Video Stories
കര്‍ണ്ണാടക സമ്മാനിച്ചത് പുതിയ പാഠങ്ങളും ഊര്‍ജവും

‘മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചിരുന്ന കോണ്‍ഗ്രസ് മൃദുഹിന്ദുത്വത്തിലേക്ക് മാറിയതിന്റെ ദുരന്തഫലമാണ് കര്‍ണ്ണാടകയില്‍ അവര്‍ക്കുണ്ടായ തിരിച്ചടി. കോണ്‍ഗ്രസിന് ബി.ജെ.പിയെ നേരിടാന്‍ കഴിയില്ലെന്ന് ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടു. ആര്‍.എസ്.എസിനെ നേരിടാന്‍ കേരളത്തിലെ ശക്തമായ സര്‍ക്കാറിനേ കഴിയൂവെന്ന് ദേശീയതലത്തില്‍വരെ ബോധ്യപ്പെട്ടിട്ടുള്ളതാണ്…’ -കോടിയേരി ബാലകൃഷ്ണന്‍.
സി.പി.എം പി.ബി അംഗവും കേരള സംസ്ഥാന സെക്രട്ടറിയുമായ കൊടിയേരിയുടെ പേരില്‍ സി.പി.എമ്മിനെ ട്രോളിയതാണെന്ന് കരുതേണ്ട. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ഫലത്തിന്റെ പിറ്റേന്ന് ദേശാഭിമാനിയില്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ്. മനസ്സിലായില്ലെങ്കില്‍ മേല്‍ പ്രസ്താവന ഒരിക്കല്‍ കൂടി വായിച്ച് കുപ്പത്തൊട്ടിയില്‍ ഇട്ട് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ കോട്ടയായ സുപ്രീം കോടതിയിലേക്ക് ശ്രദ്ധിക്കുക. പുലര്‍ച്ചെ രണ്ടിന് അസാധാരണമായി തുറന്ന സുപ്രീം കോടതിയില്‍ എത്തിയ കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ മുകുള്‍ രോഹത്ഗിയുടെ വാക്കുകള്‍: ‘ആരുടെയും വധശിക്ഷ നടപ്പാക്കുന്നത് തടയാനുള്ള ഹര്‍ജിയല്ലിത്, വാദത്തിന് എടുക്കാതെ തള്ളണം…’. രാജ്യസഭാ എം.പിയായ കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഷേക് സിങ്‌വി തിരിച്ചടിച്ചു: ‘ഭരണഘടനയെ തൂക്കിലേറ്റുന്നു എന്നതാണ് പ്രശ്‌നം…’.
ജനാധിപത്യത്തില്‍ വിശ്വാസം നഷ്ടപ്പെടുന്ന നൂറു കോടി ജനത്തിന്റെ ആശങ്കയുടെ നേരമാണ്. 16ന് രാത്രി 9.30ന് ബി.ജെ.പിയുടെ യെദിയൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതോടെ ഉറക്കുപേക്ഷിച്ചാണ് രാജ്യം സുപ്രീം കോടതിയിലേക്ക് പോയത്. ഹര്‍ജിയെ കുറിച്ച് സുപ്രീം കോടതി രജിസ്ട്രാര്‍ ചീഫ് ജസ്റ്റിന് കൈമാറുന്നു. പന്ത്രണ്ടു മണിയോടെ സുപ്രീം കോടതി തുറന്ന് വാദത്തിന് ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്നു. പുലര്‍ച്ചെ അഞ്ചര വരെ നീളുന്ന വാദപ്രതിവാദം.
കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല എന്തടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. 117 ആണോ 104 ആണോ വലിയതെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ കോടതി പിരിയുന്നു. ഇന്നലെ വീണ്ടും ചേര്‍ന്ന കോടതി ഇന്ന് വൈകിട്ട് നാലിന് ഭൂരിപക്ഷം തെളിയിക്കണമെന്നും അതുവരെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെദിയൂരപ്പ നയപരമായ തീരുമാനങ്ങളൊന്നും കൈകൊള്ളരുതെന്നും ഉത്തരവിടുന്നു. ചെകുത്താനും കടലിനുമിടയില്‍പെട്ട അവസ്ഥയിലാണെന്ന് സുപ്രീം കോടതി തുറന്നടിക്കുമ്പോള്‍ ചെകുത്താന്‍ ഭരണകൂടവും കടല്‍ നിയമവും നീതിയുമാണെന്ന് ആര്‍ക്കും മനസ്സിലാവും. പക്ഷെ, ഒന്നും മനസ്സിലാവാത്തതായി അഭിനയിക്കുന്നവര്‍ തന്നെയാണ് കര്‍ണ്ണാടകയില്‍ ഈ സ്ഥിതി വരുത്തിവെച്ചത്. അതിന് കോണ്‍ഗ്രസിനെ അന്ധമായി എതിര്‍ത്ത് സായൂജ്യമടയുന്നവരുടെ ലക്ഷ്യം മറ്റെന്തോ ആണ്.
