Connect with us

kerala

“രാത്രിയായിട്ടും മുഖ്യമന്ത്രിക്ക് മറുപടിയില്ല”; സഭാ നടുക്കളത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം

പ്രതിപക്ഷ ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളിയ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നാല്‍ വ്യക്തമായ മറുപടി നല്‍കാന്‍ തയാറായില്ല. സംസ്ഥാന സര്‍ക്കാറിനെതിരായുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളോടുള്ള മുഖ്യമന്ത്രിയുടെ മറുപടികള്‍ എല്ലാം ദേശീയ രാഷ്ട്രീം മാത്രം പറഞ്ഞു വലിച്ചു നീട്ടുന്നതായിരുന്നു.

Published

on

തിരുവനന്തപുരം: പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്റെ മറുപടി പ്രസംഗത്തില്‍ വസ്തുതാപരമായ വിശദീകരണം നല്‍കാതെ പ്രസംഗം നീട്ടിവലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്ന് മണിക്കൂര്‍ പിന്നിട്ട മുഖ്യമന്ത്രിയുടെ മറുപടിയില്‍ വ്യക്തമായ ഉത്തരമില്ലാതായതോടെ പ്രതിപക്ഷം സഭയുടെ നടുക്കളത്തിലിറങ്ങി പ്രതിഷേധം കനപ്പിച്ച്. ആരോപണങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയില്ലെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിപക്ഷം നടുക്കളത്തിലിറങ്ങിയത്.

പ്രതിപക്ഷ ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളിയ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നാല്‍ വ്യക്തമായ മറുപടി നല്‍കാന്‍ തയാറായില്ല. സംസ്ഥാന സര്‍ക്കാറിനെതിരായുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളോടുള്ള മുഖ്യമന്ത്രിയുടെ മറുപടികള്‍ എല്ലാം ദേശീയ രാഷ്ട്രീം മാത്രം പറഞ്ഞു വലിച്ചു നീട്ടുന്നതായിരുന്നു. വിമര്‍ശനങ്ങള്‍ ആകാം പക്ഷേ അപവാദ പ്രചാരണം ആകരുതെന്നായിരുന്നു മുഖ്യന്ത്രിയുടെ മറുപടി. അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി വികസനത്തെ തടസ്സപ്പെടത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അരോപണങ്ങളില്‍ കുടുങ്ങിയ മന്ത്രി ജലീലിനെ പിന്തുണച്ചും മുഖ്യമന്ത്രി രംഗത്തെത്തി. കെ ടി ജലീലിനെതിരായ ആരോപണങ്ങള്‍ തള്ളിയ മുഖ്യമന്ത്രി, കിറ്റ് വിതരണത്തിനായി കോണ്‍സുല്‍ ജനറലാണ് മന്ത്രിക്ക് സന്ദേശമയച്ചതെന്നും ഒരു നിയമ ലംഘനവും ജലീല്‍ നടത്തിയിട്ടില്ലെന്നും പറഞ്ഞു.

അതേസമയം മറുപടി ചുരുക്കണമെന്ന ആവിശ്യവുമായി ചെന്നിത്തല ഇടപെട്ടു. മുഖ്യമന്ത്രി ബജറ്റ് പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ വിടവാങ്ങി

ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാനും ജിദ്ദ കെഎംസിസി പ്രഥമ പ്രസിഡണ്ടുമായിരുന്നു.

Published

on

സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ മകന്‍ സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ (75) വിടവാങ്ങി. ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാനും ജിദ്ദ കെഎംസിസി പ്രഥമ പ്രസിഡണ്ടുമായിരുന്നു. ദീര്‍ഘകാലം ജിദ്ദ കെഎംസിസി ഉപദേശകസമിതി ചെയര്‍മാനുമായിരുന്നു. കോഴിക്കോട് നടക്കാവിലെ ജില്ലാ പള്ളി കമ്മിറ്റിയുടെ ട്രഷററായും പ്രവര്‍ത്തിച്ചു.

