Connect with us

kerala

ജബല്‍പൂരിന് പുറമെ ഒഡീഷയിലും ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം; മലയാളി വൈദികനടക്കം പരിക്കേറ്റു

ജബൽപൂരിലെ ആക്രമണത്തിന് പിന്നാലെ ഒഡീഷയിൽ മലയാളി വൈദികൻ പൊലീസിൽ നിന്ന് ക്രൂരമായ മർദനം നേരിട്ടതാണ് അതിൽ ഏറ്റവും പുതിയ വാർത്ത.

Published

on

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവമത വിശ്വാസികൾക്കെതിരായ ആക്രമണങ്ങൾ തുടരുന്നു. ജബൽപൂരിലെ ആക്രമണത്തിന് പിന്നാലെ ഒഡീഷയിൽ മലയാളി വൈദികൻ പൊലീസിൽ നിന്ന് ക്രൂരമായ മർദനം നേരിട്ടതാണ് അതിൽ ഏറ്റവും പുതിയ വാർത്ത.

ഒഡീഷയിലെ ബഹറാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരിയായ ഫാ. ജോഷി ജോർജിന് നേരെയാണ് ആക്രമണമുണ്ടായത്. ഒഡീഷയിലെ ഗ്രാമത്തിൽ കഞ്ചാവ് പരിശോധനക്ക് എത്തിയതായിരുന്നു പൊലീസ്. പിന്നാലെ പള്ളിയിൽ കയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി.

പാകിസ്താനിൽ നിന്ന് വന്ന് മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു ക്രൂര മർദനം. പള്ളിയിൽ നിന്ന് പണം അപഹരിച്ചുവെന്നും സഹവികാരിക്ക് ഗുരുതര പരിക്കേറ്റതായും ജോഷി ജോർജ് പറയുന്നു. മാർച്ച് 22ന് നടന്ന സംഭവത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. സമീപത്ത് കഞ്ചാവ് പരിശോധനക്ക് എത്തിയ പൊലീസ് ഇടവകയിലേക്ക് കയറി വന്ന് പള്ളിയിലെ പെൺകുട്ടികളെ പൊലീസ് അടിക്കാൻ തുടങ്ങിയപ്പോഴാണ് ഫാ. ജോഷി ജോർജും സഹവികാരിയും പൊലീസിന്റെ അടുത്തേക്ക് ചെന്നത്.

പരിചയപ്പെടുത്തിയതിന് പിന്നാലെ പൊലീസ് ഇവരെ മർദിക്കുകയായിരുന്നു. അടുത്ത ഗ്രാമത്തിലേക്ക് കൊണ്ടുപോയി അധിക്ഷേപങ്ങൾ ചൊരിഞ്ഞ് മർദനം തുടരുകയായിരുന്നുവെന്നും ഫാ. ജോഷി ജോർജ് പറയുന്നു. മർദനം സംബന്ധിച്ച് ഇരുവരും നിയമനടപടികളിലേക്ക് നീങ്ങിയിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

Published

on

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.

