Connect with us

News

അമേരിക്കയില്‍ വീണ്ടും വിമാനാപകടം; ഫിലാഡെല്‍ഫിയയില്‍ വീടുകള്‍ക്ക് മുകളിലേക്ക് ചെറുവിമാനം തകര്‍ന്നുവീണു

വിമാനത്തില്‍ ആറു പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.

Published

on

അമേരിക്കയില്‍ വീണ്ടും വിമാനാപകടം. വടക്കു കിഴക്കന്‍ ഫിലാഡെല്‍ഫിയയില്‍ വീടുകള്‍ക്ക് മുകളിലേക്ക് ചെറുവിമാനം തകര്‍ന്നുവീണു. റൂസ് വെല്‍ട്ട് ബൊളിവാര്‍ഡിനും കോട്ട്മാന്‍ അവന്യുവിനുമിടയില്‍ വീടുകള്‍ക്കു മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. അമേരിക്കന്‍ സമയം വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപകടം നടന്നത്. വിമാനത്തില്‍ ആറു പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.

അപകടത്തിന് പിന്നാലെ പ്രദേശത്ത് വന്‍തീപിടിത്തമുണ്ടായി. വീടും നിരവധി കാറുകളും കത്തിനശിച്ചതായാണ് വിവരം. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

പ്രദേശത്ത് വലിയ അപകടം നടന്നതായി ഫിലാഡല്‍ഫിയ ഓഫീസ് ഓഫ് എമര്‍ജന്‍സി മാനേജ്‌മെന്റ് സാമൂഹികമാധ്യമത്തില്‍ അറിയിച്ചു. എന്നാല്‍ അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. റൂസ്വെല്‍റ്റ് ബൊളിവാര്‍ഡിന്റെ ചില ഭാഗങ്ങളില്‍ റോഡുകള്‍ അടച്ചയായും ഈ പ്രദേശത്തേക്ക് യാത്ര ഒഴിവാക്കണമെന്നും നഗരത്തിലെ എമര്‍ജന്‍സി മാനേജ്‌മെന്റ് ഓഫീസ് എക്‌സില്‍ കുറിച്ചു.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇൻസ്റ്റഗ്രാം വഴി കൊലവിളി നടത്തി, നഞ്ചക് ഉപയോഗിച്ച് മർദിക്കുമെന്ന് ഭീഷണിപ്പെടുത്തി; ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്, നിർണായക തെളിവുകൾ ലഭിച്ചതായി റിപ്പോർട്ട്

ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ നിന്നാണ് നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചത്.

Published

on

താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. ഷഹബാസിനെതിരെ പ്രതികൾ ഇൻസ്റ്റഗ്രാം വഴി കൊലവിളി നടത്തിയെന്നും നേരിട്ട് കണ്ടാൽ കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ നിന്നാണ് നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചത്.

നഞ്ചക് ഉപയോഗിച്ച് മർദിക്കുമെന്ന് പ്രതികൾ ഭീഷിണിപ്പെടുത്തി. ഷഹബാസിൻ്റെ സുഹൃത്തുകളും പ്രതികളായ വിദ്യാർഥികളും തമ്മിൽ മുമ്പും പരസ്പരം ഏറ്റുമുട്ടാൻ വെല്ലുവിളിച്ചിരുന്നു. രണ്ട് സ്കൂളുകളിലെയും വിദ്യാർഥികൾ തമ്മിലുള്ള തർക്കമാണ് പകയുണ്ടാവാൻ കാരണമായത്.

ഷഹബാസ് ഉപയോഗിച്ച ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. താമരശ്ശേരി എസ്എച്ച്ഒ സായൂജിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും സൈബർ സെല്ലുമാണ് ഷഹബാസ് ഉപയോഗിച്ച ഫോൺ പരിശോധിച്ചത്. സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളിലെ ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും ,അക്കൗണ്ടുകൾ വ്യാജമാണോ എന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം മെറ്റയ്ക്ക് മെയിൽ അയച്ചിരുന്നു. അതേസമയം കേസിലെ പ്രതികൾ പരീക്ഷ എഴുതുന്നതിനെതിരെ ഇന്നും കെഎസ്‌യു-എംഎസ്എഫ്‌ പ്രതിഷേധമുണ്ടായി.

