X
    Categories: More

കോവിഡ് മുന്‍കൂട്ടി അറിയണോ?; യാത്രയില്‍ ഈ വാച്ചിനെ ഒപ്പം കൂട്ടൂ

കോവിഡ് രോഗലക്ഷണങ്ങള്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിയാന്‍ സഹായിക്കുമെന്ന വാഗ്ദാനവുമായി ആപ്പിള്‍ വാച്ച് സീരീസ് 6. ഫാമിലി സെറ്റപ്പ്, സ്ലീപ്പ് ട്രാക്കിംഗ്, ഓട്ടോമാറ്റിക് ഹാന്‍ഡ് വാഷിംഗ് ഡിറ്റക്ഷന്‍, പുതിയ വര്‍ക്ക് ഔട്ടുകള്‍ തുടങ്ങി ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന മറ്റു നിരവധി ഫീച്ചറുകള്‍ വാച്ചിലുണ്ട്.

ലക്ഷണം പോലുമില്ലാത്ത കോവിഡ് രോഗികളുടെ എണ്ണം രാജ്യത്തെങ്ങും വര്‍ധിക്കുകയാണ്, അതിനാല്‍ തന്നെ യാത്രകള്‍ ഏറെ ക്ലേശകരമായ കാര്യമായി തീര്‍ന്നു. സഞ്ചാരികള്‍ക്കും ആപ്പിള്‍ വാച്ച് ഫലപ്രദമായി ഉപയോഗിക്കാം. തങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് യാത്രക്കിടയിലും ബോധവാന്‍മാരായിരിക്കാന്‍ സഹായിക്കുന്ന ഫീച്ചറുകള്‍ ആപ്പിള്‍ വാച്ചിലുണ്ട്. രോഗ ലക്ഷണങ്ങളും ശരീരത്തിന്റെ ആരോഗ്യസ്ഥിതിയും നേരത്തെ അറിയാനും ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി പരിശോധന നടത്താനും വാച്ച് സഹായിക്കും.

എങ്ങനെ അറിയാം ലക്ഷണം

ആപ്പിള്‍ വാച്ച് ഉപയോഗിക്കുന്നവര്‍ക്ക് അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്ന ഒരു ബ്ലഡ് ഓക്‌സിജന്‍ ഫീച്ചര്‍ ആണ് ഈ വാച്ചിനെ വിപ്ലവകരമായ ഒരു പ്രോഡക്റ്റ് ആക്കി മാറ്റുന്നത്. ശ്വാസകോശങ്ങളില്‍ നിന്നും നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ചുവന്ന രക്താണുക്കള്‍ കൊണ്ടുപോകുന്ന ഓക്‌സിജന്റെ ശതമാനമാണ് ഓക്‌സിജന്‍ സാച്ചുറേഷന്‍. ശരീരത്തിലുടനീളം ഈ ഓക്‌സിജന്‍ ഉള്ള രക്തം എത്രത്തോളം വിതരണം ചെയ്യപ്പെടുന്നുവെന്നും അത് സൂചിപ്പിക്കുന്നു. ഇത് അറിയുന്നതിനായി പ്രത്യേക ബ്ലഡ് ഓക്‌സിജന്‍ സെന്‍സര്‍ പുതിയ വാച്ചിലുണ്ട്.

ഇന്‍ഫ്‌ലുവന്‍സ, കോവിഡ് 19 തുടങ്ങിയ രോഗങ്ങള്‍ ബാധിക്കുന്നത് ശ്വസനവ്യവസ്ഥയെയാണ് എന്നതിനാല്‍ ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, ബ്ലഡ് ഓക്‌സിജന്‍ സെന്‍സര്‍ എന്നിവയുടെ സംയുക്ത പ്രവര്‍ത്തനഫലമായി ഇവ നേരത്തെ അറിയാന്‍ സാധിക്കും എന്നാണു പറയപ്പെടുന്നത്. വൈറസ് മൂലമുള്ള രോഗങ്ങള്‍ക്ക് ഇനിയുമേറെ സാധ്യത പ്രവചിക്കപ്പെടുന്ന ഭാവികാലത്ത് അവ മുന്‍കൂട്ടി അറിയാന്‍ സഹായിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് സാധ്യതയേറുകയാണ്.

Test User: