X

ഐഎസ്ആര്‍ഒ കേന്ദ്രത്തിലെത്തി പ്രധാനമന്ത്രി മോദി; ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു

ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തിലെത്തി പ്രധാനമന്ത്രി മോദി ചന്ദ്രയാന്‍-3 ടീമുമായി കൂടിക്കാഴ്ച നടത്തി.ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാനും അവരുമായി ആശയവിനിമയം നടത്താനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബെംഗളൂരുവിലെത്തിയത്.

ചന്ദ്രനില്‍ ചാന്ദ്രയാന്‍ ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലം ‘ശിവശക്തി ‘ എന്ന് വിളിക്കണമെന്ന് മോദി. ഇന്ന് രാവിലെ ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ ആസ്ഥാനത്തെത്തി ശാസ്ത്രജ്ഞരെ അഭിനന്ദിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നമ്മുടെ പ്രൗഢി ചന്ദ്രേനോളം ഉയര്‍ന്നു. ഞാന്‍ വിദേശത്തായിരുന്നെങ്കിലും മനസ്സ് നിങ്ങളോടൊപ്പമായിരുന്നു. ‘ ശിവശക്തി ‘ ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളുടെ കേന്ദ്രമാകും. ചാന്ദ്രയാന്‍ 2 ഇറങ്ങിയ സ്ഥലത്തെ ത്രിവര്‍ണ പോയിന്റ് എന്ന് വിളിക്കണമെന്നും മോദി നിര്‍ദേശിച്ചു.

ദക്ഷിണാഫ്രിക്കയിലെ ബ്രിക്സ് ഉച്ചകോടിക്കും ഗ്രീസിലെ സന്ദര്‍ശനത്തിനും ശേഷമാണ് അദ്ദേഹം ബംഗളൂരുവിലെത്തിയത്. ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥും മറ്റ് ശാസ്ത്രജ്ഞരും ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.

ബുധനാഴ്ച, ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടെ ജോഹന്നാസ്ബര്‍ഗില്‍ നിന്ന് ചന്ദ്രയാന്‍ -3 ലാന്‍ഡറിന്റെ വിജയകരമായ ചാന്ദ്ര സ്പര്‍ശനത്തിന് പ്രധാനമന്ത്രി മോദി സാക്ഷ്യം വഹിച്ചിരുന്നു.

webdesk11: