Connect with us

News

ഡി പോളിന് പരിക്ക്: അര്‍ജന്റീനന്‍ ആരാധകര്‍ക്ക് തിരിച്ചടി

താരത്തിനെ കളിപ്പിക്കണമോ എന്ന കാര്യം ഇനി പരിശോധകള്‍ക്ക് ശേഷമായിരിക്കും തീരുമാനിക്കുക.

Published

on

ക്വാര്‍ട്ടര്‍ പോരിന് മല്‍സരം അടുത്ത ദിവസം നടക്കാനിരിക്കെ അര്‍ജന്റീനക്ക് തിരിച്ചടി. റോഡ്രിഗോ ഡി പോളിന് പരിക്ക് പറ്റിയാതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.കാലിലെ പേശികള്‍ക്ക് പരുക്കേറ്റ റോഡ്രിഗോ ക്വാര്‍ട്ടര്‍ മത്സരത്തിന് ഇറങ്ങിയേക്കില്ലെന്നാണ് സൂചന. പരുക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് മാറി പ്രത്യേക പരിശീലനം നടത്തിയ റോഡ്രിഗോ പരിശോധനകള്‍ക്ക് വിധേയനാവുകയും ചെയ്തിരുന്നു.

താരത്തിനെ കളിപ്പിക്കണമോ എന്ന കാര്യം ഇനി പരിശോധകള്‍ക്ക് ശേഷമായിരിക്കും തീരുമാനിക്കുക. നെതര്‍ലന്‍ഡ്‌സിനെതിരെയാണ് അര്‍ജന്റീനക്ക് നിര്‍ണയാക മല്‍സരം

 

india

ഗുജറാത്തില്‍ ഒരാള്‍ക്ക് കൂടി എച്ച്.എം.പി.വി വൈറസ് സ്ഥിരീകരിച്ചു

എട്ടു വയസുള്ള കുട്ടിക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഗുജറാത്തിലെ എച്ച്.എം.പി.വി കേസുകളുടെ എണ്ണം മൂന്നായി.

Published

on

ഗുജറാത്തില്‍ ഒരാള്‍ക്ക് കൂടി എച്ച്.എം.പി.വി വൈറസ് സ്ഥിരീകരിച്ചു. എട്ടു വയസുള്ള കുട്ടിക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഗുജറാത്തിലെ എച്ച്.എം.പി.വി കേസുകളുടെ എണ്ണം മൂന്നായി. പ്രാന്തജി താലൂക്കിലെ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.

സ്വകാര്യ ലാബിലെ പരിശോധനയില്‍ രോഗബാധ കണ്ടെത്തുകയായിരുന്നു. സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകള്‍ സര്‍ക്കാര്‍ ലാബിലേക്ക് അയച്ചിരുന്നു. നിലവില്‍ കുട്ടി ഹിമന്തനഗറിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയാണ്.

ജനുവരി ആറാം തീയതിയാണ് ഗുജറാത്തില്‍ ആദ്യ എച്ച്.എം.പി.വി കേസ് സ്ഥിരീകരിച്ചത്. രണ്ട് മാസം പ്രായമുള്ള കുട്ടിയിലാണ് രോഗബാധ കണ്ടെത്തിയത്. പനി, മൂക്കടപ്പ്, ചുമ എന്നിവയായിരുന്നു രോഗിയില്‍ ആദ്യം കണ്ട ലക്ഷണങ്ങള്‍. തുടര്‍ന്ന് ചികിത്സക്ക് ശേഷം കുട്ടി ആശുപത്രിയില്‍ നിന്ന് മടങ്ങി.

എന്നാല്‍ വ്യാഴാഴ്ച 80 വയസുള്ള ഒരാള്‍ക്കും കൂടി രോഗബാധ സ്ഥിരീകരിച്ചിരുന്നു. ആസ്തമ അടക്കമുള്ള രോഗങ്ങള്‍ അലട്ടുന്ന രോഗി നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Continue Reading

kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് ദേഹത്തേക്ക് കയറി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

മടവൂര്‍ ഗവ.എല്‍പിഎസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്ണേന്ദുവാണ് മരിച്ചത്.

Published

on

തിരുവനന്തപുരം മടവൂരില്‍ സ്‌കൂള്‍ ബസ് ദേഹത്തേക്ക് കയറി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മടവൂര്‍ ഗവ.എല്‍പിഎസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്ണേന്ദുവാണ് മരിച്ചത്. കുട്ടിയുടെ വീടിന് മുന്നില്‍വെച്ചായിരുന്നു അപകടം.

ബസില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ത്ഥിനി കാല്‍ വഴുതി വീഴുകയായിരുന്നു. ഈ സമയം ബസിന്റെ പിന്‍ചക്രം കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

 

 

Continue Reading

News

ന്യൂയോര്‍ക്ക് ഹഷ് മണി കേസില്‍ ഡൊണാള്‍ഡ് ട്രംപിന് പ്രത്യേക ശിക്ഷ ലഭിച്ചേക്കും

ട്രംപിന് പ്രത്യാഘാതങ്ങളൊന്നും നേരിടേണ്ടിവരില്ലെന്ന് കേസില്‍ ഹാജരായ ജഡ്ജി ജുവാന്‍ മെര്‍ച്ചന്‍ പറഞ്ഞു.

Published

on

ന്യൂയോര്‍ക്ക് ഹഷ്-മണി കേസില്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പ്രത്യേക ശിക്ഷ ലഭിച്ചേക്കും. അതേസമയം ട്രംപിന് പ്രത്യാഘാതങ്ങളൊന്നും നേരിടേണ്ടിവരില്ലെന്ന് കേസില്‍ ഹാജരായ ജഡ്ജി ജുവാന്‍ മെര്‍ച്ചന്‍ പറഞ്ഞു. പ്രതിയെ തടവോ പിഴയോ പ്രൊബേഷന്‍ മേല്‍നോട്ടമോ കൂടാതെ വിട്ടയക്കുമെന്നും മര്‍ച്ചന്‍ അറിയിച്ചു.

പ്രസിഡന്റ് സ്ഥാനം ട്രംപ് ഏറ്റെടുക്കുന്നതിന് മുമ്പുള്ള നിയമ നടപടിയാണിത്. കേസില്‍ ശിക്ഷ വൈകിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമം സുപ്രീംകോടതി വ്യാഴാഴ്ച തള്ളിയിരുന്നു.

പോണ്‍ താരം സ്റ്റോമി ഡാനിയേല്‍സുമായുള്ള വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ അവര്‍ക്കു പണം നല്‍കിയെന്നതാണു ഹഷ് മണി കേസ്. ദുരുദ്ദേശ്യത്തോടെ ബിസിനസ് രേഖകളില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ മെയ് 30 ന് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. മാത്രമല്ല, സ്റ്റോമി ഡാനിയല്‍സിന് 130,000 ഡോളര്‍ നല്‍കിയതും ട്രംപ് ഒളിച്ചുവെച്ചിരുന്നു.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് നിയമപ്രകാരം തടവോ പിഴയോ മേല്‍നോട്ടമോ ഇല്ലാത്ത ശിക്ഷയായിരിക്കും ഇത്.

 

 

Continue Reading

Trending