Connect with us

india

ബിജെപി ക്ക് ആപ്പായി; 15 കൊല്ലത്തെ ഭരണം പിടിച്ചെടുത്ത് എഎപി

135 സീറ്റുകളാണ് എഎപി പിടിച്ചെടുത്തത്.

Published

on

ഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിടിച്ചെടുത്ത് ആം ആദ്മി പാര്‍ട്ടി. ബിജെപിയുടെ തുടര്‍ച്ചയായ 15 വര്‍ഷത്തെ ഭരണമാണ് ഇതോടെ എഎപി അവസാനിപ്പിച്ചിരിക്കുന്നത്. 135 സീറ്റുകളാണ് എഎപി പിടിച്ചെടുത്തത്. അതേസമയം 101 സീറ്റുകള്‍ ബിജെപിയും പിടിച്ചു. കോണ്‍ഗ്രസിന് 10 സീറ്റും. ഔദ്യോഗികമായി അന്തിമ ഫലം പ്രഖ്യാപിച്ചിട്ടില്ല.

2017ല്‍ നടന്ന അവസാന എം.സി.ഡി. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 181 വാര്‍ഡുകള്‍ നേടിയിരുന്നു. രണ്ടാംസ്ഥാനത്തെത്തിയ എ.എ.പി.ക്ക് അന്ന് 48ഉം കോണ്‍ഗ്രസിന് 27 ഉം വാര്‍ഡിലുമായിരുന്നു വിജയം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തുടര്‍ച്ചയായ 12-ാം ദിവസവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍

പാകിസ്താന് ഉചിതമായ തിരിച്ചടി നല്‍കിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു.

Published

on

തുടര്‍ച്ചയായ 12-ാം ദിവസവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍. കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാര്‍, നൗഷേര, സുന്ദര്‍ബാനി, അഖ്നൂര്‍ തുടങ്ങിയ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ സൈന്യത്തിന്റെ വെടിവയ്പ്പുണ്ടായി. പാകിസ്താന് ഉചിതമായ തിരിച്ചടി നല്‍കിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു.

ഇന്ന് പുലര്‍ച്ചെയും ഇന്നലെ അര്‍ദ്ധരാത്രിയിലുമായി നിയന്ത്രണരേഖയുടെ സമീപത്ത് പാക് പ്രകോപനമുണ്ടായിയെന്ന് പ്രതിരോധ വക്താവ് അറിയിക്കുകയായിരുന്നു. ജമ്മു കശ്മീരിലെ ഏഴ് അതിര്‍ത്തി ജില്ലകളിലെ അഞ്ച് ജില്ലകളിലാണ് വെടിവയ്പ്പ് നടന്നത്. സാംബ, കതുവ ജില്ലകളിലെ അതിര്‍ത്തിയിലൊഴികെ ഇന്ന് പുലര്‍ച്ചെയും ഇന്നലെ അര്‍ദ്ധരാത്രിയിലുമായി വെടിവയ്പ്പുണ്ടായിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സിവില്‍ ഡിഫന്‍സ് തയ്യാറെടുപ്പുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. മെയ് 7 ന് സമഗ്രമായ മോക് ഡ്രില്ലുകള്‍ നടത്താന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍, സിവിലിയന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സംരക്ഷണ സിവില്‍ ഡിഫന്‍സ് പ്രോട്ടോക്കോളുകളില്‍ പരിശീലനം, ക്രാഷ് ബ്ലാക്ക്ഔട്ട് നടപടിക്രമങ്ങള്‍ നടപ്പിലാക്കല്‍ എന്നിവയില്‍ ആകും മോക് ഡ്രില്‍ നടത്തുക. നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങളും ഇന്‍സ്റ്റാളേഷനുകളും സംരക്ഷിക്കാനും നിര്‍ദേശമുണ്ട്.

Continue Reading

india

ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് സുപ്രിംകോടതി

ജുഡീഷ്യറില്‍ ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനാണ് ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയത്

Published

on

21 ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച് സുപ്രിംകോടതി. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നീക്കം. ജുഡീഷ്യറില്‍ ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനാണ് ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ജസ്റ്റിസ് കെ.വി വിശ്വനാഥന് 120.96 കോടിയുടെ സ്വത്തുണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്ക് 3.38 കോടിയുടെ നിക്ഷേപമാണുള്ളത്.

ഏപ്രില്‍ ഒന്നിന് ചേര്‍ന്ന ഫുള്‍ കോര്‍ട്ട് യോഗത്തിലാണ് സ്വത്ത് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് നോട്ട് കെട്ടുകള്‍ കണ്ടെടുത്തുവെന്ന ആരോപണം വലിയ വിവാദമായ സാഹചര്യത്തിലാണ് സുപ്രിംകോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിടാന്‍ തീരുമാനിച്ചത്. നേരത്തെ സുപ്രിംകോടതി ജഡ്ജിമാര്‍ അവരുടെ സ്വത്ത് വിവരങ്ങള്‍ ചീഫ് ജസ്റ്റിസിനെ അറിയിക്കുമെങ്കിലും അത് പുറത്തുവിടാറില്ലായിരുന്നു.

