Connect with us

News

ഇസ്രാഈലില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം കനക്കുന്നു; ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ തെരുവിലിറങ്ങി പതിനായിരങ്ങൾ

യുദ്ധം 6 മാസം പിന്നിട്ടിട്ടും ബന്ദി മോചനം സാധ്യമാക്കാന്‍ ഇസ്രാഈല്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

Published

on

ഇസ്രാഈലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് എതിരെ പ്രതിഷേധം കനക്കുന്നു. ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കണം ഇസ്രാഈലില്‍ തെരഞ്ഞെടുപ്പ് നടത്തി പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തെല്‍ അവീവില്‍ പതിനായിരങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം നടത്തിയത്.

യുദ്ധം 6 മാസം പിന്നിട്ടിട്ടും ബന്ദി മോചനം സാധ്യമാക്കാന്‍ ഇസ്രാഈല്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ശനിയാഴ്ച രാത്രിയാണ് പ്രതിഷേധക്കാര്‍ തെരുവ് കീഴടിക്കിയത്. ഇനിയും 100ലധികം ബന്ദികളെ മോചിപ്പിക്കാന്‍ ഉണ്ടെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

അതിനിടെ, തെല്‍ അവീവില്‍ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പൊലീസിന്റെ നടപടിക്കെതിരെയും വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പൊലീസ് യഥാര്‍ത്ഥത്തില്‍ ആരെയാണ് സംരക്ഷിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ചോദിച്ചു. ഇസ്രാഈലിന്റെ ദേശീയ സുരക്ഷാ മന്ത്രിക്കെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു.

തെല്‍ അവീവിന് പുറമേ ഇസ്രഈലിലെ മറ്റ് 50-ാളം സ്ഥലങ്ങളിലും സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ നടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തിന്റെ ആദ്യ മാസങ്ങള്‍ മുതല്‍ ഇത്തരം പ്രതിഷേധങ്ങള്‍ രാജ്യത്ത് വര്‍ധിച്ചിട്ടുണ്ട്.

വെടിനിര്‍ത്തല്‍ ചര്‍ച്ചകളും തടവുകാരെ മോചിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും ഉള്‍പ്പെടെ കെയ്റോയില്‍ നടക്കാനിരിക്കെയാണ് പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയത്. ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ നടക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സിഐഎസ്എഫ് വനിത കോണ്‍സ്റ്റബിള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍

37 കാരിയായ കിരണിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

ഡല്‍ഹി വിമാനത്താവളത്തിലെ ശുചി മുറിയില്‍ സിഐഎസ്എഫ് വനിത കോണ്‍സ്റ്റബിളിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സിഐഎസ്എഫ് കോണ്‍സ്റ്റബിളായ 37 കാരിയായ കിരണിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

രാത്രി 8.45 ഓടെയാണ് ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 ലെ വാഷ്‌റൂമില്‍ കിരണിനെ മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും ആത്മഹത്യകുറിപ്പോ മറ്റോ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ ഫോറന്‍സിക് സംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

കളമശ്ശേരിയില്‍ 15കാരിയെ കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

അസം സ്വദേശിനിയായ എച്ച്എംടി സ്‌കൂളിലെ 9-ാം ക്ലാസ്സ് വിദ്യാര്‍ഥിനിയെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്.

Published

on

എറണാകുളം കളമശ്ശേരിയില്‍ 15 കാരിയെ കാണാനില്ലെന്ന് പരാതി. അസം സ്വദേശിനിയായ എച്ച്എംടി സ്‌കൂളിലെ 9-ാം ക്ലാസ്സ് വിദ്യാര്‍ഥിനിയെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. കുട്ടിയുടെ അമ്മ തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പെണ്‍കുട്ടി പോയത് പ്രായപൂര്‍ത്തിയാകാത്ത സുഹൃത്തിനോടൊപ്പമാണെന്നും പരാതിയില്‍ പറയുന്നു.വീട്ടില്‍ നിന്നാണ് കുട്ടിയെ കാണാതായതെന്നും അമ്മ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കളമശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

സിറ്റിയിലെ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും അന്വേഷണം നടത്താന്‍ ഇതിനകം തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയെ ഉടന്‍ തന്നെ കണ്ടെത്താന്‍ കഴിയുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

 

 

Continue Reading

kerala

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ്; അഫാനുമായി നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയായി

അഫാന്‍ ചുറ്റിക വാങ്ങിയ കടയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.

Published

on

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ട കൊലപാതകക്കേസിലെ പ്രതി അഫാനുമായി നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയായി. അഫാന്‍ ചുറ്റിക വാങ്ങിയ കടയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കടയുടമ അഫാനെ തിരിച്ചറിഞ്ഞു. പിതൃമാതാവിന്റെ മാല പണയം വെച്ച സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. ചുറ്റിക വാങ്ങിയ ശേഷം അതൊളിപ്പിക്കുന്നതിനായി വാങ്ങിയ ബാഗ് കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തി. അഫാനെ കാണുന്നതിന് വന്‍ ജനക്കൂട്ടമായിരുന്നു തിങ്ങിക്കൂടിയത്. അതിനാല്‍ അഫാനുമായി തെളിവെടുപ്പ് നടത്തിയത് വന്‍ പൊലീസ് സുരക്ഷയിലായിരുന്നു.

അതേസമയം പ്രതി അഫാന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. പാങ്ങോട് പോലീസിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ വൈകിട്ടോടെ നെടുമങ്ങാട് കോടതിയില്‍ പ്രതിയെ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. തുടര്‍ന്ന് പിതൃ സഹോദരന്റെയും ഭാര്യയുടെയും കൊലപാതകത്തില്‍ കിളിമാനൂര്‍ പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും.

കഴിഞ്ഞ ദിവസം പിതൃമാതാവ് സല്‍മാബീവിയുടെ വീട്ടിലും അഫാന്റെ സ്വന്തം വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പില്‍ കൊലപാതകങ്ങള്‍ നടത്തിയത് എങ്ങനെയെന്ന് അഫാന്‍ പൊലീസിനോട് വിവരിച്ചിരുന്നു.

 

 

Continue Reading

Trending