Connect with us

kerala

ക​ല​യും സം​സ്കാ​ര​വും മ​നു​ഷ്യ ബ​ന്ധ​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കു​ന്നു: അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം.​പി

ആ​ന​മ​ങ്ങാ​ട് ക​ഥ​ക​ളി ക്ല​ബി​ന്റെ 40ാം വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Published

on

ക​ല​യും സാ​ഹി​ത്യ​വും സം​സ്കാ​ര​വും രാ​ഷ്ട്രീ​യ​വു​മെ​ല്ലാം മ​നു​ഷ്യ ബ​ന്ധ​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കു​മെ​ന്ന് എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം.​പി. ആ​ന​മ​ങ്ങാ​ട് ക​ഥ​ക​ളി ക്ല​ബി​ന്റെ 40ാം വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക്ല​ബ് അം​ഗ​ങ്ങ​ൾ തി​രി തെ​ളി​യി​ച്ച​തോ​ടെ​യാ​ണ് ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. അ​ന്ത​രി​ച്ച സാ​ഹി​ത്യ​കാ​ര​ൻ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രെ​യും ഗാ​യ​ക​ൻ പി. ​ജ​യ​ച​ന്ദ്ര​നെ​യും സ​മ​ദാ​നി അ​നു​സ്മ​രി​ച്ചു. ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ഥ​ക​ളി ക്ല​ബി​ന്റെ യു​വ​പ്ര​തി​ഭ പു​ര​സ്കാ​രം ക​ഥ​ക​ളി ക​ലാ​കാ​ര​ൻ ക​ലാ​ക്ഷേ​ത്രം ര​ൻ​ജി​ഷ് രാ​ജ​ന് ക​ഥ​ക​ളി സം​ഗീ​ത​ജ്ഞ​ൻ പാ​ല​നാ​ട് ദി​വാ​ക​ര​ൻ സ​മ​ർ​പ്പി​ച്ചു. ഡോ.​എ​ൻ.​പി. വി​ജ​യ​കൃ​ഷ്ണ​ൻ പ്ര​ശ​സ്തി പ​ത്രം ന​ൽ​കി. ക​ലാ​മ​ത്സ​ര​വി​ജ​യി​ക​ളാ​യ ഷ​ഹി​ൻ​ഷ, ഷം​മി​ൽ, സ​ന ശ​ബ്നം എ​ന്നി​വ​രെ ആ​ദ​രി​ച്ചു. മു​ൻ എം.​എ​ൽ.​എ വി. ​ശ​ശി​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ആ​ലി​പ്പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ടി. അ​ഫ്സ​ൽ, കേ​ര​ള ക​ലാ​മ​ണ്ഡ​ലം ഡീ​നും ക​ലാ​നി​രൂ​പ​ക​നു​മാ​യ കെ.​ബി. രാ​ജ് ആ​ന​ന്ദ് എ​ന്നി​വ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ഥ​ക​ളി ക്ല​ബ് സ്ഥാ​പ​ക അം​ഗ​ങ്ങ​ളാ​യ വി. ​ശി​വ​രാ​മ​ൻ, പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ഒ. ​കൃ​ഷ്ണ​നു​ണ്ണി ന​മ്പൂ​തി​രി, പി.​പി. ശി​വ​ശ​ങ്ക​ര മേ​നോ​ൻ എ​ന്നി​വ​രെ അ​നു​സ്മ​രി​ച്ചു. നാ​ട​ൻ ക​ലാ​കാ​ര​ൻ പി. ​ഉ​ണ്ണി​ക​ണ്ട വൈ​ദ്യ​ർ, ഇ​ല​ത്താ​ളം ക​ലാ​കാ​ര​ൻ കു​ട്ട​ൻ നാ​യ​ർ ക​രി​മ്പു​ഴ, ചെ​ണ്ട ക​ലാ​കാ​ര​ൻ പി. ​രാ​മ​ൻ​കു​ട്ടി ആ​ന​മ​ങ്ങാ​ട് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഷീ​ജ മോ​ൾ, അം​ഗ​ങ്ങ​ളാ​യ പി.​പി. രാ​ജേ​ഷ്, സി. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, ക​ഥ​ക​ളി ക്ല​ബ് പ്ര​സി​ഡ​ന്റ് വി. ​രാ​ജ​ൻ, സ്വാ​ഗ​ത സം​ഘം ജ​ന. ക​ൺ​വീ​ന​ർ എ​ൻ. പീ​താം​ബ​ര​ൻ, ഇ.​വി. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, ഇ.​എം. നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി, എ​ൻ.​പി. മു​ര​ളി, പി.​ടി. മു​ഹ​മ്മ​ദ്, സി.​പി. വി​ജ​യ​ൻ, സ​ത്താ​ർ ആ​ന​മ​ങ്ങാ​ട്, കെ. ​പ്രേം​കു​മാ​ർ, ടി.​പി. മോ​ഹ​ൻ​ദാ​സ്, ഇ.​പി. അ​യ്യൂ​ബ്, കെ. ​മു​ര​ളീ​ധ​ര​ൻ, പി.​എം. ഷം​സാ​ദ​ലി, വി.​സി. ശ​ശി, ഇ.​വി. മു​കു​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

