Connect with us

More

കോവിഡ് മുന്‍കൂട്ടി അറിയണോ?; യാത്രയില്‍ ഈ വാച്ചിനെ ഒപ്പം കൂട്ടൂ

തങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് യാത്രക്കിടയിലും ബോധവാന്‍മാരായിരിക്കാന്‍ സഹായിക്കുന്ന ഫീച്ചറുകള്‍ ആപ്പിള്‍ വാച്ചിലുണ്ട്

Published

on

കോവിഡ് രോഗലക്ഷണങ്ങള്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിയാന്‍ സഹായിക്കുമെന്ന വാഗ്ദാനവുമായി ആപ്പിള്‍ വാച്ച് സീരീസ് 6. ഫാമിലി സെറ്റപ്പ്, സ്ലീപ്പ് ട്രാക്കിംഗ്, ഓട്ടോമാറ്റിക് ഹാന്‍ഡ് വാഷിംഗ് ഡിറ്റക്ഷന്‍, പുതിയ വര്‍ക്ക് ഔട്ടുകള്‍ തുടങ്ങി ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന മറ്റു നിരവധി ഫീച്ചറുകള്‍ വാച്ചിലുണ്ട്.

ലക്ഷണം പോലുമില്ലാത്ത കോവിഡ് രോഗികളുടെ എണ്ണം രാജ്യത്തെങ്ങും വര്‍ധിക്കുകയാണ്, അതിനാല്‍ തന്നെ യാത്രകള്‍ ഏറെ ക്ലേശകരമായ കാര്യമായി തീര്‍ന്നു. സഞ്ചാരികള്‍ക്കും ആപ്പിള്‍ വാച്ച് ഫലപ്രദമായി ഉപയോഗിക്കാം. തങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് യാത്രക്കിടയിലും ബോധവാന്‍മാരായിരിക്കാന്‍ സഹായിക്കുന്ന ഫീച്ചറുകള്‍ ആപ്പിള്‍ വാച്ചിലുണ്ട്. രോഗ ലക്ഷണങ്ങളും ശരീരത്തിന്റെ ആരോഗ്യസ്ഥിതിയും നേരത്തെ അറിയാനും ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി പരിശോധന നടത്താനും വാച്ച് സഹായിക്കും.

എങ്ങനെ അറിയാം ലക്ഷണം

ആപ്പിള്‍ വാച്ച് ഉപയോഗിക്കുന്നവര്‍ക്ക് അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്ന ഒരു ബ്ലഡ് ഓക്‌സിജന്‍ ഫീച്ചര്‍ ആണ് ഈ വാച്ചിനെ വിപ്ലവകരമായ ഒരു പ്രോഡക്റ്റ് ആക്കി മാറ്റുന്നത്. ശ്വാസകോശങ്ങളില്‍ നിന്നും നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ചുവന്ന രക്താണുക്കള്‍ കൊണ്ടുപോകുന്ന ഓക്‌സിജന്റെ ശതമാനമാണ് ഓക്‌സിജന്‍ സാച്ചുറേഷന്‍. ശരീരത്തിലുടനീളം ഈ ഓക്‌സിജന്‍ ഉള്ള രക്തം എത്രത്തോളം വിതരണം ചെയ്യപ്പെടുന്നുവെന്നും അത് സൂചിപ്പിക്കുന്നു. ഇത് അറിയുന്നതിനായി പ്രത്യേക ബ്ലഡ് ഓക്‌സിജന്‍ സെന്‍സര്‍ പുതിയ വാച്ചിലുണ്ട്.

ഇന്‍ഫ്‌ലുവന്‍സ, കോവിഡ് 19 തുടങ്ങിയ രോഗങ്ങള്‍ ബാധിക്കുന്നത് ശ്വസനവ്യവസ്ഥയെയാണ് എന്നതിനാല്‍ ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, ബ്ലഡ് ഓക്‌സിജന്‍ സെന്‍സര്‍ എന്നിവയുടെ സംയുക്ത പ്രവര്‍ത്തനഫലമായി ഇവ നേരത്തെ അറിയാന്‍ സാധിക്കും എന്നാണു പറയപ്പെടുന്നത്. വൈറസ് മൂലമുള്ള രോഗങ്ങള്‍ക്ക് ഇനിയുമേറെ സാധ്യത പ്രവചിക്കപ്പെടുന്ന ഭാവികാലത്ത് അവ മുന്‍കൂട്ടി അറിയാന്‍ സഹായിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് സാധ്യതയേറുകയാണ്.