Continue Reading

kerala

തലസ്ഥാനത്തെ കറക്ക് കമ്പനി

EDITORIAL

Published

on

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്കെതിരായ മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇടതുമുന്നണി സാക്ഷ്യം വഹിക്കുന്ന അസാധാരണ സംഭവവികാസങ്ങള്‍ ഒരു ഭാഗത്ത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിനെതിരെ കോടതി പറയുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ മറുഭാഗത്ത്, വിജിലന്‍സ് പോലെ ഒരു അന്വേഷണ വിഭാഗത്തെ നീതിപീഠം പൊളിച്ചടുക്കുമ്പോള്‍ പൊലീസ് വകുപ്പിന് നായകത്വം വഹിക്കുന്ന മുഖ്യമന്ത്രിക്ക് പതിവ് പോലെ മിണ്ടാട്ടമില്ല. തലസ്ഥാനം ഭരിക്കുന്നത് അഴിമതിക്കാരുടെ കുറക്ക് കമ്പനിയെന്ന് പകല്‍ പോലെ വ്യക്തം. വrണാ വിജയന് പ്രതിരോധം തീര്‍ക്കേണ്ടത് സി.പി.ഐയുടെ ബാധ്യതയല്ലെന്ന് പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വം നിലപാടെടുത്തതിനു പിന്നാലെയാണ് മുന്നണിയിലെ പ്രധാന കക്ഷികളായ സി.പിഎമ്മും സി.പി.ഐയും കൊമ്പുകോര്‍ത്തിരിക്കുന്നത്. മാസപ്പടി ഇടതുമുന്നണിയുടെ കേസല്ലെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ തുറന്നുപറച്ചില്‍ സി.പി.എമ്മിനെ ഞെട്ടിച്ചുകളയുകയായിരുന്നു. ‘ഇത് എല്‍. ഡി.എഫിന്റെ കേസല്ല. അന്വേഷണ ഏജന്‍സി കേസ് രാഷട്രീയ പ്രേരിതമാക്കിമാറ്റാന്‍ ശ്രമിച്ചാല്‍ അപ്പോള്‍ രാഷ്ട്രീയമായി നേരിടും. മുഖ്യമന്ത്രിയുടെ മകളുടെ കാര്യം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടല്ല. കേസിലെ തെറ്റും ശെരിയുമെല്ലാം കമ്പനി നിയമപ്രകാരം തീരുമാനിക്കപ്പെടണം’ എന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞുവെച്ചത്. എക്‌സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ.കുറ്റപത്രം രാ ഷ്ട്രിയപേരിതമായ നീക്കത്തിന്റെ ഭാഗമാണെന്ന പ്രഖ്യാപിത നിലപാടുമായി മുന്നോട്ടുപോകുന്ന സര്‍ക്കാറിനെയും ദുമായി മുന്നോട്ടുക സി.പി.എമ്മിനെയും സംബന്ധിച്ച് ഓര്‍ക്കാപ്പുറത്തടിച്ച അടിയായിട്ടാണ് ഈ പ്രസ്താവന മാറിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരായ സ്വര്‍ണക്കടത്ത് കേസില്‍ സ്വീകരിച്ചതു പോലെ കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി കേരളത്തെ പ്രതിരോധത്തിലാക്കാനുള്ള മോദി സര്‍ക്കാറിന്റെ നീക്കങ്ങളുടെ ഭാഗമാണ് മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥ തയിലുള്ള കമ്പനിക്കെതിരായ നടപടിയെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും ശ്രമം. സ്വര്‍ണക്കടത്തില്‍ ലഭിച്ചതുപോലെ മുന്നണിയുടെ ഒന്നാകെയുള്ള പിന്തുണയും അതുവഴി പൊതുസമൂഹത്തി ന് മുന്നില്‍ എളുപ്പത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ കഴിയുമെന്നുമായിരുന്നു പിണറായിയും കൂട്ടരും കരുതിയിരുന്നത്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വീണാവിജയനെ സംബന്ധിച്ച ചോദ്യത്തിനുള്ള പ്രതികരണവും ഇതേ തരത്തില്‍ തന്നെയായിരുന്നു. കേന്ദ്ര ഏജന്‍സികളുടെ രാഷ്ട്രീയ പ്രേരിത നീക്കത്തിന്റെ ഭാഗമായ നടപടികളെ പിന്തുണക്കുന്നു എന്ന പ്രചരണത്തിലൂടെ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കും തടയിടാമെന്നും ഇടതുപക്ഷം കണക്കുകൂട്ടിയിരിക്കുകയായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് എല്ലാ മനക്കോട്ടകളെയും ചിട്ടുകൊട്ടാരം പോലെ തകര്‍ത്തുകൊണ്ട് സി.പി.ഐ രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് മുന്നണിക്കുപോലും അഭിപ്രായമില്ലെന്ന് പൊതുസമൂഹത്തിനുമുന്നില്‍ അവര്‍ തുറന്നു സമ്മതിച്ചിരിക്കുകയാണ്.

