ​സാ​നി​പ്പി​ച്ച്​ മ​ഹാ​രാ​ഷ്ട്ര  വിധിയെഴുതുന്നു. 288 സീ​റ്റു​ക​ളി​ലേ​ക്ക്​ 4,136 പേ​രാ​ണ്​ ജ​ന​വി​ധി തേ​ടു​ന്ന​ത്. ശി​​വ​​സേ​​ന, ബി.​​ജെ.​​പി, എ​​ൻ.​​സി.​​പി കൂ​​ട്ടു​​കെ​​ട്ടി​​ലെ മ​​ഹാ​​യു​​തി​​യും കോ​​ൺ​​ഗ്ര​​സ്, ശി​​വ​​സേ​​ന-​​യു.​​ബി.​​ടി, എ​​ൻ.​​സി.​​പി-​​എ​​സ്.​​പി കൂ​​ട്ടു​​കെ​​ട്ടി​​ലെ മ​​ഹാ​​വി​​കാ​​സ്​ അ​​ഘാ​​ഡി​​യും (എം.​​വി.​​എ) ത​മ്മി​ലാ​ണ്​ മു​ഖ്യ പോ​രാ​ട്ടം.

ഇ​ത്ത​വ​ണ 102 സീ​റ്റു​ക​ളി​ലാ​ണ്​ കോ​ൺ​ഗ്ര​സ്​ മ​ത്സ​രി​ക്കു​ന്ന​ത്. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ചു​വ​ര​വാ​ണ്​ കോ​ൺ​ഗ്ര​സി​നും എം.​വി.​എ​യി​ലെ മ​റ്റ്​ ഘ​ട​ക ക​ക്ഷി​ക​ൾ​ക്കും ആ​ത്​​മ​വി​ശ്വാ​സ​മേ​കു​ന്ന​ത്. ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കു​പു​റ​മെ ബി.​ജെ.​പി​യു​ടെ ഹി​ന്ദു​ത്വ മു​ദ്രാ​വാ​ക്യ​ങ്ങ​ളും കോ​ൺ​ഗ്ര​സി​ന്റെ ജാ​തി​സെ​ൻ​സ​സ്​ വാ​ഗ്ദാ​ന​വും ജ​ന​ങ്ങ​ൾ എ​ങ്ങ​നെ സ്വീ​ക​രി​ച്ചു​വെ​ന്ന​തി​ന്റെ പ്ര​തി​ഫ​ല​നം​കൂ​ടി​യാ​കും ഫ​ലം. ശ​നി​യാ​ഴ്ച​യാ​ണ്​ വോ​ട്ടെ​ണ്ണ​ൽ. ചൊ​വ്വാ​ഴ്ച​ക്ക​കം സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്ക​ണം.

ഝാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​വ​സാ​ന ഘ​ട്ട വോ​ട്ടെ​ടു​പ്പും ബു​ധ​നാ​ഴ്ച ന​ട​ക്കും. 38 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ്. മ​ഹാ​രാ​ഷ്ട്രയിൽ വി​മ​ത​രു​ൾ​പ്പെ​ടെ 2,086 സ്വ​ത​ന്ത്ര​രും പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളും മു​ന്ന​ണി​ക​ളി​ലെ സൗ​ഹൃ​ദ പോ​രും വി​ധി നി​ർ​ണ​യ​ത്തി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ക്കും. വി​വി​ധ ജാ​തി സ​മു​ദാ​യ​ങ്ങ​ൾ​ക്കി​ട​യി​ലെ വി​ള്ള​ലും ക​ർ​ഷ​ക രോ​ഷ​വും പു​ക​യു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ൽ ജ​നം ആ​ർ​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്ന്​ മു​ൻ​കൂ​ട്ടി പ്ര​വ​ചി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ.

ഇ​രു മു​ന്ന​ണി​യും 170ലേ​റെ സീ​റ്റു​ക​ൾ കി​ട്ടു​മെ​ന്നാ​ണ്​ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഭ​ര​ണം പി​ടി​ക്കാ​ൻ 145 സീ​റ്റ്​ വേ​ണം. തൂ​ക്കു​സ​ഭ സാ​ധ്യ​ത​യും പ്ര​വ​ചി​ക്ക​പ്പെ​ടു​ന്നു​ണ്ട്. അ​ങ്ങ​നെ വ​ന്നാ​ൽ പു​തി​യൊ​രു രാ​ഷ്ട്രീ​യ നാ​ട​ക​ത്തി​നു​കൂ​ടി മ​ഹാ​രാ​ഷ്ട്ര സാ​ക്ഷ്യം​വ​ഹി​ക്കേ​ണ്ടി​വ​രും. ഇ​രു​മു​ന്ന​ണി​യി​ലെ​യും ആ​റ്​ പാ​ർ​ട്ടി​ക​ൾ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് നി​ർ​ണാ​യ​ക​മാ​ണ്. ഝാ​ർ​ഖ​ണ്ഡി​ൽന​വം​ബ​ർ 13ന് ​ന​ട​ന്ന ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ 43 മ​ണ്ഡ​ല​ങ്ങ​ളി​ലെ ​വോ​ട്ട​ർ​മാ​ർ വി​ധി​യെ​ഴു​തി​യി​രു​ന്നു.

നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​​ന്റെ ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച ജെ.​എം.​എം നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ൻ​ഡ്യ സ​ഖ്യ​വും ബി.​ജെ.​പി നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ.​ഡി.​എ സ​ഖ്യ​വും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​നും സം​സ്ഥാ​ന​ത്ത് ബി.​ജെ.​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള കേ​ന്ദ്ര​മ​ന്ത്രി ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​നും ‘എ​ക്സി’​ലൂ​ടെ വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി. 1.23 കോ​ടി സ​മ്മ​തി​ദാ​യ​ക​രാ​ണ് ബു​ധ​നാ​ഴ്ച വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

ഇ​തി​ൽ 60.79 ല​ക്ഷം വ​നി​ത​ക​ളാ​ണ്. 14,000ല​ധി​കം പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​നു​പു​റ​മെ യു.​പി, പ​ഞ്ചാ​ബ്, ഉ​ത്ത​രാ​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലെ 14 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ബു​ധ​നാ​ഴ്ച ന​ട​ക്കും. 23നാ​ണ് വോ​​ട്ടെ​ണ്ണ​ൽ.

 

Continue Reading

News

ഗസ്സയിലെ വംശഹത്യ; ഇസ്രാഈല്‍ പ്രസിഡന്റിന് വ്യോമപാത നിഷേധിച്ച് തുര്‍ക്കി

ഇസ്രാഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് COP29ന് പങ്കെടുക്കുന്നതിനായി വിമാനം കടന്ന് പോകാനുള്ള വ്യോമപാത നിഷേധിച്ചാണ് തുര്‍ക്കി പ്രതിഷേധം ശക്തമാക്കിയത്. 

Published

on

ഗസയില്‍ വംശഹത്യ തുടരുന്ന ഇസ്രാഈലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രാഈല്‍ പ്രസിഡന്റിന് വ്യോമപാത നിഷേധിച്ച് തുര്‍ക്കി. ഇസ്രാഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് COP29ന് പങ്കെടുക്കുന്നതിനായി വിമാനം കടന്ന് പോകാനുള്ള വ്യോമപാത നിഷേധിച്ചാണ് തുര്‍ക്കി പ്രതിഷേധം ശക്തമാക്കിയത്.

ഇതേത്തുടര്‍ന്ന് ഹെര്‍സോഗിന് അസര്‍ബൈജാനില്‍ നടന്ന കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സുരക്ഷാ കാരണങ്ങളാലാണ് ഉച്ചകോടിയില്‍ പങ്കെടുക്കാത്തതെന്നാണ് ഇസ്രാഈല്‍ പരിസ്ഥിതി മന്ത്രാലയം ഈ വിഷയത്തില്‍ വിശദീകരണം നല്‍കിയത്.

പ്രസിഡന്റിന്റെ വിമാനം വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ തുര്‍ക്കി വിസമ്മതിച്ചതിനാല്‍ ഇസ്രാഈല്‍ പ്രസിഡന്റ് യാത്ര റദ്ദാക്കിയതായി ഞായറാഴ്ച അസര്‍ബൈജാനിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വൈ നെറ്റ് പ്രതികരിച്ചു. കോണ്‍ഫറന്‍സിലെ ബാക്കിയുള്ള ഇസ്രഈല്‍ പ്രതിനിധികള്‍ നവംബര്‍ 11 ന് ജോര്‍ജിയ വഴി ബാക്കുവില്‍ എത്തിയിരുന്നു.

