Connect with us

kerala

വഖഫ് നിയമനം:നിയമനിര്‍മാണമില്ലെങ്കില്‍ വീണ്ടും പ്രത്യക്ഷ സമരത്തിനിറങ്ങും; പി.എം.എ സലാം

ആഗസ്ത് ഒന്നിന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെയും അനുസ്മരണം കൊല്ലം ജില്ലയില്‍ ചേരാനും കൊച്ചിയില്‍ ചേര്‍ന്ന മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

Published

on

മലപ്പുറം: സര്‍ക്കാരും മുഖ്യമന്ത്രിയും മതപണ്ഡിതന്മാരെ വിളിച്ച് വഖഫ് ഭേദഗതി പിന്‍വലിക്കുന്നകാര്യം പരിഗണിക്കുമെന്ന് പറഞ്ഞ് വഞ്ചിച്ചിരിക്കുകയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. നിയമസഭാ സമ്മേളനം അവസാനിക്കാനിരിക്കെ ഇതിനായി ബില്ല് അവതരിപ്പിച്ച് പാസാക്കേണ്ടതുണ്ട്. എന്‍ ശംസുദ്ദീന്‍ എം.എല്‍.എ സ്വകാര്യബില്ല് അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സമയം അനുവദിച്ച വെള്ളിയാഴ്ച സഭ ചേരാത്തതിനാല്‍ അവതരിപ്പിക്കാനായില്ല. ബില്ല് അവതരിപ്പിച്ച് പാസാക്കി ഭേദഗതി പിന്‍വലിച്ചില്ലെങ്കില്‍ മുസ്്‌ലിംലീഗ് വീണ്ടും പ്രത്യക്ഷ സമരത്തിലേക്ക് പോകുമെന്നും പി.എം.എ സലാം പറഞ്ഞു.

ആഗസ്ത് ഒന്നിന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെയും അനുസ്മരണം കൊല്ലം ജില്ലയില്‍ ചേരാനും കൊച്ചിയില്‍ ചേര്‍ന്ന മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. മുസ്‌ലിംലീഗ് സംഘടനാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുകയാണ്. മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആഗസ്ത് ഒന്ന് മുതല്‍ ആരംഭിക്കും. ആഗസ്തില്‍ പൂര്‍ത്തീകരിച്ച് സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ വാര്‍ഡ്, പഞ്ചായത്ത്, മുനിസിപ്പല്‍, മണ്ഡലംതല തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കും. ജില്ലാ കമ്മിറ്റികള്‍ ഡിസംബറില്‍ നിലവില്‍വരും. 2023 ജനുവരി ആദ്യത്തില്‍ മുസ്്‌ലിംലീഗിന്റെ സംസ്ഥാന കമ്മിറ്റി രൂപീകരിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ടെന്ന് സലാം അറിയിച്ചു.

സുഹൃദ് സംഗമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചില്ല എന്ന് പറയുന്നതില്‍ കാര്യമില്ല. ഗവണ്‍മെന്റ് വിരുദ്ധ പ്രക്ഷോഭമായിരുന്നില്ല സുഹൃദ് സംഗമങ്ങള്‍. സമുഹത്തില്‍ സൗഹാര്‍ദം ഊട്ടിയുറപ്പിക്കാനായിരുന്നു. ലീഗ് സി.പി.എമ്മിനോട് അടുക്കുന്നുവെന്ന് ചിന്തിക്കാനുള്ള യാതൊരു സാഹചര്യവും ഇപ്പോഴില്ലെന്നും തങ്ങളുടെ വാക്കുകള്‍ക്ക് വ്യക്തതയുണ്ടെന്നും അതിന് മറ്റു വ്യാഖ്യാനങ്ങള്‍ നല്‍കുന്നത് മാധ്യമ ധര്‍മത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചന്ദ്രിക കാമ്പയിന്‍: ജനുവരി 15 നകം ക്വാട്ട പൂര്‍ത്തീകരിക്കണം: സാദിഖലി തങ്ങള്‍

പാര്‍ട്ടി മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ വരിക്കാരായ കൗണ്‍സിലര്‍മാര്‍ നിര്‍ബന്ധമായും വരിസംഖ്യ പുതുക്കി ചന്ദ്രികയുടെ വരിക്കാരാവണം.

Published

on

മലപ്പുറം: ചന്ദ്രികയുടെ വാര്‍ഷിക ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ മുസ്ലിം പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനി മാനേജിംഗ് ഡയരക്ടറും മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. കാമ്പയിനുമായി ബന്ധപ്പെട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്ന തിയതി ജനുവരി 15വരെ നീട്ടിയതായും തങ്ങള്‍ കൂട്ടിചേര്‍ത്തു.

