Connect with us

Indepth

പാലക്കാട് സി.പി.ഐയില്‍ വീണ്ടും കൂട്ട രാജി

മണ്ണാര്‍ക്കാട്, നെന്മാറ മണ്ഡലങ്ങളില്‍ നിന്നായി 21 ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജി സമര്‍പ്പിച്ചു.

Published

on

വിഭാഗീയതയില്‍ പുകയുന്ന പാലക്കാട് സി.പി.ഐയില്‍ വീണ്ടും കൂട്ട രാജി. ഏഴ് ബ്രാഞ്ച് സെക്രട്ടറിമാരും രണ്ട് ബാങ്ക് ഡയറക്ടര്‍മാരും രണ്ട് പഞ്ചായത്തംഗങ്ങളും രാജിവച്ചു. നെന്മാറ മണ്ഡലം സെക്രട്ടറിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് രാജി.

മണ്ണാര്‍ക്കാട്, നെന്മാറ മണ്ഡലങ്ങളില്‍ നിന്നായി 21 ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജി സമര്‍പ്പിച്ചു. വിവിധ ലോക്കല്‍ സെക്രട്ടറിമാര്‍ക്കും മണ്ഡലം സെക്രട്ടറിക്കും രാജിക്കത്ത് നല്‍കി. നെന്മാറ ലോക്കല്‍ സെക്രട്ടറിയും 9 ബ്രാഞ്ച് സെക്രട്ടറിമാരും എലവഞ്ചേരിയിലെ 3 ബ്രാഞ്ച് സെക്രട്ടറിമാരും രാജിവച്ചു. ജില്ലാ നേതൃത്വത്തിന്റെ നടപടികളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ആഴ്ച്ച പട്ടാമ്പി എം.എല്‍. എ മുഹമ്മദ് മുഹ്‌സിനും 11 പേരും ജില്ലാ കൗണ്‍സിലില്‍ നിന്നും രാജിവച്ചിരുന്നു.

വിഭാഗീയ പ്രവര്‍ത്തനം നടത്തി എന്ന് ആരോപിച്ച് മുഹ്‌സിനെ നേരത്തെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും തരംതാഴ്ത്തിയിരുന്നു. തുടര്‍ന്ന് മുന്‍ ജില്ല പഞ്ചായത്ത് അംഗം ഉള്‍പ്പെടെ മുഹ്‌സിനൊപ്പം ജില്ലാ കമ്മിറ്റിക്ക് രാജിക്കത്ത് നല്‍കുകയായിരുന്നു. ജില്ലയിലെ ഏക സി.പി.ഐ എംഎല്‍എയാണ് പട്ടാമ്പി നിയോജകമണ്ഡലത്തിലെ മുഹമ്മദ് മുഹ്‌സിന്‍. മുഹ്‌സിന്റെ രാജി പാര്‍ട്ടി അംഗീകരിച്ചിട്ടില്ല.

FOREIGN

കൊവിഡ് കേസുകള്‍ കൂടുന്നു; മാസ്‌ക് നിര്‍ബന്ധമാക്കി സിംഗപ്പൂരും ഇന്തോനേഷ്യയും

അന്താരാഷ്ട്ര യാത്രക്കാരോടും സ്വദേശികളോടും വിമാനത്താവളങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Published

on

കൊവിഡ് കേസുകള്‍ അധികമായ സാഹചര്യത്തില്‍ വിവിധ തെക്കുകിഴക്കന്‍ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും മാസ്‌ക് നിര്‍ബന്ധമാക്കുകയും ചെയ്തു. സിംഗപ്പൂര്‍,ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്. അന്താരാഷ്ട്ര യാത്രക്കാരോടും സ്വദേശികളോടും വിമാനത്താവളങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പരിശോധനയുടെ ഭാഗമായി വിമാനത്താവളങ്ങളില്‍ ടെമ്പറേച്ചര്‍ സ്‌കാനറും ഉണ്ടാകും. ‘ പ്രതിരോധശേഷി കുറയുന്നതും വര്‍ഷാവസാനത്തെ വര്‍ദ്ധിച്ച യാത്രകളും കമ്മ്യൂണിറ്റി ഇടപെടലുകളും ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ കൊവിഡ് കേസുകളുടെ വര്‍ധനവിന് കാരണമാകാം. യാത്രയും ഉത്സവ സീസണും മറ്റൊരു കാരണമായിട്ടുണ്ട്” സിംഗപ്പൂര്‍ ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റില്‍ പറയുന്നു.