ഇസ്രാഈലില്‍ നിന്ന് അസര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവിലേക്കുള്ള ഏറ്റവും സുരക്ഷിതമായതും എളുപ്പമാര്‍ന്നതുമായ മാര്‍ഗമായിരുന്നു തുര്‍ക്കി വഴിയുള്ളത്. ഗസയിലും ലെബനനിലും ഇസ്രാഈല്‍ സൈന്യം വ്യോമാക്രമണം നടത്തുമ്പോള്‍ ഇസ്രാഈല്‍ പ്രസിഡന്റും പ്രധാനമന്ത്രിയുമെല്ലാം തുര്‍ക്കി വഴിയാണ് വ്യോമമാര്‍ഗം സഞ്ചരിച്ചിരുന്നത്.

എന്നാല്‍ തുര്‍ക്കിയുടെ വ്യോമമാര്‍ഗം വഴി ഇസ്രാഈല്‍ നേതാക്കള്‍ക്ക് യാത്ര അനുവദിക്കേണ്ടതില്ലെന്ന് ഉന്നത വൃത്തങ്ങളില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി തുര്‍ക്കി വ്യോമയാന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. എന്നാല്‍ ഈ വിലക്ക് ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് ഇസ്രഈല്‍ പ്രതീക്ഷിക്കുന്നതായി ഇസ്രാഈല്‍ സര്‍ക്കാറിന്റെ കീഴിലുള്ള കാബിര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു

ഇസ്രഈലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നുവെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാനാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഗസയില്‍ ഇസ്രാഈല്‍ വംശഹത്യ തുടരുന്ന സാഹചര്യത്തിലാണ് ഇസ്രാഈലുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തുര്‍ക്കി ഭരണകൂടം തീരുമാനിച്ചത്.

‘റജബ് തയ്യിബ് എര്‍ദോഗാന്റ നേതൃത്വത്തിലുള്ള തുര്‍ക്കി റിപ്പബ്ലിക് ഇസ്രഈലുമായി ഒരു ബന്ധവും തുടരില്ല. ഞങ്ങളുടെ ഭരണസഖ്യം ഇസ്രാഈലുമായുള്ള ബന്ധം വിച്ഛേദിക്കുന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നു. ഭാവിയിലും ഇത് അപ്രകാരം തന്നെ തുടരും,’ എര്‍ദോഗന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇസ്രാഈല്‍ ഗസയില്‍ അധിനിവേശവും വംശഹത്യയും ആരംഭിച്ചതുമുതല്‍ ഇസ്രാഈലിനു നേരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന നാറ്റോ രാജ്യമാണ് തുര്‍ക്കി. ഇക്കഴിഞ്ഞ മെയില്‍ ഇസ്രാഈലിനുമേല്‍ തുര്‍ക്കി വ്യാപാര ഉപരോധം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും നയതന്ത്ര ബന്ധം തുടരുകയായിരുന്നു.

ഇതിന്റെ ഭാഗമായി തങ്ങളുടെ അംബാസിഡറെ ഇസ്രഈലില്‍ നിന്ന് തുര്‍ക്കി തിരിച്ച് വിളിച്ചിരുന്നു. എന്നാല്‍ അന്ന് നയതന്ത്രബന്ധം പൂര്‍ണമായി അവസാനിപ്പിച്ചിരുന്നില്ല. സമാനമായി ഇസ്രാഈലും പ്രാദേശിക സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം അങ്കാറയിലെ ഇസ്രാഈല്‍ എംബസി ഒഴിപ്പിച്ചിരുന്നു.

ഗസയില്‍ ഇസ്രാഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ അടക്കം അഭിപ്രായപ്പെട്ടപ്പോള്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെക്കൊണ്ട് വംശഹത്യയുടെ ഉത്തരവാദിത്വം ഏറ്റെടുപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് എര്‍ദോഗാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഈ വര്‍ഷമാദ്യം, ഫലസ്തീനെ പിന്തുണച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രാഈലിനെതിരായി ഫയല്‍ ചെയ്ത വംശഹത്യ കേസില്‍ തുര്‍ക്കി ഇടപെട്ടിരുന്നു. ടെല്‍ അവീവിനെതിരെ ലോക രാജ്യങ്ങള്‍ ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്നും തുര്‍ക്കി വാദിച്ചിരുന്നു.

Continue Reading

Trending