tech
വെബ്സെറ്റിലെ പിഴവ് കണ്ടെത്തിയ മലയാളിക്ക് ആപ്പിളിന്റെ അംഗീകാരം
പയ്യന്നൂര്‍ കാങ്കോലിലെ പി.വി. ജിഷ്ണു(22) ആണ് ലോകത്ത് ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന ആപ്പിള്‍ വെബ്സൈറ്റിലെ സുരക്ഷാ പിഴവ് ചൂണ്ടിക്കാട്ടിയത്. ജിഷ്ണുവിനെ അഭിനന്ദിച്ച ആപ്പിള്‍ പ്രശ്നം പരിഹരിക്കുകയും ചെയ്തു

മംഗളൂരു: സുരക്ഷാ പിഴവു ചൂണ്ടിക്കാട്ടിയ മലയാളി ടെക്കിക്ക് ആപ്പിളിന്റെ വെബ് സെര്‍വര്‍ ക്രഡിറ്റ് അംഗീകാരം. പയ്യന്നൂര്‍ കാങ്കോലിലെ പി.വി. ജിഷ്ണു(22) ആണ് ലോകത്ത് ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന ആപ്പിള്‍ വെബ്സൈറ്റിലെ സുരക്ഷാ പിഴവ് ചൂണ്ടിക്കാട്ടിയത്. ജിഷ്ണുവിനെ അഭിനന്ദിച്ച ആപ്പിള്‍ പ്രശ്നം പരിഹരിക്കുകയും ചെയ്തു.
ആപ്പിള്‍ ഡൊമൈനുകളിലെയും ഡിവൈസുകളിലെയും പിഴവുകള്‍ കണ്ടെത്തുന്ന എത്തിക്കല്‍ ഹാക്കര്‍മാര്‍ക്കും ടെക്കികള്‍ക്കുമാണ് ആപ്പിള്‍ വെബ്സെര്വര് ക്രഡിറ്റ് നല്‍കുന്നത്. ആപ്പിളിന്റെ സബ് ഡൊമൈനായ artists.apple.com ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ നിയന്ത്രിക്കാനും മാറ്റും വരുത്താനും അടക്കം ഹാക്കര്‍മാര്‍ക്ക് സാധിക്കുമായിരുന്നു. ഈ വീഴ്ചയും പരിഹാര മാര്‍ഗങ്ങളുമാണ് ജിഷ്ണു കണ്ടെത്തിയത്.
ഇതു പരിശോധിച്ച ആപ്പിളിനു സുരക്ഷാ വീഴ്ചയുടെ ഗൗരവം ബോധ്യപ്പെടുകയും അതു പരിഹരിക്കുകയും ചെയ്തു. തുടര്‍ന്നാണു ജിഷ്ണുവിന് വെബ് സെര്‍വര്‍ ക്രഡിറ്റ് നല്‍കിയത്. ഇക്കാര്യം ആപ്പിളിന്റെ വൈബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ജിഷ്ണുവിനെ ഇമെയില്‍ മുഖേന അറിയിക്കുകയും ചെയ്തു.
കണ്ണൂര്‍ പയ്യന്നൂരിനടുത്ത കാങ്കോല്‍ പാനോത്തെ പി.വി.ജനാര്‍ദനന്റെയും പരേതയായ പി.വി.സരോജിനിയുടെയും മകനാണ്. മാത്തില്‍ ഗുരുദേവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബിസിഎ പഠനം പൂര്‍ത്തിയാക്കി. നിലവില്‍ ബഹുരാഷ്ട്ര കമ്പനിയായ ജാസ്പ്.കോമിന്റെ കണ്ണൂര്‍ ഓഫിസില്‍ സോഫ്റ്റ് വെയര്‍ ഡവലപ്പറായി ജോലി ചെയ്യുന്നു.
News
വാട്സ്ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്കാന് നിങ്ങള്‍ മറന്നോ?; വരുന്നു റിമൈന്‍ഡര്‍ ഫീച്ചര്‍
റിപ്ലെ നല്കാന് കഴിയാതിരുന്ന സന്ദേശങ്ങളും സ്റ്റാറ്റസുകളെ കുറിച്ചും സൂചന നല്കുന്ന റിമൈന്‍ഡര്‍ ഫീച്ചറിനെ കുറിച്ച് വാട്സ്ആപ്പ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

വാട്സ്ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്കാന് നിങ്ങള്‍ മറന്നോ? വരുന്നു പുതിയ ഫീച്ചര്‍. റിപ്ലെ നല്കാന് കഴിയാതിരുന്ന സന്ദേശങ്ങളും സ്റ്റാറ്റസുകളെ കുറിച്ചും സൂചന നല്കുന്ന റിമൈന്‍ഡര്‍ ഫീച്ചറിനെ കുറിച്ച് വാട്സ്ആപ്പ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ആഡ്രോയിഡിലെ ബീറ്റ പതിപ്പില്‍ സ്റ്റാറ്റസ് അപ്ഡേറ്റുകളെ കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്ന റിമൈന്‍ഡര്‍ ഫീച്ചര്‍ വാട്സ്ആപ്പ് വിപുലീകരിച്ചു. കോണ്ടാക്റ്റുകളില് നിന്നുള്ള അപ്ഡേറ്റുകളെയും സന്ദേശങ്ങളെയും കുറിച്ച് അറിയിക്കുന്നതാണ് ഈ ഫീച്ചര്‍.
എന്നാല്‍ റിമൈന്‍ഡറുകള്‍ ലഭിക്കാന്‍ താല്പര്യമില്ലാത്തവരാണെങ്കില് റിമൈന്‍ഡര്‍ ഓഫ് ചെയ്യാനും ഓപ്ഷനുണ്ട്. വാട്സ്ആപ്പ് ബീറ്റാ (2.24.25.29) ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങിയതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
News
വാഹനനമ്പര്‍ നല്കിയാല് ടെലിഗ്രാം ബോട്ട് പൂര്‍ണവിവരങ്ങള്‍ നല്‍കും; മോട്ടോര്‍ വാഹനവകുപ്പിന്റെ ഡാറ്റാബേസ് ഹാക്ക് ചെയ്തതായി സംശയം
വാഹന ഉടമസ്ഥന്റെ വിലാസവും ഫോണ്‍ നമ്പറുമടക്കം മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കും.

