Connect with us

kerala

അരിയിൽ ഷുക്കൂർ വധകേസ്: ജയരാജന്റെ വിടുതൽ ഹരജിയിൽ പ്രോസീക്യൂഷൻ വാദം പൂർത്തിയായി

സി.ബി.ഐക്ക് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടറും കേസിൽ നേരത്തെ കക്ഷി ചേർന്ന അബ്ദുൽ ഷുക്കൂറിന്റെ മാതാവ് ആത്തിക്കക്ക് വേണ്ടി അഡ്വ. മുഹമ്മദ്‌ ഷായുമാണ് ഇന്ന് വിടുതൽ ഹരജിയെ എതിർത്ത് കൊണ്ട് വാദങ്ങൾ നിരത്തിയത്

Published

on

മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൽ ഷുക്കൂർ വധകേസിലെ പ്രതികളായ പി. ജയരാജനും, ടി. വി രാജേഷും നൽകിയ വിടുതൽ ഹരജിയിൽ പ്രോസിക്യൂഷൻ വാദം ഇന്ന് എറണാകുളം സി.ബി.ഐ സ്പെഷ്യൽ കോടതിയിൽ പൂർത്തിയായി. സി.ബി.ഐക്ക് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടറും കേസിൽ നേരത്തെ കക്ഷി ചേർന്ന അബ്ദുൽ ഷുക്കൂറിന്റെ മാതാവ് ആത്തിക്കക്ക് വേണ്ടി അഡ്വ. മുഹമ്മദ്‌ ഷായുമാണ് ഇന്ന് വിടുതൽ ഹരജിയെ എതിർത്ത് കൊണ്ട് വാദങ്ങൾ നിരത്തിയത്.

കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് പ്രതികളായ പി. ജയരാജനും ടി വി രാജേഷും വിടുതൽ ഹരജി നൽകിയത്. കൊലപാതകം, ക്രിമിനൽ ഗുഡാലോചന തുടങ്ങിയ വകുപ്പുകളാണ് പി. ജയരാജനും ടി വി രാജേഷിനും എതിരെ സിബിഐ ആരോപിച്ചിരിക്കുന്നത്. കേസിൽ പി ജയരാജനും ടി.വി രാജേഷിനും എതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും വിടുതൽ ഹരജി തള്ളിക്കളയണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

പി ജയരാജനും ടി.വി രാജേഷും ഷുക്കൂറിനെ വധിക്കാനുള്ള ക്രിമിനൽ ഗൂഡാലോചനയിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും ഗൂഡാലോചനയിൽ പങ്കെടുത്ത പ്രതികളിൽ ചിലർ കൊലപാതകത്തിലും പങ്കെടുത്തിട്ടുണ്ടെന്നും ഗൂഡാലോചന തെളിയിക്കാനാവശ്യമായ ദൃക്‌സാക്ഷി മൊഴികളും രേഖകളും ഫോൺ റെക്കോഡുകളും സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിലുണ്ടെന്നും ക്രിമിനൽ ഗൂഡാലോചന കുറ്റം പ്രഥമ ദൃഷ്ട്യ നിലനിൽക്കുന്നതിനാൽ വിടുതൽ ഹരജിക്ക് നിയമ സാധുതയില്ലെന്നും ആത്തിക്കയുടെ അഭിഭാഷകൻ അഡ്വ. മുഹമ്മദ്‌ ഷാ വാദിച്ചു. പ്രതിഭാഗം വാദം കേൾക്കുന്നതിനായി കേസ് ഒക്ടോബർ 20ന് വീണ്ടും പരിഗണിക്കും. കേസിൽ കൂടുതൽ വാദങ്ങൾ നിരത്താൻ ആത്തിക്കയുടെ അഭിഭാഷകന് കോടതി അനുമതി നൽകിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘മുനമ്പത്ത് സിപിഎമ്മിന്റെ വര്‍ഗീയ ധ്രുവീകരണത്തിന് തടസ്സം നിന്നതാണ് മുഖ്യമന്ത്രിയുടെ സാദിഖലി തങ്ങളോടുള്ള പകയുടെ കാരണം’: പി.കെ ഫിറോസ്

പ്രശ്‌നം പരിഹരിക്കുമെന്ന് കരുതിയാണ് സർവ്വകക്ഷി യോഗം പോലും തെരഞ്ഞെടുപ്പിന് ശേഷമാക്കി മാറ്റിയത്

Published

on

മുനമ്പത്ത് സി.പി.എമ്മിന്റെ വർഗീയ ധ്രുവീകരണത്തിന് തടസ്സം നിന്നതാണ് മുഖ്യമന്ത്രിയുടെ സാദിഖലി തങ്ങളോടുള്ള പകയുടെ കാരണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. മുസ്ലിം സംഘടനകളുടെ യോഗം ചേർന്ന് പ്രശ്‌നം പരിഹരിക്കാൻ തങ്ങൾ തടസ്സം നിന്നതാണ് മുഖ്യമന്ത്രിയുടെ പകയുടെ കാരണം. പ്രശ്‌നം പരിഹരിക്കുമെന്ന് കരുതിയാണ് സർവ്വകക്ഷി യോഗം പോലും തെരഞ്ഞെടുപ്പിന് ശേഷമാക്കി മാറ്റിയത്. ബി.ജെ.പിയിൽനിന്ന് ഒരാൾ രാജിവെച്ചതിന്റെ വിടവ് നികത്തുകയാണ് പിണറായി വിജയനെന്നും ഫിറോസ് പറഞ്ഞു.

Continue Reading

kerala

പിണറായി വിജയന്‍ സംഘ്പരിവാര്‍ അനുയായിയല്ല, സംഘി തന്നെയാണ്: കെ.എം ഷാജി

Published

on

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. പിണറായി വിജയൻ സംഘ്പരിവാർ അനുയായി പെലെയല്ല എന്നും സംഘിയാണെന്നും ഷാജി പറഞ്ഞു. പാണക്കാട് തങ്ങളുടെ മെക്കിട്ട് കേറാൻ വന്നാൽ ആരായാലും കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും ഷാജി വ്യക്തമാക്കി.

Continue Reading

kerala

‘പിണറായിയുടെ ഉള്ളിലെ സംഘി ഇടക്കിടെ പുറത്ത് വരും’: രാഹുല്‍ മാങ്കൂട്ടത്തില്‍

Published

on

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്കെതിരേയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ വിമർശനവുമായി പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പാണക്കാട് തങ്ങൾക്കെതിരെ പിണറായിയുടെ പരാമർശം പൊളിറ്റിക്കൽ അറ്റാക്ക് അല്ല, ഇടയ്ക്കിടെ ഉള്ളിലെ സംഘി പുറത്തേക്ക് വരുന്നതാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.

Continue Reading

Trending