Connect with us

kerala

മാവേലിക്കരയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം; കൈയുടെ മസിലില്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു

ആലപ്പുഴ മവേലിക്കരയില്‍ സുഹ്യത്തക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഓരാള്‍ കുത്തേറ്റ് മരിച്ചു.

Published

on

ആലപ്പുഴ മവേലിക്കരയില്‍ സുഹ്യത്തക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഓരാള്‍ കുത്തേറ്റ് മരിച്ചു. മവേലിക്കര ഉമ്പര്‍നാട് ചക്കാല കിഴേക്കതില്‍ സജേഷ് (37) ആണ് കൊല്ലപ്പെട്ടത്.

കേസിലെ പ്രതിയായ ഉമ്പര്‍നാട് സ്വദേശി വിനോദ് ഒളിവിലാണ്. കഴിഞ്ഞ ദിവസം രാത്രിയോടെ മുള്ളികുളങ്ങരയില്‍ അന്‍പൊലി സ്ഥലത്ത്് തെക്കേക്കര പഞ്ചായത്ത് 19ാം വാര്‍ഡില്‍ അശ്വനി ജംഗഷനിലാണ് സംഭവം.

ഇടതു കൈയ്യില്‍ മസിലിന് പരിക്കേറ്റ ഇദ്ദേഹത്തെ അടുത്തുള്ള കോട്ടയം മെഡിക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനയില്ല.

 

kerala

വടകരയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

ചോറോട് ചേന്ദമംഗലം സ്വദേശി കൊളക്കോട്ട് കണ്ടിയില്‍ സത്യന്‍ ആണ് മരിച്ചത്.

Published

on

കോഴിക്കോട് വടകര മൂരാട് വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചോറോട് ചേന്ദമംഗലം സ്വദേശി കൊളക്കോട്ട് കണ്ടിയില്‍ സത്യന്‍ ആണ് മരിച്ചത്. ഇതോടെ അപകടത്തല്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വടകര മൂരാട് പാലത്തിനു സമീപം കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചത്. മാഹിയില്‍ നിന്നും വിവാഹം കഴിഞ്ഞ് കോഴിക്കോട് കോവൂരിലെ വരന്റെ വീട്ടിലേക്ക് വധുവിനെ സന്ദര്‍ശിക്കാന്‍ പോയ ആറംഗ സംഘമായിരുന്നു അപകടത്തില്‍പ്പെട്ടത്. പുന്നോല്‍ സ്വദേശികളായ റോജ, ജയവല്ലി, മാഹി സ്വദേശി ഷിഗിന്‍ലാല്‍, കുഞ്ഞിപ്പള്ളി സ്വദേശി രഞ്ജു എന്നിവരായിരുന്നു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ചോറോട് കൊളക്കോട്ട് കണ്ടിയില്‍ സത്യന്‍, ചന്ദ്രി എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു കുട്ടി ഉള്‍പ്പെടെ അറ് യാത്രക്കാരായിരുന്നു കാറിലുണ്ടായിരുന്നത്.

Continue Reading

kerala

മലമ്പുഴയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ തീ പിടിത്തം

ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് സംശയം

Published

on

മലമ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ തീ പിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് സംശയം. തീ കണ്ടതിനെ തുടര്‍ന്ന് പട്ടികജാതി പട്ടികവര്‍ഗ സംസ്ഥാനതല സംഗമം അല്‍പനേരം തടസപ്പെട്ടു.

Continue Reading

kerala

കാളികാവില്‍ തൊഴിലാളിയെ കടുവ കൊലപ്പെടുത്തിയ സംഭവത്തില്‍ വനംവകുപ്പിന് ഗുരുതര വീഴ്ച്ച; മുന്നറിയിപ്പ് നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല

നേരത്തെ കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പരാതി നല്‍കിയിട്ടും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചില്ല.

Published

on

മലപ്പുറം കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയെ കടുവ കൊലപ്പെടുത്തിയ സംഭവത്തില്‍ വനംവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തല്‍. നേരത്തെ കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പരാതി നല്‍കിയിട്ടും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചില്ല.

നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് രണ്ട് തവണയാണ് കത്തയച്ചത്. മാര്‍ച്ച് 12നാണ് കൂട് സ്ഥാപിക്കാന്‍ അനുമതി ആവശ്യപ്പെട്ട് ആദ്യം കത്തയച്ചത്. അതിന് മറുപടി ലഭിക്കാതെ വന്നതോടെ ഏപ്രില്‍ രണ്ടിന് വീണ്ടും കത്തയച്ചു. എന്നിട്ടും കൂട് സ്ഥാപിക്കാന്‍ അനുമതി നല്‍കിയില്ല.

എന്‍ടിസിഎ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു കത്തയച്ചത്. കടുവയുടെ സാന്നിധ്യം ജനവാസ മേഖലയിലെന്നും അതീവ അപകടമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

മെയ് 15നാണ് കാളികാവ് അടയ്ക്കാക്കുണ്ടില്‍ ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ ക1ലപ്പെടുത്തിയത്. റബ്ബര്‍ ടാപ്പിംഗിനെത്തിയ രണ്ടുപേര്‍ക്കു നേരെ കടുവ പാഞ്ഞടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ കടിച്ചുവലിക്കുകയായിരുന്നു. ഗഫൂറിന്റെ മൃതദേഹവുമായി നാട്ടുകാര്‍ വനംവകുപ്പിനെതിരെ പ്രതിഷേധിച്ചിരുന്നു.

Continue Reading

Trending