Connect with us

Video Stories

അഭിമാനമാണ് സ്ത്രീത്വം; മെച്ചപ്പെട്ടത് ബാക്കിയാക്കാം

Published

on

അഡ്വ. പി കുല്‍സു

സ്ത്രീകളുടെ തുല്യതയും അവകാശവും പങ്കാളിത്തവും ഓര്‍ക്കാനും ഓര്‍മപ്പെടുത്താനുമുള്ള ദിവസം, ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. ഐക്യ രാഷ്ട്രസഭ ആഹ്വാനം ചെയ്ത ദിനാചരണങ്ങള്‍ ഏറെയുണ്ടെങ്കിലും ജനസംഖയുടെ പാതിയെ പ്രതിനിധാനം ചെയ്യുന്നുവെന്നതിനാല്‍ വനിതാദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. 1910ല്‍ ഡെന്മാര്‍ക്കില്‍ നടന്ന അന്താരാഷ്ട്ര വനിതാസമ്മേളനത്തില്‍ ജര്‍മ്മന്‍ വനിതാനേതാവും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ക്ലാര സെറ്റ്കിന്‍ മുന്നോട്ടുവെച്ച ആശയമാണ് വനിതാദിനം. ജനിക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെട്ട ഹതഭാഗ്യരായ പെണ്‍ഭ്രൂണങ്ങള്‍ മുതല്‍ തൊണ്ണൂറാം വയസ്സിലും പീഡനം ഭയന്നു ജീവിതം തള്ളിനീക്കുന്ന മുത്തശ്ശിമാരുടെ ദുരിതം വരെ വനിതാദിനം ഓര്‍മ്മപ്പെടുത്തുന്നു. ശൈശവ വിവാഹത്തിന് നിര്‍ബന്ധിതമായി ഭര്‍ത്താവിന്റെ വിയോഗത്തോടെ കത്തിയെരിയുന്ന ചിതയില്‍ ഹോമിക്കപ്പെട്ട എത്രയോ സതിമാരുടെയും സവര്‍ണ്ണ മേധാവിത്വം ചൂഷണത്തിന്റെ മേലങ്കിയിട്ട് വാഴിച്ച ദേവദാസിമാരും മാംസം വില്‍ക്കപ്പെടാന്‍ വിധിക്കപ്പെട്ട് ലൈംഗിക രോഗത്തിന് അടിപ്പെട്ട് ജീവച്ഛവമായവരുടെയും നൊമ്പര ചിത്രങ്ങളും വേട്ടയാടുന്ന ദിനമാണിത്.
മാറുമറക്കാനുള്ള അവകാശത്തിന്‌വേണ്ടി സമരം ചെയ്യേണ്ടിവന്നത് കേരളത്തിലാണെങ്കില്‍ സ്ത്രീയായതിന്റെ പേരില്‍ വോട്ടവകാശം നിഷേധിക്കപ്പെട്ടതിന് തെരുവിലിറങ്ങേണ്ടിവന്നത് ഇംഗ്ലണ്ടിലാണെന്ന വ്യത്യാസം മാത്രമേയുള്ളൂ. മതങ്ങളും ദര്‍ശനങ്ങളും സ്ത്രീയെ ആദരിക്കുമ്പോഴും ചില ആചാരങ്ങള്‍ നിര്‍മ്മിച്ച് സ്ത്രീത്വത്തിനുമേല്‍ കടന്നുകയറുന്നതും നാം കണ്ടു. സ്ത്രീ മുന്നേറ്റത്തിന്റെ പെരുമ്പറ മുഴക്കി കേരള സര്‍ക്കാര്‍ സൃഷ്ടിച്ച വനിതാമതിലും വനിതകളെ അപമാനിക്കലായിരുന്നു. സ്ത്രീയും പുരുഷനും ഒരേ സ്‌കെയിലുകൊണ്ട് അളക്കപ്പെടേണ്ടവരല്ലെന്ന സാമാന്യ ബോധം ഈ വനിതാ ദിനത്തിലെങ്കിലും ഓര്‍ക്കുന്നത് നന്നായിരിക്കും. സ്ത്രീയാണ് എന്നത് അഭിമാനത്തോടെ പറയാനും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാനുമാകണം. മാനസികമായി സ്ത്രീ കരുത്തയാണെങ്കിലും