സിദ്ധരാമയ്യ രണ്ടു വട്ടം തോറ്റുവെന്ന് ഓണ്‍ലൈനില്‍ ആഘോഷിക്കുന്ന ദേശാഭിമാനിയും കര്‍ണ്ണാടകയില്‍ പാക്കിസ്താന്‍ ജയിക്കുമ്പോള്‍ എന്ന് വിശകലനം നടത്തുന്ന ജന്മഭൂമിയും തമ്മിലെ ചേര്‍ച്ച ആകസ്മികമല്ലെന്ന് കര്‍ണ്ണാടക തെരഞ്ഞെടുപ്പ് വിശകലനം ചെയ്യുമ്പോഴും ബോധ്യപ്പെടും. പറയപ്പെടുന്നപോലെ നിരാശാജനകമല്ല കര്‍ണ്ണാടകയിലെ ജനവിധി. മോദിയും അമിത്ഷായും ചിത്രത്തില്‍ പോലുമില്ലാത്ത പത്തു വര്‍ഷം മുമ്പ് നടന്ന കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ 110 സീറ്റ് നേടി അധികാരം പിടിച്ചിരുന്നു. അന്ന് ബി.ജെ.പി 33.86 ശതമാനം വോട്ടും നേടിയിരുന്നു. ഇത്തവണ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുകയും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുകയും ചെയ്തത് കോണ്‍ഗ്രസിന് മാത്രമാണ്. 29 മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് കെട്ടിവെച്ച കാശ് ലഭിച്ചില്ല. ജെ.ഡി.എസും കോണ്‍ഗ്രസും യോജിച്ചിരുന്നെങ്കില്‍ ബി.ജെ.പിക്ക് പരമാവധി ലഭിക്കുക 34 സീറ്റുകളാണെന്നാണ് കണക്കുകള്‍ പറയുന്നത്.
27 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ജെ.ഡി.എസും ചേര്‍ന്ന് നേടിയത് എണ്‍പത് ശതമാനത്തിലേറെ വോട്ടുകളാണ്. 78 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് 38 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ 104 സീറ്റ് നേടിയ ബി.ജെ.പിക്ക് 36.2 ശതമാനം മാത്രമെയുള്ളൂ. ആറര ലക്ഷത്തോളം വോട്ടുകള്‍ അധികം നേടിയതും കോണ്‍ഗ്രസാണ്. 322841 വോട്ടുകള്‍ (0.09%) നോട്ട നേടിയപ്പോള്‍ സി.പി.എം 0.02 ശതമാനം (81191) വോട്ടുകളാണ് നേടിയത്. ഇതില്‍ ബെഗപള്ളിയില്‍ നേടിയ 51697 കഴിച്ചാല്‍ ആകെ ലഭിച്ചത് 29494 വോട്ടുകള്‍ മാത്രമാണ്.