വിഷയത്തില്‍ സി.പി.എമ്മില്‍ എത്രത്തോളം ആശങ്ക സ്യഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നപ്രസ്താവനകളും ഇടപെടലുകളും. വീണക്കെതിരായ കേസിന്റെ കാര്യത്തില്‍ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ടെന്നും കേസ് കൈകാര്യം ചെയ്യാന്‍ വീണക്ക് അറിയാമെന്നുമായിരുന്നു മന്ത്രി ശിവന്‍ കുട്ടിയുടെ പ്രതികരണം. ഘടകകക്ഷി നേതാവിന്റെ പേരു തന്നെ വ്യക്തമാക്കി മാധ്യമങ്ങള്‍ക്കുമുന്നില്‍ മന്ത്രി നടത്തി യരൂക്ഷ വിമര്‍ശനം മുന്നണി സംവിധാനത്തിന്റെ എല്ലാ അലകും പിടിയും കാറ്റില്‍പറത്താന്‍ പര്യാപ്തമായിട്ടുള്ളതാണ്. കേസിന് പിന്നില്‍ രാഷ്ട്രിയ ദുഷ്ടലാക്കുണ്ടെന്നും ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത് ഇടത് മുന്നണി യോഗത്തിലായിരുന്നുവെന്നുമുള്ള പ്രസ്താവനകള്‍ക്ക് താക്കിതിന്റെയും മുന്നറിയിപ്പിന്റെയും സ്വരമാണ്. എ.എ റഹിമുള്‍പ്പെടെയുള്ള നേതാക്കളും ബിനോയ് വിശ്വത്തെ തള്ളി രംഗത്തെത്തുകയുണ്ടായി. മന്ത്രി ശിവന്‍കുട്ടിക്കുള്ള മറുപടിയുമായി സി.പി.ഐ വീണ്ടും രംഗത്തെത്തിയെങ്കിലും ആ പാര്‍ട്ടിയുടെ ദൗര്‍ബല്യവും നിവൃത്തികേടും കൃത്യമായി അതില്‍ പ്രതിഫലിച്ചിരിക്കുകയാണ്. വിഷയത്തില്‍ സി.പി.ഐയുടെ നിലപാടിന്റെ ഭാവി എന്തായിത്തിരുമെന്നും അതില്‍ സൂചനകളുണ്ട്. പൂര്‍ണമായും സി.പി.എമ്മിന്റെ തിട്ടൂരങ്ങള്‍ക്ക് വഴിപ്പെട്ട് കഴിയുന്ന സി.പി.ഐ സമീപകാലങ്ങളിലെ രാഷ്ട്രിയ വിഷയങ്ങളിലെല്ലാം അവ ഒക്കുന്നതാണ് കാണാന്‍ കഴിഞ്ഞാണ് ഈ രോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. വിധേയത്വം സി.പി.ഐ അണികള്‍ക്കുതന്നെ ഉള്‍ക്കൊ ള്ളാന്‍ കഴിയാത്ത സാഹചര്യത്തില്‍ വരെ എത്തിച്ചേരു കയും ചെയ്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നേത്യയോഗങ്ങളില്‍ തന്നെ കടുത്ത വിമര്‍ശനങ്ങളാണ് നേത്യത്വം ഏറ്റുവാങ്ങുന്നത്. ഇടതുമുന്നണിയുടെ പേരില്‍ പുറത്തുവരുന്ന തിരുമാനങ്ങള്‍ സി.പി.എം ഒറ്റക്കാണ് എടുക്കുന്നതെന്നുവരെ വിമര്‍ശനമുയര്‍ന്നിരിക്കുകയാണ്. വീണയെ പ്രതിചേര്‍ക്കാന്‍ എസ്.എഫ്.ഐ.ഒ തീരുമാനിച്ച ഉടനെ മുഖ്യമന്ത്രിയെ ന്യായീകിരിച്ച് ബിനോയ് വിശ്വം രംഗത്തുവന്നതിനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് പാര്‍ട്ടിയില്‍ ഉയര്‍ന്നത്. ഈ മുന്നണിയില്‍ നില്‍ക്കുമ്പോള്‍ എല്‍.ഡി.എഫ് ആണ് ശരിയെന്ന സമീപനം വേണ്ടിവരുമെന്നും വേറെ വഴിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്വര്‍ണക്കടത്തുകേസ് പോലെ കേരളത്തിനെതിരായ കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ പകപോക്കലാക്കി പുകമറ സൃഷ്ടിച്ച് മകള്‍ നടത്തിയ തട്ടിപ്പിനെ ന്യായീകരിക്കാനുള്ള മുഖ്യമന്ത്രിയുടെയും അതിന് ഓശാന പാടുന്ന സി.പി.എമ്മിന്റെയും സമീപനത്തിനാണ് ഇവിടെ തിരിച്ചടി ലഭിച്ചിരിക്കുന്നത്. കെ.എം എബ്രഹാം വിഷയം ചെറുതല്ല. പക്ഷേ മുഖ്യമന്ത്രി മിണ്ടില്ല.

