Connect with us

News

ഗസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് അന്റോണിയോ ഗുട്ടറെസ്‌

ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനു ശേഷമുണ്ടായ യുദ്ധം 2.4 ദശലക്ഷം ആളുകളെ ബാധിക്കുകയും ഭൂരിഭാഗം പ്രദേശങ്ങളും നശിപ്പിക്കുകയും ചെയ്തു.

Published

on

ഇസ്രാഈലും  ഹമാസും തമ്മിലുള്ള സംഘർഷം 100 ദിവസം പിന്നിട്ട സാഹചര്യത്തിൽ ഗസ മുനമ്പിൽ അടിയന്തര വെടിനിർത്തലിന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ആഹ്വാനം ചെയ്തു.സഹായ വിതരണം സുഗമമാക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനും വെടിനിർത്തലിന്‍റെ അടിയന്തര ആവശ്യത്തെക്കുറിച്ച് ഗുട്ടെറസ് ഊന്നിപ്പറഞ്ഞു.

”മതിയായ സഹായം ആവശ്യമുള്ളിടത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യമാണ്. ബന്ദികളുടെ മോചനം സുഗമമാക്കുന്നതിന്… ഗസയിലെ സംഘർഷം എത്രത്തോളം നീണ്ടുനിൽക്കുന്നുവോ അത്രയധികം വ്യാപകമായ യുദ്ധത്തിന്‍റെ തീജ്വാലകൾ അണയ്ക്കാൻ” ന്യൂയോർക്കിൽ വാർത്താ സമ്മേളനത്തിൽ ഗുട്ടെറസ് പറഞ്ഞു.

ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനു ശേഷമുണ്ടായ യുദ്ധം 2.4 ദശലക്ഷം ആളുകളെ ബാധിക്കുകയും ഭൂരിഭാഗം പ്രദേശങ്ങളും നശിപ്പിക്കുകയും ചെയ്തു. ഗസയില്‍ ഇതുവരെ 24,100 പേരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.ഇസ്രാഈലില്‍ 1,140 പേരും മരിച്ചു. 3 മാസത്തെ പോരാട്ടത്തിൽ ഗസയിലെ ജനസംഖ്യയുടെ ഏകദേശം 85 ശതമാനവും കുടിയൊഴിപ്പിക്കപ്പെട്ടു.

ആളുകൾ അഭയകേന്ദ്രങ്ങളിൽ അഭയം തേടുകയും ഭക്ഷണം, വെള്ളം, ഇന്ധനം, വൈദ്യസഹായം തുടങ്ങിയ അവശ്യ വിഭവങ്ങൾ ലഭ്യമാക്കാൻ പാടുപെടുകയും ചെയ്തു. വാക്കുകള്‍ക്കപ്പുറം എന്നാണ് ഗസ്സയിലെ സാഹചര്യത്തെ ഗുട്ടറെസ് വിശേഷിപ്പിച്ചത്.

kerala

സ്‌കൂള്‍ കായിക മേള; ആദ്യ ദിനം തിരുവനന്തപുരം മുന്നില്‍

646 പോയിന്റുമായാണ് തിരുവനന്തപുരം മുന്നേറി നില്‍ക്കുന്നത്. 316 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതും 298 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നുണ്ട്.

Published

on

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആദ്യ ദിനം തിരുവനന്തപുരം മുന്നില്‍. 646 പോയിന്റുമായാണ് തിരുവനന്തപുരം മുന്നേറി നില്‍ക്കുന്നത്. 316 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതും 298 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നുണ്ട്. ഒളിംപിക്സ് മാതൃകയില്‍ നടത്തുന്ന കായിക മേളയില്‍ ഭിന്നശേഷി വിഭാഗത്തിലെ അത്‌ലറ്റിക്സ്സ്, ഗെയിംസ് മത്സരങ്ങളും നടന്നു.

14 വയസിന് മുകളിലുള്ള കുട്ടികളുടെ മിക്സഡ് സ്റ്റാന്‍ഡിങ് ബ്രോഡ് ജമ്പില്‍ തിരുവനന്തപുരം സ്വര്‍ണം നേടി. അതേസമയം പാലക്കാട് വെള്ളിയും പത്തനംതിട്ട വെങ്കലവും സ്വന്തമാക്കി.