ഭാര്യ: ശരീഫ നഫീസ ബീവി (കാരക്കാട്). മക്കള്‍ : സയ്യിദ് സമീര്‍ ബാഫഖി (സൗദി), ശരീഫ ശബീല ബീവി, ശരീഫ സഫീറ ബീവി, പരേതയായ ശരീഫ ഖദീജ ബീവിയാണ് ഉമ്മ. മരുമക്കള്‍: സയ്യിദ് ഇസ്മാഈല്‍ ബാഫഖി (മലേഷ്യ), സയ്യിദ് നൗഫല്‍ ജിഫ്രി തങ്ങള്‍, ശരീഫ അഫ്ലഹ ബീവി. സഹോദരങ്ങള്‍: സയ്യിദ് ഹുസ്സൈന്‍ ബാഫഖി, സയ്യിദ് അബ്ദുള്ള ബാഫഖി, സയ്യിദ് ഇബ്രാഹിം ബാഫഖി, സയ്യിദ് ഹംസ ബാഫഖി, സയ്യിദ് അലി ബാഫഖി, സയ്യിദ് ഹസ്സന്‍ ബാഫഖി, സയ്യിദ് അഹമ്മദ് ബാഫഖി, ശെരീഫ മറിയം ബീവി, ശെരീഫ നഫീസ ബീവി.

മയ്യിത്ത് നമസ്‌കാരം ഇന്ന് രാവിലെ 8 .30 കൊയിലാണ്ടി വലിയകത്ത് പള്ളിയില്‍. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍, ഡോ.എംകെ മുനീര്‍ എംഎല്‍എ തുടങ്ങിയവര്‍ അനുശോചിച്ചു.

Continue Reading

kerala

ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു, ജാഗ്രതാ നിര്‍ദ്ദേശം

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള നീക്കമുണ്ടായത്.

Published

on

ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള നീക്കമുണ്ടായത്. നിയന്ത്രിത അളവില്‍ ഷട്ടറുകള്‍ തുറന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.

മുതിരപ്പുഴയാറിന്റേയും പെരിയാറിന്റേയും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമന്നു നിര്‍ദ്ദേശമുണ്ട്. ഇടുക്കിയിലെ അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തി വയ്ക്കാനും കലക്ടര്‍ ഉത്തരവിട്ടു.

ഇടുക്കിയില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ജല വിനോദങ്ങള്‍, ട്രക്കിങ്, സഹസിക വിനോദ സഞ്ചാര പരിപാടികള്‍ എന്നിവയ്ക്കും നിരോധനമുണ്ട്.

Continue Reading

kerala

കപ്പല്‍ അപകടം; മുഴുവന്‍ ജീവനക്കാരെയും രക്ഷപ്പെടുത്തി

കൊച്ചി തീരത്തിനടുത്ത് വെച്ചുണ്ടായ കപ്പലപകടത്തില്‍ ചരക്കുകപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷപ്പെടുത്തി.

Published

on

കൊച്ചി തീരത്തിനടുത്ത് വെച്ചുണ്ടായ കപ്പലപകടത്തില്‍ ചരക്കുകപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷപ്പെടുത്തി. കപ്പിലിന്റെ ക്യാപ്റ്റന്‍ റഷ്യന്‍ പൗരനാണ്. കൂടാതെ 20 ഫിലിപ്പൈന്‍സ് ജീവനക്കാരും, രണ്ട് യുക്രൈന്‍ പൗരന്മാരും ഒരു ജോര്‍ജിയ പൗരനുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. MSC Elsa 3 കപ്പലാണ് അറബിക്കടലില്‍ വെച്ച് 28 ഡിഗ്രി ചരിഞ്ഞത്.

അതേസമയം കപ്പലപകടത്തില്‍് 9 കാര്‍ഗോകള്‍ കപ്പലില്‍നിന്നും കടലില്‍ വീണിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത എല്ലാ തീരദേശ മേഖലകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. അപകടകരമായ വസ്തുവാണ് കപ്പലപകടത്തില്‍ കടലില്‍ വീണതെന്ന് കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തീരത്ത് അടിയുന്ന വസ്തുക്കളില്‍ സ്പര്‍ശിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വസ്തുക്കള്‍ കരയ്ക്ക് അടിഞ്ഞാല്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 112 എന്ന നമ്പറിലേക്കോ വിവരം അറിയിക്കണമെന്നും അറിയിപ്പ് നല്‍കി.

മറൈന്‍ ഗ്യാസ് ഓയിലാണ് കടലില്‍ വീണതെന്നാണ് സൂചന.

Continue Reading

Trending