കായിക ബലത്തില്‍ പുരുഷനു പിന്നിലാണെന്ന യാഥാര്‍ത്ഥ്യവും ഉള്‍ക്കൊള്ളണം. ജിഷമാരും സൗമ്യമാരും നിര്‍ഭയമാരും ശത്രുവിനെതിരെ ചെറുത്തുനിന്ന് പരാജയപ്പെട്ടത് പാഠമായുണ്ട്. എന്നാല്‍, യുദ്ധമുഖത്തുപോലും ആത്മവീര്യം ചോരാതെ അവസാനംവരെ പിറന്ന നാടിനുവേണ്ടി പോരാടിയ റാണി ലക്ഷ്മി ഭായിയും സുല്‍ത്താന ബീഗവും ഝാന്‍സി റാണിയും പ്രചോദനമായി മുമ്പിലുണ്ട്.
ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 14ല്‍ സത്രീകള്‍ക്കും കുട്ടികള്‍ക്കും പരിരക്ഷയും തുല്യനീതിയും ഉറപ്പു നല്‍കുന്നുണ്ട്. സമീപകാലത്ത് ഭരണഘടനാ ഭേദഗതികളോടെ സ്ഥാനംപിടിച്ച ആര്‍ട്ടിക്കിള്‍ 73ഉം 74ഉം സ്ത്രീകള്‍ക്ക് അധികാരത്തിലും തുല്യാവകാശം ഉറപ്പാക്കാനുള്ള ശ്രമമമായിരുന്നു. ഇതിന്റെ ഭാഗമായി നടപ്പാക്കിയ സംവരണം മൂലം രാഷ്ട്രീയ സാമൂഹ്യ മേഖലയില്‍ സ്ത്രീകള്‍ക്കുണ്ടായ ഉന്നമനവും സ്മരിക്കുന്നു.
വിദ്യാഭ്യാസ രംഗത്തെ വലിയ മുന്നേറ്റവും കുടുംബശ്രീ പോലുള്ള തൊഴില്‍ രംഗത്തെ സ്ത്രീ ശാക്തീകരണ പദ്ധതികളും എടുത്തുപറയേണ്ടതാണ്. ഉന്നത ഉദ്യോഗത്തിലും പാര്‍ലമെന്ററി രംഗത്തും സ്ത്രീ പങ്കാളിത്തം പരിമിതമാണ് എന്നതും ചേര്‍ത്തുവായിക്കണം. ലോകത്ത് വനിതകള്‍ ഏറ്റവുമധികം അപകടകരമായ അവസ്ഥയില്‍ കഴിയുന്നതില്‍ ഇന്ത്യയാണ് ഏറെ മുന്നിലെന്ന കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. യുദ്ധം നടക്കുന്ന സിറിയക്കും അഫ്ഗാനിസ്ഥാനും പിന്നിലാണ് ഇന്ത്യയിലെന്നും റോയിറ്റേഴ്‌സ് പഠനം പറയുന്നു.
വ്യവസായ വിപ്ലവത്തിലേക്ക് രാജ്യങ്ങള്‍ കുതികൊണ്ട ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മനുഷ്യരെ യന്ത്രങ്ങള്‍ക്ക് സമാനമായി കല്‍പ്പിച്ച് പരമാവധി ചൂഷണം ചെയ്ത മുതലാളിത്ത ആധിപത്യ കാലം. പുരുഷന്‍മാരുടേതിനേക്കാള്‍ മോശം വേതനത്തില്‍ അതിലും മോശം തൊഴില്‍ സാഹചര്യങ്ങളില്‍ ജോലി ചെയ്യുകയായിരുന്ന സ്ത്രീകള്‍. സഹനത്തിന്റെ ഒടുവില്‍ സ്ത്രീകള്‍ നടത്തിയ ഉജ്വല മുന്നേറ്റത്തെയാണ് വനിതാദിനം അടയാളപ്പെടുത്തുന്നത്.
സ്വന്തം ജോലി സ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താന്‍ സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെയും വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേല്‍ വരിച്ച വിജയത്തിന്റെയും ഓര്‍മ്മപ്പെടലാണീ ദിനം. ന്യൂയോര്‍ക്കിലെ വനിതകള്‍ 1857 മാര്‍ച്ച് എട്ടിന് നടത്തിയ സമരവും പ്രക്ഷോഭവുമാണ് യഥാര്‍ത്ഥത്തില്‍ വനിതാദിനത്തിന് തുടക്കമായത്. തുണി മില്ലുകളില്‍ തൊഴിലെടുത്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ കുറഞ്ഞ ശമ്പളത്തിനും അതിദീര്‍ഘമായ തൊഴില്‍ സമയത്തിനും മുതലാളിത്തത്തിനുമെതിരെയും വോട്ടു ചെയ്യാനുള്ള അവകാശത്തിനുവേണ്ടിയും ആദ്യമായി ശബ്ദമുയര്‍ത്തി. ആ ശബ്ദം നൂറ്റാണ്ടുകളിലൂടെ സ്ത്രീ ശബ്ദമായി മാറി. ന്യൂയോര്‍ക്കില്‍ ഉയര്‍ന്ന സമരാഗ്‌നി ലോകമാകെ പടര്‍ന്നുപിടിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ സംഘടിക്കാനും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും ഇതു കാരണമായി.
അമേരിക്കയില്‍ 1909 ഫെബ്രുവരി 28നാണ് ആദ്യമായി വനിതാദിനം ആചരിച്ചത്. 1910ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന സമ്മേളനത്തില്‍ ലോക വനിതാദിനം ആചരിക്കണമെന്ന ആവശ്യമുയര്‍ന്നു. 1911 മാര്‍ച്ച് 19ന് ജര്‍മ്മനിയിലെ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി വനിതാവിഭാഗം അധ്യക്ഷ ക്ലാരസെട്കിനിന്റെ നേതൃത്വത്തില്‍ ജര്‍മ്മനിയും സ്വിറ്റ്‌സര്‍ലന്റും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വനിതാ ദിനം ആചരിച്ചു. അന്ന് 17 രാജ്യങ്ങളില്‍ നിന്നുള്ള വനിതാപ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന ആശയത്തിന് അപ്പോള്‍ത്തന്നെ അംഗീകാരം നല്‍കി. ഓരോ വര്‍ഷവും ഐക്യരാഷ്ട്രസഭയുടെ യു.എന്‍ വുമന്‍ മുന്നോട്ട് വെക്കുന്ന മുദ്രാവാക്യമാണ് ലോകമൊട്ടാകെ അംഗീകരിക്കപ്പെടുന്നത്. ആ വര്‍ഷം മുഴുവന്‍ അത് ലക്ഷ്യമാക്കിയുള്ള പ്രയത്‌നങ്ങളാണ് നടത്തുന്നത്. ഓരോ രാഷ്ട്രവും അവിടത്തെ സാഹചര്യത്തിനുതകുന്ന മുദ്രാവാക്യങ്ങള്‍ തയ്യാറാക്കുന്നതും പതിവാണ്. കൂടുതല്‍ മെച്ചപ്പെട്ടത് ബാക്കിവെക്കാന്‍ (ബാലന്‍സ് ഫോര്‍ ബെറ്റര്‍) എന്നതാണ് ഇത്തവണത്തെ പ്രമേയം. മെച്ചപ്പെട്ട സുരക്ഷിതത്വവും വിദ്യാഭ്യാസവും സാമൂഹ്യനിവവാരവും ഉറപ്പാക്കാന്‍ ഈ വര്‍ഷം വലിയ ചര്‍ച്ചകള്‍ക്കാണ് വനിതാദിനാചരണത്തോടെ രാജ്യമാകെ തുടക്കമിടുന്നത്. ആത്യന്തികമായി സ്ത്രീ സ്വത്വത്തില്‍ അഭിമാനത്തോടെ മെച്ചപ്പെട്ട ജീവിതവുമായി മുന്നോട്ടുപോകാനുള്ള പ്രവര്‍ത്തനവും പ്രാര്‍ത്ഥനയുമാണ് ലക്ഷ്യമാക്കുന്നത്.
(വനിതാലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖിക)

