Connect with us

gulf

ആത്മീയാനന്ദത്തില്‍ തമ്പുകളുടെ നഗരം, തീര്‍ത്ഥാടകര്‍ മിനായില്‍; അറഫാ സംഗമം നാളെ

മനുഷ്യകുലത്തിന്റെ സര്‍വ നന്മകളും പെയ്തിറങ്ങിയ വിശുദ്ധ മണ്ണില്‍ ജീവിത സാഫല്യത്തിന്റെ അമൂല്യ നിമിഷങ്ങളുമായി ആഗോള തീര്‍ത്ഥാടക സമൂഹം.

Published

on

അഷ്റഫ് വേങ്ങാട്ട്

മക്ക: മനുഷ്യകുലത്തിന്റെ സര്‍വ നന്മകളും പെയ്തിറങ്ങിയ വിശുദ്ധ മണ്ണില്‍ ജീവിത സാഫല്യത്തിന്റെ അമൂല്യ നിമിഷങ്ങളുമായി ആഗോള തീര്‍ത്ഥാടക സമൂഹം. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീക്ക ലക ലബ്ബൈക്ക്, ഇന്നല്‍ഹംദ വന്നിഅ്മത്ത ലക വല്‍മുല്‍ക് ലാ ശരീകലക്. നാഥന്റെ വിളിക്കുത്തരം നല്‍കി അല്ലാഹുവിന്റെ അതിഥികള്‍ ഇന്ന് രാവിലെ മിനായിലെക്ക് ഒഴുകിയെത്തുകയാണ്. മലയാളി തീര്‍ത്ഥാടകരുള്‍പ്പടെ ഇന്നലെ രാത്രി തന്നെ മിനാ താഴ്വരയെ ലക്ഷ്യമാക്കി പ്രയാണം തുടങ്ങിയിരുന്നു.

പുണ്യം പൂത്തുലഞ്ഞ മിനാ താഴ്വാരത്തില്‍ അവര്‍ണ്ണനീയമായ ആത്മീയാനന്ദത്തിന്റെ നെറുകയിലാണ് ഇരുപത് ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ .ഹാജിമാരെ വരവേറ്റുകൊണ്ട് തല്‍ബിയ്യത്തിന്റെ മന്ത്രങ്ങളാല്‍ മുഖരിതമാണ് മിനായുള്‍പ്പടെയുള്ള പുണ്യനഗരികള്‍. ഇബ്രാഹിം നബി (അ)യുടെ ത്യാഗോജ്ജ്വലമായ സ്മരണകള്‍ അയവിറക്കിയാണ് ആഗോള വിശ്വാസികളുടെ വാര്‍ഷിക മഹാ സംഗമം.

പുണ്യങ്ങളുടെ പൂവാടിയില്‍ പുലരും മുമ്പേ പ്രവേശിച്ചവര്‍ ഇഹ്റാമില്‍ ശുഭ്രവസ്ത്രധാരികളായി. ഭക്തിയെ ആഴത്തില്‍ നെഞ്ചേറ്റിയവരുടെ മനവും അകവും പുറവുമെല്ലാം പാപമോചന തേട്ടങ്ങളിലാകും . നശ്വരമായ ജീവിതത്തില്‍ നെഞ്ചേറ്റിയ സ്വപ്നം പൂവണിയാന്‍ ദൈവകൃപ നേടിയവര്‍ സൃഷ്ടാവിന്റെ മുമ്പില്‍ സര്‍വസ്വവും സമര്‍പ്പിക്കും. മിനായിലെ രാപ്പകലുകളില്‍ വിശുദ്ധ ഹജ്ജിന്റെ ആത്മാവ് തേടുന്നവര്‍ പാപമോചനത്തിന് വേണ്ടിയുള്ള മനമുരുകിയുള്ള തേട്ടത്തിലും ഒപ്പം ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനകളും ദിക്‌റുകളുമായി ജീവിത വിശുദ്ധി ഉറപ്പാക്കും. ഇതോടെ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഹജ്ജിന്റെ കര്‍മങ്ങള്‍ക്ക് തുടക്കമാകും.

