kerala
അരിക്കൊമ്പന്‍ ദൗത്യം വിജയം; ആനയുമായി വാഹനം ചിന്നക്കനാലില്‍ നിന്ന് പുറപ്പെട്ടു
ശക്തമായ കാറ്റും മഴയും ദൗത്യത്തിന് വെല്ലുവിളിയായെങ്കിലും തീവ്രപരിശ്രമത്തിനൊടുവില്‍ വിജയം കണ്ടു

അരിക്കൊമ്പനെ കയറ്റിയ ലോറി ചിന്നക്കനാലില്‍ നിന്ന് പുറപ്പെട്ടു. ശക്തമായ കാറ്റും മഴയും ദൗത്യത്തിന് വെല്ലുവിളിയായെങ്കിലും തീവ്രപരിശ്രമത്തിനൊടുവില്‍ വിജയം കണ്ടു. കുംകിയാനകളുടെ സഹായത്തോടെയാണ് ആനയെ വാഹനത്തില്‍ കയറ്റിയത്. ഇതിനിടെയില്‍ കുംകിയാനകളെ ആക്രമിക്കാനും അരിക്കൊമ്പന്‍ ശ്രമിച്ചു.
മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ നാലു കാലുകളിലും വടം കെട്ടിയ ശേഷം ആനയുടെ കണ്ണുകളും തുണികൊണ്ട് മൂടിയിരുന്നു. പുതിയ കാട്ടില്‍ ഇറക്കിവിടുന്നതിന് മുന്‍പ് നിരീക്ഷണത്തിനായി റേഡിയോ കോളര്‍ ഘടിപ്പിക്കും.
kerala
ആംബുലന്‍സ് അഴിമതി; സര്‍ക്കാര്‍ പ്രതികരിക്കാത്തത് കുറ്റസമ്മതമെന്ന് രമേശ് ചെന്നിത്തല
ആരോഗ്യമേഖല ആകെ സ്തംഭിച്ചിരിക്കുകയാണെന്നും നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

തിരുവനന്തപുരം: കനിവ് ആംബുലന്‍സ് സര്‍വീസ് കരാറുമായി ബന്ധപ്പെട്ടു പുറത്തു വന്ന 250 കോടി രൂപയുടെ കമ്മിഷന്‍ ഇടപാടില്‍ ഇതുവരെ യാതൊരു പ്രതികരണവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവാത്തത് പച്ചയായ കുറ്റസമ്മതമായി കണക്കാക്കാവുന്നതാണെന്നും കമ്മിഷന്‍ കിട്ടാത്ത ഒരു ഇടപാടും നടത്താത്ത സര്‍ക്കാറായി പിണറായി വിജയന്‍ മാറിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ സാധാരണക്കാരന്റെ നികുതിപ്പണത്തില്‍ നിന്നാണ് 250 കോടി കമ്മിഷന്‍ വാങ്ങിയത്. ഇതുകൂടാതെ ഒന്നേകാല്‍ വര്‍ഷം അനധികൃതമായി കരാര്‍ നീട്ടിക്കൊടുക്കുകയും പുതിയ ടെന്‍ഡറില്‍ ബ്‌ളാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട കമ്പനിയെ സാങ്കേതികബിഡ് റൗണ്ടില്‍ കടത്തിവിട്ടിരിക്കുകയുമാണ്. അതേസമയം തന്നെ ആരോഗ്യമേഖല ആകെ സ്തംഭിച്ചിരിക്കുകയാണെന്നും നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കമ്മിഷന്‍ ഇടപാടുകളൊക്കെ കൃതഹസ്തയോടെ ചെയ്യുന്ന സര്‍ക്കാര്‍ പാവപ്പെട്ടവരുടെ ചികിത്സയുടെ കാര്യത്തില്‍ സമ്പൂര്‍ണ അവഗണനയാണ് കാണിക്കുന്നത്. കേരളത്തില്‍ മുഴുവന്‍ ആശുപത്രികളിലും ഹൃദയശസ്ത്രക്രിയ മുടങ്ങിയിരിക്കുകയാണ്. ആന്‍ജിയോ പ്‌ളാസ്റ്റിക്കുള്ള ഉപകരണങ്ങള്‍ നല്‍കുന്ന വിതരണക്കാര്‍ക്ക് 160 കോടി രൂപയാണ് നല്‍കാനുള്ളത്. ഇതേത്തുടര്‍ന്ന് അവര്‍ ഉപകരണവിതരണം നടത്തുന്നില്ല.