kerala

തിരുവനന്തപുരത്ത് ലോഡ്ജില്‍ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Published

on

തിരുവനന്തപുരം തമ്പാനൂരില്‍ ലോഡ്ജില്‍ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. പേയാട് സ്വദേശികളായ കുമാരന്‍, ആശ എന്നിവരാണ് മരിച്ചത്.

എന്താണ് മരണകാരണം എന്നതില്‍ വ്യക്തതയില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ ഏഴ് മണിയോടുകൂടിയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Continue Reading

crime

വിദ്യാര്‍ഥിനികളോട് ലൈംഗികാതിക്രമം: സ്‌കൂള്‍ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റില്‍

ഇരുവര്‍ക്കുമെതിരെ 8 പോക്സോ കേസുകളാണ് എടുത്തത്.

Published

on

പോക്സോ കേസില്‍ സ്‌കൂള്‍ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റില്‍. സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ പരാതിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറായ മുഖത്തല സുബിന്‍ ഭവനത്തില്‍ സുഭാഷ് (51), ക്ലീനറായ തൃക്കോവില്‍വട്ടം പാങ്ങോണം ചരുവിള പുത്തന്‍വീട്ടില്‍ സാബു (53) എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ 8 പോക്സോ കേസുകളാണ് എടുത്തത്.

വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയെന്നാണ് പരാതി. ശക്തികുളങ്ങര പൊലീസാണ് കേസെടുത്തത്. കുട്ടികള്‍ സ്വന്തം കൈപ്പടയില്‍ പ്രിന്‍സിപ്പാളിന് പരാതി എഴുതി നല്‍കിയിരുന്നു. പ്രിന്‍സിപ്പാള്‍ ഇത് പൊലീസിന് കൈമാറുകയായിരുന്നു. എട്ട് വിദ്യാര്‍ഥിനികളാണ് പരാതിക്കാര്‍.

ഓരോ കുട്ടികളുടേയും മൊഴി പ്രത്യേകം രേഖപ്പെടുത്തിയാണ് കേസെടുത്തത്. സാബുവിനെതിരെ ആറു കേസുകളും സുഭാഷിനെതിരെ രണ്ടുകേസുമാണ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗിക ചുവയോടെ സംസാരിച്ചു, ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചു എന്നിങ്ങനെയാണ് പരാതി. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Continue Reading

kerala

റോഡ് മുറിച്ചു കടക്കവേ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് രണ്ട് സത്രീകള്‍ മരിച്ചു

തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ്.

Published

on

ഒല്ലൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. ചീയാരം സ്വദേശികളായ പൊറാട്ടുകര വീട്ടിൽ എൽസി (72), മേരി (73) എന്നിവരാണ് മരിച്ചത്. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ്. ഇന്ന് രാവിലെ ആറ് മണിയോടെ ഇരുവരും പള്ളിയിലേക്ക് പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്. ​

ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. മൃതദേഹങ്ങൾ തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബസ് അമിത വേ​ഗത്തിലായിരുന്നോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചു വരുകയാണ്.

Continue Reading

Trending