Connect with us

kerala

മലയാളി സൈനികന്‍ ജോലിക്കിടെ പാമ്പുകടിയേറ്റ് മരിച്ചു

മൃതദേഹം ഇന്ന് വൈകിട്ട് ആറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും.

Published

on

രാജസ്ഥാനില്‍ മലയാളി സൈനികന്‍ ജോലിക്കിടെ പാമ്പുകടിയേറ്റ് മരിച്ചു. ആലപ്പുഴ പട്ടണക്കാട് മൊഴികാട്ട് കാര്‍ത്തികേയന്‍റെ മകന്‍ വിഷ്ണു ആണ് മരിച്ചത്. ജയ്സാൽമീറിലെ പെട്രോളിംഗിനിടെയാണ് വിഷ്ണുവിന് പാമ്പുകടിയേറ്റത്.ഉടന്‍ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് വൈകിട്ട് ആറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും.

kerala

യുഡിഎഫിന്റെ തീരുമാനത്തില്‍ വളരെയധികം സന്തോഷം, പിണറായിസത്തിനുള്ള വലിയ തിരിച്ചടി നിലമ്പൂരില്‍ ഉണ്ടാകും- പിവി അന്‍വര്‍

ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് പി വി അന്‍വറിനെ യുഡിഎഫുമായി സഹകരിപ്പിക്കാന്‍ തീരുമാനമായത്.

Published

on

യുഡിഎഫ് പ്രവേശനത്തില്‍ തീരുമാനമായതിനു പിന്നാലെ പ്രതികരണവുമായി പി വി അന്‍വര്‍. യുഡിഎഫിന്റെ തീരുമാനത്തില്‍ വളരെയധികം സന്തോഷമുണ്ടെന്ന് പി വി അന്‍വര്‍ പറഞ്ഞു.

ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് പി വി അന്‍വറിനെ യുഡിഎഫുമായി സഹകരിപ്പിക്കാന്‍ തീരുമാനമായത്. അന്‍വറിനെ എങ്ങനെ സഹകരിപ്പിക്കണം എന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചുമതലപ്പെടുത്തി. അന്‍വറിന്റെ കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്തെന്നും ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കാന്‍ പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ വ്യക്തമാക്കി. എല്ലാ കക്ഷികളുമായും പ്രതിപക്ഷ നേതാവ് ചര്‍ച്ച നടത്തുമെന്നും ഒരാഴ്ച്ചയ്ക്കകം വിഷയത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിണറായിസത്തിനെതിരെ മുന്നിലുണ്ടാകുമെന്നാണ് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പിണറായിസത്തിനുള്ള വലിയ തിരിച്ചടി നിലമ്പൂരില്‍ ഉണ്ടാകും. പിണറായിസത്തെ തുറന്നുകാട്ടാനാണ് താന്‍ രാജിവെച്ചത്. നിലമ്പൂരില്‍ യുഡിഎഫ് നിര്‍ത്തുന്ന സ്ഥാനാര്‍ഥിയെ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുക എന്നതാണ് തങ്ങളുടെ ഉത്തരവാദിത്വമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

കാലാവസ്ഥാ വ്യതിയാനം; സംസ്ഥാനത്ത് ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണ ജോര്‍ജ്

കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി വീണ ജോര്‍ജ്.

Published

on

കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും മേയ് 15 നകം മൈക്രോ പ്ലാന്‍ തയാറാക്കണം.

കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരം ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങള്‍ കൃത്യമായ കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം.

പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ രോഗങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍.ആര്‍.ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. പേവിഷബാധ പ്രതിരോധ വാക്സിനെതിരായ പ്രചരണം അപകടകരമാണ്.

ശാസ്ത്രീയമായ അറിവുകള്‍ കൊണ്ട് ഇത്തരം പ്രചരണങ്ങള്‍ തടയണം. ഓരോ ബാച്ച് വാക്സിന്റേയും ഗുണഫലം സെന്‍ട്രല്‍ ലാബില്‍ ഉറപ്പ് വരുത്തിയതിന് ശേഷമാണ് വിതരണം നടത്തുന്നത്. പേവിഷബാധയ്ക്കുള്ള പ്രതിരോധ വാക്സിനുകള്‍ കുറവ് വരാതെ എല്ലായിടത്തും ഉറപ്പാക്കണം.

തിരുവനന്തപുരത്തെ കോളറ മരണത്തെപ്പറ്റി യോഗം വിശകലനം ചെയ്തു. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തി പ്രതിരോധ മരുന്നുകള്‍ നല്‍കി. ആര്‍ക്കും തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. മരണമടഞ്ഞയാളുടെ ഏപ്രില്‍ 10 മുതലുള്ള സഞ്ചാരപഥം മനസിലാക്കി രോഗ ഉറവിടം കണ്ടെത്തി അവിടെ പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി.

ഒരുമാസം നീളുന്ന ശക്തമായ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ മേളകളിലും ഭക്ഷ്യ സുരക്ഷാ പരിശോധന നടത്തണം. ഉപയോഗിക്കുന്ന വെള്ളം ഉള്‍പ്പെടെ പരിശോധിക്കും. രാവിലേയും രാത്രിയും പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന നടത്തും. ആരോഗ്യ വകുപ്പ് ടീമിന്റെ പ്രത്യേക പരിശോധനയും നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.

നാമമാത്രമായാണെങ്കിലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ നിരീക്ഷണം നടത്തണം. ആര്‍ടിപിസിആര്‍ കിറ്റുകള്‍ ഉറപ്പാക്കാനും നിര്‍ദേശം നല്‍കി. നിപ, പക്ഷിപ്പനി എന്നിവ നിരീക്ഷിക്കണം.

ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തില്‍ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.

കൈകാലുകളില്‍ മുറിവുകളുള്ളവര്‍ വെള്ളം സമ്പര്‍ക്കത്തില്‍ വരാതെ ഇരിക്കുന്നതിനാവശ്യമായ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ജലജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശുദ്ധമായ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. തിളപ്പിച്ചാറ്റിയ വെള്ളമാണ് അഭികാമ്യം. എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടേണ്ടതാണ്.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, ആര്‍.ആര്‍.ടി. അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Continue Reading

kerala

പത്തനംതിട്ടയില്‍ പതിനാല് വയസ്സുകാരിയെ ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

കട്ടപ്പന സ്വദേശിയായ 43കാരനാണ് പിടിയിലായത്.

Published

on

പത്തനംതിട്ട ജില്ലയിലെ പെരുമ്പെട്ടിയില്‍ പതിനാല് വയസ്സുള്ള മകളെ ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍. കട്ടപ്പന സ്വദേശിയായ 43കാരനാണ് പിടിയിലായത്.

ഗര്‍ഭം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലാബ് അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ക്ക് സംശയം തോന്നി നടത്തിയ വൈദ്യ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി നിലവില്‍ ഏഴ് ആഴ്ച ഗര്‍ഭിണിയാണ്. പെണ്‍കുട്ടിയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി. പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയയാക്കുമെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending