india
സൈനികരുടെ മരണം ആഘോഷിക്കുന്ന അർണബ് രാജ്യസ്‌നേഹിയും കർഷകർ രാജ്യദ്രോഹികളുമാവുന്ന മോദിക്കാലത്തെ ഇന്ത്യ
ഏറ്റവുമൊടുവിൽ എല്ലാം പാക്കിസ്ഥാന്റെ തലയിൽ കെട്ടിവെക്കുന്ന പുതിയ പ്രസ്താവനയുമായി അർണബ് രംഗത്തെത്തിയിട്ടുണ്ട്

രാജ്യസുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങൾ ചോർത്തി വാട്‌സ് ആപ്പ് വഴി കാര്യലാഭത്തിന് പ്രചരിപ്പിച്ച്, സ്വന്തം രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സൈനികരുടെ രക്തസാക്ഷിത്വത്തെ ആഘോഷിച്ച അർണാബ് ഗോസ്വാമി രാജ്യസ്‌നേഹിയും, കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കുന്ന ഉൽപന്നങ്ങൾക്ക് മിനിമം വില നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ സമരം നടത്തുന്ന കർഷകർ രാജ്യദ്രോഹികളുമാവുന്ന പുതിയ രാജ്യമാവുകയാണ് മോദിക്കാലത്ത് ഇന്ത്യ. ജീവിതത്തിന്റെ നല്ല കാലം മുഴുവൻ രാജ്യത്തിന് കാവലിരിക്കുന്ന സൈനികരുടെ മൃതദേഹത്തിൽ ചവിട്ടി റേറ്റിംഗിൽ ഒന്നാമതെത്താൻ മത്സരിക്കുന്ന ഒരു ടിവി അവതാരകന്റെ അതിഗുരുതരമായ വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്ത് വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും കണ്ടഭാവം നടിക്കാതെ കേന്ദ്ര ഭരണകൂടം പുലർത്തുന്ന നിസംഗത രാജ്യത്തിന്റെ ഫാഷിസത്തിലേക്കുള്ള യാത്രയുടെ പേടിപ്പെടുത്തുന്ന വേഗതയാണ് കാണിക്കുന്നത്.
ഈ സാഹചര്യത്തിലാണ് ശശി തരൂർ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞ മൂന്ന് കാര്യങ്ങൾക്ക് പ്രസക്തിയേറുന്നത്. ‘രാജ്യസുരക്ഷ സംബന്ധിയായ രഹസ്യങ്ങൾ ഒരു സ്വകാര്യ ചാനലിന് വാണിജ്യപരമായ കാര്യങ്ങൾക്ക് വേണ്ടി വെളിപ്പെടുത്തുക,’രാജ്യസ്നേഹി’യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാൾ നമ്മുടെ 40 പട്ടാളക്കാരുടെ മരണം ‘നമ്മൾ വിജയിച്ചു’ എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക, ടി.ആർപിയിൽ വഞ്ചനാപരമായ കൃത്രിമത്വം നടത്തുക’ എന്നിവയായിരുന്നു അത്.
നാൽപത് ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഹേതുവായ പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ്ങ് കമ്പനിയായ ബാർകിന്റെ മുൻ സിഇഒ പാർഥോ ദാസ് ഗുപ്തയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ ഞെട്ടിക്കുന്നതാണെന്ന് പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്റെ കുടുംബം തന്നെ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അർണബിന്റെ നിലപാട് രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്നാണ് ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ വയനാട് ലക്കിടി സ്വദേശി വസന്തകുമാറിന്റെ സഹോദരൻ സജീവ് പറഞ്ഞത്. അത് ശരിയുമാണ്. കുടുംബത്തെയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും വിട്ട് രാജ്യത്തിനായി പോരാടുന്നവരുടെ ചോര, രാഷ്ട്രീയ വിജയങ്ങൾക്ക് വേണ്ടി വീഴ്ത്തി ജീവനെടുക്കുന്ന ഒരു നാട്ടിൽ ജനാധിപത്യത്തെ എവിടെയാണ് ഇന്ത്യൻ ജനത ഇനി തിരയേണ്ടത്?.
പുൽവാമ അക്രമണം നടന്നയുടനെ ഇത്തവണ നമ്മൾ ജയിക്കും എന്നായിരുന്നു അർണബിന്റെ പ്രതികരണം. വാർത്ത ആദ്യം പുറത്ത് വിട്ടതിന്റെ ക്രെഡിറ്റ് അയാൾ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. അതേസമയം രാജ്യത്തിന് വേണ്ടി മരിച്ചു വീണ സൈനികരെയും അവരുടെ കുടുംബാംഗങ്ങളെയും അയാൾ സൗകര്യപൂർവ്വം മറക്കുകയും ചെയ്യുന്നു.
ഏറ്റവുമൊടുവിൽ എല്ലാം പാക്കിസ്ഥാന്റെ തലയിൽ കെട്ടിവെക്കുന്ന പുതിയ പ്രസ്താവനയുമായി അർണബ് രംഗത്തെത്തിയിട്ടുണ്ട്. ഇതേറ്റു പിടിക്കാനും പാക്കിസ്ഥാനെയും ഇമ്രാൻ ഖാനെയും തെറി വിളിക്കാനും ഇനി ലോകത്തിലെ ഏറ്റവും വലിയ രാജ്യത്ത് നിന്ന് തന്നെ ശബ്ദങ്ങളുയരും. അതിനിടക്ക് പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികരുടെയും ദൽഹിയിലെ കൊടുംതണുപ്പിൽ സമരം ചെയ്യുന്ന കർഷകരുടെയും ഇടറിയ ശബ്ദം മുങ്ങിപ്പോവുകയും ചെയ്യുമെന്ന ആശങ്കയിലാണ് ഇന്ത്യയിപ്പോൾ.
india
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന്‍ ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയടക്കം മൂന്ന് പേരെ സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യയില്‍ പ്രഖ്യാപിച്ച ബ്ലാക്കൗട്ട് സമയത്തും ഇവര്‍ പാകിസ്താന്‍ ഏജന്‍സികളുമായി സജീവ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ഹരിയാന പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, നൗമാന്‍ ഇലാഹി (ഉത്തര്‍പ്രദേശ്), ദേവേന്ദ്ര സിംഗ് ധില്ലോണ്‍ (കൈത്താല്‍), മല്‍ഹോത്ര (ഹിസാര്‍) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ പാകിസ്താന്‍ ഏജന്‍സികള്‍ക്ക് സുപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് ആരോപണം.
പാകിസ്താനിലെ ചാരപ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളെയും യൂട്യൂബറുകളെയും ചാരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന സൂചനയും ഇതോടെ പുറത്തുവരികയായിരുന്നു. ഹരിയാനയില്‍ നിന്ന് പിടിയിലായ അര്‍മ്മാന്‍ എന്നയാള്‍ ഇന്ത്യയിലെ മൊബൈല്‍ സിം കാര്‍ഡുകള്‍ പാകിസ്താനിലെ ചാരപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തിരുന്നതായും, ഡിഫന്‍സ് എക്‌സ്‌പോയില്‍ പങ്കെടുക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.
india
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍
26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന്‍ വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന്‍ നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.
india
യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

യുപിയില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.
പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.
-
news3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
ഇഡിയുടെ കേസൊതുക്കാന്‍ വ്യാപാരിയില്‍ നിന്ന് കോഴ ആവശ്യപ്പെട്ടവര്‍ അറസ്റ്റില്‍
-
india2 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
kerala3 days ago
മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം; കെയുഡബ്ല്യുജെ
-
kerala3 days ago
നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവം; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
-
india3 days ago
ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി
-
kerala3 days ago
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി
-
india3 days ago
ഇന്ത്യ- പാക് വെടിനിര്‍ത്തല്‍; ഞായറാഴ്ച വരെ നീട്ടിയതായി റിപ്പോര്‍ട്ടുകള്‍