ഇന്ന് മിനായില്‍ രാപാര്‍ത്ത് ആരാധന കര്‍മങ്ങളില്‍ മുഴുകുന്ന ഹാജിമാര്‍ നാളെ പുലര്‍ച്ചെയോടെ തന്നെ വിശ്വമാനവികതയുടെ മഹാ സംഗമത്തില്‍ അണിചേരാന്‍ അറഫയെ ലക്ഷ്യമാക്കി നീങ്ങും. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തില്‍ അണിചേരാന്‍ ളുഹറിന് മുമ്പായി മുഴുവന്‍ തീര്‍ത്ഥാടകരും വിശാലമായ അറഫാ മൈതാനിയിലെത്തിച്ചേരും. മസ്ജിദുന്നമിറയില്‍ ളുഹര്‍ നമസ്‌കാരത്തിന് മുമ്പായി ഖുതുബ നടക്കും.

സഊദി ശൂറാ കൗണ്‍സില്‍ അംഗവും മുതിര്‍ന്ന പണ്ഡിതനുമായ ശൈഖ് ഡോ. യുസുഫ് ബിന്‍ മുഹമ്മദ് ബിന്‍ സയിദ് ആയിരിക്കും ഇത്തവണ ലോക വിശ്വാസി മഹാ സംഗമത്തില്‍ ഖുതുബ നിര്‍വഹിക്കുക. തുടര്‍ന്ന് ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നിസ്‌ക്കരിക്കും .പാപമോചന പ്രാര്‍ഥനകളും ദിക്റുകളും ഉരുവിട്ടും നാളെ സൂര്യാസ്തമയം വരെ ഹാജിമാര്‍ അറഫയില്‍ കഴിച്ചുകൂട്ടും. അതേസമയം ദുല്‍ഹജ്ജ് ഒമ്പതിന് അറഫ ദിനത്തില്‍ ആഗോള മുസ്ലിംകള്‍ അറഫ നോമ്പെടുക്കും.

അറഫയില്‍ നിന്ന് വൈകീട്ടോടെ മുസ്ദലിഫയിലേക്ക് നീങ്ങുന്ന ഹാജിമാര്‍ ഇവിടെ വെച്ച് മഗ്രിബ്, ഇശാ നിസ്‌കാരങ്ങള്‍ നിര്‍വഹിക്കും .ബുധനാഴ്ച്ച സുബ്ഹിക്ക് ശേഷം മിനയിലേക്ക് തിരിക്കുന്ന ഹാജിമാര്‍ ജംറത്തുല്‍ അഖ്ബയിലും മറ്റു ജംറകളിലും പിശാചിനെ കല്ലെറിയുന്ന കര്‍മ്മം നിര്‍വഹിക്കും. ബലികര്‍മ്മവും തലമുണ്ഡനവും നിര്‍വഹിച്ച് ഹാജിമാര്‍ ഇഹ്റാമില്‍ നിന്ന് വിടവാങ്ങും. ശേഷം വിശുദ്ധ ഹറമിലെത്തി ഹജ്ജിന്റെ ത്വവാഫും സഅയും നിര്‍വഹിക്കും.

25 ലക്ഷത്തോളം ചതുരശ്ര മീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന മിനായുടെ താഴ് വരയില്‍ രണ്ട് ലക്ഷത്തോളം തമ്പുകളാണുള്ളത് . കോവിഡ് കാലത്തെ ഇടവേളക്ക് ശേഷമാണ് മിന പൂര്‍ണ്ണ രീതിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത് . ഹോട്ടലുകളില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ക്ക് സമാനമാണ് ഇക്കുറി തമ്പുകളിലുള്ളത്. അത്യുഷ്ണമാണ് മക്കയിലും സമീപ പ്രദേശങ്ങളിലും40 മുതല്‍ 44 ഡിഗ്രി വരെ ചൂട് അനുഭവപ്പെടുമെന്ന നേരത്തെ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹാജിമാര്‍ സഞ്ചരിക്കുന്ന എല്ലാ ഭാഗങ്ങളിലും നടപ്പാതകള്‍ ശീതീകരിക്കാനും അന്തരീക്ഷം തണുപ്പിക്കാനുമുള്ള വിപുലമായ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

വിശുദ്ധിയുടെ താഴ്വരയില്‍ തീര്‍ത്ഥാടകര്‍ക്ക് താങ്ങും തണലുമായി കെഎംസിസിയുടെ വളണ്ടിയര്‍മാര്‍ സദാ സമയവും കര്‍മ്മരംഗത്തുണ്ട്. മക്ക കെഎംസിസി പ്രസിഡണ്ട് കുഞ്ഞിമോന്‍ കാക്കിയയുടെയും ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂരിന്റെയും നേതൃത്വത്തില്‍ മക്കയില്‍ വിപുലമായ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കേരളത്തില്‍ നിന്ന് മഹ്റമില്ലാതെ ഹജ്ജിനെത്തിയ വനിതാ തീര്‍ത്ഥാടകര്‍ക്ക് തുണയായി കെഎംസിസിയുടെ വനിതാ വിഭാഗം വളന്റിയര്‍മാര്‍ രംഗത്തുണ്ട്. മുത്തവിഫിന്റെ ഔദ്യോഗിക അനുമതിയോടെയാണ് വനിതാ ടീം ഇവിടെ ചുമതലയിലുള്ളത്. സഊദി കെഎംസിസിയുടെ ഹജ്ജ് സെല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മുവ്വായിരത്തോളം വളണ്ടിയര്‍മാരാണ് ഇനിയുള്ള ദിവസങ്ങളില്‍ പുണ്യകേന്ദ്രങ്ങളില്‍ ഉണ്ടാവുക.

 

gulf

സലാം പാപ്പിനിശ്ശേരിയുടെ കരയിലേക്കൊരു കടൽ ദൂരം പ്രകാശനം ചെയ്‌തു; പുസ്തകത്തിന്റെ റോയൽറ്റി ICWF ലേക്ക് നൽകും

സങ്കൽപ്പത്തിൽ നെയ്തെടുക്കാതെ യഥാർത്ഥ മനുഷ്യരുടെ ജീവിത കഥ പറയുന്ന ഈ പുസ്‌തകം കണ്ണീരോടെയല്ലാതെ വായിച്ചു തീർക്കാൻ കഴിയില്ല എന്നാണ് സമദാനി വിശദമാക്കിയത്

Published

on

ഷാർജ: പ്രവാസലോകത്തു വെച്ച് മരണപ്പെട്ട പ്രവാസികളുടെ കഥപറയുന്ന പുസ്‌തകം കരയിലേക്കൊരു കടൽ ദൂരം 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിൽ ലോക്സഭാംഗം ഡോ. എം പി അബ്‌ദുസമദ് സമദാനി ഗായത്രി ഗുരുകുലം സ്ഥാപകാചാര്യൻ അരുൺ പ്രഭാകരന് നൽകി പ്രകാശനം ചെയ്തു.

യുഎയിൽ മരണപ്പെടുന്ന ഒട്ടനവധിയാളുകളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് വേണ്ട നിയമപരമായ കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയാണ് യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരി. കടൽ കടന്ന പ്രവാസി ഒടുവിൽ പെട്ടെന്നൊരു ദിവസം ജീവനറ്റ് തൻ്റെ കരയിലേക്ക് കടൽ കടന്ന് പോകുന്നതാണ് ഈ പുസ്‌തകത്തിൽ കാണാൻ സാധിക്കുന്നത്.

Continue Reading

gulf

ദുബൈ കെഎംസിസി മാറാക്കര പ്രവർത്തക സമിതി, വളണ്ടിയർ മീറ്റും യാത്രയയപ്പ് സംഗമവും നടന്നു

Published

on

നീണ്ട 48 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പട്ടാക്കൽ കുഞ്ഞാപ്പു ഹാജിക്ക് മാറാക്കര പഞ്ചായത്ത് ദുബൈ കെഎംസിസി കമ്മിറ്റി യാത്രയയപ്പ് നൽകി ജദ്ദാഫ് സാബിൽ ക്രൂയിസറിൽ വെച്ച് നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ ബാപ്പു ചേലകുത്ത് അധ്യക്ഷത വഹിച്ചു മലപ്പുറം ജില്ല കെഎംസിസി ട്രഷറർ സിവി അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു.

ഇന്നത്തെ പോലെ ആധുനിക സൗകര്യങ്ങൾ ഇല്ലാത്ത കാലത്തെ പ്രവാസ ജീവിതത്തെ അനുഭവങ്ങളും കഷ്ടതകളും പങ്കു വെച്ചു കൊണ്ട് കുഞ്ഞാപ്പു ഹാജി നടത്തിയ നന്ദി പ്രസംഗം പുതിയ തലമുറയിലെ പ്രവാസികൾക്ക് പഠനാർഹവും കൗതുകവുമായി,മാറാക്കര സോക്കർ ഫെസ്റ്റിൽ വളണ്ടിയർ വിങ് സേവനം ചെയ്തവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഫക്രുദീൻ മാറാക്കര,ഷെരീഫ് പിവി കരേക്കാട്, സമീർ കാലൊടി ,ജലീൽ കൊന്നക്കൽ ,ജാഫർ പതിയിൽ,സൈദലവി പി,ഷെരീഫ് മുത്തു, ബദറു കല്പക,മുബഷിർ ,ഷമീം സി,അയ്യൂബ് സിപി, തുടങ്ങിയർ സംസാരിച്ചു ജനറൽ സെക്രട്ടറി അഷറഫ് ബാബു കാലൊടി സ്വാഗതവും ട്രഷറർ ഷിഹാബ് എപി നന്ദിയും പറഞ്ഞു

