Connect with us

News

ആപ്പിളിന് തിരിച്ചടി; 24 മണിക്കൂറിനിടെ നഷ്ടമായത് 1,323,459 കോടി രൂപ

ധനകാര്യ പ്രസിദ്ധീകരണം ബാരണിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇത് ഒരു കമ്പനി ഇതുവരെ നേരിട്ടതില്‍ വച്ച് ഏറ്റവും വലിയ ഏകദിന നഷ്ടമാണ്

Published

on

കൊറോണ വൈറസ് മഹാമാരി കാരണം ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കും ബിസിനസുകള്‍ക്കും നഷ്ടം നേരിടുന്നുണ്ടെങ്കിലും ടെസ്‌ല, ആപ്പിള്‍ തുടങ്ങിയ ചില ടെക് കമ്പനികള്‍ മികച്ച മുന്നേറ്റമാണ് നടത്തിയിരുന്നത്. എന്നാല്‍ സെപ്റ്റംബര്‍ 4 ന് ആപ്പിളിന്റെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ ഒരു ദിവസം 180 ബില്യണ്‍ ഡോളര്‍ (ഏകദേശം 1,323,459 കോടി രൂപ) ഇടിഞ്ഞു.

ധനകാര്യ പ്രസിദ്ധീകരണം ബാരണിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇത് ഒരു കമ്പനി ഇതുവരെ നേരിട്ടതില്‍ വച്ച് ഏറ്റവും വലിയ ഏകദിന നഷ്ടമാണ്. ഏറ്റവും മോശമായ കാര്യം, അടുത്ത ദിവസം തന്നെ ആപ്പിളിന്റെ ഓഹരികള്‍ അഞ്ച് ശതമാനത്തോളം ഇടിഞ്ഞു എന്നതാണ്. ഇതോടെ 2 ട്രില്യണ്‍ ഡോളര്‍ ആസ്തിയുള്ള കമ്പനിയെന്ന പേരും ആപ്പിളിനു നഷ്ടപ്പെട്ടു.

ഇതിനു മുന്‍പ് 2008 ല്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗനാണ് ഒരു ദിവസം ഇത്രയും വലിയ നഷ്ടം സംഭവിച്ചത്. അന്ന് 153 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് ഫോക്‌സ്‌വാഗന് നഷ്ടപ്പെട്ടത്. എന്നാല്‍ ആപ്പിളിന്റെ ഇപ്പോഴത്തെ ഇടിവിന് കാരണം ഓഹരികള്‍ ഗണ്യമായി വില്‍ക്കുന്നതാണ്. എന്നാല്‍, ഇതൊരു വലിയ പ്രതിസന്ധിയൊന്നുമല്ല. ഇപ്പോള്‍ പോലും ആപ്പിളിന്റെ ഓഹരി വില മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് ഇരട്ടിയാണ്.

ലോകമെമ്പാടുമുള്ള ബിസിനസുകള്‍ക്ക് വന്‍ നാശനഷ്ടങ്ങള്‍ നേരിടേണ്ടി വരുമ്പോഴും ആപ്പിള്‍ ഈ വര്‍ഷം സുഗമമായി പ്രവര്‍ത്തിക്കുന്നു. കോവിഡ്19 മഹാമാരി കാരണം ആപ്പിള്‍ സ്‌റ്റോറുകള്‍ അടച്ചുപൂട്ടിയപ്പോഴും, മൂന്നാം പാദ വരുമാനത്തില്‍ 59.7 ബില്യണ്‍ ഡോളര്‍ വരുമാനത്തില്‍ അതിശയകരമായ നേട്ടം കൈവരിച്ചു.

india

എയര്‍ ഇന്ത്യ വിമാനത്തില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ചു

ദുബായില്‍നിന്ന് ഡല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്.

Published

on

എയര്‍ ഇന്ത്യ വിമാനത്തില്‍നിന്ന് വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ദുബായില്‍നിന്ന് ഡല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി തുടരുന്നതിനിടെയാണ് സംഭവം. ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒക്ടോബര്‍ 27-ാം തീയതിയായിരുന്നു സംഭവം. ദുബായ്-ഡല്‍ഹി AI916 വിമാനത്തിലെ സീറ്റിലെ പോക്കറ്റില്‍നിന്നാണ് വൃത്തിയാക്കുന്നതിനിടെ ജീവനക്കാര്‍ക്ക് വെടിയുണ്ട ലഭിച്ചതെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് എയര്‍ ഇന്ത്യ അധികൃതര്‍ എയര്‍പോര്‍ട്ട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഡല്‍ഹി പൊലീസിന് പരാതി നല്‍കിയത്.

ആയുധ നിയമപ്രകാരം ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങളടക്കം 510-ഓളം വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യാജ ഭീഷണികളാണെന്ന് കണ്ടെത്തിയിരുന്നു.