ഇന്തോനേഷ്യയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. 2 ഡോസ് വാക്‌സിനെടുക്കാനും മാസ്‌ക് കൃത്യമായി ധരിക്കാനും കൈകള്‍ എപ്പോഴും വൃത്തിയായി കഴുകാനും അസുഖം ബാധിച്ചാല്‍ വീട്ടിലിരിക്കാനും ഇന്തോനേഷ്യന്‍ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ചില അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ തെര്‍മല്‍ സ്‌കാനറുകള്‍ പുനഃസ്ഥാപിച്ചതായി സ്ട്രെയിറ്റ്സ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ബതം ഫെറി ടെര്‍മിനലും ജക്കാര്‍ത്തയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളവും ഇതില്‍ ഉള്‍പ്പെടുന്നു.

മലേഷ്യയില്‍ ഒരാഴ്ചയ്ക്കിടെ കൊവിഡ് കേസുകള്‍ ഇരട്ടിയായി, ഡിസംബര്‍ 2 ന് അവസാനിച്ച ആഴ്ചയില്‍ 6,796 ആയി വര്‍ധിച്ചു, കഴിഞ്ഞ ആഴ്ച 3,626 ആയിരുന്നു.എസ്സിഎംപി റിപ്പോര്‍ട്ട് അനുസരിച്ച്, വ്യാപനം നിയന്ത്രണത്തിലാണെന്നും ആരോഗ്യസംരക്ഷണ സംവിധാനത്തെ ബുദ്ധിമുട്ടിക്കുന്നില്ലെന്നും മലേഷ്യന്‍ അധികൃതര്‍ അറിയിച്ചു.

 

 

Continue Reading

Indepth

ഗസ്സയില്‍ ഇതുവരെ ഇസ്രാഈല്‍ തകര്‍ത്തത് 5500 കെട്ടിടങ്ങള്‍; 160 സ്‌കൂളുകള്‍ക്ക് നേരെയും ആക്രമണം

ഇവയില്‍ 14,000 പാര്‍പ്പിട യൂനിറ്റുകളാണെന്ന് ഗസ്സയിലെ സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു

Published

on

ഇസ്രാഈല്‍ ആക്രമണം തുടരുന്ന ഗസ്സയില്‍ ഇതുവരെ തകര്‍ത്തത് 5500ലേറെ കെട്ടിടങ്ങള്‍. ഇവയില്‍ 14,000 പാര്‍പ്പിട യൂനിറ്റുകളാണെന്ന് ഗസ്സയിലെ സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു. 160 സ്‌കൂളുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ഇവയില്‍ 19 എണ്ണം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

സൈപ്രസില്‍ ഇസ്രാഈല്‍ എംബസിക്ക് സമീപം സ്‌ഫോടനം നടന്നതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രാഈല്‍ തള്ളിയതായി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി.

ഗസ്സ, ജെറൂസലേം, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്ന് ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കം ചെറുക്കണമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. വടക്കന്‍ ഗസ്സയില്‍ നിന്ന് ഏഴ് ലക്ഷം പേര്‍ ഇതിനകം ഒഴിഞ്ഞതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. നീതി പുലരാത്ത കാലത്തോളം അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും ദ്വിരാഷ്ട്ര പ്രശ്‌നപരിഹാരം വൈകരുതെന്നും അദ്ദേഹം അവകാശപ്പെട്ടു.