Continue Reading

gulf

കെ.​എം.​സി.​സി യാം​ബു ഷ​ർ​ഖ് ഏ​രി​യ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാരവാഹികള്‍

Published

on

കെ.​എം.​സി.​സി ഷ​ർ​ഖ് ഏ​രി​യ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. ഏ​രി​യ​ത​ല ക​ൺ​വെ​ൻ​ഷ​നി​ൽ അ​ബ്ദു​റ​ഷീ​ദ് മ​ട​ത്തി​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​റ​ഫു​ദ്ദീ​ൻ ഒ​ഴു​കൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി.​പി. മു​ഹ​മ്മ​ദ്, സി​റാ​ജ് മു​സ്‍ലി​യാ​ര​ക​ത്ത്, അ​ബ്ദു​റ​സാ​ഖ് ന​മ്പ്രം, അ​ഷ്റ​ഫ് ക​ല്ലി​ൽ, അ​ബ്ദു​ൽ ഹ​മീ​ദ് കൊ​ക്ക​ച്ചാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷ​പ​ദ്ധ​തി അം​ഗ​ത്വ കാ​മ്പ​യി​ന്റെ ഏ​രി​യാ​ത​ല ഉ​ദ്‌​ഘാ​ട​നം അ​ബ്ദു​റ​ഹീം ക​രു​വ​ൻതിരു​ത്തി നി​ർ​വ​ഹി​ച്ചു. മാ​മു​ക്കോ​യ ഒ​റ്റ​പ്പാ​ലം ഏ​രി​യാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ഷ​ബീ​ർ ഹ​സ്സ​ൻ കാ​ര​ക്കു​ന്ന് സ്വാ​ഗ​ത​വും സു​ൽ​ഫി​ക്ക​ർ അ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: മു​ഹ​മ്മ​ദ് ഫൈ​സി (ചെ​യ​ർ.), അ​ബ്ദു​റ​ഷീ​ദ് മ​ട​ത്തി​പ്പാ​റ (പ്ര​സി.), റി​യാ​സ് അ​മ്പ​ല​പ്പാ​റ, ഗ​ഫൂ​ർ വ​ണ്ടൂ​ർ, അ​ജ് നാ​സ് മ​ഞ്ചേ​രി, മു​ജീ​ബ് വെ​ള്ളേ​രി, മു​ഹ​മ്മ​ദ​ലി അ​രി​മ്പ്ര (വൈ​സ് പ്ര​സി.), സൈ​ഫു​ല്ല ക​രു​വാ​ര​കുണ്ട് (ജ​ന.​സെ​ക്ര.), ശ​രീ​ഫ് പെ​രി​ന്താ​റ്റി​രി (ഓ​ർ​ഗ. സെ​ക്ര.), നി​ഷാ​ദ് കൊ​യി​ലാ​ണ്ടി, ഫൈ​റോ​സ് മ​ഞ്ചേ​രി, നി​സാ​ർ വ​ളാ​ഞ്ചേ​രി, റി​യാ​സ് മ​മ്പു​റം, ഹം​സ കൂ​ട്ടി​ല​ങ്ങാ​ടി (ജോ. ​സെ​ക്ര.), സു​ൽ​ഫി​ക്ക​ർ അ​ലി വള്ളി​ക്കാ​പ്പറ്റ (ട്ര​ഷ.), സ​മീ​ർ ബാ​ബു കാ​ര​ക്കു​ന്ന് (സ്പോ​ർ​ട്സ് വി​ങ് ചെ​യ​ർ.), ഷ​റ​ഫു ഒ​ഴു​കൂ​ർ, അ​ഷ്റ​ഫ് ക​ല്ലി​ൽ, സി​റാ​ജ് മുസ്‍ലി​യാ​ര​ക​ത്ത്, ഷ​ബീ​ർ ഹ​സ​ൻ കാ​ര​ക്കു​ന്ന് (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ).

Continue Reading

Trending