Connect with us

crime

സൂരജ് രേവണ്ണക്കെതിരെ വീണ്ടും പീഡനക്കേസ്; പരാതി നൽകിയത് അടുത്ത അനുയായിയായ ജെ.ഡി.എസ് പ്രവർത്തകൻ

ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഹാ​സ​ൻ മു​ൻ എം.​പി പ്ര​ജ്വ​ൽ രേ​വ​ണ്ണ​യു​ടെ സ​ഹോ​ദ​ര​നാ​ണ് സൂ​ര​ജ്.

Published

on

ജെ.ഡി.എസ് എം.എൽ.സി സൂരജ് രേവണ്ണക്കെതിരെ വീണ്ടും ലൈംഗിക പീഡനക്കേസ്. അടുത്ത അനുയായിയായിരുന്ന ജെ.ഡി.എസ് പ്രവർത്തകനെ പ്രകൃതിവിരുദ്ധ പീഡനത്തിനിടയാക്കിയെന്ന പരാതിയിലാണ് ഹോലെനരസിപൂർ പൊലീസ് കേസെടുത്തത്. സമാനമായ മറ്റൊരു കേസിൽ അറസ്റ്റിലായ സൂരജ് രേവണ്ണ നിലവിൽ 14 ദിവസത്തെ റിമാൻഡിലാണുള്ളത്. ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഹാ​സ​ൻ മു​ൻ എം.​പി പ്ര​ജ്വ​ൽ രേ​വ​ണ്ണ​യു​ടെ സ​ഹോ​ദ​ര​നാ​ണ് സൂ​ര​ജ്.

ഹോലെനരസിപൂർ സ്വദേശിയാണ് പുതിയ പരാതി നൽകിയത്. മൂന്ന് വർഷം മുമ്പ് കോവിഡ് സമയത്താണ് സൂരജ് രേവണ്ണ തന്നോട് ലൈംഗികാതിക്രമം കാട്ടിയതെന്ന് പരാതിയിൽ പറയുന്നു. ജെ.ഡി.എസ് പ്രവർത്തകനായ ഇയാൾ സൂരജ് രേവണ്ണയുടെ അടുത്ത അനുയായിയായിരുന്നു.

അതേസമയം, സൂരജ് രേവണ്ണക്കെതിരായ ആദ്യത്തെ പരാതിയിലെ പ്രതി കൂടിയാണ് ഇപ്പോഴത്തെ പരാതിക്കാരൻ. സൂരജ് പീഡിപ്പിച്ച വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഇയാൾ ആദ്യത്തെ പരാതിക്കാരനെ അന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട്, ആദ്യത്തെ കേസിലെ പരാതിക്കാരൻ സൂരജ് രേവണ്ണയെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിക്കുകയാണെന്ന് കാട്ടി ഇയാൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന് പിന്നാലെ ഒളിവിൽ പോയതിന് ശേഷമാണ് ഇയാൾ സൂരജിനെതിരെ പീഡന പരാതിയുമായി രംഗത്തെത്തിയത്.

സൂരജ് രേവണ്ണയെ ജൂലൈ ഒന്നുവരെ കോടതി സി.ഐ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യി അ​ർ​ക്ക​ൽ​ഗു​ഡ് സ്വ​ദേ​ശി​യാ​യ 27കാ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ സൂരജിനെ അ​റ​സ്റ്റ് ചെയ്തത്. ​ജെ.​ഡി-.എ​സ്​ പ്ര​വ​ർ​ത്ത​ക​നാ​യ യു​വാ​വ്​ സ്വ​കാ​ര്യ ചാ​ന​ലി​ലൂ​ടെ ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ക​യും പി​ന്നീ​ട് പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

ഐ.​പി.​സി 377, 342, 506, 34 വ​കു​പ്പു​ക​ളാ​ണ്​ സൂ​ര​ജി​നെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ജൂ​ൺ 16ന് ​ഹൊ​ളെ ന​ര​സി​പൂ​രി​ലെ സൂ​ര​ജി​ന്‍റെ ഫാം ​ഹൗ​സി​ൽ​വെ​ച്ച്, ത​ന്നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് യു​വാ​വി​ന്‍റെ പ​രാ​തി. പീ​ഡ​ന വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ ഗു​രു​ത​ര പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ഹൊ​ലെന​ര​സി​പൂ​ർ എം.​എ​ൽ.​എ​യും മു​ൻ മ​ന്ത്രി​യു​മാ​യ എ​ച്ച്.​ഡി. രേ​വ​ണ്ണ​യു​ടെ മ​ക​നും ജെ.​ഡി.​എ​സ് അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ പൗ​ത്ര​നും കേ​ന്ദ്ര​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ മ​രു​മ​ക​നു​മാ​ണ് സൂ​ര​ജ് രേ​വ​ണ്ണ. പ്ര​ജ്വ​ൽ രേ​വ​ണ്ണ​യു​ടെ പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​തി​ക​ളാ​ണ് എ​ച്ച്.​ഡി. രേ​വ​ണ്ണ​യും ഭാ​ര്യ ഭ​വാ​നി രേ​വ​ണ്ണ​യും.