കായികമേളയിലെ ആദ്യ മീറ്റ് റെക്കോര്‍ഡ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഫ്രീസ്റ്റൈല്‍ നീന്തലില്‍ തിരുവനന്തപുരത്തിന്റെ മോഗം തീര്‍ഥു സമദേവ് നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്ക് നീന്തലില്‍ തിരുവനന്തപുരത്തിന്റെ അഭിനവ് എസും ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്ക് നീന്തലില്‍ കണ്ണൂരിന്റെ ദേവിക കെയും മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി.

 

 

Continue Reading

kerala

ട്രെയിനുകള്‍ക്ക് ബോംബ് ഭീഷണി; തിരുവല്ലയില്‍ ട്രെയിനുകള്‍ തടഞ്ഞിട്ട് പരിശോധന

പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളില്‍ ബോംബ് ഭീഷണി.

Published

on

തിരുവനന്തപുരം: പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളില്‍ ബോംബ് ഭീഷണി. തിരുവല്ല സ്റ്റേഷനില്‍ ട്രെയിനുകള്‍ തടഞ്ഞിട്ട് പരിശോധന നടത്തുകയാണ്. പൊലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ തുടര്‍ന്ന് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിര്‍ദേശം നല്‍കി.

വൈകുന്നേരത്തോട് കൂടിയാണ് ട്രെയിനുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്. എന്നാല്‍ ഭീഷണി സന്ദേശം എവിടെ നിന്നു ലഭിച്ചുവെന്ന് പൊലീസ് പറയുന്നില്ല. പത്തനംതിട്ട എസ്പിയുടെ നിര്‍ദേശ പ്രകാരം തിരുവല്ല റെയില്‍വേ സ്റ്റേഷനിലും പരിസരങ്ങളിലും പൊലീസ് പരിശോധന തുടരുകയാണ്. മൂന്ന് ട്രെയിനുകള്‍ തിരുവല്ല സ്റ്റേഷനില്‍ തടഞ്ഞിട്ട് പരിശോധിക്കുകയാണ്.

എസ് പി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ പാലക്കാട്ടു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന ട്രെയിനുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്. തിരുവല്ല സ്റ്റേഷന്‍ പരിധിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ സംസ്ഥാനത്താകെ ട്രെയിനുകളില്‍ പരിശോധന നടത്തി വരികയാണ്.

 

 

Continue Reading

kerala

എഡിഎമ്മിന്റെ മരണം; കണ്ണൂര്‍ കളക്ടര്‍ക്ക് ഐഎഎസ് അസോസിയേഷന്റെ പിന്തുണ

നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടറെ ക്രൂശിക്കരുതെന്ന് ഐഎഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Published

on

എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍. നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടറെ ക്രൂശിക്കരുതെന്ന് ഐഎഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. അന്വേഷണത്തിന് ആവശ്യമായ മൊഴിയും എല്ലാവിധത്തിലുമുള്ള സഹകരണവും കളക്ടര്‍ നല്‍കുന്നുണ്ടെന്നും ഐഎഎസ് അസോസിയേഷന്‍ അറിയിച്ചു.

എഡിഎമ്മിന്റെ മരണത്തില്‍ കളക്ടര്‍ക്കെതിരായി വ്യക്തിപരമായ ആക്രമണങ്ങളും മുന്‍വിധികളോടെയുള്ള സമീപനവും ഒഴിവാക്കാന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. എഡിഎമ്മിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഐഎഎസ് അസോസിയേഷന്‍ പിന്തുണയുമായി രംഗത്തെത്തിയത്.

യാത്രയയപ്പ് പരിപാടിയില്‍ പി പി ദിവ്യയുടെ വിവാദ പ്രസംഗത്തിന് ശേഷം നവീന്‍ ബാബു തന്നെ വന്ന് കണ്ടിരുന്നുവെന്നും തെറ്റ് പറ്റിയെന്ന് പറഞ്ഞതായും അരുണ്‍ കെ വിജയന്‍ മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെ കളക്ടര്‍ അരുണ്‍ കെ വിജയനെതിരെ കടുത്ത വിമര്‍ശനം ഉയരുകയായിരുന്നു. കളക്ടര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു.

 

 

Continue Reading

Trending