Connect with us

kerala

ഏലക്കയില്ലാത്ത അരവണ ശബരിമലയില്‍ വിതരണം തുടങ്ങി

ഇന്നലെ അരവണ വിതരണം നിര്‍ത്തിവെച്ചത് ഭക്തരെ വലിയ തോതില്‍ നിരാശരാക്കിയിരുന്നു.

Published

on

ശബരിമലയില്‍ അരവണ വിതരണം പുനരാരംഭിച്ചു. പുലര്‍ച്ചെ മൂന്നര മുതലാണ് ഏലക്ക ഇടാത്ത അരവണ വിതരണം ചെയ്തു തുടങ്ങിയത്. ഇതോടെ അരവണ മേടിക്കാന്‍ ഭക്തരുടെ നീണ്ട വരി വീണ്ടും കാണനായി.

കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലക്ക ഉപയോഗിച്ചെന്ന് പരിശോധനയില്‍ കണ്ടെത്തിയതോടെ ഇന്നലെ അരവണ വിതരണം നിര്‍ത്തിവെച്ചിരുന്നു. ഇന്നലെ അരവണ വിതരണം നിര്‍ത്തിവെച്ചത് ഭക്തരെ വലിയ തോതില്‍ നിരാശരാക്കിയിരുന്നു.

kerala

വീണ്ടും ഇടിഞ്ഞ് സ്വര്‍ണ്ണവില; പവന് 240 രൂപ കുറഞ്ഞു

ഒന്‍പതു ദിവസത്തിനിടെ രണ്ടായിരത്തോളം രൂപയാണ് കുറഞ്ഞത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഇന്ന് പവന് 240 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,320 രൂപയായി. ഗ്രാമിന് 30 രൂപയുടെ കുറവാണ് രേഘപ്പെടുത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7040 രൂപയായാണ് കുറഞ്ഞത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപ കുറഞ്ഞിരുന്നു. ബുധനാഴ്ച 120 രൂപയും കുറഞ്ഞിരുന്നു.  ഒന്‍പതു ദിവസത്തിനിടെ രണ്ടായിരത്തോളം രൂപയാണ് കുറഞ്ഞത്. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 99.90 രൂപയും കിലോഗ്രാമിന് 99,000 രൂപയുമാണ് ഇന്നത്തെ വില.

ഇന്ത്യന്‍ ഓഹരി വിപണികളും ഇന്ന് തകര്‍ച്ചയോടെ് വ്യാപാരം തുടങ്ങി. തുടര്‍ച്ചയായ അഞ്ചാം ദിവസവും വിപണികളില്‍ നഷ്ടത്തോടെയാണ് വ്യാപാരം നടക്കുന്നത്. ബോംബെ സൂചിക സെന്‍സെക്‌സ് 174 പോയിന്റ് ഇടിഞ്ഞ് 79,043 പോയിന്റിലേക്ക് എത്തി. നിഫ്റ്റി 57 പോയിന്റ് ഇടിഞ്ഞ് 23,894ലേക്കും എത്തി.

കഴിഞ്ഞ ദിവസവും ഓഹരി വിപണികളില്‍ വന്‍ നഷ്ടം രേഖപ്പെടുത്തിയിരുന്നു. സെന്‍സെക്‌സ് 964 പോയിന്റും നഷ്ടമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നിക്ഷേപകരുടെ വിപണിമൂല്യത്തില്‍ വന്‍ കുറവാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. നാല് ദിവസത്തിനിടെ ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം പത്ത് ലക്ഷം കോടിയുടെ കുറവുണ്ടായിട്ടുണ്ട്.

 

 

 

 

 

Continue Reading

kerala

കോട്ടയത്ത് വിദ്യര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

മാങ്ങാപേട്ട സ്വദേശി അനീഷിന്റെ മകന്‍ അക്ഷയ് അനീഷ് (18) നെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

കോട്ടയം: മുണ്ടക്കയത്ത് പ്ലസ്ടു വിദ്യര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മാങ്ങാപേട്ട സ്വദേശി അനീഷിന്റെ മകന്‍ അക്ഷയ് അനീഷ് (18) നെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുരിക്കുംവയല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു അക്ഷയ്. ഇന്നലെ രാവിലെ പരീക്ഷയെഴുതാന്‍ അക്ഷയ് സ്‌കൂളിലെത്തിയിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകിട്ടാണ് വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.

Continue Reading

kerala

പെന്‍ഷന്‍ തട്ടിപ്പ്; പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാര്‍ക്കെതിരെ നടപടി

പൊതുഭരണ വകുപ്പിലെ ജീവനക്കാരായ 6 പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെ പിരിച്ചു വിടണമെന്ന് പൊതു ഭരണ അഡി. സെക്രട്ടറി നിര്‍ദേശം നല്‍കി

Published

on

മലപ്പുറം: ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതുഭരണ വകുപ്പിലെ ജീവനക്കാരായ 6 പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെ പിരിച്ചു വിടണമെന്ന് പൊതു ഭരണ അഡി. സെക്രട്ടറി നിര്‍ദേശം നല്‍കി. 18% പലിശ നിരക്കില്‍ പണം തിരികെ പിടിക്കാനും നിര്‍ദേശം. സംഭവത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കഴിഞ്ഞ ദിവസം വകുപ്പ്തല നടപടി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

1458 സര്‍ക്കാര്‍ ജീവനക്കാര്‍ അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ കൈപറ്റുന്നുണ്ടെന്ന് ധനവകുപ്പ് കണ്ടെത്തിയിരുന്നു. ഇവരുടെ പട്ടിക അതാത് വകുപ്പുകള്‍ക്ക് കൈമാറി വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാന്‍ ധനവകുപ്പ് നിര്‍ദേശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ണ് സംരക്ഷണ വകുപ്പ് വിജിലന്‍സ് സെല്ലിലെ ആറ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് ഡയറക്ടര്‍ ഉത്തരവ് ഇറക്കിയത്.

ഇതില്‍ നാല് പേര്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരാണ്. ഒരാള്‍ വര്‍ക്ക് സുപ്രണ്ടും മറ്റൊരാള്‍ അറ്റന്‍ഡറുമാണ്. ഇവര്‍ കൈപറ്റിയ തുക 18 ശതമാനം പിഴ പലിശയോടെ തിരികെ പിടിക്കും. നിലവില്‍ അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. ഇവരുടെ വിശദീകരണം കൂടി കേട്ട ശേഷം തുടര്‍നടപടികളിലേക്ക് കടക്കും. വരും ദിവസങ്ങളില്‍ മറ്റ് വകുപ്പുകളും സമാന നടപടികളിലേക്ക് നീങ്ങും.

 

Continue Reading

Trending