crime

2 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവം; മൂന്നാം പ്രതിയായ 24കാരി അറസ്റ്റിൽ

ലഹരിക്കടത്ത് വഴി ലഭിക്കുന്ന പണം കൊണ്ട് ആർഭാട ജീവിതം നയിക്കുകയാണ് ജൂമിയുടെ രീതി

Published

on

രണ്ട് കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ 24കാരി അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസിൽ ജുമിയാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്നാണ് ജുമിയെ പിടികൂടിയത്. മെയ് 19നാണ് ലഹരി മരുന്ന് പിടികൂടിയത്.

കോഴിക്കോട് പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടക വീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്ന് രണ്ട് കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നുകൾ പിടികൂടിയത്. വീട്ടിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടിരുന്നു.

ഓടിരക്ഷപ്പെട്ട ഒന്നാം പ്രതി ഷൈൻ ഷാജിയെ ബംഗളൂരുവിൽ നിന്നും രണ്ടാം പ്രതി ആൽബിൻ സെബാസ്റ്റ്യനെ കുമളിയിൽ നിന്നും പിടികൂടി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ബംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത് ജുമിയാണെന്ന് മനസ്സിലായത്. അപ്പോഴേക്കും ജുമി ഒളിവിൽ പോയിരുന്നു.

ലഹരിക്കടത്ത് വഴി ലഭിക്കുന്ന പണം കൊണ്ട് ആർഭാട ജീവിതം നയിക്കുകയാണ് ജൂമിയുടെ രീതി. ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ ആഡംബര ഹോട്ടലുകളിൽ റൂം എടുത്ത് താമസിക്കുകയാണ് ഇവരുടെ പതിവ്‌.

Continue Reading

crime

കുക്കറി ഷോയില്‍ മത്സരാര്‍ഥി ബീഫ് പാകം ചെയ്തു; നടി സുദീപയ്ക്ക് വധഭീഷണി

ബംഗ്ലാദേശിലെ കുക്കറി ഷോയില്‍ പങ്കെടുത്തതിന് പിന്നാലെ ഭീഷണിയുണ്ടായതായി നടി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

Published

on

കുക്കറി ഷോയില്‍ മത്സരാര്‍ഥി ബീഫ് പാകം ചെയ്തതിന് തനിക്ക് വധഭീഷണിയെന്ന് ബംഗാളി നടിയും അവതാരകയുമായ സുദീപ ചാറ്റര്‍ജി. ബംഗ്ലാദേശിലെ കുക്കറി ഷോയില്‍ പങ്കെടുത്തതിന് പിന്നാലെ ഭീഷണിയുണ്ടായതായി നടി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഷോയില്‍ ഒരു മത്സരാര്‍ഥി ബീഫ് പാകം ചെയ്തതിനെ താന്‍ പ്രോത്സാഹിപ്പിച്ചു എന്ന് കാട്ടിയാണ് ഭീഷണിയെന്നാണ് സുദീപയുടെ ആരോപണം.

ബക്രീദിനോടനുബന്ധിച്ച് നടത്തിയ ഷോയുടെ വീഡിയോ പുറത്തെത്തിയതിന് പിന്നാലെ തന്നെ വലിയ രീതിയില്‍ വിവാദം ഉടലെടുത്തിരുന്നു. ബീഫ് പാകം ചെയ്യുന്ന മത്സരാര്‍ഥിയുമായി സുദീപ സംസാരിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണം. ബീഫ് പാകം ചെയ്യാനും കഴിക്കാനും സുദീപ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ ആക്ഷേപമുയര്‍ന്നത്. ഇതിന് പിന്നാലെയാണിപ്പോള്‍ വധഭീഷണിയുണ്ടെന്ന നടിയുടെ വെളിപ്പെടുത്തലും.

സുദീപയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള ബന്ധവും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. രാഷ്ട്രീയമുതലെടുപ്പിന് വേണ്ടി തന്നെ കരുവാക്കുകയാണെന്നാണ് സുദീപ പറയുന്നത്.