പാര്‍ട്ടി മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ വരിക്കാരായ കൗണ്‍സിലര്‍മാര്‍ നിര്‍ബന്ധമായും വരിസംഖ്യ പുതുക്കി ചന്ദ്രികയുടെ വരിക്കാരാവണം. ക്വാട്ട പൂര്‍ത്തീകരിക്കാത്ത ശാഖാ, പഞ്ചായത്ത്, മണ്ഡലം കമ്മിറ്റികള്‍, പോഷകഘടകങ്ങള്‍, സര്‍വിസ് സംഘടനകള്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് നിശ്ചയിച്ച ക്വാട്ട വേഗത്തില്‍ പൂര്‍ത്തിയാക്കി ലിസ്റ്റും തുകയും ജനുവരി 15നകം ചന്ദ്രിക ഓഫീസില്‍ എത്തിക്കണം. കമ്മിറ്റികള്‍ക്ക് നിശ്ചയിച്ച ക്വാട്ട പൂര്‍ത്തികരിച്ച റിപ്പോര്‍ട്ട് ജില്ലാ ചുമതലയുള്ള നിരീക്ഷകന്‍മാര്‍ മുഖേന സംസ്ഥാന കമ്മിറ്റിയെ ഏല്‍പ്പിക്കണമെന്നും സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

കുത്തിക്കൊലപ്പെടുത്തിയത് പതിനാലുകാരന്‍, പ്രതികള്‍ ലഹരിക്ക് അടിമകള്‍; കൊലയ്ക്ക് മുമ്പ് കഞ്ചാവ് വലിക്കുകയായിരുന്നുവെന്ന് പൊലീസ്

സംഭവത്തില്‍ പതിനാലും പതിനാറും വയസ്സുള്ള രണ്ടുപേരാണ് പിടിയിലായത്.

Published

on

തൃശൂര്‍ നഗരത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമെന്ന് പൊലീസ്. കൊല്ലപ്പെട്ട ലിവിനെ പിടിയിലായ 14 കാരനാണ് കുത്തിയത്. ഒറ്റക്കുത്തിലാണ് യുവാവിനെ കൊന്നത്. കത്തി പൊലീസ് കണ്ടെടുത്തു. തര്‍ക്കത്തിനിടെ 14 കാരന്‍ ലിവിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു.

സംഭവത്തില്‍ പതിനാലും പതിനാറും വയസ്സുള്ള രണ്ടുപേരാണ് പിടിയിലായത്. പ്രതികള്‍ ലഹരിക്ക് അടിമകളാണെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രതികള്‍ കഞ്ചാവ് വലിക്കുകയായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തി പിടിയിലായ 14 കാരന്റേത് തന്നെയാണെന്ന് പൊലീസ് കണ്ടെത്തി.

പ്രതികള്‍ക്ക് മുമ്പും ക്രിമിനല്‍ പശ്ചാത്തലമുണ്ട്. മോഷണക്കേസില്‍ ഇരുവരും പിടിയിലായിട്ടുണ്ട്. അന്ന് പ്രായത്തിന്റെ ആനുകൂല്യത്തില്‍ രക്ഷപ്പെടുകയായിരുന്നു എന്നാണ് വിവരം. ഒമ്പതാം ക്ലാസില്‍ വച്ച് മുമ്പ് സ്‌കൂളില്‍ നിന്നും പുറത്താക്കിയിരുന്നു. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന്റെ പേരിലായിരുന്നു നടപടി.

തൃശൂര്‍ വടക്കെ ബസ് സ്റ്റാന്‍ഡിന് സമീപം താമസിക്കുന്ന ലിവിന്‍ (30) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 8:45 നായിരുന്നു സംഭവം. തൃശ്ശൂര്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ തേക്കിന്‍കാട് മൈതാനിയില്‍ ഇരിക്കുകയായിരുന്ന കുട്ടികളുമായി ലിവിന്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം എത്തിയത് ലിവിന്‍ ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Continue Reading

kerala

ഉമാ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി

‘പുതുവത്സരത്തിലെ സന്തോഷ വാർത്ത’ എന്ന കുറിപ്പിലാണ് സെഡേഷനും വെന്റിലേറ്റർ സപ്പോർട്ടും കുറച്ചുവരുന്നതായും ഇവർ അറിയിച്ചത്.

Published

on

കലൂർ സ്റ്റേഡിയത്തിലെ താൽക്കാലിക ഗാലറിയിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യ നിലയിൽ ആശാവഹമായ പുരോഗതി. ഇന്നലെ കൈകാലുകൾ മാത്രം ചലിപ്പിച്ച എം.എൽ.എ ഇന്ന് ശരീരമൊക്കെ ചലിപ്പിച്ചതായി അവരുടെ ഫേസ്ബുക് പേജിലൂടെ അഡ്മിൻ ടീം അറിയിച്ചു. ‘പുതുവത്സരത്തിലെ സന്തോഷ വാർത്ത’ എന്ന കുറിപ്പിലാണ് സെഡേഷനും വെന്റിലേറ്റർ സപ്പോർട്ടും കുറച്ചുവരുന്നതായും ഇവർ അറിയിച്ചത്. എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്നിട്ടുണ്ടെന്നും പ്രാർത്ഥനകൾ തുടരണമെന്നും കുറിപ്പിൽ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ കൈകാലുകൾ അനക്കുകയും മക്കളെ തിരിച്ചറിയുകയും ചെയ്തിരുന്നു. കുറച്ച് ദിവസം കൂടി വെന്‍റിലേറ്ററിൽ തുടരും. അമ്മ തന്നോട് പ്രതികരിച്ചതായി മകൻ വിഷ്ണുവും ഇന്നലെ പറഞ്ഞിരുന്നു. ആരോഗ്യസ്ഥിതി ആശുപത്രിയിലെ മെഡിക്കല്‍ സംഘവും മെഡിക്കല്‍ കോളജില്‍നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരും ചേര്‍ന്ന സംയുക്തസംഘം വിലയിരുത്തി. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സംഘവുമായി ആശയവിനിമയം നടത്തി.