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ അവശ്യമരുന്നുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും ഇല്ല. ആവശ്യത്തിന് ഉപകരണങ്ങളും മരുന്നുകളുമില്ലെന്നു പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഡോ. ഹാരീസിനെതിരെ വേട്ട നടത്തിയ സര്‍ക്കാര്‍, ഇപ്പോള്‍ നാലു ഡിപ്പാര്‍ട്ടമെന്റുകള്‍ സമാനമായ ആവശ്യം ഉന്നയിച്ചപ്പോള്‍ വെട്ടിലായിരിക്കുകയാണ്. കേരളത്തിന്റെ ആരോഗ്യമേഖല ആകെ സ്തംഭിച്ചിരിക്കുകയാണ്. ഈ വകുപ്പിന് നാഥനുണ്ടോ എന്നുതന്നെ സംശയമാണ്. പാവപ്പെട്ടവന്റെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ പരാജയപ്പെടുന്ന മന്ത്രിയെ നീക്കം ചെയ്യാനെങ്കിലും സര്‍ക്കാര്‍ തയ്യാറാവണം.- ചെന്നിത്തല പറഞ്ഞു.
kerala
മുസ്ലിംലീഗ് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: വീടുകളുടെ നിര്‍മ്മാണത്തിനു തുടക്കം
മേപ്പാടി മുസ്ലിംലീഗ് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ ഭാഗമായ വീടുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് പ്രാര്‍ത്ഥന നിര്‍ഭരമായ തുടക്കം.

ലുക്മാന്‍ മമ്പാട്
മേപ്പാടി മുസ്ലിംലീഗ് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ ഭാഗമായ വീടുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് പ്രാര്‍ത്ഥന നിര്‍ഭരമായ തുടക്കം. കോരിച്ചൊരിയുന്ന മഴയെ വകവെക്കാതെ എത്തിയ നൂറുകണക്കിന് പേരുടെ സാന്നിധ്യത്തില്‍ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഇ. ടി മുഹമ്മദ് ബഷീര്‍ എം. പി, ഡോ. എം. പി അബ്ദുസമദ് സമദാനി എം. പി, പി. വി അബ്ദുല്‍ വഹാബ് എം. പി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി. എം. എ സലാം മറ്റുസംസ്ഥാന-ജില്ല ഭാരവാഹികള്‍ സംബന്ധിച്ചു.
നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍സ്, മലബാര്‍ ടെക് കോണ്‍ട്രാക്ടേഴ്സ് എന്നിവര്‍ക്കാണ് നിര്‍മ്മാണ ചുമതല. നിയമ നടപടികളെല്ലാം പൂര്‍ത്തീകരിച്ച് നിര്‍ദിഷ്ട പദ്ധതി പ്രദേശം വീട് നിര്‍മ്മാണത്തിന് സജ്ജമായിട്ടുണ്ട്.
മേപ്പാടി പഞ്ചായത്തില്‍ തൃക്കൈപ്പറ്റ വില്ലേജില്‍ വെള്ളിത്തോട് പ്രദേശത്ത് മുട്ടില്‍-മേപ്പാടി പ്രധാന റോഡിനോട് ചേര്‍ന്നാണ് സ്ഥലം ഏറ്റെടുത്തത്. 8 സെന്റില്‍ ആയിരം സ്‌ക്വയര്‍ഫീറ്റ് വീടുകളാണ് മുസ്ലിംലീഗ് നിര്‍മ്മിക്കുന്നത്. ഇരുനില വീടുകള്‍ നിര്‍മ്മിക്കാനാവശ്യമായ അടിത്തറയോട് കൂടിയായിരിക്കും ഭവന സമുച്ചയം ഒരുങ്ങുന്നത്. കോഴിക്കോട് സ്തപതിയാണ് ഭവനസമുച്ചയത്തിന്റെ രൂപകല്‍പന.
