X

കുസാറ്റിന്റൈ വഴിയെ സര്‍വകലാശാലയും: ആര്‍ത്തവാവധി പ്രഖ്യാപിച്ച് എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല

തിരുവനന്തപുരം: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ(കുസാറ്റ്) തീരുമാനത്തെ പിന്‍പറ്റി എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയിലും (കെടിയു) വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധി നല്‍കും. ഇന്നു ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ആര്‍ത്തവാവധി സംബന്ധിച്ച് തീരുമാനമായത്. സര്‍വകലാശാലയ്ക്കു കീഴിലെ എല്ലാ കോളജുകള്‍ക്കും തീരുമാനം ബാധകമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവാവധി നടപ്പിലാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഇന്നലെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ (കുസാറ്റ്) ആര്‍ത്താവാവധി അനുവദിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

webdesk13: