Connect with us

News

ലോകകപ്പ് യോഗ്യത; അര്‍ജന്റീന ബ്രസീല്‍ പോരാട്ടം ഇന്ന്

യോഗ്യതാ മത്സരങ്ങളില്‍ രണ്ട് ടീമും ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. അര്‍ജന്റീന നാല് ജയവും മൂന്ന് സമനിലയും നേടി. തോല്‍വിയറിയാതെയാണ് ബ്രസീലിന്റെ മുന്നേറ്റം

Published

on

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീല്‍ അര്‍ജന്റീന മത്സരം ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം. കോപ്പ അമേരിക്ക ഫൈനല്‍ മത്സരത്തിന് ശേഷം ഇരുടീമുകളും ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.

യോഗ്യതാ മത്സരങ്ങളില്‍ രണ്ട് ടീമും ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. അര്‍ജന്റീന നാല് ജയവും മൂന്ന് സമനിലയും നേടി. തോല്‍വിയറിയാതെയാണ് ബ്രസീലിന്റെ മുന്നേറ്റം.

21 പോയിന്റോടെ ബ്രസീലാണ് ഒന്നാമത്. 15 പോയിന്റാണ് അര്‍ജന്റീനക്ക്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഗുജറാത്തില്‍ നരബലിയെന്ന് സംശയം; നാല് വയസ്സുകാരിയെ അമ്മയുടെ കണ്‍മുന്നില്‍ കോടാലി കൊണ്ട് കൊലപ്പെടുത്തി

സംഭവം നരബലിയാണെന്നാണ് സംശയം.

Published

on

ഛോട്ടാ ഉദേപൂര്‍ ജില്ലയില്‍ തിങ്കളാഴ്ച നാല് വയസ്സുകാരിയെ അമ്മയുടെ കണ്‍മുന്നില്‍ കോടാലി കൊണ്ട് കൊലപ്പെടുത്തി. റിത തദ്വിയുടെ കൊലപാതകത്തിന് 42 കാരനായ ലാലോ ഹിമ്മത് തദ്വിയെ പോലീസ് അറസ്റ്റ് അറസ്റ്റ്  ചെയ്തു.  സംഭവം നരബലിയാണെന്നാണ് സംശയം.

നാല് വയസ്സുള്ള അയല്‍ക്കാരിയെ കൊലപ്പെടുത്തിയ ശേഷം അവളുടെ രക്തം വീടിനുള്ളിലെ ക്ഷേത്രത്തിന്റെ പടികളില്‍ പുരട്ടിയ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഇരയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും പ്രതിയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്യുകയും ചെയ്തു.

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ അമ്മ വീട്ടുജോലികളില്‍ മുഴുകിയിരിക്കെ ഇരയായ യുവതിയും ഒന്നര വയസ്സുള്ള സഹോദരനും അവരുടെ വീട്ടിലുണ്ടായിരുന്ന സമയത്താണ് സംഭവം. അമ്മയുടെ എതിര്‍പ്പ് വകവെക്കാതെ കോടാലി പ്രയോഗിച്ച പ്രതി നാലുവയസ്സുകാരിയെ വലിച്ചിഴച്ച് വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

തുടര്‍ന്ന് ഇയാള്‍ കുട്ടിയുടെ തലയറുത്ത് രക്തം വീട്ടിനുള്ളിലെ ക്ഷേത്രത്തിലേക്ക് വഴിപാടായി ശേഖരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കുറ്റകൃത്യം ചെയ്തതിന് ശേഷം ഗ്രാമവാസികള്‍ മര്‍ദ്ദിച്ചുവെന്നാരോപിച്ച് പ്രതി ആശുപത്രിയില്‍ ചികിത്സയിലാണ്, അയാള്‍ ‘പോലീസ് നിരീക്ഷണത്തിലാണ്’ എന്ന് പോലീസ് പറഞ്ഞു.

ബോഡേലി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഇങ്ങനെ പറയുന്നു: ”ദൈവത്തെ പ്രീതിപ്പെടുത്താന്‍, പ്രതി അയല്‍ വീട്ടിലെ ഒരു പെണ്‍കുട്ടിയെ മാതാപിതാക്കളുടെ കസ്റ്റഡിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി… കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച ഇരയുടെ അമ്മയെയും മറ്റ് ഗ്രാമീണരെയും ഭീഷണിപ്പെടുത്താന്‍ അയാള്‍ കോടാലി പ്രയോഗിച്ചു… കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അയാള്‍ പെണ്‍കുട്ടിയെ മുറിയുടെ മധ്യഭാഗത്തേക്ക് കൊണ്ടുപോയി കോടാലി കൊണ്ട് കഴുത്ത് മുറിച്ച് കുട്ടിയെ കൊലപ്പെടുത്തി.