സി.പി.എം രണ്ടാം സ്ഥാനത്തെത്തിയ (51697 വോട്ടുകള്‍) ബഗപള്ളിയില്‍ അവര്‍ നേരിട്ടത് കോണ്‍ഗ്രസിനെയായിരുന്നു. 14013 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് ജയിച്ച ഇവിടെ നാലാം സ്ഥാനത്തുള്ള ബി.ജെ.പിക്ക് 4140 വോട്ടുകളെയുള്ളൂ. എന്നാല്‍, മാംഗ്ലൂര്‍ നോര്‍ത്തിലും സൗത്തിലും സി.പി.എം മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ ബി.ജെ.പി കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി. സി.പി.എം സാന്നിധ്യം ബി. ജെ.പിക്ക് വിജയ വഴിയാകുന്നത് എങ്ങിനെയെന്ന് കര്‍ണ്ണാടക പരിശോധിച്ചാലും ബോധ്യപ്പെടും. മുസ്‌ലിംലീഗ് പരമ്പരാഗതമായി മത്സരിക്കുകയും ശക്തികാണിക്കുകയും ചെയ്ത മണ്ഡലങ്ങളില്‍ പോലും കോണ്‍ഗ്രസിന് നിരുപാധികം പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ എല്ലായിടത്തും കോണ്‍ഗ്രസാണ് ജയിച്ചത്. എന്നാല്‍, എസ്.ഡി.പി.ഐയും വെല്‍ഫെയറും മേനി കാണിക്കാന്‍ മത്സരിച്ചപ്പോഴും ലാഭം ബി.ജെ.പിക്കായിരുന്നു.
ചിക്‌പേട്ടില്‍ ബി.ജെ.പിയോട് കോണ്‍ഗ്രസ് 7934 വോട്ടുകള്‍ക്ക് പരാജയപ്പെടുമ്പോള്‍ 11700 വോട്ടുകള്‍ നേടിയ എസ്.ഡി.പി.ഐക്ക് മോദിജി കൈകൊടുത്തു. 6286 വോട്ടുകളോടെ ജെ.ഡി.എസാണ് ഇവിടെ നാലാം സ്ഥാനത്ത്. നരസിംഹ രാജയില്‍ പക്ഷേ, എസ്.ഡി.പി.ഐക്ക് മൂന്നാം സ്ഥാനം ലഭിച്ചെങ്കിലും ബി.ജെ.പിയെ ജയിപ്പിക്കാനായില്ല. മുസ്‌ലിംലീഗിന് ശക്തിയുള്ള ഇവിടെ കോണ്‍ഗ്രസിന്റെ തന്‍വീര്‍ സേട്ട് 18127 വോട്ടുകള്‍ക്കാണ് ജയിച്ചത്. ബി.ജെ.പി 5431 വോട്ടുകള്‍ക്ക് വിജയിച്ച ഗുല്‍ബര്‍ഗ ദക്ഷിണയില്‍ ബി.എസ്.പിയും ജമാഅത്തെ ഇസ്‌ലാമിയുടെ വെല്‍ഫെയര്‍ഫയര്‍ പാട്ടിയും സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാജയം ഉറപ്പാക്കിയത്. ഗുല്‍ബര്‍ഗ് റൂറലില്‍ 3491 വോട്ടുനേടി നാലാം സ്ഥാനത്ത് സി.പി.എം എത്തിയപ്പോള്‍ (അവരുടെ രണ്ടാമത്തെ വലിയ സംഖ്യ) ബി.ജെ.പിയോട് കോണ്‍ഗ്രസ് തോറ്റു.
ഗുല്‍ബര്‍ഗ് ഉത്തറില്‍ എസ്.ഡി.പി.ഐ പണി പതിനെട്ടും പയറ്റിയിട്ടും എണ്ണൂറ് വോട്ടു തികഞ്ഞില്ല. കോണ്‍ഗ്രസിന്റെ കനീസ് ഫാത്തിമ 5940 വോട്ടുകള്‍ക്ക് വിജയിച്ചപ്പോള്‍ ആദ്യം ഓടിയെത്തിയത് മുസ്്‌ലിം ലീഗ്് കെ.എം.സി.സി ഓഫീസിലേക്കായിരുന്നു. അലന്ദീറിലാവട്ടെ 76815 വോട്ടുകളോടെ ബി.ജെ.പി ഒന്നാംസ്ഥാനത്തെത്തിയപ്പോള്‍ 76118 വോട്ടുകളോടെ കോണ്‍ഗ്രസ് ഇഞ്ചോടിഞ്ച് പൊരുതി. പക്ഷേ, 697 വോട്ടുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങുമ്പോള്‍ ഇരു ജനതാദളിന് പുറമെ മുസ്്‌ലിംകളുടെ ആള്‍ ഇന്ത്യ മഹിള എംപവര്‍മെന്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി താമരക്ക് വളമേകി.