സുദീപയുടെ വാക്കുകള്‍:

‘സമൂഹമാധ്യമങ്ങളില്‍ എന്നെ വിമര്‍ശിക്കുന്നവര്‍ വീഡിയോ മുഴുവനായി കണ്ടില്ല എന്ന് വേണം കരുതാന്‍. ഞാന്‍ ബീഫ് കഴിച്ചിട്ടില്ല, അതിനെ തൊട്ടിട്ട് പോലുമില്ല. മത്സരാര്‍ഥിയാണ് അത് പാകം ചെയ്തത്. വീഡിയോ എഡിറ്റ് ചെയ്തതല്ല, ആര്‍ക്കു വേണമെങ്കിലും ഇത് പരിശോധിച്ച് സ്ഥിരീകരിക്കാവുന്നതാണ്. ബീഫ് അവരുടെ പ്രധാനഭക്ഷണങ്ങളില്‍ ഒന്നാണെന്ന് പരിപാടിയുടെ സംഘാടകര്‍ പറഞ്ഞിരുന്നു. ഈദ് ആഘോഷത്തിന്റെ ഭാഗമായി ആയിരുന്നു പരിപാടിയും. എന്തിനാണ് മറ്റുള്ളവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നത്? ഞാനവിടെ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് പോയത്. മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യമാണ് എന്റേത്. ഒരു മതേതരത്വ രാജ്യമെന്ന നിലയ്ക്ക് മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കാനാവില്ല.

എന്റെ കൂടെയുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് മമതാ ബാനര്‍ജിക്കും ബാബുള്‍ സുപ്രിയോയ്ക്കും നേരെ അസഭ്യവര്‍ഷമാണ്. തൃണമൂലെന്നല്ല, ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെയും ഇപ്പോഴുയരുന്ന വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കണ്ട. ബിജെപിയുടെ പേരില്‍ നിരവധി ഭീഷണികളാണ് വരുന്നത്. എന്നെ ജീവനോടെ കത്തിക്കും, മകനെ തട്ടിക്കൊണ്ടു പോകും എന്നിങ്ങനെ പോകും എന്നിങ്ങനെ പോകുന്നു ഭീഷണികള്‍… മരിച്ചുപോയ എന്റെ അമ്മയെ വരെ അസഭ്യം പറയുകയാണ് ഒരുപറ്റം ആളുകള്‍’.

ബംഗാളി ടെലിവിഷന്‍ പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ് സുദീപ. 2005ല്‍ പുറത്തിറങ്ങിയ രന്‍നഗര്‍ എന്ന ഹിറ്റ് ഷോയിലൂടെയാണ് അരങ്ങേറ്റം. 17 വര്‍ഷമാണ് ഈ ഷോ സംപ്രേഷണം ചെയ്തത്. 2022ല്‍ സുദീപാസ് സോങ്ഷര്‍ എന്ന പരിപാടിയിലൂടെ സുദീപ വന്‍ തിരിച്ചുവരവ് നടത്തിയിരുന്നു.

Continue Reading

crime

കളിയിക്കാവിള കൊലപാതകം: പ്രതി തമിഴ്നാട് പൊലീസിന്റെ പിടിയിൽ

അറസ്റ്റിലായ അമ്പിളി 50ലധികം കേസുകളിൽ പ്രതി

Published

on

ക്വാറി ഉടമയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി തമിഴ്നാട് പൊലീസിന്റെ പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ ചൂഴാറ്റുകോട്ട അമ്പിളി എന്നറിയപ്പെടുന്ന സജികുമാർ ആണ് പിടിയിലായത്. കസ്റ്റഡിയിലുള്ള അമ്പിളിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം. തിങ്കളാഴ്ച രാത്രിയിലാണ് ദീപുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

ഇന്നലെ അർധരാത്രിയോടെയാണ് പ്രതിയായ മലയം ചൂഴാറ്റുകോട്ട സ്വദേശി അമ്പിളി കന്യാകുമാരി എസ്.പി ചുമതലപ്പെടുത്തിയ പ്രത്യേക സ്ക്വാഡിൻ്റെ പിടിയിലാവുന്നത്. മലയത്ത് നിന്നാണ് പ്രതി പിടിയിലായത്. കൊല്ലപ്പെട്ട ദീപുവിൻ്റെ ഫോൺ രേഖകൾ ഉൾപ്പടെ പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്.

നെയ്യാറ്റിൻകര മുതൽ കാറിൽ ഒപ്പമുണ്ടായിരുന്ന പ്രതി ദീപുവിനെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞു. കാറിൽനിന്ന് പ്രതി പോകുന്ന സിസിടിവി ദൃശ്യങ്ങളും നിർണായകമായി. ഇരുവരും തമ്മിലുള്ള ബന്ധവും പൊലീസ് പരിശോധിക്കുന്നുണ്ട്.

ചോദ്യം ചെയ്യലിൽ അമ്പിളിയിൽ നിന്ന് ചില നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അമ്പിളി നടത്തിയ വെളിപ്പെടുത്തലുകൾ സത്യമാണോ എന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ അന്വേഷണം. അറസ്റ്റിലായ അമ്പിളി 50ലധികം കേസുകളിൽ പ്രതിയാണ്. കൊലപാതകവും, ഗുണ്ടാ പ്രവർത്തനവും, സ്പിരിറ്റ് കടത്തും ഉൾപ്പെടെ ഇയാൾക്കെതിരായ കേസുകൾ നിരവധിയാണ്.

Continue Reading

Trending