X

അര്‍ജുന്റെ ലോറി കണ്ടെത്തി; ലോറിക്കുള്ളില്‍ അര്‍ജുനുണ്ടെന്ന് മനാഫ്

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കണ്ടെത്തി. ലോറിക്കുള്ളില്‍ അര്‍ജുന്റെ മൃതദേഹമുണ്ടെന്ന് മനാഫ് പറഞ്ഞു. അര്‍ജുനെ കാണാതായിട്ട് ഇന്ന് 71ാം ദിവസമാണ്. ലോറിയുടെ ക്യാബിനാണ് പുറത്തെത്തിച്ചത്.

ലോറി കണ്ടെത്തിയെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് പറഞ്ഞു. അര്‍ജുന്‍ ജീവനോടെ തിരിച്ചു വരില്ലെന്ന് അറിയാമായിരുന്നെന്നും ലോറി കണ്ടെത്തിയത് തന്നെ അന്വേഷണം ശരിയായ നിലയില്‍ നടന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

സട്രോങ് പോയിന്റ് എന്ന് കണ്ടെത്തിയ രണ്ടില്‍ നടത്തിയ തിരിച്ചിലിലാണ് ലോറി കണ്ടെത്തിയത്. നേരത്തെ സ്ട്രോങ് പോയിന്റ് എന്ന് കണ്ടെത്തിയ കോണ്‍ടാക്ട് പോയിന്റ് നാലില്‍ പരിശോധന നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയുടേത് എന്ന് സംശയിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല.

അതേസമയം പ്രദേശത്ത് തിരച്ചില്‍ തുടരുമെന്നും തിരച്ചിലിനാവശ്യമായ പണം നല്‍കുമെന്നും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 16 നാണ് ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായത്.

 

webdesk13: