Connect with us

News

ഇന്ത്യന്‍ സൈന്യത്തിന് പുതിയ കൂട്ടായി അര്‍ജുന്‍ പറക്കും

തലയില്‍ ക്യാമറയുമായി പറന്നുയരുന്ന അര്‍ജുന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ സാങ്കേതിക സംവിധാനം ഉണ്ടാകും

Published

on

ഇന്ത്യന്‍ ആര്‍മിയുടെ പുതിയ ഡ്രോണ്‍ യോദ്ധാക്കളില്‍ ഒരാളായി അര്‍ജുന്‍. അതിര്‍ത്തിയില്‍ അതിക്രമിച്ച് കയറുന്ന ഡ്രോണുകളെ അര്‍ജുന്‍ ഇനി പറന്ന് കണ്ടെത്തും. എതിരാളിയുടെ സാന്നിധ്യം കണ്ടെത്തുന്നതില്‍ അതിസാമാര്‍ത്ഥ്യമാണ് അര്‍ജുന്‍ കാഴ്ച വെയ്ക്കുന്നത്. ഉത്തരാഖണ്ഡിലെ ഔലിയില്‍ നടന്ന ഇന്ത്യ-യുഎസ് സംയുക്ത അഭ്യാസ പ്രകടനമായ യുദ്ധ് അഭ്യാസിനിടെയാണ് അര്‍ജുന്റെ അമ്പരപ്പിക്കുന്ന കഴിവുകള്‍ പ്രകടിപ്പിച്ചത്.

തലയില്‍ ക്യാമറയുമായി പറന്നുയരുന്ന അര്‍ജുന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ സാങ്കേതിക സംവിധാനം ഉണ്ടാകും. ഡ്രോണുകളെ വീഴ്ത്താനുള്ള പുതിയ തന്ത്രത്തിന്റെ ഭാഗമായാണ് അര്‍ജുനെ സേനയിലേക്ക് കൊണ്ട് വന്നിരിക്കുന്നത്. നായകളുടെ സഹജമായ സ്വഭാവത്തിന്റെയും, പരുന്തുകളുടെ കണ്ണിന്റെ ശക്തിയെയും സമന്വയിപ്പിച്ചാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

Meet Arjun, Indian Army's newest anti-drone flying soldier - India Today

സംഘര്‍ഷ മേഖലകളിലും അതിര്‍ത്തി പ്രദേശങ്ങളിലും ഡ്രോണുകളെ ചെറുക്കുന്നത് വലിയ വെല്ലുവിളിയാണ്. കേവലം ഡ്രോണ്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ മാത്രമല്ല, പക്ഷികളുടെ തലയില്‍ ക്യാമറകള്‍ ഘടിപ്പിച്ച് നിരീക്ഷണത്തിനും ഉപയോഗിക്കാം. 2020ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കയര്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവം; പൊലീസ് കേസെടുത്തു

അപകടത്തിന് ഉത്തരവാദികളായ ആറ് തൊഴിലാളികളെ് പൊലീസ് കസ്റ്റഡിയിലെടുത്തു

Published

on

തിരുവല്ല മുത്തൂര്‍-കുറ്റപ്പുഴ റോഡില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അപകടത്തിന് ഉത്തരവാദികളായ ആറ് തൊഴിലാളികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

തകഴി കുന്നമ്മ കുറുപ്പഞ്ചേരി സിയാദ് (31) ആണ് കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും രണ്ട് മക്കള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. തിരുവല്ല മുത്തൂര്‍-കുറ്റപ്പുഴ റോഡില്‍ എന്‍.എസ്.എസ്. സ്‌കൂളിന് സമീപം ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം.

