Connect with us

kerala

അര്‍ജുന്റെ ലോറി കരയിലെത്തിച്ചു; മൃതദേഹം അര്‍ജുന്റേതെന്ന് സ്ഥിരീകരിച്ചാല്‍ ഉടന്‍ കുടുംബത്തിന് കൈമാറും

ലോറിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധനാ ഫലം ഇന്ന് ലഭിക്കും.

Published

on

ഷിരൂരില്‍ തിരച്ചിലില്‍ കണ്ടെത്തിയ ലോറി കരയിലെത്തിച്ചു. ക്യാബിന്‍ വിശദമായി പരിശോധിക്കും. ലോറിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധനാ ഫലം ഇന്ന് ലഭിക്കും. മൃതദേഹം അര്‍ജുന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചാല്‍ ഉടന്‍ കുടുംബത്തിന് കൈമാറും.

മൃതദേഹം ഇപ്പോള്‍ കാര്‍വാര്‍ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്്. ബുധനാഴ്ച പത്തു മണിയോടെയാണ് ഡ്രഡ്ജര്‍ കമ്പനിയുടെ മുങ്ങല്‍ വിദഗ്ധര്‍ അര്‍ജുന്റെ ലോറിയുടെ ഭാഗം പുഴയുടെ അടിത്തട്ടില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് ലോറി ഉയര്‍ത്തിയത്. കരയില്‍ നിന്ന് 65 മീറ്റര്‍ അകലെയാണ് ലോറി കണ്ടെത്തിയത്. ഷിരൂരില്‍ അപകടം നടന്ന് 71ാം ദിവസമാണ് ലോറി കണ്ടെത്താനാകുന്നത്. സിപി2 വില്‍ നടത്തിയ തിരച്ചിലിലാണ് 12 മീറ്റര്‍ ആഴത്തില്‍ നിന്നും ലോറി കണ്ടെത്തിയത്.

ഗംഗാവലിപുഴയില്‍ ഡ്രഡ്ജര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലാണ് ലോറി കണ്ടെത്താനായത്. കഴിഞ്ഞദിവസങ്ങളില്‍ ലോറിയുടെ കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. ലോറിയിലേതെന്ന് സംശയിക്കുന്ന കയറും കണ്ടെത്തിയിരുന്നു.

ജൂലൈ 16ന് രാവിലെയാണ് ഉത്തര കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞ് അര്‍ജുനെയും അര്‍ജുന്റെ ലോറിയും കാണാതാകുന്നത്.

 

 

kerala

പകുതിവില തട്ടിപ്പ്; ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ പരാതിയുമായി ആലുവ സ്വദേശിയും

പകുതി വില തട്ടിപ്പ് കേസില്‍ പൊലീസില്‍ പരാതി വന്നതോടെ എ.എന്‍. രാധാകൃഷ്ണനെതിരെ ബിജെപിയിൽ അമർഷം ഉയർന്നിട്ടുണ്ട്.

Published

on

പകുതിവില തട്ടിപ്പിൽ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ വീണ്ടും പരാതി. ആലുവ കീഴ്മാട് സ്വദേശി ശ്രീകലയാണ് പരാതി നൽകിയത്. പണം വാങ്ങി ഒരു വർഷം പിന്നീട്ടിട്ടും സ്കൂട്ടർ നൽകിയില്ലെന്ന് പരാതിക്കാരി. പ്രധാനമന്ത്രിയുടെ പദ്ധതിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചെന്നും ശ്രീകല എടത്തല പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.ഇന്ന്  എ. എൻ. രാധാകൃഷ്ണനെതിരെ ഇത് രണ്ടാമത്തെ പരാതിയാണ്.

ഇതേ കാരണം ചൂണ്ടിക്കാട്ടി നേരത്തേ ആലുവ സ്വദേശി ശ്രീജയും .എൻ. രാധാകൃഷ്ണനെതിരെഎടത്തല പൊലീസിൽ പരാതി നൽകിയിരുന്നു. പണം വാങ്ങി ഒരു വർഷം പിന്നീട്ടിട്ടും സ്കൂട്ടർ നൽകിയില്ലെന്നും. പ്രധാനമന്ത്രിയുടെ പദ്ധതിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചെന്നും പരാതിയിൽ പറഞ്ഞിരുന്നു.