അതിനിടെ, നൃത്തപരിപാടിയുടെ സംഘാടകർക്കെതിരെ പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തി. കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നാരോപിച്ച് കോൺഗ്രസ് രംഗത്ത് വരികയും ഡി.ജി.പിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതുതായി ഗുരുതര വകുപ്പുകൾ ചുമത്തിയത്. വേദിയിലെ സുരക്ഷാവീഴ്ചകൾ എണ്ണിപ്പറഞ്ഞ് സംയുക്ത പരിശോധന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.

മെ​ഗാ നൃ​ത്ത​പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​രോ​ട്​ വ്യാ​ഴാ​ഴ്ച കീ​ഴ​ട​ങ്ങ​ണ​മെ​ന്ന്​ ഹൈ​കോ​ട​തി ഉത്തരവിട്ടിരുന്നു. ഗി​ന്ന​സ്​ റെ​ക്കോ​ഡ്​ നേ​ടു​ന്ന​തി​ന്​ സ്​​റ്റേ​ഡി​യ​ത്തി​ൽ നൃ​ത്ത​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച മൃ​ദം​ഗ വി​ഷ​ൻ ക​മ്പ​നി​യു​ടെ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ വ​യ​നാ​ട് മേ​പ്പാ​ടി മ​ല​യി​ൽ എം. ​നി​ഗോ​ഷ്‌ കു​മാ​ർ (40), ഓ​സ്ക​ർ ഇ​വ​ന്‍റ്​ മാ​നേ​ജ്മെ​ന്‍റ്​ പ്രൊ​പ്രൈ​റ്റ​ർ തൃ​ശൂ​ർ പൂ​ത്തോ​ൾ പേ​ങ്ങാ​ട്ട​യി​ൽ പി.​എ​സ്. ജ​നീ​ഷ് (45) എ​ന്നി​വ​ർ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യ ഹ​ര​ജി തീ​ർ​പ്പാ​ക്കി​യാ​ണ്​​ ജ​സ്റ്റി​സ്​ പി. ​കൃ​ഷ്ണ​കു​മാ​ർ ഉ​ത്ത​ര​വി​ട്ട​ത്. ര​ണ്ടാം തീ​യ​തി​ ഉ​ച്ച​ക്ക്​ ര​ണ്ടി​ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ മു​മ്പാ​കെ കീ​ഴ​ട​ങ്ങ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം പൊ​ലീ​സി​ന് അ​റ​സ്റ്റ് ചെ​യ്യാ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ഇ​രു​വ​രു​ടെ​യും ഹ​ര​ജി​ക​ളി​ൽ സ​ർ​ക്കാ​റി​ന്‍റെ നി​ല​പാ​ട് തേ​ടി​യ കോ​ട​തി ഹ​ര​ജി വെ​ള്ളി​യാ​ഴ്ച​ പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ, പ്ര​തി​ക​ൾ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പാ​യ ന​ര​ഹ​ത്യ ശ്ര​മം കൂ​ടി ചു​മ​ത്തി​യ​താ​യി അ​ഭി​ഭാ​ഷ​ക​ൻ പി​ന്നീ​ട് കോ​ട​തി​യെ അ​റി​യി​ച്ചു. അ​തി​നാ​ൽ, ഹ​ര​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മു​ന്ന​യി​ച്ചു. ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്ന്, ര​ണ്ടി​ന്​ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ മു​മ്പാ​കെ കീ​ഴ​ട​ങ്ങാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഹ​ര​ജി​ക്കാ​ർ ഉ​ന്ന​യി​ച്ചു. സ​ർ​ക്കാ​ർ എ​തി​ർ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ആ​വ​ശ്യം അ​നു​വ​ദി​ച്ച കോ​ട​തി ഹ​ര​ജി തീ​ർ​പ്പാ​ക്കു​ക​യാ​യി​രു​ന്നു. നൃ​ത്ത​പ​രി​പാ​ടി​യു​ടെ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ്​ 20 അ​ടി​യോ​ളം താ​ഴേ​ക്ക്​ വീ​ണ്​ ഉ​മ തോ​മ​സി​ന്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. എം.​എ​ൽ.​എ​യു​ടെ സ്റ്റാ​ഫ്​ അം​ഗം ഷാ​ലു വി​ൻ​സെ​ന്‍റ്​ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി സം​ഘാ​ട​ക​ർ​ക്ക​തി​രെ പാ​ലാ​രി​വ​ട്ടം പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്.

Continue Reading

Trending