 

Continue Reading

kerala

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ കേരളത്തിലെ മതേതര സമൂഹം തിരിച്ചറിയും: വി.ഡി സതീശന്‍

രാജ്യത്ത് വഖഫ് ബോര്‍ഡിനേക്കാള്‍ സ്വത്തുള്ളത് കത്തോലിക്കാ സഭയ്ക്കാണെന്ന ഓര്‍ഗനൈസര്‍ ലേഖനത്തെ കുറിച്ച് ബി.ജെ.പി ദേശീയ-സംസ്ഥാന നേതാക്കള്‍ നിലപാട് വ്യക്തമാക്കണം.

Published

on

കത്തോലിക്കാ സഭയുടെ സ്വത്ത് പിടിച്ചെടുക്കണമെന്ന ഓര്‍ഗനൈസര്‍ ലേഖനത്തില്‍ ബി.ജെ.പി നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ലേഖനം പിന്‍വലിച്ചത് കൊണ്ട് ആര്‍.എസ്.എസിന്റെ നിഗൂഢ അജണ്ട ഇല്ലാതാകുന്നില്ലെന്നും ചര്‍ച്ച് ബില്ലെന്ന സംഘ്പരിവാറിന്റെ ഗൂഢ നീക്കത്തേ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് വഖഫ് ബോര്‍ഡിനേക്കാള്‍ സ്വത്തുള്ളത് കത്തോലിക്കാ സഭയ്ക്കാണെന്ന ഓര്‍ഗനൈസര്‍ ലേഖനത്തെ കുറിച്ച് ബി.ജെ.പി ദേശീയ-സംസ്ഥാന നേതാക്കള്‍ നിലപാട് വ്യക്തമാക്കണം. ആര്‍.എസ്.എസിന്റെ നിഗൂഢ അജണ്ട അടിവരയിട്ട് വ്യക്തമാക്കുന്നതാണ് ലേഖനം. ന്യൂനപക്ഷങ്ങളെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയന്ന ശൈലിക്ക് തുടര്‍ച്ച ഉണ്ടാകുമെന്ന സന്ദേശമാണ് ആര്‍.എസ്.എസും ബി.ജെ.പിയും രാജ്യത്തിന് നല്‍കുന്നത്.

കത്തോലിക്കാ സഭയ്ക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ സ്ഥലം തിരികെ പിടിക്കണമെന്നാണ് ആര്‍.എസ്.എസ് മോദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനുള്ള തിരക്കഥ അണിയറിയില്‍ ഒരുങ്ങുന്നുണ്ട്. ഓര്‍ഗനൈസറില്‍ നിന്ന് ലേഖനം മുക്കി എന്നതു കൊണ്ട് അവരുടെ ലക്ഷ്യം ഇല്ലാതാകുന്നില്ല.

അപകടകരമായ അവസ്ഥയിലേക്ക് രാജ്യം പോകുന്നു എന്നതിന്റെ കൃത്യമായ ഉദാഹരണമാണിത്. വഖഫ് ബില്ലിനെ ശക്തമായി എതിര്‍ത്തത് പോലെ ചര്‍ച്ച് ബില്ലെന്ന സംഘ്പരിവാറിന്റെ ഗൂഢ നീക്കത്തേയും കോണ്‍ഗ്രസ് എതിര്‍ക്കും.

രാജ്യ വ്യാപകമായി ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നതിനെ കുറിച്ച് ബി.ജെ പിക്ക് മൗനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കുക എന്നതാണ് മറുപടി. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ കേരളത്തിലെ മതേതര സമൂഹം തിരിച്ചറിയുമെന്നും കപട ന്യൂനപക്ഷ സ്‌നേഹം കാട്ടിയുള്ള രാഷ്ട്രീയ മുതലെടുപ്പിന് സംഘ്പരിവാറിനെ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

Continue Reading

Trending