Connect with us

kerala

ആര്‍മി റിക്രൂട്ട്‌മെന്റ് ഓണ്‍ലൈന്‍ പൊതുപ്രവേശന പരീക്ഷ 17 മുതല്‍ 26 വരെ

Published

on

ദക്ഷിണ കേരളത്തിലെ ഏഴ് ജില്ലകള്‍ക്കായി കരസേനയിലേയ്ക്കുള്ള ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷ (സിഇഇ) 2023 ഏപ്രില്‍ 17 മുതല്‍ ഏപ്രില്‍ 26 വരെ എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളിലെ തിരഞ്ഞെടുത്ത പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. അഗ്‌നിവീറിലെ എല്ലാ ട്രേഡുകളിലേയ്ക്കും കൂടാതെ സോള്‍ജിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്/നേഴ്‌സിംഗ് അസിസ്റ്റന്റ് വെറ്ററിനറി, മത അധ്യാപകര്‍, ആര്‍മി മെഡിക്കല്‍ കോര്‍പ്‌സില്‍ ശിപായി ഫാര്‍മ, ഹവില്‍ദാര്‍ (സര്‍വേയര്‍ ഓട്ടോമാറ്റഡ് കാര്‍ട്ടോഗ്രാഫര്‍) എന്നീ തസ്തികകളിലേയ്ക്കാണ് പരീക്ഷ നടത്തുന്നത്.

 

kerala

റേഷന്‍ അരിക്ക് വിലക്കൂട്ടാന്‍ ശിപാര്‍ശ; നാല് രൂപയില്‍ നിന്ന് ആറുരൂപയാക്കാന്‍ നിര്‍ദേശം

റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കാനാണ് അരി വില കൂട്ടുന്നത്.

Published

on

റേഷന്‍ അരിക്ക് വിലക്കൂട്ടാന്‍ ശിപാര്‍ശ. നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന അരിയുടെ വില നാല് രൂപയില്‍ നിന്ന് 6 രൂപയാക്കണമെന്നാണ് വിദഗ്ധസമിതിയുടെ ശിപാര്‍ശ. റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കാനാണ് അരി വില കൂട്ടുന്നത്.

പഞ്ചസാരയുടെയും മണ്ണെണ്ണയുടെയും വില വര്‍ധിപ്പിക്കണമെന്നും ശിപാര്‍ശയുണ്ട്. 3893 റേഷന്‍ കടകള്‍ അടച്ചുപൂട്ടണമെന്നും സമിതി ശിപാര്‍ശ ചെയ്തു. മൂന്നംഗ വിദഗ്ധസമിതി റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി. ഒരു റേഷന്‍ കടയില്‍ പരമാവധി 800 റേഷന്‍ കാര്‍ഡ് മാത്രം മതിയെന്നും പുതിയ റേഷന്‍ കടകള്‍ അനുവദിക്കുന്നത് നിയന്ത്രിക്കണമെന്നും വിദഗ്ധസമിതിയുടെ ശിപാര്‍ശയിലുണ്ട്.

 

Continue Reading

kerala

‘സിറപ്പ് ഇല്ലാത്തതിനാലാണ് ഡ്രോപ്‌സ് നല്‍കിയത്’; പഴയങ്ങാടിയില്‍ മരുന്ന് മാറി നല്‍കിയ ഷോപ്പ് ഉടമയുടെ മൊഴി

മെഡിക്കല്‍ ഷോപ്പ് ഉടമയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

Published

on

 

കണ്ണൂര്‍ പഴയങ്ങാടിയില്‍ മരുന്ന് മാറി നല്‍കിയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആയിരുന്ന കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. സിറപ്പ് ഇല്ലാത്തതിനാലാണ് ഡ്രോപ്‌സ് നല്‍കിയതെന്ന് മെഡിക്കല്‍ ഷോപ്പ് ഉടമ മൊഴി നല്‍കി. താന്‍ തന്നെയാണ് മരുന്ന് എടുത്ത് നല്‍കിയതെന്നും ഉടമ ഇ.കെ നാസര്‍ വ്യക്തമാക്കി. അതേസമയം മരുന്ന് കഴിക്കേണ്ട അളവ് എഴുതിക്കൊടുത്തില്ലെന്നും മൊഴിയുണ്ട്. മെഡിക്കല്‍ ഷോപ്പ് ഉടമയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

നിലവില്‍ കുഞ്ഞിന് ഭക്ഷണം കഴിക്കുന്നതിന് തടസമില്ല. കഴിഞ്ഞ ദിവസം യുവജന സംഘടനകള്‍ ഖദീജ മെഡിക്കല്‍സിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മരുന്ന് മാറി നല്‍കിയ ജീവനക്കാര്‍, ഷോപ്പ് ഉടമ എന്നിവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കുഞ്ഞിന്റെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല.

കഴിഞ്ഞ ശനിയാഴ്ച്ച പനിയെ തുടര്‍ന്ന് വെങ്ങര സ്വദേശി സമീര്‍ കുഞ്ഞിനെ പഴയങ്ങാടിയിലെ ക്ലിനിക്കില്‍ കാണിക്കുകയായിരുന്നു. ഡോക്ടര്‍ പനിക്കുള്ള കാല്‍പോള്‍ സിറപ്പ് കുറിച്ചു നല്‍കുകയും ചെയ്തു. തുടര്‍ന്ന് മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങി ഡോക്ടര്‍ നിര്‍ദേശിച്ച അളവില്‍ കുഞ്ഞിന് നല്‍കി. ഇതോടെ കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങുകയായിരുനന്ു.

ശേഷമാണ് മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നല്‍കിയ കാര്യം കുടുംബം മനസ്സിലാക്കുന്നത്. സിറപ്പിന്റെ അളവില്‍ ഡ്രോപ്പ്സ് നല്‍കിയതോടെ കുഞ്ഞിന്റെ കരളിനെ അത് ഗുരുതരമായി ബാധിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണൂരിലെ മിംസ് ആശുപത്രിയിലേക്ക് മാറ്റി.

 

 

Continue Reading

kerala

കളമശ്ശേരി പോളിടെക്‌നിക് ബോയ്‌സ് ഹോസ്റ്റലില്‍ വന്‍ ലഹരി ശേഖരം; 10 കിലോ കഞ്ചാവ് പിടികൂടി

മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

കളമശ്ശേരി പോളിടെക്‌നിക് ബോയ്‌സ് ഹോസ്റ്റലില്‍ വന്‍ ലഹരി ശേഖരം. ഇന്നലെരാത്രി മുതല്‍ ആരംഭിച്ച റെയ്ഡ് ഇന്ന് പുലര്‍ച്ചെ വരെ നീണ്ടുനിന്നു. അന്വേഷണത്തില്‍ 10 കിലോ കഞ്ചാവ് പിടികൂടി. നിലവില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയ്ക്കായെത്തിയ പോലീസ് സംഘത്തെ കണ്ട് മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കളമശ്ശേരി പോലീസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയത്. മുറികളില്‍ നടത്തിയ പരിശോധനയില്‍, ഒരു മുറിയില്‍നിന്ന് മാത്രം 1.9 കിലോ കഞ്ചാവ് കണ്ടെത്തി. മറ്റൊരു മുറിയില്‍നിന്ന് ഒമ്പതുഗ്രാം കഞ്ചാവും പിടികൂടി.

Continue Reading

Trending