പായിപ്പാട്ടുളള സഹോദരിയുടെ വീട്ടില്‍ നിന്നും മടങ്ങുകയായിരുന്നു സിയാദും കുടുംബവും. റോഡുവശത്തെ മരം വെട്ടുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് കയര്‍ വഴിക്കുകുറുകെ വലിച്ചുകെട്ടിയിരുന്നു. വാഹനങ്ങള്‍ കടന്നുപോകുന്നത് ഒഴിവാക്കാനാണ്് കയര്‍ കെട്ടിയിരുന്നത്. എന്നാല്‍, മുന്നറിയിപ്പ് നല്‍കാന്‍ തൊഴിലാളികള്‍ റോഡില്‍ നിന്നില്ലായിരുന്നു.

കയര്‍ കാഴ്ചയില്‍പ്പെടാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് തിരുവല്ല ഡിവൈ.എസ്.പി പറഞ്ഞു. സിയാദിന്റെ കഴുത്ത് കയറില്‍ ശക്തിയില്‍ കുരുങ്ങി വലിഞ്ഞതോടെ 15 അടിയോളം പിന്നിലേക്ക് തെറിച്ചുവീവുകയായിരുന്നു. ഓടിക്കൂടിയവര്‍ സിയാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

News

ചെന്നൈയിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്; ജയം എതിരില്ലാത്ത 3 ഗോളിന്

9 മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ് നിലവില്‍ കേരള ബ്ലാസ്റ്റേഴ്സുള്ളത്.

Published

on

ചെന്നൈയിന്‍ എഫ്സിയെ എതിരില്ലാത്ത 3 ഗോളിന് വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്. തുടരെ മൂന്ന് തോല്‍വികള്‍ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന്റെ ഉഗ്രന്‍ തിരിച്ചു വരവാണിത്. ജീസസ് ജിമനെസ്, നോഹ് സദോയ്, രാഹുല്‍ കെപി എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്.

ആദ്യ പകുതി ഗോള്‍രഹിതമായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ ഗോളുകള്‍ നേടാനായി. 55-ാം മിനിറ്റില്‍ ഹെസ്യൂസ് ഹിമനസാണ് ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോള്‍ നേടിയത്. 69-ാം മിനിറ്റില്‍ നോവാ സദോയിയാണ് രണ്ടാം ഗോള്‍ നേടിയത്. എക്‌സ്ട്രാ ടൈമില്‍ കെ.പി രാഹുലാണ് മൂന്നാം ഗോള്‍ നേടിയത്.

9 മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ് നിലവില്‍ കേരള ബ്ലാസ്റ്റേഴ്സുള്ളത്. 12 പോയിന്റുമായി ചെന്നൈയിന്‍ എഫ്സി അഞ്ചാം സ്ഥാനത്താണ്.

 

Continue Reading

india

ബൈക്കിലിരുന്ന് സിരഗറ്റ് വലിക്കുന്നതിനിടെ തീപ്പൊരി പെട്രോള്‍ ടാങ്കില്‍ വീണു; തീപിടിത്തത്തില്‍ യുവാവിന് ഗുരുതര പൊള്ളല്‍

രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയിലാണ് സംഭവം.

Published

on

ജയ്പൂര്‍: ബൈക്കിലിരുന്ന് സിരഗറ്റ് വലിക്കുന്നതിനിടെ തീപ്പൊരി പെട്രോള്‍ ടാങ്കില്‍ വീണ് തീപിടിച്ച് അപകടം. രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയിലാണ് സംഭവം. തീപിടിത്തത്തില്‍ ഹൃത്വിക് മല്‍ഹോത്ര(25)കാരന് ഗുരുതര പൊള്ളലേറ്റു.

യുവാവിന്റെ നിലവിളി കേട്ട് അധ്യാപകരും വിദ്യാര്‍ത്ഥികളും ഓടിയെത്തി. യുവാവ് സ്വയം തീകൊളുത്തിയതാണെന്നാണ് ആദ്യം വിചാരിച്ചത്. തുടര്‍ന്ന് കോളേജ് അധികൃതര്‍ ചേര്‍ന്ന് തീ അണച്ച് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവാവിന് 85 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.

Continue Reading

Trending