ഇന്നലെയും പകുതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് എ.എൻ. രാധാകൃഷ്ണനെതിരെ പരാതി വന്നിരുന്നു. ബിജെപി നേതാക്കൾ ചേർന്ന് പണം തിരികെ നൽകി പരാതി ഒത്ത് തീർപ്പാക്കുകയായിരുന്നു. എ.എന്‍. രാധാകൃഷ്ണന്‍ പണം വാങ്ങി കബളിപ്പിച്ചതായി എടത്തല സ്വദേശി ഗീതയാണ് പരാതിപ്പെട്ടത്. വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാറില്ലെന്നും പരാതിക്കാരി പറഞ്ഞു.

2024 മാര്‍ച്ച് പത്താം തീയതി കുഞ്ചാട്ടുകര ദേവി ഓഡിറ്റോറിയത്തില്‍ വെച്ചാണ് എ.എന്‍. രാധാകൃഷ്ണന്‍ പരിപാടി നടത്തിയത്. പകുതി വിലയ്ക്ക് വണ്ടികിട്ടുമെന്ന് പറഞ്ഞുകേട്ടാണ് അവിടെ എത്തിയതെന്നാണ് ​ഗീത പറയുന്നത്. ബുക്കിങ് കഴിഞ്ഞ് പത്ത് നൂറ് പേരുടെ കയ്യില്‍ നിന്ന് പണം വാങ്ങി. 90 ദിവസത്തിനുള്ളില്‍ വാഹനം കിട്ടുമെന്നാണ് പറഞ്ഞത്. എന്നാല്‍ അത്രയും ദിവസം കഴിഞ്ഞിട്ടും വണ്ടി കിട്ടിയില്ലെന്നുമായിരുന്നു ​ഗീതയുടെ ആരോപണം.

ബിജെപി പ്രവർത്തകർ വീട്ടിലെത്തി ഒരു ലക്ഷം രൂപ നൽകിയാണ് ​ഗീതയുടെ പരാതി ഒത്തുതീർപ്പാക്കിയത്. പ്രാദേശിക ബിജെപി നേതാക്കൾ വിളിച്ച് പരാതിയിൽ നിന്ന് പിൻമാറാൻ അപേക്ഷിച്ചതായും ​ഗീത പറഞ്ഞു. എ.എൻ. രാധാകൃഷ്ണനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും ദയവായി പിൻമാറണമെന്നും ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടതായാണ് ​ഗീത പറയുന്നത്. ​ഗീത പരാതി പിൻവലിച്ചതിനു പിന്നാലെയാണ് ആലുവ സ്വദേശി ശ്രീജ പരാതിയുമായി മുന്നോട്ട് വന്നത്.

അതേസമയം, പകുതി വില തട്ടിപ്പ് കേസില്‍ പൊലീസില്‍ പരാതി വന്നതോടെ എ.എന്‍. രാധാകൃഷ്ണനെതിരെ ബിജെപിയിൽ അമർഷം ഉയർന്നിട്ടുണ്ട്. പണം നല്‍കി പരാതിയില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടതും ഇതിന് കാരണമായി. ഒരു വിഭാഗം എ.എന്‍. രാധാകൃഷ്ണനെതിരെ സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കുമെന്നും സൂചനയുണ്ട്.

Continue Reading

kerala

കരിമണല്‍ ഖനന ടെണ്ടര്‍ നീട്ടിവയ്ക്കലല്ല, ഉപേക്ഷിക്കലാണ് വേണ്ടതെന്ന് കെ സുധാകരന്‍

അതില്‍ കുറഞ്ഞതൊന്നും ജനങ്ങള്‍ അംഗീകരിക്കില്ല. കടല്‍ മണല്‍ കൊള്ളയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ അതു കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

