Connect with us

Video Stories

സ്ഥലനാമങ്ങള്‍ ആരുടെയാണ് ഉറക്കം കെടുത്തുന്നത്

Published

on

കെ.പി ജലീല്‍

ഉത്തരേന്ത്യയിലെ പല മഹാനഗരങ്ങളുടെയും പേര് മാറ്റുന്ന തിരക്കിലാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാന ഭരണകൂടങ്ങള്‍. ഉത്തര്‍പ്രദേശിലെ പ്രമുഖ നഗരമായ അലഹബാദിനെ ഒക്ടോബര്‍ 15ന് പ്രയാഗ്‌രാജ് എന്ന് പുനര്‍നാമകരണം ചെയ്തതിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ന്യായീകരിച്ചത് ഇന്ത്യയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതിനുവേണ്ടിയാണെന്നാണ്. ഇതിനുപിന്നില്‍ ഒളിഞ്ഞിരിക്കുന്നത് രാഷ്ട്ര പാരമ്പര്യത്തിലുള്ള ആത്മാഭിമാനമോ അമിതാഭിമാനമോ അല്ലെന്നും സങ്കുചിതമായ സഹജീവി വിരോധം മാത്രമാണെന്നും പ്രത്യേകിച്ച് ആരോടും പറയേണ്ടതില്ല. ആര്‍.എസ്.എസ് ആശയക്കാര്‍ കാലങ്ങളായി ഇന്ത്യയുടെ പൊതുസമൂഹത്തിനുമുന്നില്‍ രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തിലുള്ള അസഹിഷ്ണുതയും അന്യമതവിരോധവും പരസ്യമായി പ്രകടിപ്പിച്ചുവരികയാണ്. രാജ്യത്തിന്റെ കേന്ദ്രാധികാരവും സംസ്ഥാനഭരണകൂടങ്ങളും പിടിച്ചെടുത്തതിനെതുടര്‍ന്നാണ് ഇത്തരമൊരു കാടിളക്കിയുള്ള പേരുമാറ്റ പ്രക്രിയക്ക് അവര്‍ തുടക്കം കുറിച്ചിരിക്കുന്നത്. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളതാണ് ഇന്ത്യയുടെ മഹത്തരമെന്ന ്‌നാം അഭിമാനിക്കുന്ന സാംസ്‌കാരികമായ സങ്കലനങ്ങളും വൈവിധ്യമാര്‍ന്ന ജീവിതരീതികളും. ബുദ്ധരും ജൈനരും ഹൈന്ദവരും മുസ്‌ലിംകളും ക്രിസ്തുമത വിശ്വാസികളും സിഖുകാരുമൊക്കെയായി പലകാലങ്ങളിലായി രൂപപ്പെട്ടതാണ് നമ്മുടെ സങ്കലിതസംസ്‌കാരം. സാകല്യതയാണ് അതിന്റെ മുഖമുദ്ര. രാജ്യത്തിന്റെ മതേതരത്വത്തിനും ജനാധിപത്യത്തിനും ആ സാംസ്‌കാരിക പൂങ്കാവനം നല്‍കിയ പങ്ക് അളവറ്റതാണ്. അതിനെയെല്ലാം പടിപടിയായി മാറ്റിമറിച്ച് ആര്യസംസ്‌കാരത്തിന്റെ ഏകധ്രുവ സവര്‍ണ സാംസ്‌കാരികതയിലേക്ക് രാജ്യത്തെ കൊണ്ടുചെന്നെത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഏതാനും അല്‍പബുദ്ധികള്‍ ഇവിടെ ഏര്‍പെട്ടുകൊണ്ടിരിക്കുന്നത്. ഒരു നൂറ്റാണ്ടിലധികം മുമ്പുതന്നെ ഇത്തരം ഏകധ്രുവത്തിന്റെയും അന്യസംസ്‌കാരങ്ങളുടെ നേര്‍ക്കുള്ള വിമ്മിട്ടത്തിന്റെ പ്രകടനപരതകള്‍ രാജ്യം ദര്‍ശിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് ആ ആശയം ഭീമാകാരം പൂണ്ട് പത്തിവിടര്‍ത്തിയാടുന്നത്.
കല്‍ക്കട്ടയെ കൊല്‍ക്കത്തയെന്നും ട്രിവാന്‍ഡ്രം തിരുവനന്തപുരമെന്നും ആക്കിയതുപോലെയല്ല പേര്‍ഷ്യന്‍ -അറബി പദങ്ങളെന്ന ഒറ്റക്കാരണം കൊണ്ടുമാത്രം സ്ഥലനാമങ്ങള്‍ മാറ്റുന്ന സംഘ്പരിവാര്‍ വികലമനസ്സിനെ കാണേണ്ടത്. ഉത്തര്‍പ്രദേശിലെ മുഗള്‍സരായി രാജ്യത്തെ ഏറ്റവും തിരക്കേറിയ നാലാമത്തെ റെയില്‍വെസ്‌റ്റേഷനാണ്. ഇതിന്റെ പേര് ദീന്‍ദയാല്‍ ഉപാധ്യായ എന്നാക്കിമാറ്റിയത് അടുത്തിടെയാണ്. ഇതേവര്‍ഗീയമനസ്സുതന്നെയാണ് മുമ്പ് മുംബൈയിലെ വിക്ടോറിയ ടെര്‍മിനസ് (വി.ടി )സ്‌റ്റേഷനെ ഛത്രപതി ശിവജി എന്നാക്കി മാറ്റിയത്. യു.പിയിലെ ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അയോധ്യ ഫൈസാബാദില്‍നിന്ന് ഏഴു കിലോമീറ്റര്‍ അകലെ നിലവിലുള്ള പട്ടണമാണ്. മുഗള്‍ഭരണത്തിന്റെ ആസ്ഥാനമായിരുന്ന ആഗ്രയുടെ പേര് അഗര്‍വാളാക്കാനും യോഗി ഒരുങ്ങിക്കഴിഞ്ഞു. അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുമെന്നും സരയൂതീരത്ത് രാമപ്രതിമ സ്ഥാപിക്കുമെന്നും വിമാനത്താവളത്തിന് രാമന്റെയും സര്‍വകലാശാലക്ക് രാമന്റെ പിതാവ് ദശരഥന്റെയും നാമം നല്‍കുമെന്നും യോഗി പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഉസ്മാനാബാദ്, ഔറംഗബാദ് എന്നിവയുടെ പേരുകള്‍ മാറ്റണമെന്ന് ശിവസേന ആവശ്യപ്പെടുന്നു. ഗുജറാത്തിലെ അഹമ്മദാബാദിനെ കാമാവതിയെന്ന് മാറ്റാനും നീക്കമുണ്ടത്രെ.