Continue Reading

kerala

പാർട്ടി അനുഭാവികൾക്ക് മദ്യപിക്കാം, അംഗങ്ങളും നേതാക്കളും മദ്യപിക്കരുത്: സി.പി.എം സംസ്ഥാന സെക്രട്ടറി

കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിൽ മദ്യപിക്കുന്നവരെ പുറത്താക്കുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു.

Published

on

മദ്യപിക്കുന്നവർക്ക് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിന് തടസമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിയുടെ സംഘടനാ നേതൃത്വത്തിൽ നിൽക്കുന്നവർ മദ്യപിക്കരുത് എന്നാണ് പറഞ്ഞത്. പാർട്ടി ബന്ധുക്കൾക്കും അനുഭാവികൾക്കും മദ്യപിക്കുന്നതിന് തടസമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

“മദ്യപിക്കുന്നവർ പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല. പാർട്ടി അംഗങ്ങളല്ലാത്ത അനുഭാവികൾ, പാർട്ടി ബന്ധുക്കൾ എന്നിവർ മദ്യപിക്കുന്നതിൽ എതിർപ്പില്ല. മദ്യപിക്കുന്നവർക്ക് പാർട്ടിയുമായി ബന്ധം പാടില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. പാർട്ടി സംഘടനാ രംഗത്ത് നിൽക്കുന്ന സഖാക്കൾ, പാർട്ടി അംഗങ്ങൾ മദ്യപിക്കരുതെന്നാണ് ഞാൻ പറഞ്ഞത്.

ഒരു സുപ്രഭാതത്തിൽ വെളിപാടുണ്ടായിട്ട് പറഞ്ഞതല്ല. കൃത്യമായ രാഷ്ട്രീയ ധാരണയുടെ അടിസ്ഥാനത്തിൽ പറഞ്ഞതാണ്. അതിലേക്കാണ് നമ്മൾ എത്തേണ്ടത്. ലഹരിയെക്കുറിച്ചാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. ഇക്കാര്യങ്ങളിലെല്ലാം സഖാക്കൾക്ക് അവബോധം ഉണ്ടാകണമെന്നാണ് പാർട്ടി നിലപാട്” -എം.വി. ഗോവിന്ദൻ പറഞ്ഞു.

കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിൽ മദ്യപിക്കുന്നവരെ പുറത്താക്കുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു. “പാർട്ടി അംഗങ്ങൾ മദ്യപിക്കാൻ പാടില്ല. മദ്യപിക്കരുതെന്ന് ഭരണഘടനാപരമായി തന്നെ പറയുന്നുണ്ട്. ഞങ്ങളാരും ഇന്നുവരെ ഒരുതുള്ളി കുടിച്ചിട്ടില്ല. മദ്യപിക്കില്ല, സിഗരറ്റ് വലിക്കില്ല, അങ്ങനെ വലിക്കാൻ പാടില്ല എന്ന ദാർശനിക കാഴ്ചപ്പാടിൽ വളർന്നുവന്നവരാണ് ഞങ്ങൾ. ആരെങ്കിലും മദ്യപിക്കുന്നതായി നിങ്ങൾ പറഞ്ഞാൽ ഞങ്ങൾ അപ്പോൾ തന്നെ അവരെ പുറത്താക്കും” -ഗോവിന്ദൻ പറഞ്ഞു.

കുട്ടികളിലെ അക്രമ വാസന വളർത്തുന്ന നിലയിൽ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപിക്കുന്നതായി അദ്ദേഹം പറ‌ഞ്ഞു. ലഹരിയുടെ വിപണനവും ഉപയോഗവും കേരളത്തിലും സജീവമാകുന്നുണ്ട്. അതിന്റെ തെളിവുകളാണ് അടുത്തിടെ ഉണ്ടായ സംഭവങ്ങൾ. അതിനെതിരെ കക്ഷി രാഷ്ട്രീയം നോക്കാതെ ഒന്നിക്കണം. സർക്കാർ സംവിധാനം സ്കൂളുകളിൽ ഉൾപ്പെടെ ഇടപെടൽ നടത്തുമെന്നും അ​ദ്ദേഹം പറഞ്ഞു.

Continue Reading

Cricket

ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് സ്റ്റീവ് സ്മിത്ത്‌

അതേസമയം, സ്മിത്ത് ടെസ്റ്റിലും ടി20യിലും തുടരുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Published

on

ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ, എകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസിസ് നായകന്‍ സ്റ്റീവ് സ്മിത്ത്. ഇന്നലെ നടന്ന മത്സരത്തില്‍ ഓസിസിന്റെ ടോപ്‌സ്‌കോററും സ്മിത്ത് ആയിരുന്നു. അതേസമയം, സ്മിത്ത് ടെസ്റ്റിലും ടി20യിലും തുടരുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഇതൊരു മികച്ച യാത്രയായിരുന്നെന്നും ഒരോ നിമിഷവും തനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നെന്നും സ്മിത്ത് പറഞ്ഞു. നിരവധി അത്ഭുതകരമായ നിമിഷങ്ങളും വിസ്മയകരമായ ഓര്‍മകളും ഉണ്ടായിട്ടുണ്ട്. രണ്ട് ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമാകാനായത് ഏറെ സന്തോഷം നല്‍കുന്നതാണെന്നും സ്മിത്ത് പറഞ്ഞു. 2027ലെ ലോകകപ്പിനായി തയ്യാറെടുക്കാന്‍ ഓസിസ് ടീമിന് മികച്ച അവസരമാണിത്. അതിനാല്‍ വഴിമാറാന്‍ ശരിയായ സമയമാണിതെന്ന് സ്മിത്ത് വ്യക്തമാക്കി.

170 ഏകദിനങ്ങള്‍ കളിച്ച സ്മിത്ത് 43.28 ശരാശരിയില്‍ 5800 റണ്‍സ് നേടി. 86.96 ആണ് സ്‌ട്രൈക്ക് റേറ്റ്. 12 സെഞ്ച്വറികളും 35 അര്‍ധസെഞ്ചറികളും നേടി. ഏകദിനത്തിലെ റണ്‍വേട്ടക്കാരില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളില്‍ 12ാം സ്ഥാനത്തോടെയാണ് സ്മിത്ത് കളമൊഴിയുന്നത്. രണ്ട് തവണ ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു.

2010ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു സ്മിത്തിന്റെ അരങ്ങേറ്റം. ന്യൂസീലന്‍ഡിനെതിരെ 2016ല്‍ നേടിയ 164 റണ്‍സാണ് ഏകദിനത്തിലെ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഓള്‍റൗണ്ടറെന്ന നിലയില്‍ ടീമില്‍ അരങ്ങേറിയ സ്മിത്ത് 28 വിക്കറ്റുകളും സ്വന്തമാക്കി. മികച്ച ഫീല്‍ഡറായ സ്മിത്തിന്റെ പേരില്‍ 90 ക്യാച്ചുകളുമുണ്ട്. പരിക്കുമൂലം സ്ഥിരം നായകന്‍ പാറ്റ് കമിന്‍സ് ടൂര്‍ണമെന്റില്‍നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായിരുന്ന സ്റ്റീവ് സ്മിത്ത് ചാംപ്യന്‍സ് ട്രോഫിയില്‍ ഓസീസിനെ നയിച്ചത്.

Continue Reading

Trending