 

Continue Reading

kerala

സി.പി.എമ്മിനകത്ത് ജാതി വിവേചനം; ആദിവാസി ക്ഷേമ സമിതി നേതാവ് രാജിവെച്ചു

ആദിവാസി വിഭാഗത്തില്‍ പെട്ട തന്നെ സി.പി.എം നിരന്തരം അവഗണിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Published

on

കല്‍പ്പറ്റ: സി.പി.എമ്മിനകത്ത് ജാതി വിവേചനം ശക്തമാണെന്ന് ആരോപിച്ച് ആദിവാസി ക്ഷേമ സമിതി സുല്‍ത്താന്‍ ബത്തേരി ഏരിയാ പ്രസിഡന്റും ജില്ല കമ്മിറ്റി അംഗവും പാര്‍ട്ടി കൊളത്തൂര്‍കുന്ന് ബ്രാഞ്ച് അംഗവുമായ ബിജു കാക്കത്തോട് രാജിവെച്ചു. ആദിവാസി വിഭാഗത്തില്‍ പെട്ട തന്നെ സി.പി.എം നിരന്തരം അവഗണിക്കുന്നതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആദിവാസി നേതാവ് സി.കെ. ജാനു അധ്യക്ഷയായി രൂപീകരിച്ച ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ(ജെ.ആര്‍പി) മുന്‍ സംസ്ഥാന സെക്രട്ടറിയാണ് ബിജു. രണ്ടു വര്‍ഷം എന്‍ഡി.എ ജില്ലാ കണ്‍വീനറായിരുന്നു. അഖിലേന്ത്യാ പണിയ മഹാസഭയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരവേ മൂന്നര വര്‍ഷം മുന്‍പാണ് സി.പി.എമ്മില്‍ ചേര്‍ന്നത്.

ബത്തേരിയില്‍ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ മുതിര്‍ന്ന നേതാവ് പി.കെ. ശ്രീമതിയാണ് ബിജുവിനെ ഹാരം അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. പട്ടികവര്‍ഗത്തിലെ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ നേതൃനിരയിലേക്കു കടന്നുവരാന്‍ പാര്‍ട്ടിയിലെ ജാതിചിന്ത വച്ചുപുലര്‍ത്തുന്നവര്‍ അനുവദിക്കുന്നില്ലെന്നും ബിജു കാക്കത്തോട് പറഞ്ഞു.

ആദിവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അഭിപ്രായം തുറന്നുപറയുന്നത് നേതാക്കള്‍ക്ക് ഇഷ്ടപ്പെടുന്നില്ലെന്നും പാര്‍ട്ടി നിയന്ത്രണത്തിലുള്ള എ.കെ.എസിന്റെ നേതൃത്വത്തിലാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഭൂസമരം ആരംഭിച്ചതെന്നും അതിപ്പോഴും തുടരുന്നത് സി.പി.എമ്മിന്റെ പട്ടികവര്‍ഗ സ്നേഹത്തിലെ കാപട്യത്തിന് ഉദാഹരണമാണെന്നും ബിജു പറഞ്ഞു.

കൊടകര കുഴല്‍ പണ കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ തനിക്ക് അറിയാമെന്നും അതെല്ലാം അടുത്ത് തന്നെ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സി.കെ. ജാനുവുമായി ബി.ജെ.പി ഉണ്ടാക്കിയ ബന്ധത്തിലടക്കമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ബിജു വ്യക്തമാക്കി.

 

Continue Reading

kerala

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളില്‍ അക്ഷരത്തെറ്റുകള്‍; തിരിച്ചുവാങ്ങാന്‍ നിര്‍ദേശം നല്‍കി ഡിജിപി

മെഡല്‍ സ്വീകരിച്ച പൊലീസുകാരാണ് അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയത്.

Published

on

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളില്‍ നിറയെ അക്ഷരത്തെറ്റുകള്‍. ഇതിനെ തുടര്‍ന്ന് മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ ഡിജിപി നിര്‍ദേശം നല്‍കി. മെഡല്‍ സ്വീകരിച്ച പൊലീസുകാരാണ് അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയത്.

മെഡലുകളില്‍ മുഖ്യമന്ത്രിയുടെ എന്നതിന് പകരം ‘മുഖ്യമന്ത്രയുടെ’ എന്നാണ് രേഖപ്പെടുത്തിയത്. പൊലീസ് മെഡല്‍ എന്നത് തെറ്റായി ‘പോലസ് മെഡന്‍’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മെഡല്‍ ജേതാക്കളായ പൊലീസുകാര്‍ ഇത്തരം അക്ഷരത്തെറ്റുകള്‍ കണ്ടെതിനെ തുടര്‍ന്ന് മേലധികാരികളോട് വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ഡിജിപി വിഷയത്തില്‍ ഇടപെട്ട് എത്രയും പെട്ടെന്ന് മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം നല്‍കി. കൂടാതെ, അക്ഷരത്തെറ്റുകള്‍ തിരുത്തി പുതിയ മെഡലുകള്‍ നല്‍കാന്‍ മെഡലുകള്‍ നിര്‍മിക്കാന്‍ കരാറെടുത്ത സ്ഥാപനത്തോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ്എപി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ 264 ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍ ലഭിച്ചത്. ഇതില്‍ പകുതിയോളം മെഡലുകളിലും അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്.

Continue Reading

Trending