Video Stories

ശബരിമല നട തുറന്നു

Published

on

മണ്ഡലകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേറ്റെടുക്കും.

നാളെ മുതല്‍ ദര്‍ശനത്തിനായി ഭക്തര്‍ക്ക് പ്രവേശനം ലഭിക്കും. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. പതിനായിരം പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 30,000 പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം ബുക്ക് ചെയ്തത്. നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി സമയം ലഭിച്ചവര്‍ എന്തെങ്കിലും കാരണവശാല്‍ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ ഉടന്‍ ബുക്കിങ് കാന്‍സല്‍ ചെയ്യാനുള്ള നിര്‍ദേശവുമുണ്ട്. അല്ലെങ്കില്‍ പിന്നീട് ദര്‍ശനാവസരം നഷ്ടമാകും. കാന്‍സല്‍ ചെയ്യുന്ന സമയം സ്‌പോട്ട് ബുക്കിങിലേക്ക് മാറുന്നതായിരിക്കും. പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് വഴി മലകയറാവുന്നതാണ്. സ്‌പോട്ട് ബുക്കിങ്ങിന് ആധാറോ അതിന്റെ പകര്‍പ്പോ കാണിക്കണം. അതില്ലാത്തവര്‍ പാസ്‌പോര്‍ട്ടോ വോട്ടര്‍ ഐ ഡി കാര്‍ഡോ ഹാജരാക്കേണ്ടതാണ്. കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

 

Continue Reading

kerala

സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരെ കേസെടുക്കാത്തതിനെതിരെ സി.പി.ഐ മുഖപത്രം

കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

Published

on

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ നടത്തിയ വർഗീയ പ്രസംഗങ്ങൾക്കെതിരെ പോലീസ് കേസെടുക്കാത്തതിനെ വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

ശബരിമലയിലെ വാവര് സ്വാമിയെ ചങ്ങായി എന്ന് ബി. ഗോപാലകൃഷ്ണനും. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇവക്കെതിരെ നിയമം നടപ്പാക്കേണ്ട പോലീസ് അനങ്ങിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന വിഷം ചീറ്റലാണിതെന്ന് പത്രത്തിലെ കോളത്തിൽ പറയുന്നു. പൂരം കലക്കിയതിന് കേസെടുത്ത പോലീസ് ഇവർക്കെതിരെ പെറ്റി കേസ് പോലുമെടുത്തില്ല. മുഖ്യമന്ത്രി പറഞ്ഞത് പൂരം കലക്കിയില്ല എന്നാണ് എന്ന്‌ പത്രം പറയുന്നു.

Continue Reading

News

യുദ്ധം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; പുടിനുമായി ചര്‍ച്ച നടത്തി ട്രംപ്‌

യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

Published

on

റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന യുദ്ധം ഇരുവരും തമ്മിൽ ചർച്ച ചെയ്തുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തുടർ ചർച്ചകൾ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.

തന്റെ രണ്ടാം ഭരണകാലയവളവ് യുക്രെയ്നിലെ കടുത്ത യുദ്ധത്തോടെ ആരംഭിക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുടിനുമായുള്ള ചർച്ച. യുക്രെയ്ൻ പ്രസിഡന്റ് ​വ്ലോദമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.

അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യു.എസ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രം​പ് മൊ​ത്തം 312 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കി. 226 വോ​ട്ടു​ക​ൾ നേ​ടാ​ൻ മാ​ത്ര​മാ​ണ് ക​മ​ല​ക്ക് ക​ഴി​ഞ്ഞ​ത്. സെ​ന​റ്റി​ലും ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ട്രം​പി​ന് മൊ​ത്തം 270 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.

Continue Reading

Trending