ജസ്റ്റിസ് കെ.വി വിശ്വനാഥനാണ് സുപ്രിംകോടതി ജഡ്ജിമാരില്‍ ഏറ്റവും സമ്പന്നന്‍. 120.96 കോടി രൂപയാണ് ജസ്റ്റിസ് കെ.വി വിശ്വനാഥന്റെ നിക്ഷേപം. 2010 മുതല്‍ 2015 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ നികുതിയിനത്തില്‍ 91.47 കോടി രൂപയാണ് ജസ്റ്റിസ് വിശ്വനാഥന്‍ നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് അടച്ചത്.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്ക് സൗത്ത് ഡല്‍ഹിയില്‍ മൂന്ന് ബെഡ്റൂമുള്ള ഫ്ളാറ്റ്, ഗുരുഗ്രാമില്‍ നാല് ബെഡ്റൂം ഉള്ള ഫ്ളാറ്റില്‍ 56 ശതമാനം ഷെയര്‍ തുടങ്ങിയവയുണ്ട്. ബാങ്കില്‍ 55,75,000 രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. പിപിഎഫില്‍ 1,06,86,000 രൂപയും ജിപിഎഫില്‍ 1,77,89,000 രൂപയുമുണ്ടെന്നും സുപ്രിംകോടതി വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത ചീഫ് ജസ്റ്റിസായ ജസ്റ്റിസ് ബി.ആര്‍ ഗവായിക്ക് അമരാവതി, മുംബൈ ബാന്ദ്ര, ഡല്‍ഹി ഡിഫന്‍സ് കോളനി എന്നിവിടങ്ങളില്‍ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്മെന്റുകളുണ്ട്. അമരാവതി, കേദാപൂര്‍ എന്നിവിടങ്ങളില്‍ കൃഷിഭൂമിയുമുണ്ട്. 19,63,584 രൂപയാണ് ജസ്റ്റിസ് ഗവായിയുടെ ബാങ്ക് ബാലന്‍സ്.

ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, ബി.വി നാഗരത്ന, ദീപാങ്കര്‍ ദത്ത, അഹ്സനുദ്ദീന്‍ അമാനുല്ല, മനോജ് മിശ്ര, അരവിന്ദ് കുമാര്‍, പ്രശാന്ത് കുമാര്‍ മിശ്ര, സതീഷ് ചന്ദ്ര ശര്‍മ, പ്രസന്ന ബാലചന്ദ്ര വരാലെ, എന്‍. കോടീശ്വര്‍ സിങ്, ആര്‍. മഹാദേവന്‍, ജോയ്മല്യ ബഗ്ചി എന്നിവര്‍ സ്വത്ത് വിവരങ്ങള്‍ അപ്ലോഡ് ചെയ്തിട്ടില്ല.

Continue Reading

india

ജസ്റ്റിസ് യശ്വന്ത് വര്‍മ്മ പണമിടപാട്: മൂന്നംഗ സമിതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

അലഹബാദ് ഹൈക്കോടതിയിലെ സിറ്റിംഗ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന മൂന്നംഗ സമിതി അന്വേഷണ റിപ്പോര്‍ട്ട് ഞായറാഴ്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് സമര്‍പ്പിച്ചതായി സുപ്രീം കോടതി തിങ്കളാഴ്ച അറിയിച്ചു.

Published

on

അലഹബാദ് ഹൈക്കോടതിയിലെ സിറ്റിംഗ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന മൂന്നംഗ സമിതി അന്വേഷണ റിപ്പോര്‍ട്ട് ഞായറാഴ്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് സമര്‍പ്പിച്ചതായി സുപ്രീം കോടതി തിങ്കളാഴ്ച അറിയിച്ചു.

മാര്‍ച്ച് 14-നും 15-നും ഇടയ്ക്ക് രാത്രിയില്‍ തീപിടിത്തമുണ്ടായപ്പോള്‍ ഡല്‍ഹിയിലെ തന്റെ വസതിയില്‍ പണം കണ്ടെത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ജസ്റ്റിസ് വര്‍മ്മ വിവാദത്തില്‍ പെട്ടിരുന്നു.

ജസ്റ്റിസ് ഷീല്‍ നാഗു, പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി എസ് സാന്ധവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന മൂന്നംഗ സമിതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മ, 20 ന് സിറ്റിംഗ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

അന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വര്‍മ്മയെ അലഹബാദിലേക്ക് മാറ്റണമെന്ന് മാര്‍ച്ച് 20ന് എസ്സി കൊളീജിയം നിര്‍ദ്ദേശിച്ചു. പണം കണ്ടെത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പോലെ, ആരോപണവിധേയമായ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതിന് ശേഷം ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി കെ ഉപാധ്യായ ആരംഭിച്ച ‘കൈമാറ്റത്തിനുള്ള നിര്‍ദ്ദേശം… സ്വതന്ത്രവും ആഭ്യന്തര അന്വേഷണ നടപടിക്രമങ്ങളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നതുമാണ്’ എന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ജഡ്ജിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മാര്‍ച്ച് 22ന് ചീഫ് ജസ്റ്റിസ് ഖന്ന മൂന്നംഗ സമിതിയെ നിയോഗിച്ചു. അതേ ദിവസം, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സിജെഐ ഖന്നയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടും സുപ്രീം കോടതി പരസ്യമാക്കി.

ജസ്റ്റിസ് വര്‍മ്മയുടെ വസതിയില്‍ പണം നിറച്ച ചാക്കുകള്‍ ഉണ്ടെന്ന് സ്ഥിരീകരിക്കുന്നതിനിടെ, തീപിടിത്തത്തിന് പിറ്റേന്ന് രാവിലെ സംഭവസ്ഥലത്ത് നിന്ന് പണം നീക്കം ചെയ്തതും ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉപാധ്യായയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading

Trending