തീവ്രഹിന്ദുത്വ കാര്‍ഡിറക്കിയിട്ടും ഒന്നിച്ചു നില്‍ക്കാന്‍ തയ്യാറാവാത്ത ന്യൂനപക്ഷ സംഘടനക്കാര്‍ക്ക് ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ കണ്ണുനീര് പൊഴിക്കാന്‍ ഒരര്‍ഹതയുമില്ല. അര ലക്ഷം വാട്‌സപ് ഗ്രൂപ്പുകളാണ് ബി.ജെ.പി തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച് ഇസ്‌ലാമോഫോബിയ പടര്‍ത്തിയതും ഹിന്ദുത്വ ധ്രുവീകരണം സൃഷ്ടിച്ചതും. വ്യാജ വാര്‍ത്തകളും കണക്കുകളും നുണകളുടെ പുതിയ ചേരുവകളുമൊക്കെ ജാതിയും മതവും അനുസരിച്ച് ഓരോ വീടുകളിലേക്കും നേരിട്ട് ഒഴുകി. ഫെയ്‌സ്ബുക്ക് വഴി പെരും നുണകള്‍ (സത്യാനന്തരമെന്ന് പുതിയ പദം) പ്രചരിപ്പിച്ച് ട്രംപ് അമേരിക്കയില്‍ നേടിയ വിജയത്തിന്റെ പുതിയ പരീക്ഷണം എന്ന് ന്യൂയോര്‍ക്ക് ടൈംസ് കര്‍ണാടകയിലെ പ്രചാരണത്തെ വിലയിരുത്തി. ഹിന്ദു-മുസ്്‌ലിം ലഹളകള്‍ സൃഷ്ടിക്കാനും വേര്‍തിരിവുണ്ടാക്കാനും കഴിഞ്ഞതായും മോദിയുടെ വരുതിയിലില്ലാത്ത പല ഏജന്‍സികളും പറയുന്നു. നിശ്ചിത വിഭാഗം ജനങ്ങളിലേക്ക് ഒരു കാര്യവും വേറൊരു വിഭാഗത്തിലേക്ക് അതിന് വിരുദ്ധമായ കാര്യങ്ങളും തരാതരം എത്തിച്ചാണ് പാഷാണം വര്‍ക്കിയുടെ വാട്‌സ്ആപ് പരീക്ഷണം അരങ്ങു തകര്‍ത്തത്.
മുന്‍ ഗുജറാത്ത് മന്ത്രി വാജുഭായ് വാല ഗവര്‍ണ്ണറാവുമ്പോഴും സംഘ്പരിവാറുകാരനാണെന്നതിനാല്‍ ഇപ്പോഴത്തെ നീക്കങ്ങളൊന്നും അല്‍ഭുതപ്പെടുത്തുന്നതല്ല. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിന് സാങ്കേതികമായി ഉണ്ടായ തിരിച്ചടിയെ വാക്ക് കൊണ്ട് മുതലെടുക്കാന്‍ സി.പി.എമ്മും നോട്ടുകൊണ്ട് മുതലാക്കാന്‍ ബി.ജെ.പിയും ശ്രമിക്കുമ്പോള്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് പോരാട്ടത്തിന്റെ പുതിയ പാഠങ്ങളും ഊര്‍ജ്ജവുമാണ് കര്‍ണ്ണാടക സമ്മാനിച്ചത്. ജനാധിപത്യ ചേരിയുടെ യോജിപ്പും ജാഗ്രതയും സാധ്യമാക്കിയ ജനവിധി എന്നതാണ് അധികാര ലബ്ധിയുടെ കനല്‍വഴികളിലെ വലിയ പാഠം.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
news3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india2 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
kerala3 days ago
ഇഡിയുടെ കേസൊതുക്കാന്‍ വ്യാപാരിയില്‍ നിന്ന് കോഴ ആവശ്യപ്പെട്ടവര്‍ അറസ്റ്റില്‍
-
india3 days ago
ഇന്ത്യ- പാക് വെടിനിര്‍ത്തല്‍; ഞായറാഴ്ച വരെ നീട്ടിയതായി റിപ്പോര്‍ട്ടുകള്‍
-
india2 days ago
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും
-
kerala3 days ago
മലമ്പുഴയില്‍ രാത്രിയില്‍ വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ പുലി; ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടി താഴെയിട്ടു
-
kerala3 days ago
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി
-
kerala3 days ago
നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവം; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്