യുദ്ധത്തില്‍ മനുഷ്യാവകാശങ്ങളും കുഞ്ഞുങ്ങളുടെ സുരക്ഷയും ഉറപ്പാക്കണമെന്നും ഗസ്സയിലെ മാനുഷിക പ്രതിസന്ധി ഫലസ്തീന്‍ പ്രശ്‌നപരിഹാരത്തില്‍ അന്തര്‍ദേശീയ സമൂഹം പരാജയപ്പെട്ടതിന്റെ ഫലമാണെന്നും കുവൈത്ത് കിരീടാവകാശി പറഞ്ഞു. അന്തര്‍ദേശീയ സമൂഹം ഇസ്രായേല്‍ അതിക്രമങ്ങളുടെ കാര്യത്തില്‍ പുലര്‍ത്തുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു. കരയുദ്ധത്തിലൂടെ ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കം ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ലിബിയന്‍ പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ തലവന്‍ മുന്നറിയിപ്പ് നല്‍കി.

അതേ സമയം ഈജിപ്തില്‍ നിന്ന് ഗസ്സയിലേക്കുള്ള റഫാ അതിര്‍ത്തി തുറന്നു. എന്നാല്‍ ഗസ്സയിലേക്ക് ഇന്ധനം അനുവദിക്കില്ലെന്ന് ഇസ്രാഈല്‍ പറഞ്ഞു. മരുന്നുകളും അവശ്യവസ്തുക്കളുമടങ്ങിയ ആദ്യ ട്രക്ക് റഫാ അതിര്‍ത്തി കടന്നു. കൂടുതല്‍ ട്രക്കുകള്‍ നീങ്ങി തുടങ്ങിയിരിക്കുകയാണ്. റഫ അതിര്‍ത്തി വഴി സഹായ ഉല്‍പന്നങ്ങളുമായി ഇരുപത് ട്രക്കുകള്‍ ഇന്ന് ഗസ്സയിലേക്ക് നീങ്ങുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

ദിവസങ്ങളായി ഉപരോധത്തിലമര്‍ന്ന ഗസ്സയിലേക്ക് 20 ട്രക്കുകള്‍ മാത്രമെത്തിയത് കൊണ്ട് ഒന്നുമാകില്ലെന്നാണ് നിരീക്ഷണം. മരുന്നും വെള്ളവും ഭക്ഷണവും ഇല്ലാതായതോടെ ഗസ്സ ശരിക്കും ദുരന്തമുഖത്താണ്. പല ആശുപത്രികളും അടച്ചതോടെ പ്രതിസന്ധി സങ്കീര്‍ണമാണ്. അതേസമയം, റഫാ അതിര്‍ത്തിയിലൂടെ ഗസ്സയില്‍ കുടുങ്ങിയ വിദേശികളെ ഒഴിപ്പിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

ഗസ്സക്ക് ഉടന്‍ ഇന്ധനം കൈമാറണമെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് ആവശ്യപ്പെട്ടു. ഇപ്പോള്‍ വന്ന ട്രക്ക് ഉത്പന്നങ്ങള്‍ ദുരിതക്കടലിലേക്കുള്ള ഒരു തുള്ളി മാത്രമാണെന്നും ആവശ്യം കടലോളമാണെന്നും സന്നദ്ധ സംഘടനകള്‍ പറഞ്ഞു.

Continue Reading

Indepth

പലായനം ചെയ്യുന്നവര്‍ക്ക് നേരെ ഗസ്സയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം; 70 പേര്‍ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്

Published

on

വടക്കൻ ഗസ്സയിൽനിന്ന് പലായനം ചെയ്യുന്നവർക്കുനേരെ ഇസ്രാഈല്‍ ആക്രമണം. വ്യോമാക്രമണത്തില്‍ 70 പേർ കൊല്ലപ്പെട്ടതായി ഹമാസ്. ജനങ്ങളെ ഗസ്സയില്‍നിന്നു നിർബന്ധിച്ച് ഒഴിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സഊദി അറേബ്യയും മുസ്‍ലിം വേൾഡ് ലീഗും വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്രാഈല്‍ മാനുഷിക ഇടനാഴി തുറക്കണമെന്ന് ഖത്തർ അമീർ ആവശ്യപ്പെട്ടു. അതിനിടെ, ഓപറേഷൻ അജയ് ദൗത്യത്തിന്റെ ഭാഗമായി ഇസ്രാഈലിൽനിന്നുള്ള രണ്ടാമത്തെ വിമാനം ഇന്നെത്തും.

ഗസ്സ സിറ്റിയിൽനിന്ന് പലായനം ചെയ്യുന്ന വാഹനവ്യൂഹങ്ങൾക്കുനേരെ ഇസ്രാഈൽ നടത്തിയ വ്യോമാക്രമണത്തിൽ നൂറോളം പേരാണു കൊല്ലപ്പെട്ടത്. എന്നാൽ, ഇസ്രായേൽ ഇതിനോട് പ്രതികരിച്ചിട്ടില്ല.

എന്നാല്‍, ഗസ്സ മുനമ്പിൽ സൈന്യം ഗ്രൗണ്ട് റെയ്ഡ് ആരംഭിച്ചതായി ഇസ്രാഈല്‍ സൈന്യം അവകാശപ്പെട്ടു. അതേസമയം, വെടിനിർത്തൽ ആവശ്യപ്പെട്ട റഷ്യ, ഇരു രാജ്യങ്ങൾക്കുമിടയിൽ മാധ്യസ്ഥം വഹിക്കാൻ തയാറാണെന്ന് വ്യക്തമാക്കി രംഗത്തെത്തി.

അടിയന്തരമായി ഒഴിഞ്ഞുപോകണമെന്ന ഇസ്രാഈല്‍ അന്ത്യശാസനത്തിനു പിന്നാലെ ആയിരക്കണക്കിന് ഫലസ്തീൻ പൗരന്മാർ വടക്കൻ ഗസ്സയില്‍നിന്നു പലായനം ചെയ്തതായാണ് റിപ്പോർട്ട്. ഇതിനിടയിലേക്കാണ് ഇസ്രാഈല്‍ വ്യോമാക്രമണം നടന്നതെന്ന് ഹമാസ് ആരോപിച്ചു.

കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. അതേസമയം, ഗുരുതര പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കു​ന്ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ഇസ്രാഈ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. നി​ര​വ​ധി അ​റ​ബ് രാ​ജ്യ​ങ്ങ​ളും ഉ​ത്ത​ര​വി​നെ​തി​​രെ മു​ന്ന​റി​യി​പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, വെ​ള്ളി​യാ​ഴ്ച​യും ആ​ക്ര​മ​ണം തുട​ർ​ന്ന ഗ​സ്സ​യി​ൽ മ​ര​ണ​സം​ഖ്യ 1,900 ക​വി​ഞ്ഞതായും 7,600 പേ​ർ​ക്ക് പ​രി​ക്കേ​റ്റതായും ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രാഈ​ലി​ൽ മ​ര​ണ​സം​ഖ്യ 1,300 ക​വി​ഞ്ഞു. ഇസ്രാഈല്‍ ബോംബിങ്ങിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ വിവിധ കോണുകളിൽനിന്ന് പ്രതിഷേധമുയരുകയാണ്.

ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട റോയിട്ടേഴ്‌സ് പ്രതിനിധിയുടെ മരണം, ഇസ്രാഈലും ഹമാസും തമ്മിലുള്ള സംഘർഷം ലെബനനിലേക്ക് വ്യാപിക്കുന്നതിനുള്ള വലിയ അപകടസാധ്യത തെളിയിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് പറഞ്ഞു.

Continue Reading

Trending