Connect with us

kerala

കുഞ്ഞ് തന്റേതെന്ന് പറഞ്ഞിട്ടും ദത്തുനല്‍കി; ശിശുക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്

ശിശു വികസന വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് വീഴ്ച പറ്റിയതായി കണ്ടെത്തിയത്

Published

on

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും ശിശു ക്ഷേമ സമിതിക്കും സംഭവിച്ചത് ഗുരുതരമായ വീഴ്ച. ശിശു വികസന വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് വീഴ്ച പറ്റിയതായി കണ്ടെത്തിയത്.

കുട്ടിയെ ദത്ത് നല്‍കാന്‍ അഡോപ്ഷന്‍ കമ്മിറ്റി തീരുമാനിക്കുന്നത് ഓഗസ്റ്റ് ആറിനാണ്. പിറ്റേന്നു തന്നെ ആന്ധ്ര ദമ്പതികള്‍ക്ക് ദത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ കുട്ടി തന്റേതാണെന്നും തിരികെ വേണമെന്നും കാണിച്ച് അനുപമ ഓഗസ്റ്റ് 11ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ സമീപിച്ചിരുന്നു. ഇതിനു ശേഷവും ദത്തുനടപടികള്‍ സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി സിഡബ്ല്യൂസി മുന്നോട്ടുപോയി. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 16ന് കോടതിയില്‍ സത്യവാങ്മൂലവും നല്‍കി.

സംഭവത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍ അടക്കമുള്ളവരെ അനുപമയും അജിത്തും നേരില്‍ കണ്ട് പല തവണ കുട്ടിയെ തിരികെ വേണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും തിരികെ എത്തിക്കാനുള്ള ഒരു നടപടിയും നല്‍കിയില്ല എന്നാണ് ശിശു വികസന വകുപ്പ് കണ്ടെത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്; 76 പേര്‍ അറസ്റ്റില്‍; 70 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കഞ്ചാവ് (1.254 കി.ഗ്രാം), കഞ്ചാവ് ബീഡി (57 എണ്ണം) എന്നിവ ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു

Published

on

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി ഇന്നലെ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 76 പേര്‍ പിടിയില്‍. നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 70 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഞ്ചാവ് (1.254 കി.ഗ്രാം), കഞ്ചാവ് ബീഡി (57 എണ്ണം) എന്നിവ ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. ലഹരിമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1808 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ഏപ്രില്‍ 14ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ആര്‍. പ്രവീണ്‍ അറിയിച്ചു.

Continue Reading

kerala

അവധി ചോദിച്ചതിന് ജീവനക്കാരനെ ഹോട്ടലുടമ കുത്തിപ്പരുക്കേല്‍പ്പിച്ചു

സംഭവത്തില്‍ ഹോട്ടലുടമ ജസീറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്

Published

on

തിരുവനന്തപുരത്ത് അവധി ചോദിച്ചതിന് ജീവനക്കാരനെ ഹോട്ടലുടമ കുത്തിപ്പരുക്കേല്‍പ്പിച്ചു. സംഭവത്തില്‍ ഹോട്ടലുടമ ജസീറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വക്കം സ്വദേശി ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. വര്‍ക്കല നരിക്കല്ലുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ അല്‍ജസീറയിലായിരുന്നു കത്തിക്കുത്ത്. അവധി ചോദിച്ചതിനെ തുടര്‍ന്ന് ഹോട്ടലിന്റെ എതിര്‍വശം തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ വച്ചാണ് കുത്തിപ്പരുക്കേല്‍പ്പിച്ചത്. മുഖത്ത് പരുക്കേറ്റ ഷാജിയെ വര്‍ക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് അവിടെ നിന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.

കത്തിക്കുത്തില്‍ കൈക്ക് പരുക്കേറ്റ ജസീര്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പൊലീസ് കസ്റ്റഡിയില്‍ ആകുന്നത്. ഷാജിക്ക് മൂക്കിന് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കുറച്ച് മാസങ്ങളായി ഇയാള്‍ ഹോട്ടല്‍ ജീവനക്കാരോട് വളരെ മോശയമായാണ് പെരുമാറിയിരുന്നതെന്നും, അവധി നല്‍കാന്‍ വിസമ്മതിച്ചിരുന്നതായും മറ്റ് ജീവനക്കാര്‍ പറയുന്നു.ജസീറിനെ നാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

Continue Reading

kerala

കൊല്ലത്ത് മക്കളെ തീകൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി അമ്മ ജീവനൊടുക്കി

ചികിത്സയിലിരിക്കെയാണ് താര മരിച്ചത്

Published

on

കൊല്ലത്ത് മക്കളെ തീകൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി മാതാവ് ജീവനൊടുക്കി. പുത്തന്‍ കണ്ടത്തില്‍ താര ( 35 )യാണ് മരിച്ചത്. താര ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് താര മരിച്ചത്.

കൊല്ലം കരുനാഗപ്പള്ളി ആദിനാട് സൗത്തില്‍ ഇന്ന് ഉച്ചയോടുകൂടിയാണ് സംഭവം. താര മക്കള്‍ക്ക് തീ കൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ മക്കളായ ആത്മിക ( 6 ) അനാമിക ( ഒന്നര വയസ്) എന്നിവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. താരയുടെ ഭര്‍ത്താവ് വിദേശത്താണ്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

Continue Reading

Trending