Connect with us

Film

ARM തായ്പേയിലും ; കൈയ്യടി നേടി ടോവിനോയും സംവിധായകൻ ജിതിൻലാലും..

ഒരു അന്യഭാഷ ചിത്രത്തെ എല്ലാ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുക്കുന്ന അത്യപൂർവ കാഴ്ചയാണ് ഇന്നലെ തായ്പേയിലെ ടൈറ്റാൻ തിയേറ്ററിൽ വെച്ചു നടന്ന പ്രദർശനത്തിൽ കാണാൻ സാധിച്ചത്.

Published

on

The Motion Picture Development Foundation R.O.C. യുടെ ഭാഗമായി Taipei Golden Horse Fantastic Film Festival (TGHFF)ൽ ‘ അജയന്റെ രണ്ടാം മോഷണം’ (ARM) പ്രദർശിപ്പിച്ചു. തായ്പേയിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള സിനിമ കൂടിയാണിത്. ഒരു അന്യഭാഷ ചിത്രത്തെ എല്ലാ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുക്കുന്ന അത്യപൂർവ കാഴ്ചയാണ് ഇന്നലെ തായ്പേയിലെ ടൈറ്റാൻ തിയേറ്ററിൽ വെച്ചു നടന്ന പ്രദർശനത്തിൽ കാണാൻ സാധിച്ചത്.

ചിത്രത്തിലെ നായകൻ ടോവിയെയും സംവിധായകൻ ജിതിൻലാലിനെയും കാണാൻ നിരവധിപേരാണ് തടിച്ചുകൂടിയത്. ഇംഗ്ലീഷ് , ചൈനീസ് സബ്‌ടൈറ്റിലുകളുടെ സഹായത്തോടെ പ്രദർശിപ്പിച്ച ചിത്രത്തിലെ നർമ്മത്തെയും, കേളു മണിയൻ അജയൻ തുടങ്ങിയ കഥാപാത്രങ്ങളുടെ വൈകാരികതെയും ഒരുപോലാണ് തായ്‌വാനീസ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

സുജിത് നമ്പ്യാർ , ദിബു നൈനാൻ , ജോമോൻ ടി  ജോൺ , ഷമീർ മുഹമ്മദ് , ജിതിൻ ലാൽ , സുരഭി ലക്ഷ്മി, ടോവിനോ എന്നിവരോടൊപ്പം മോഹൻലാലിന്റെ ശബ്ദവും തികഞ്ഞ ഹർഷാരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. രണ്ടോ മൂന്നോ ഭാഷയിൽ ഉള്ള സിനിമകൾ  മാത്രം കണ്ടു ശീലിച്ച  തായ്‌വാനീസ് പ്രേക്ഷകർക്ക് നാടോടിക്കഥയുടെയും , പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും സംഗീതത്തിന്റെയുമായ പുതിയ കാഴ്ച്ച അനുഭവങ്ങളാണ് ഈ സിനിമ നൽകിയിരിക്കുന്നത്.

ടോവിനോയെയും സംവിധായകനായ ജിതിൻ ലാലിയെയും സിനിമ കഴിഞ്ഞിട്ടും പതിനൊന്നാം നില  മുതൽ  റോഡ് വരെ വിടാതെ പിന്തുടർന്ന കാണികളുടെ ആഹ്ലാദപ്രകടനവും , രാത്രി വൈകിയും ഓട്ടോഗ്രാഫിനും ഫോട്ടോയ്ക്കും വേണ്ടി പുറകെ പോയ ജനങ്ങളുടെ ആരാധനപ്രകടനവും അത്യപൂർവ കാഴ്ചയാണെന്ന്  മാത്രമല്ല അവരെയൊന്നും വിഷമിപ്പിക്കാതെയാണ് ഇരുവരും അവരുടെയാ ആഗ്രഹങ്ങളൊക്കെ സാധിപ്പിച്ചിരിക്കുന്നത് എന്നത് സന്തോഷമുണ്ടാക്കുന്ന വാർത്ത കൂടിയാണ്. ചൈനീസ് , കൊറിയൻ ഡ്രാമകളും , ഇംഗ്ലീഷ് സിനിമകളും കൂടുതലായി കാണുന്ന, ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് ആണെന്ന് മാത്രം മനസിലാക്കിയ നിരവധി ആളുകൾക്ക് മുൻപിലാണ് അജയന്റെ രണ്ടാം മോഷണം ഇത്തവണ ചരിത്രം തിരുത്തിയിരിക്കുന്നത്.

An absolute visual treat from mollywood!  എന്ന് ചിത്രത്തെ കുറിച്ചഭിപ്രായപ്പെട്ട ജനങ്ങൾക്ക് മുൻപിലേക്ക് മണിച്ചിത്രത്താഴ് മുതൽ മഞ്ഞുമ്മൽ ബോയ്സ് വരെ, പ്രേക്ഷകർക്ക് മുൻപിലേക്കെത്തിക്കാൻ ഇതിനോടകം തന്നെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

Film

കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍

മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. തുടര്‍ന്ന് വാഹനപരിശോധനയ്ക്കിടെ അനീഷിനെ എക്‌സൈസ് സംഘം പിടികൂടി. നാലോളം സിനിമകളുടെ സഹസംവിധായകനാണ്. ഇയാളുടെ ഒരു സിനിമ പുറത്തിറങ്ങാന്‍ ഇരിക്കുകയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

അതേസമയം ഇന്ന് കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്.

Continue Reading

Film

മലയാളത്തിൽ വീണ്ടുമൊരു സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ചിത്രം ‘പിൻവാതിൽ’ ഫസ്റ്റ് ലുക്ക്

Published

on

കഞ്ചനതോപ്പിൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ തിരക്കഥാകൃത്തും സംവിധായകനുമായ ജെ.സി. ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം പിൻവാതിലിൻ്റെ (Pinvathil) ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. തമിഴ് താരം അജിത്ത് ജോർജ്, കന്നഡ താരം മിഹിറ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ഡ്രാമയാണ്. ഇരുവരും മലയാളത്തിൽ ആദ്യമായാണ് അഭിനയിക്കുന്നത്. പഞ്ചവടി പാലം, സന്ദേശം, ലാൽസലാം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പടവെട്ട് എന്നീ ചിത്രങ്ങൾ സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ എന്ന നിലയിൽ പ്രേക്ഷകർ സ്വീകരിച്ചിരുന്നു.
വർഷങ്ങൾക്കു മുമ്പ് ജെസി. ജോർജ്‌ കഥയും തിരക്കഥയും സംഭാഷണവും രചിച്ച ‘കരിമ്പന’യുടെ ഷൂട്ടിംഗ് നടന്നത് പാറശ്ശാലയിലും പരിസര പ്രദേശങ്ങളിലുമായാണ്. ദേശീയ പുരസ്കാര ജേതാക്കളായ ഛായാഗ്രാഹകൻ മധു അമ്പാട്ട്, എഡിറ്റർ ബി. ലെനിൻ, സൗണ്ട് എഞ്ചിനീയർ കൃഷ്ണനുണ്ണി എന്നിവർ ഈ പടത്തിൽ ഒരുമിച്ചതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
അജിത്ത്, മിഹിറ എന്നിവരെ കൂടാതെ കുറവിലങ്ങാട് സുരേന്ദ്രൻ, കെ.പി.എ.സി. രാജേന്ദ്രൻ, സിബി വള്ളൂരാൻ, അനു ജോർജ്, ഷേർളി, അമൽ കൃഷ്ണൻ, അതിശ്വ മോഹൻ, പി.എൽ. ജോസ്, ഹരികുമാർ, ജാക്വലിൻ, ബിനീഷ്, ബിനു കോശി, മാത്യൂ ലാൽ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
സൗണ്ട് എഞ്ചിനീയറിംഗ് വിദ്യാർഥിയായ അദ്വൈതിന്റെ ബാൻഡ് ആയ എത്തെനിക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കുന്നത്. എത്തെനിക് മ്യൂസിക്കിൻ്റെ അരങ്ങേറ്റം ചിത്രമാണ് പിൻവാതിൽ. ശ്രീലങ്കൻ ഗായിക ജിഞ്ചർ പടത്തിന്റെ ടൈറ്റിലിനു വേണ്ടി ഒരു ഗാനം ആലപിച്ചിരിക്കുന്നു. സാരേഗമ മലയാളം ആണ് ചിത്രത്തിൻ്റെ മ്യൂസിക്കൽ റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്.
പ്രീതി ജോർജ്, ദീപു ജോർജ് കാഞ്ചനതോപ്പിൽ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. നിറം വിജയകുമാർ ആണ് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. വെട്രി, പ്രീതി ജോർജ്, ജെ.സി ജോർജ് എന്നിവരുടെ വരികൾക്ക് ജിഞ്ചർ, ഗോവിന്ദ് പ്രസാദ്, ആദിൽ റഷീദ്, സഞ്ജയ് എ.ആർ.എസ്, തൻവി നായർ, ശ്രദ്ധ ഷൺമുഖൻ എന്നിവർ ആലപിച്ചിരിക്കുന്നു.

Continue Reading

GULF

ഖത്തർ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ അഭിമാന നേട്ടം കൊയ്ത് യുഎംഎഐ ഖത്തർ

ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്

Published

on

ദോഹയിൽ നടന്ന ഖത്തർ നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച് യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ.

ജൂനിയർ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ മൊസെല്ലേ ഫെർണാണ്ടസ് വെള്ളി മെഡലും സീനിയർ വിഭാഗം ടീം ഇവന്റിൽ യു എം എ ഐ ഇൻസ്ട്രക്ടർമാരായ ഫാസിൽ കെ വി, അനസ് കെ ടി, മാസിൻ വി എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കി.
ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്.

Continue Reading

Trending