പ്രതിക്കെതിരെ ഭാരതീയ ന്യായ സന്‍ഹിത (ബിഎന്‍എസ്) സെക്ഷന്‍ 103(1) (കൊലപാതകം), 137(2) (തട്ടിക്കൊണ്ടുപോകല്‍), 351(3) (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) കൂടാതെ ഗുജറാത്ത് പോലീസ് ആക്ടിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

 

Continue Reading

kerala

പരസ്യമായി പ്രതികരിച്ചത് തെറ്റായിപ്പോയി; നിലപാട് മയപ്പെടുത്തി എ പത്മകുമാര്‍

സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ പ്രതിഷേധിച്ച് എ പദ്മകുമാര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

Published

on

പരസ്യമായി പ്രതികരിച്ചത് തെറ്റായിപ്പോയെന്ന് സിപിഎം നേതാവ് എ പത്മകുമാര്‍. സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതില്‍ ഇടഞ്ഞുനിന്ന പത്മകുമാര്‍ നിലപാട് മയപ്പെടുത്തി. പാര്‍ട്ടിക്കുള്ളിലാണ് പറയേണ്ടിയിരുന്നതെന്നും അന്‍പത് വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള തന്നെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരുന്നപ്പോള്‍ വൈകാരികമായി പ്രതികരിച്ചു പോയതാണെന്നും പദ്മകുമാര്‍ പറഞ്ഞു.

പരസ്യ പ്രതികരണത്തിന്റെ പേരില്‍ അച്ചടക്ക നടപടി വന്നാലും വിഷമമില്ലെന്നും മുതിര്‍ന്ന നേതാക്കളില്‍ പലരും വിളിച്ചെന്നും എ പത്മകുമാര്‍ പറഞ്ഞു.

ബിജെപി നേതാക്കള്‍ വന്ന് തന്നെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് പദ്മകുമാര്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ വീട്ടില്‍ വന്നത് മാധ്യമ ശ്രദ്ധ കിട്ടാനാണെന്നും താന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് അവര്‍ എത്തിയതെന്നും പത്മകുമാര്‍ പറഞ്ഞു. ബിജെപിക്കാര്‍ വീട്ടില്‍ വന്നതില്‍ ഗൂഢാലോചനയുണ്ടോയെന്നും സംശയമുണ്ടെന്നും ഫെയ്സ്ബുക്കില്‍ അപ്പോഴത്തെ വികാരത്തില്‍ പോസ്റ്റിട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥയ്ക്ക് മുമ്പാണ് പാര്‍ട്ടിയില്‍ വരുന്നതെന്നും ചെറുപ്പത്തില്‍ എംഎല്‍എയായിപ്പോയി എന്ന കുഴപ്പമേ സംഭവിച്ചിട്ടുള്ളൂ. നാളെ നടക്കുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കുമെന്നും എ പദ്മകുമാര്‍ പറഞ്ഞു.

സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ പ്രതിഷേധിച്ച് എ പദ്മകുമാര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ‘ചതിവ്, വഞ്ചന, അവഹേളനം. 52 വര്‍ഷത്തെ ബാക്കിപത്രം. ലാല്‍സലാം’ എന്ന് പദ്മകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇതു വിവാദമായതോടെ പിന്‍വലിക്കുകയായിരുന്നു.

ഇതിനു പിന്നാലെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം അടക്കമുള്ളവര്‍ പദ്മകുമാറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ശേഷവും മുതിര്‍ന്ന നേതാക്കള്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് നിലപാട് മയപ്പെടുത്തിയതെന്നാണ് വിവരം.

 

 

Continue Reading

kerala

മേശ തുടയ്ക്കുമ്പോള്‍ വെള്ളം വീണെന്ന് പരാതി; ഡിവൈഎഫ്‌ഐ നേതാക്കളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം

Published

on

ആലപ്പുഴ ചേര്‍ത്തലയിലെ ഹോട്ടലില്‍ ഡിവൈഎഫ്‌ഐ നേതാക്കളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ്, സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ മകന്‍ എന്നിവരാണ് ജീവനക്കാരുമായി ഏറ്റുമുട്ടിയത്.

മേശ തുടയ്ക്കുന്നതിനിടെ വെള്ളം വീണെന്ന് പറഞ്ഞ് ആദ്യം മുന്‍ ലോക്കല്‍ സെക്രട്ടറി ഹോട്ടല്‍ ജോലിക്കാരനെ തല്ലുകയായിരുന്നു. ഇതിനു പിന്നാലെ ജീവനക്കാര്‍ ഒന്നിച്ച് ചേര്‍ന്ന് നേതാക്കളെയും മര്‍ദ്ദിച്ചു. എന്നാല്‍ സംഭവം പറഞ്ഞ് തീര്‍ത്തതിനാല്‍ പൊലീസ് കേസെടുത്തില്ല.

Continue Reading

Trending