Connect with us

india

ഖലിസ്ഥാൻ നേതാവ് അമൃത് പാൽ സിങിനെ അറസ്റ്റ് ചെയ്തുവന്ന വാർത്ത പഞ്ചാബ് പോലീസ് നിഷേധിച്ചു.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പഞ്ചാബിലെ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിരോധിച്ചു

Published

on

ഖലിസ്ഥാൻ നേതാവും ‘വാരിസ് പഞ്ചാബ് ദേ’യുടെ തലവനുമായ അമൃത് പാൽ സിങിനെ അറസ്റ്റ് ചെയ്തുവന്ന വാർത്ത പഞ്ചാബ് പോലീസ് നിഷേധിച്ചു.നിരവധി കേസുകളിൽ പ്രതിയായ അമൃത് പാൽ സിങിനെ പൊലീസ് പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പഞ്ചാബിലെ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിരോധിച്ചു.പഞ്ചാബിലും സമീപപ്രദേശങ്ങളിലും പൊലീസ് വലവിരിച്ചതോടെ, അമൃത്‌പാൽ സിങ് രാജ്യം വിടാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്

india

പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

രാത്രി പതിനൊന്ന് മണിയോടെയാണ് വാര്‍ത്താസമ്മേളനം വിളിച്ച് ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇന്ത്യ. വിദേശകാര്യസെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രാത്രി പതിനൊന്ന് മണിയോടെയാണ് വാര്‍ത്താസമ്മേളനം വിളിച്ച് ഇക്കാര്യം വ്യക്തമാക്കിയത്.

വിഷയത്തില്‍, പാകിസ്താനോട് വിശദീകരണം തേടും. ആക്രമണം പൂര്‍ണ്ണ തോതില്‍ ചെറുക്കുമെന്നും ശക്തമായ തിരിച്ചടി നല്‍കാന്‍ സേനകള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും വിക്രം മിസ്രി വ്യക്തമാക്കി.

ഇന്ത്യ-പാകസ്താന്‍ വെടിനിര്‍ത്തലിന് പിന്നാലെ ശ്രീനഗറില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല് വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തലിന് എന്ത് സംഭവിച്ചുവെന്ന് ഉമര്‍ അബ്ദുല്ല ചോദിച്ചു.സംഭവത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു.

ഇന്ന് വൈകുന്നേരം 5 ന് ആയിരുന്നു ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചത്. ഇരു രാജ്യങ്ങളും നേരിട്ടാണ് വെടി നിര്‍ത്തല്‍ തീരുമാനിച്ചതെന്നും മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് പ്രകോപനം.

Continue Reading

india

ജമ്മുകാശ്മീരിലെ ആര്‍എസ് പുരയില്‍ പാകിസ്ഥാനുമായുണ്ടായ ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു

ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് ജവാന്‌വെടിയേറ്റതെന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്.

Published

on

ജമ്മുകാശ്മീരിലെ പാകിസ്ഥാനുമായി ആര്‍എസ് പുരയില്‍ അതിര്‍ത്തിക്കടുത്തുണ്ടായ ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇംതിയാസാണ് രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചത്. ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് ജവാന്‌വെടിയേറ്റതെന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്. അതിര്‍ത്തി മേഖലയിലെ ഇന്ത്യന്‍ പോസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു ഇദ്ദേഹം. ബിഎസ്എഫ് സംഘത്തെ നയിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് വെടിയേറ്റത്.

Continue Reading

india

രാജ്യത്തെ വിഷയം അമേരിക്കന്‍ പ്രസിഡന്റിലൂടെ അറിയേണ്ടി വരുന്നത് അത്ഭുതപ്പെടുത്തുന്നു; വിമര്‍ശിച്ച് കോണ്‍ഗ്രസ്

പഹല്‍ഗാമിലെ ഇരകള്‍ക്ക് നീതി ലഭിച്ചോ ഇല്ലയോ എന്ന് അറിയണമെന്നും പവന്‍ ഖേഡ പ്രതികരിച്ചു

Published

on

രാജ്യത്തെ വിഷയം അമേരിക്കന്‍ പ്രസിഡന്റിലൂടെ അറിയേണ്ടി വരുന്നത് അത്ഭുതപ്പെടുത്തുന്നു എന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും വിഷയത്തില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കണമെന്നും പഹല്‍ഗാമിലെ ഇരകള്‍ക്ക് നീതി ലഭിച്ചോ ഇല്ലയോ എന്ന് അറിയണമെന്നും പവന്‍ ഖേഡ പ്രതികരിച്ചു.

ഇന്ത്യ-പാക് അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനിന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ തീരുമാനം ആദ്യം പുറത്തുവിട്ടത്. എന്നാല്‍, മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇല്ലെന്നും രണ്ടു രാജ്യങ്ങളും നേരിട്ടാണ് വെടി നിര്‍ത്തല്‍ തീരുമാനിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി.

Continue Reading

Trending