ലണ്ടന്‍ : യൂറോപ്പ ലീഗില്‍ ഇറ്റാലിയന്‍ ടീം എസി മിലാനെതിരെയുള്ള ജയത്തിനു പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ആര്‍സനലിന് മിന്നും ജയം. ഗണ്ണേഴ്‌സിന്റെ സ്വന്തതട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് വാഡ്‌ഫോഡിനെ തുരത്തിയത്. കളിയുടെ തുടക്കത്തില്‍ ജര്‍മന്‍ പ്രതിരോധ താരം ഷാര്‍ദാന്‍ മുസ്താഫി(എട്ടാം മിനുട്ട് )യാണ് ആദ്യം എതിരാളിയുടെ വലകുലുക്കിയത്. ജര്‍മനിയുടെ തന്നെ താരമായ മെസുദ് ഓസിലായിരുന്നു ഗോളിന് വഴിയൊരുക്കിയത്.
മുസ്താഫിക്ക് ഗോളിന് വഴിയാരുക്കവഴി ഇംഗ്ലീഷ് പ്രീമിയര്‍ ഒരു റെക്കോര്‍ഡിന് ഓസില്‍ ഉടമയായി. പ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗത്തില്‍ അമ്പതു ഗോളിന് വഴിയൊരുക്കുകവഴി
താരമെന്ന ഖ്യാതിയാണ് ഓസിലിനെ തേടിയെത്തിയത്. മാഞ്ചസ്റ്ററിന്റെ ഇതിഹാസ താരം
എറിക് കന്റേ്ാണയാണ് നേട്ടത്തില്‍ പിന്തള്ളിയത്. 143 മത്സരങ്ങളില്‍ നിന്ന് കന്റേ്ാണ അമ്പതു അസിസ്റ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ 141 കളികളില്‍ നിന്നാണ് ഓസിലിന്റെ നേട്ടം. 146 മത്സരങ്ങളില്‍ നിന്നായി ആര്‍സെനലിന്റെ തന്നെ മുന്‍താരമായ ഡെന്നീസ് ബെര്‍ക്കമാണ് വേഗത്തില്‍ അമ്പതു അസിസ്റ്റുകള്‍ സ്വന്തമാക്കിയ താരങ്ങളില്‍ മൂന്നാമന്‍. സെസ് ഫാബ്രിഗസ് (165 മത്സരങ്ങള്‍), ഡേവിഡ് സില്‍വ (166) എന്നിവരാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍.
ഒരു ഗോളിന് ലീഡുമായി ആദ്യ പകുതി പിന്നിട്ട ശേഷം 59-ാം മിനുട്ടില്‍ ഗണ്ണേഴ്‌സ് ഗോള്‍ നേട്ടം ഇരട്ടിടാക്കി. മുന്‍ ബെറൂസിയ താരങ്ങളായ ഓംബുയാങ്- മിക്കിതാരിയന്‍ കോംബയോണ് ഗോളിന് പിന്നില്‍. മിക്കിതാരിയന്റെ പാസ്സില്‍ ജനുവരിയില്‍ ടീമിലെത്തിയ ഓംബുയാങായിരുന്നു ഗോള്‍ നേടിയത്. 77-ാം മിനുട്ടില്‍ മിക്കിതാരിയനിലൂടെ ഗണ്ണേഴ്‌സ് ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കി. ഓംബുയാങായിരുന്നു ഗോളിന് വഴിയൊരുക്കിയത്. ജയത്തോടെ 48 പോയന്റുമായി ആര്‍സെനല്‍ പോയിന്റ് ടേബിളില്‍ 6-ാം സ്ഥാനത്ത് തുടരുകയാണ്.