Published

on

കടല്‍മണല്‍ ഖനനത്തിനുള്ള ടെണ്ടര്‍ നടപടികള്‍ ഒരു മാസത്തേക്കു നീട്ടുന്നതല്ല, മറിച്ച് ഖനനം തന്നെ ഉപേക്ഷിച്ചുകൊണ്ടുള്ള ഉത്തരവാണ് കേരളത്തിനു വേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അതില്‍ കുറഞ്ഞതൊന്നും ജനങ്ങള്‍ അംഗീകരിക്കില്ല. കടല്‍ മണല്‍ കൊള്ളയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ അതു കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ നടപടികളുമായി ഊര്‍ജസ്വലമായി മുന്നോട്ടുപോകുമ്പോള്‍ പിണറായി സര്‍ക്കാര്‍ പുലര്‍ത്തുന്ന നിശബ്ദതയാണ് ഭയപ്പെടുത്തുന്നത്. കേരള ഹൗസില്‍ ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കടല്‍മണല്‍ ഖനനം ക ടന്നുവന്നതായി ആരും പറയുന്നില്ല. ആശാവര്‍ക്കര്‍മാരുടെ സമരംപോലുളള തീവ്രമായ വിഷയങ്ങളും ചര്‍ച്ചയില്‍ ഉണ്ടായില്ല. ബിജെപി – സിപിഎം ബന്ധം ഊട്ടിയുറപ്പിക്കുന്ന ഡീലുകളാണ് നടന്നത് എന്ന പ്രചാരണമാണ് ശക്തം.

കടല്‍ മണല്‍ ഖനനത്തിനെതിരേ നിയമസഭയില്‍ പ്രമേയം പാസ്സാക്കിയതിന് ശേഷം കടല്‍ മണല്‍ ഖനനം നിര്‍ത്തിവയ്പ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തിയിട്ടില്ല. രാജ്യത്ത് ലഭിക്കുന്ന ഇല്‍മനൈറ്റിന്റെ 80 ശതമാനം കേരള തീരത്താണ്. സ്വകാര്യ കമ്പനികളെ കൂട്ടുപിടിച്ച് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ധാതുക്കൊള്ളയുടെ പങ്കുപറ്റി സാമ്പത്തിക നേട്ടമാണ് പിണറായി സര്‍ക്കാരിന്റെ ലക്ഷ്യം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടുള്ള കരിമണല്‍ മാസപ്പടി വസ്തുതയായി നിലനില്ക്കുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുകയാണെന്ന് സുധാകരന്‍ പറഞ്ഞു

തീരദേശ പരിപാലന നിയമം കര്‍ക്കശമാക്കി പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് കൂര പണിയാന്‍ പോലും അനുമതി നിഷേധിക്കുന്ന സര്‍ക്കാരാണ് കൂടിയാലോചനകളില്ലാതെയും, പാരിസ്ഥിതിക പഠനം നടത്താതെയും മുന്നോട്ടു പോവുന്നത്. ടെണ്ടര്‍ ലഭിക്കുന്ന കമ്പനി പാരിസ്ഥിതിക പഠനം നടത്തുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കള്ളനെ കാവലേല്പ്പിക്കുന്നതുപോലെയാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

മത്സ്യത്തൊഴിലാളികള്‍ മുമ്പെങ്ങുമില്ലാത്ത വിധം ആശങ്കയിലാണ്. രാജ്യത്തെ ഏറ്റവും സമൃദ്ധമായ മത്സ്യ കേന്ദ്രമായ കൊല്ലം കടല്‍പ്പരപ്പിന്റെ വലിയൊരു ഭാഗം നിര്‍ദ്ദിഷ്ട ഖനന മേഖലയിലാണ്. നാല് പതിറ്റാണ്ടിലേറെയായി പ്രാദേശിക മത്സ്യബന്ധന വ്യവസായത്തിന്റെ കേന്ദ്രമായ ഇവിടത്തെ ഖനന പ്രവര്‍ത്തനങ്ങള്‍ കൊല്ലം പരപ്പിന് നാശമുണ്ടാക്കുമെന്ന് കേരള സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ടെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

Continue Reading

kerala

വേനല്‍മഴ ശക്തമാകുന്നു, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ (പരമാവധി 50 kmph) വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ (പരമാവധി 50 kmph) വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതിനിടെ പകല്‍ സമയത്ത് കടുത്ത ചൂട് തുടരുകയാണ്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. അതിനാല്‍ പകല്‍ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Continue Reading

Trending