അലഹബാദ് നഗരം നിര്‍മിച്ചത് മുഗള്‍ ചക്രവര്‍ത്തി അക്ബറായിരുന്നു. ഏതെങ്കിലും നഗരത്തിന്റെ പേരുമാറ്റുകയായിരുന്നില്ല, യമുനയും ഗംഗയും കൂടിച്ചേരുന്ന പുണ്യസംഗമസ്ഥാനത്തിന്റെ പേര് അലഹബാസ് (ദൈവത്തിന്റെ സ്ഥലം) എന്നാക്കി വന്‍നഗരം പണിയുകയായിരുന്നു അദ്ദേഹമെന്ന് മധ്യകാല ഇന്ത്യയെക്കുറിച്ച് ഗവേഷണം നടത്തിയ ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫ. സയ്യിദ് സഹീര്‍ ഹുസൈന്‍ ജിഫ്രി പറയുന്നു. ബ്രിട്ടീഷുകാരാണ് ഇതിനെ അലഹബാദ് എന്നുവിളിച്ചത്. ഭൂമിശാസ്ത്രവശാല്‍ ഇന്ത്യയിലേക്ക് കരമാര്‍ഗം കടന്നെത്തിയ പേര്‍ഷ്യക്കാര്‍ നല്‍കിയ പേരുകളില്‍ അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായ ഭാഷാനാമങ്ങള്‍ വന്നുചേര്‍ന്നതിനെ തികച്ചും സ്വാഭാവികതയായേ കാണാനാകൂ. പണ്ടെങ്ങോ മനുഷ്യര്‍ ചൊല്ലിവിളിച്ച സ്ഥലനാമങ്ങളെ വക്രീകരിച്ച് പുതിയ പേരുകള്‍ ചാര്‍ത്തുന്നതിനെ സംഘ്പരിവാരുകാര്‍ക്ക് ന്യായീകരിക്കാമെങ്കിലും രാജ്യത്തെ ഹൈന്ദവ സമുദായാംഗങ്ങളും സാംസ്‌കാരിക പ്രമുഖരുമൊന്നും അതംഗീകരിക്കുന്നില്ലെന്ന് ഇതിനകം വെളിവാക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. പേര്‍ഷ്യയില്‍നിന്നാണ് പാഴ്‌സി പദമുണ്ടായത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ ഉല്‍ഭവം ‘ദില്ലി’യില്‍ നിന്നാണ്. ഇന്ദ്രപ്രസ്ഥമാണ് ദില്ലു രാജാവിന്റെ പേരോടെ ദില്ലിയായി മാറിയതെന്ന് ചരിത്രം. ഹിന്ദു, ഇന്ത്യ എന്നിവ വിളിക്കപ്പെട്ടത് സിന്ധുനദിയുമായി ബന്ധപ്പെട്ടാണ്. അതുവിളിച്ചതാകട്ടെ പേര്‍ഷ്യക്കാരും. അഞ്ഞൂറുകൊല്ലം മുസ്‌ലിംകളായ മുഗളരും 150 കൊല്ലത്തോളം ക്രിസ്ത്യാനികളും ഭരിച്ചകാലത്ത് അവര്‍ വിചാരിച്ചിരുന്നെങ്കില്‍ ഇന്നത്തെ ഇന്ത്യ ഉണ്ടാകുമായിരുന്നോ. താജ്മഹലും ചെങ്കോട്ടയും പാര്‍ലമെന്റ് മന്ദിരവും ജുമാസ്ജിദുമൊക്കെ വിളംബരം ചെയ്യുന്ന മിശ്ര സംസ്‌കാരത്തിന്റെയും അപൂര്‍വ കലകളുടെയും തച്ചുവിദ്യയുടെയും മുദ്രകളെ അടര്‍ത്തിമാറ്റാന്‍ പേരുമാറ്റങ്ങള്‍കൊണ്ട് കഴിയുമോ. രാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിനഗറിനെയും മാറ്റില്ലെന്നിനി ആരുകണ്ടു? ഈ ശാസ്ത്രയുഗത്തിലെ പലതിന്റെയും ഇംഗ്ലീഷ് പേരുകളൊക്കെ നമുക്കൊറ്റയടിക്ക് മാറ്റാനാകുമോ. പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനാണെങ്കില്‍ ഹിന്ദുമതത്തിന്റെയും രാജ്യത്തിന്റെയുംകൂടി പേരുകള്‍ മാറ്റണമെന്ന് ഇക്കൂട്ടര്‍ വാദിക്കുമോ? റോസാപുഷ്പത്തെ മറ്റൊരു പേര് ചൊല്ലിവിളിച്ചാല്‍ അതിന്റെ സുഗന്ധം മാറുമോ എന്ന് ചോദിച്ചത് വില്യം ഷേക്‌സ്പിയറായിരുന്നു.
ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ ജാലകങ്ങള്‍ മലര്‍ക്കെ തുറന്നിടണമെന്ന് വാദിച്ചയാളാണ് നമ്മുടെ രാഷ്ട്രശില്‍പി പണ്ഡിറ്റ് ജവഹര്‍ലാര്‍നെഹ്‌റു. വിവിധ ദേശക്കാരുടെ ഇന്നത്തെ വസ്ത്രരീതികളും ആചാരവിശ്വാസങ്ങളും ഭക്ഷണവൈവിധ്യവും ആശയ സമ്പന്നതയുമെല്ലാം അവരവരുടേത് മാത്രമാണെന്ന് സുബോധമുള്ള ആര്‍ക്കും പറയാന്‍ കഴിയില്ല. അവരവരുടെ സൗകര്യത്തിനനുസരിച്ചാണ് ഓരോ സമൂഹവും അതത് കാലങ്ങളില്‍ ഓരോ വിശ്വാസവും അഭിപ്രായവും പേരുകള്‍പോലും കൊണ്ടുനടക്കുന്നത്. അവയെയെല്ലാം ഒറ്റയടിക്ക് തീവ്ര ഹിന്ദുത്വത്തിന്റെ ഊലയിലിട്ട് ഉടച്ചുപണിയാം എന്നു കരുതുന്ന അല്‍പന്മാരെ കാലം ചവറ്റുകുട്ടയിലെറിയുകതന്ന ചെയ്യും. അതുകൊണ്ടാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായോട് പ്രസിദ്ധചിന്തകന്‍ ഇര്‍ഫാന്‍ ഹബീബ് ചോദിച്ചത്, താങ്കളുടെ പേരിലെ ‘ഷാ’ എന്ന പദം ഉപേക്ഷിക്കാന്‍ തയ്യാറുണ്ടോ എന്ന്!. ചരിത്രവസ്തുതകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ദ്രാവിഡരായ ഇന്ത്യന്‍ ജനതയുടെമേല്‍ അധീശത്വം സ്ഥാപിച്ച ആര്യസവര്‍ണജനവിഭാഗമാണ് ഇന്ന് ഇന്ത്യയുടെ വിവിധ ഉത്തരപ്രദേശങ്ങളില്‍ ഭൂവുടമകളായും അധികാരികളായും വാഴുന്നത്. അവരുടെ താളത്തിനുതുള്ളാന്‍ ഇന്ത്യക്കാരെ കിട്ടില്ലെന്ന പ്രഖ്യാപനമാണ് അയോധ്യ സ്വദേശിയായ നിഖില്‍ ഗോസ്വാമിയുടെ വാക്കുകളിലൂടെ പുറത്തുവരുന്നത്: ‘അയോധ്യയുടെ പേര് അങ്ങനെതന്നെ ഇരിക്കട്ടെ. എന്നാല്‍ ഫൈസാബാദിന്റെ പേര് മാറ്റുന്നത് തികച്ചും രാഷ്ട്രീയമാണ്.’ ഹിന്ദുത്വവാദികള്‍ക്ക് ഇതൊരു രോഗമാണ്; മുസ്്‌ലിം വേഷ-നാമധാരികളെയും വിമര്‍ശകരെയും കാണുമ്പോള്‍ ഇളകുന്ന മാനിയയാണത്. അധികാരലബ്ധിക്കുള്ള ഒരു കുറുക്കുവഴിയും.

Video Stories

സി.പി.എം-ബി.ജെ.പി സംയുക്ത ഇന്നോവ കൊല്ലാൻ വേണ്ടി അയക്കുമോ എന്ന് ഭയക്കുന്നു -സന്ദീപ് വാര്യർ

ബിജെപിയുടെ രാഷ്ടീയം സംസാരിക്കുന്ന സമയത്ത് ഹൃദയവേദനയുണ്ടായവര്‍ക്ക് എന്റെ ഈ വരവ് ആ മുറിവുണക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.

Published

on

മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണെന്നും അതിന് കാരണം പാണക്കാട് കുടുംബമാണെന്നും സന്ദീപ് വാര്യര്‍. കോണ്‍ഗ്രസിൽ ചേർന്നതിന് പിന്നാലെ പാണക്കാടെത്തി ലീഗ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപിയുടെ രാഷ്ടീയം സംസാരിക്കുന്ന സമയത്ത് ഹൃദയവേദനയുണ്ടായവര്‍ക്ക് എന്റെ ഈ വരവ് ആ മുറിവുണക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. എംബി രാജേഷ് ഇത്ര അസഹിഷ്ണുത കാണിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും തന്നെ കൊല്ലാന്‍ ഇന്നോവ അയക്കുന്നത് സിപിഎമ്മും ബിജെപിയും ഒരുമിച്ചാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണ്. അത് മലപ്പുറത്തിന് കിട്ടാന്‍ കാരണം കൊടപ്പനക്കല്‍ തറവാടും പാണക്കാട് കുടുംബവും അവരുടെ പ്രയത്‌നവുമാണ്. കേരളത്തിനും രാജ്യത്തിനും തന്നെ മാതൃകയായ ഈ പാരമ്പര്യം മാനവിക സൗഹാര്‍ദ്ദത്തിന് അടിത്തറ പാകിയത് ഈ കുടുംബമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഈ കാര്യം അംഗീകരിക്കുന്നതാണ്. ഉയര്‍ന്ന ചിന്തയോടെ മനുഷ്യര്‍ ഒരുമിച്ച് പോകണമെന്നും മാനവ സൗഹാര്‍ദമാണ് എല്ലാത്തിനും മുകളില്‍ എന്ന് വിശ്വസിക്കുന്ന കുടുംബമാണിത്. ഏത് നേരത്തും ആര്‍ക്കും ഏത് സഹായവും ചോദിച്ച് ഇവിടെ വരാന്‍ സാധിക്കും.

കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ച് ഇവിടേയ്ക്ക് കടന്നുവരാന്‍ സാധിക്കുമ്പോള്‍ ചാരിതാര്‍ത്ഥ്യമുണ്ട്. ബിജെപിയുടെ രാഷ്ടീയം സംസാരിക്കുന്ന സമയത്ത് ഹൃദയവേദനയുണ്ടായവര്‍ക്ക് എന്റെ ഈ വരവ് ആ മുറിവുണക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. വ്യക്തിപരമായി മതത്തിന്റെ അടിസ്ഥാനത്തില്‍ ആരോടും പെരുമാറുന്നയാളല്ല ഞാന്‍. അത് എന്റെ നാട്ടുകാര്‍ക്ക് അറിയാം. ലീഗ് നേതാക്കളില്‍ നിന്നും അനുഭവിക്കുന്ന സ്‌നേഹം വിവരിക്കാനാകാത്തതാണ്. ഒരുപാട് സന്തോഷമുണ്ട്. ഇതെൻ്റെ ആദ്യത്തെ വരവാണ്. ഇനിയെപ്പോഴും വരാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്’, സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു.

‘ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് ഉദ്ഘാടനത്തിന് എത്തിയിരുന്നു. അന്ന് ദൂരെ നിന്നും എന്നെ കണ്ട അദ്ദേഹം എന്നേയും ചേര്‍ത്താണ് ആ ഉദ്ഘാടനം നടത്തിയത്. എന്റെ പാര്‍ട്ടിയിലെ ചില നേതാക്കള്‍ അദ്ദേഹത്തെ കണ്ട് പഠിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. വലിയ കസേരകള്‍ കിട്ടട്ടെ എന്നല്ലേ ഇന്നലെ പറഞ്ഞത്. ഇരിക്കുന്ന കസേരയുടെ മഹത്വം അറിയാത്തവരാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത്. ഇന്ന് എനിക്ക് കിട്ടിയത് ഒരു വലിയ കേസരയാണ്. കൊടപ്പനക്കല്‍ വന്ന് തങ്ങളുടെ കൂടെ ഇരിക്കാന്‍ പറ്റിയാല്‍ അത് എനിക്ക് ഏറ്റവും വലുതാണ്.

ഭക്ഷണം വസ്ത്രം ഭാഷ ഇതൊക്കെ ഒരാളുടെ വ്യക്തിപരമായ സ്വാതന്ത്രമാണ്. അത് സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തിലാണ് മതനിരപേക്ഷ ശക്തികള്‍ ഒരുമിച്ച് നില്‍ക്കേണ്ടത്. രാഷ്ട്രീയം ഒരാളുടെ വ്യക്തിപരമായ താത്പര്യമാണ്, അത് സ്വീകരിക്കുന്ന സമയത്ത് എംബി രാജേഷ് ഇത്ര അസഹിഷ്ണുത കാണിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. എന്നെ കൊല്ലാന്‍ ഇന്നോവ അയക്കുന്നത് ബിജെപിയും സിപിഐഎമ്മും ചേര്‍ന്നാണോ എന്ന് സംശയമുണ്ട്. ഈ രണ്ട് കൂട്ടരും ഒന്നിച്ചാണ് കേരളത്തില്‍ രാഷ്ട്രീയം നടത്തുന്നത്. ഒരേ ഫാക്ടറിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വിദ്വേഷമാണ് ഇവര്‍ വിളമ്പുന്നത്. കോണ്‍ഗ്രസിന്റെ ഭാഗമായി മാറിയത് ഒരു കണ്ടീഷനോട് കൂടിയാണ്. പ്രതിപക്ഷത്ത് നില്‍ക്കുന്ന പാര്‍ട്ടിയിലേക്കാണ് വന്നത്. വെറുപ്പിന്റെ ഫാക്ടറിയില്‍ പ്രവര്‍ത്തിച്ച് മനം മടുത്തിട്ടാണ് മാനവികതയുടെ കോണ്‍ഗ്രസിലേക്ക് എത്തിയത്’ അദ്ദേഹം കൂട്ടിച്ചേർത്തു.

 

Continue Reading

Video Stories

ശബരിമല നട തുറന്നു

Published

on

മണ്ഡലകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേറ്റെടുക്കും.

നാളെ മുതല്‍ ദര്‍ശനത്തിനായി ഭക്തര്‍ക്ക് പ്രവേശനം ലഭിക്കും. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. പതിനായിരം പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 30,000 പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം ബുക്ക് ചെയ്തത്. നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി സമയം ലഭിച്ചവര്‍ എന്തെങ്കിലും കാരണവശാല്‍ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ ഉടന്‍ ബുക്കിങ് കാന്‍സല്‍ ചെയ്യാനുള്ള നിര്‍ദേശവുമുണ്ട്. അല്ലെങ്കില്‍ പിന്നീട് ദര്‍ശനാവസരം നഷ്ടമാകും. കാന്‍സല്‍ ചെയ്യുന്ന സമയം സ്‌പോട്ട് ബുക്കിങിലേക്ക് മാറുന്നതായിരിക്കും. പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് വഴി മലകയറാവുന്നതാണ്. സ്‌പോട്ട് ബുക്കിങ്ങിന് ആധാറോ അതിന്റെ പകര്‍പ്പോ കാണിക്കണം. അതില്ലാത്തവര്‍ പാസ്‌പോര്‍ട്ടോ വോട്ടര്‍ ഐ ഡി കാര്‍ഡോ ഹാജരാക്കേണ്ടതാണ്. കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

 

Continue Reading

kerala

സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരെ കേസെടുക്കാത്തതിനെതിരെ സി.പി.ഐ മുഖപത്രം

കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

Published

on

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ നടത്തിയ വർഗീയ പ്രസംഗങ്ങൾക്കെതിരെ പോലീസ് കേസെടുക്കാത്തതിനെ വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

ശബരിമലയിലെ വാവര് സ്വാമിയെ ചങ്ങായി എന്ന് ബി. ഗോപാലകൃഷ്ണനും. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇവക്കെതിരെ നിയമം നടപ്പാക്കേണ്ട പോലീസ് അനങ്ങിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന വിഷം ചീറ്റലാണിതെന്ന് പത്രത്തിലെ കോളത്തിൽ പറയുന്നു. പൂരം കലക്കിയതിന് കേസെടുത്ത പോലീസ് ഇവർക്കെതിരെ പെറ്റി കേസ് പോലുമെടുത്തില്ല. മുഖ്യമന്ത്രി പറഞ്ഞത് പൂരം കലക്കിയില്ല എന്നാണ് എന്ന്‌ പത്രം പറയുന്നു.

Continue Reading

Trending