kerala
ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടം; ക്രൈംബ്രാഞ്ച് അന്വേഷിക്കും
കൊടും കുറ്റവാളി ഗോവിന്ദചാമിയുടെ ജയില്‍ ചട്ടം ക്രൈംബ്രാഞ്ച് അന്വേഷിക്കും.

കൊടും കുറ്റവാളി ഗോവിന്ദചാമിയുടെ ജയില്‍ ചട്ടം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. കണ്ണൂരിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായിരിക്കും കേസ് അന്വേഷിക്കുക.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിപ്പോയ ഇയാളെ മൂന്ന് മണിക്കൂര്‍ നീണ്ട തിരച്ചിലിനുശേഷമാണ് തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപത്തെ കിണറ്റില്‍ നിന്ന് പൊലീസ് പിടികൂടിയത്. കണ്ണൂര്‍ ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയും ചര്‍ച്ചയായിരുന്നു. ഗോവിന്ദചാമിയുടെ കണ്ണൂര്‍ ജയില്‍ ചാട്ടത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിട്ടുണ്ട്.
വിയ്യൂരിലെ അതീവസുരക്ഷ ജയിലില്‍ ഏകാന്ത സെല്ലിലാണ് ഗോവിന്ദചാമി ഇപ്പോള്‍ തടവില്‍ കഴിയുന്നത്. പുറത്ത് ആറു മീറ്റര്‍ ഉയരത്തില്‍ 700 മീറ്റര്‍ ചുറ്റളവുള്ള മതിലും അതിന്മുകളില്‍ 3 മീറ്റര്‍ ഉയരത്തില്‍ കമ്പിവേലിയും സ്ഥാപിച്ചാണ് ജയില്‍ തിരിച്ചിരിക്കുന്നത്. 536 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ജയിലില്‍ ഇപ്പോള്‍ 125 കൊടും കുറ്റവാളികളാണുള്ളത്.
-
More2 days ago
പുത്തന്‍ ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാം ത്രഡ്സ്
-
kerala1 day ago
‘മന്ത്രിയായിരിക്കെ സ്ത്രീകളോട് മോശമായി പെരുമാറി’; കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി
-
india1 day ago
മുംബൈ സ്ഫോടനക്കേസ്; കുറ്റവിമുക്തനാക്കപ്പെട്ട പ്രതിയുടെ ശവകുടീരത്തില്‍ കോടതി വിധി ഉറക്കെ വായിച്ച് കുടുംബം
-
india1 day ago
നാഗാലാന്‍ഡ് ബിജെപി ഉപമുഖ്യമന്ത്രി ഭീഷണിപ്പെടുത്തി; പിന്നാലെ മാധ്യമപ്രവര്ത്തകന് വെടിയേറ്റു
-
kerala1 day ago
തൃശൂരില്‍ ചുമര് ഇടിഞ്ഞുവീണ് 51കാരന് മരിച്ചു
-
More1 day ago
ഏഷ്യ കപ്പ് മത്സരങ്ങളുടെ സമയം മാറ്റി; തീരുമാനം യുഎഇയിലെ കടുത്ത ചൂട് മൂലം
-
india1 day ago
‘കേന്ദ്ര സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മയാണോ ന്യൂ നോര്‍മല്‍’: ജയറാം രമേശ്
-
india23 hours ago
രാഹുല്‍ ഗാന്ധി ബിഹാറില്‍ നയിക്കുന്ന വോട്ട് ചോരി യാത്ര ഭാവിയില്‍ ചരിത്രമാകും; സജ്ജാദ് ഹുസൈന്