kerala

പത്തനംതിട്ടയില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം

ഫോട്ടോ എടുക്കുന്നതിനായി കുട്ടി തൂണില്‍ ചുറ്റിപ്പിടിക്കുകയായിരുന്നു

Published

on

പത്തനംതിട്ട: കോന്നി ആനത്താവളത്തില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് അജി-ശാരി ദമ്പതികളുടെ ഏക മകന്‍ അഭിരാം ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

കല്ലേരി അപ്പൂപ്പന്‍ക്കാവ് ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം മടക്കയാത്രയില്‍ രാവിലെ അമ്മയ്ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമാണ് അഭിരാം ആനത്താവളത്തിലെത്തിയത്. ഇളകി നില്‍ക്കുകയായിന്ന തൂണ്‍ കുട്ടി പിടിച്ചതിന് പിന്നാലെ തലയിലേക്ക് വീഴുകയായിരുന്നു.

നാല് അടിയോളം ഉയരുമുള്ള തൂണാണ് കുട്ടിയുടെ ശരീരത്തിലേക്ക് വീണത്. ഫോട്ടോ എടുക്കുന്നതിനായി കുട്ടി തൂണില്‍ ചുറ്റിപ്പിടിക്കുകയായിരുന്നു. തൂണിന്റെ കാലപഴക്കമാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. സംഭവത്തിന് പിന്നാലെ കൂട്ടിയെ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Continue Reading

kerala

‘ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാനുള്ള അവകാശം നിഷേധിക്കുന്നു’; ബിജെപിക്കെതിരെ ബിഷപ്പ് ജോസഫ് പാംപ്ലാനി

Published

on

കണ്ണൂര്‍: ബിജെപിക്കെതിരെ പരസ്യ വിമർശനവുമായി തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി. മതേതരത്വം ഭരണഘടന രാജ്യത്തിന് നൽകുന്ന ഏറ്റവും ശക്തമായ ഉറപ്പാണ്. എന്നിട്ടും ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു. ജബൽപൂരിലും മണിപ്പൂരിലും ഇതാണ് സംഭവിക്കുന്നതെന്ന് ജോസഫ് പാംപ്ലാനി പറഞ്ഞു.

കുരിശിന്‍റെ യാത്ര നടത്താൻ സാധിക്കാത്ത എത്രയോ നഗരങ്ങൾ ഇന്ത്യയിലുണ്ടെന്നും മതവും രാഷ്ട്രീയവും അനാവശ്യ സഖ്യം ചേരുമ്പോൾ അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും ബിഷപ്പ് പറഞ്ഞു.

Continue Reading

kerala

‘സിനിമ മേഖലയില്‍ നിയമവിരുദ്ധമായതൊന്നും അംഗീകരിക്കില്ല’: സജി ചെറിയാന്‍

Published

on

തിരുവനന്തപുരം∙ ഷൂട്ടിങ്ങിനിടെ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻ സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുകയും നിയമപരമായ പരിഹാരത്തിന് ധൈര്യപൂർവം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാർഹവും അഭിനന്ദനാർഹവുമാണ്. ഇത്തരം പ്രവണതകള്‍ വച്ചു പൊറുപ്പിക്കാനാവില്ലെന്നും സജി ചെറിയാൻ പറഞ്ഞു. രാജ്യത്തിനു തന്നെ മാതൃകയാണ് നമ്മുടെ സിനിമാ മേഖല. അതിന് മങ്ങലേല്‍പ്പിക്കുന്ന യാതൊരു നിയമവിരുദ്ധ പെരുമാറ്റവും അംഗീകരിക്കാന്‍ സാധിക്കില്ല.

അത്തരക്കാര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടിയുണ്ടാകും. സിനിമാ മേഖലയിലെ നിയമവിരുദ്ധ ലഹരി ഉപയോഗം സംബന്ധിച്ച് ശക്തമായ പ്രതിരോധം സിനിമാ മേഖലയ്ക്കുള്ളില്‍ നിന്നു തന്നെ ഉണ്ടാവേണ്ടതുണ്ട്. ഇത്തരം ചില വിഷയങ്ങൾ നേരത്തെ ഉയർന്നു വന്നപ്പോൾ സിനിമ സംഘടനകളുടെ യോഗം ചേരുകയും സർക്കാരിന്റെ ഇക്കാര്യത്തിലെ ശക്തമായ നിലപാട് അറിയിക്കുകയും സംഘടനകൾ അത് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു. നടക്കാൻ പോകുന്ന സിനിമ കോൺക്ലേവിലും ഈ വിഷയം ചർച്ച ചെയ്യും. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ശക്തമായ നടപടിയെടുക്കാൻ സിനിമ സംവിധായകരും നിര്‍മാതാക്കളും മുന്‍കൈ എടുക്കണം. ഒറ്റക്കെട്ടായി മാത്രമേ ഇതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.

Continue Reading

Trending