Connect with us

News

അർജന്റീന ഒളിംപിക്‌സ് ടീമിനെ പ്രഖ്യാപിച്ചു; സ്‌ക്വാഡിൽ മൂന്ന് സീനിയർ താരങ്ങൾ

ഹൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഒട്ടമെന്‍ഡി, ജെറോണിമോ റുള്ളി എന്നിവരാണ് സീനിയര്‍ താരങ്ങളായി അര്‍ജന്റീന ടീമില്‍ ഉള്ളത്.

Published

on

പാരീസില്‍ നടക്കുന്ന ഒളിംപിക്‌സ് ഗെയിംസിനുള്ള അര്‍ജന്റീന ഫുട്ബാള്‍ ടീം പ്രഖ്യാപിച്ചു. മൂന്ന് സീനിയര്‍ താരങ്ങളാണ് സ്‌ക്വാഡില്‍ ഇടംനേടി. സിറ്റിയുടെ യുവ താരം ഹൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഒട്ടമെന്‍ഡി, ജെറോണിമോ റുള്ളി എന്നിവരാണ് സീനിയര്‍ താരങ്ങളായി അര്‍ജന്റീന ടീമില്‍ ഉള്ളത്. പതിനെട്ട് അംഗ ഒളിംപിക്‌സ് സ്‌ക്വാഡിനെ പരിശീലിപ്പിക്കുന്നത് ഹാവിയര്‍ മഷറാനോയാണ്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ അല്‍വാരസും ബെന്‍ഫിക്കയുടെ ക്യാപ്റ്റന്‍ ഒട്ടമെന്‍ഡിയും ക്ലബിനും രാജ്യത്തിനായി ഈ സീസണില്‍ 50 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അര്‍ജന്റീനയുടെ കോപ്പ അമേരിക്കയുടെ ടീമിലുള്‍പ്പെട്ട താരമാണ് അജാക്‌സിന്റെ ജെറോണിമോ റുള്ളി. കോപ്പ അമേരിക്ക ഫൈനലിനും മുന്നേ ജൂലൈ 24 നാണ് ഒളിംപിക്‌സിലെ പുരുഷ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ടൂര്‍ണമെന്റില്‍ മൊറോക്കോ,ഇറാഖ്, ഉക്രൈന്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് അര്‍ജന്റീന.

ഒളിംപിക്സ് അര്‍ജന്റീന ടീം:

ഗോള്‍കീപ്പര്‍മാര്‍: ലിയാന്‍ഡ്രോ ബ്രെ (ബൊക്ക ജൂനിയേഴ്‌സ്), ജെറോണിമോ റുല്ലി (അജാക്‌സ്). ഡിഫന്‍ഡര്‍മാര്‍: മാര്‍ക്കോ ഡി സെസാരെ (റേസിംഗ് ക്ലബ്), ജൂലിയോ സോളര്‍ (ലാനസ്), ജോക്വിന്‍ ഗാര്‍സിയ (വെലെസ് സാര്‍സ്ഫീല്‍ഡ്), ഗോണ്‍സാലോ ലുജന്‍ (സാന്‍ ലോറെന്‍സോ), നിക്കോളാസ് ഒട്ടമെന്‍ഡി (ബെന്‍ഫിക്ക), ബ്രൂണോ അമിയോണ്‍ (സാന്റോസ് ലഗുണ)

kerala

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: ‌ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ 14കാരന് രോ​ഗം സ്ഥിരീകരിച്ചു

കുട്ടികളിലാണ് അസുഖം കൂടുതലായി ബാധിക്കുന്നത്. അതിനാല്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണം

Published

on

കോഴിക്കോട്: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ 14കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് മാസത്തിനിടെ നാലാമത്തെ കേസാണ് സ്ഥിരീകരിക്കുന്നത്.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അടുത്തിടെ മൂന്ന് കുട്ടികൾ മരിച്ച സാഹചര്യത്തിൽ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേര്‍ന്നു. വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സ്വിമ്മിംഗ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളിലാണ് അസുഖം കൂടുതലായി ബാധിക്കുന്നത്. അതിനാല്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണം.

സ്വിമ്മിംഗ് നോസ് ക്ലിപ്പുകള്‍ ഉപയോഗിക്കുന്നതും രോഗം ബാധിക്കാതിരിക്കാന്‍ സഹായകമാകും. ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Continue Reading

crime

12കാരനെ പീഡിപ്പിച്ച പിതാവിന് 96 വര്‍ഷം കഠിന തടവും പിഴയും

പോക്‌സോ ആക്‌ട്, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ

Published

on

മഞ്ചേരി: 12കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ പിതാവിന് മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി 96 വര്‍ഷം കഠിന തടവും 8.11 ലക്ഷം രൂപ പിഴയും വിധിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ 42കാരനെയാണ് ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്.

പോക്‌സോ ആക്‌ട്, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ജയില്‍ശിക്ഷ 40 വർഷമായിരിക്കും. പ്രതി പിഴയടക്കുന്നപക്ഷം തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. സര്‍ക്കാറിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍നിന്ന് കുട്ടിക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിക്ക് നിര്‍ദേശവും നല്‍കി.

പീഡനത്തിനിരയായ കുട്ടി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാവ് സൈക്കോളജിസ്റ്റിനെ കാണിച്ചിരുന്നു. കുട്ടിയില്‍നിന്ന് വിവരമറിഞ്ഞ സൈക്കോളജിസ്റ്റ് അരീക്കോട് പൊലീസിന് വിവരം കൈമാറുകയായിരുന്നു. 2022 ജൂണ്‍ 18ന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പിറ്റേന്നുതന്നെ പ്രതിയെ അറസ്റ്റ് ചെയ്തു.

Continue Reading

kerala

മുസ്‌ലിംലീഗ് പൊതു പരിപാടികൾ മാറ്റിവെച്ചു

Published

on

മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും ദളിത് ലീഗ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും, മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമായ എ.പി ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ അദ്ദേഹത്തോടുള്ള ആദര സൂചകമായി ഇന്നും നാളെയും (വെള്ളി, ശനി) നടത്താൻ നിശ്ചയിച്ചിരുന്ന മുസ്‌ലിം ലീഗിന്റെയും പോഷക ഘടകങ്ങളുടെയും എല്ലാ പൊതു പരിപാടികളും മാറ്റി വെച്ചതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു.

പി.എം.എ സലാം
ജനറൽ സെക്രട്ടറി,
മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി

Continue Reading

Trending