വാഹനനമ്പര്‍ നല്കിയാല് ടെലിഗ്രാം ബോട്ട് പൂര്‍ണവിവരങ്ങള്‍ നല്‍കും. വാഹന ഉടമസ്ഥന്റെ വിലാസവും ഫോണ്‍ നമ്പറുമടക്കം മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കും. നിശ്ചിത തുക ഈടാക്കിയാണ് ബോട്ട് പ്രവര്‍ത്തിക്കുന്നത്.
അതേസമയം മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പോലും വ്യക്തിഗത വിവരങ്ങള്‍ ലഭിക്കില്ല. എന്നാല്‍ ടെലിഗ്രാമിലൂടെ വാഹനവുമായും ഉടമയുമായും ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നിയമം ലംഘിച്ചു കൈമാറുന്നതായാണ് റിപ്പോര്‍ട്ട്.
ടെലിഗ്രാമില്‍ ബോട്ട് സബ്സ്ക്രൈബ് ചെയ്ത് വാഹനം നമ്പര്‍ നല്കിയാല് പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭിക്കുന്നതോടെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ഡാറ്റാബേസ് ഹാക്ക് ചെയ്തോ എന്ന സംശയത്തിലേക്ക് എത്തിയത്. ഉടമയുടെ പേര്, അഡ്രസ്സ്, ആര്‍സി ഡീറ്റെയില്‍സ്, വാഹന ഡീറ്റെയില്‍സ്, ഇന്‍ഷുറന്‍സ് വിവരങ്ങള്‍, ചെല്ലാന്‍ വിവരങ്ങള്‍, ഫാസ്റ്റ് ടാഗ് വിവരങ്ങള്‍ എന്നിവ ടെലിഗ്രാം ബോട്ടിലൂടെ നല്കുന്നു.
ആദ്യം സൗജന്യമായും പിന്നീട് പണം നല്‍കിയും വിവരങ്ങള്‍ ശേഖരിക്കേണ്ട രീതിയാണ്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഹാക്ക് ചെയ്താണ് ഈ വിവരങ്ങള്‍ ടെലിഗ്രാം ബോട്ട് നിര്‍മിച്ചവര്‍ക്ക് ലഭ്യമായതെന്നാണ് സൂചന.
News
ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം
ഒരു മണിക്കൂര്‍ ആക്ടീവായി പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ നേരിട്ടുള്ള സന്ദേശങ്ങള്‍ വഴി ഷെയര്‍ ചെയ്യാമെന്നാതാണ് ഇതിന്റെ പ്രത്യേകത.

ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം. ഒരു മണിക്കൂര്‍ ആക്ടീവായി പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ നേരിട്ടുള്ള സന്ദേശങ്ങള്‍ വഴി ഷെയര്‍ ചെയ്യാമെന്നാതാണ് ഇതിന്റെ പ്രത്യേകത. ഉപയോക്താക്കള്‍ ലൈവ് ലൊക്കേഷനുകള്‍ വിശ്വസ്തരുമായി മാത്രം പങ്കിടാവൂ എന്ന മുന്നറിയിപ്പും ഇന്‍സ്റ്റഗ്രാം മുന്നോട്ടു വെക്കുന്നു.
ലൈവ് ലൊക്കേഷന്‍ മെസേജുകള്‍ സ്വകാര്യമായി മാത്രമേ ഷെയര്‍ ചെയ്യാനാകൂ. ഒന്നുകില്‍ 1:1 അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റില്‍, ഒരു മണിക്കൂറിന് ശേഷം സേവനം ലഭ്യമാകില്ല. ഫീച്ചര്‍ ഡിഫോള്‍ട്ടായി ഓഫാകും.
അതുപോലെ തന്നെ ലൈവ് ലൊക്കേഷന്‍ മറ്റ് ചാറ്റുകളിലേക്ക് ഫോര്‍വേഡ് ചെയ്യാനും കഴിയില്ല. ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ ഓണ്‍ ആണെങ്കില്‍ ചാറ്റ് ബോക്സിന്റെ മുകളില്‍ സൂചന കാണിക്കും.
ലൈവ് ലൊക്കേഷന്‍ ഷെയര്‍ ഫീച്ചര്‍ ചില രാജ്യങ്ങളില്‍ മാത്രമേ ലഭ്യമാകൂവെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്.
-
india3 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala3 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News19 hours ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
local3 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
kerala2 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്