അധികൃതര്‍ ചേര്‍ന്ന് പരിഹാര മാര്‍ഗം നിര്‍ദേശിച്ചിട്ടും, മുതലപ്പൊഴിയില്‍ അപകടം തുടര്‍ക്കഥയാവുന്നു. ജൂലൈ 1പത്ത്, പുലര്‍ച്ചെ മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം വീണ്ടും മറിഞ്ഞ് നാല് തൊഴിലാളികളെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. അപകടത്തില്‍പ്പെട്ടവരെ കുറിച്ച് യാതൊരു വിവരവുമില്ല എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.
മുതലപ്പൊഴിയില്‍ മീന്‍പിടിത്തവള്ളങ്ങള്‍ മറിഞ്ഞുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ അഴിമുഖത്ത് ആഴക്കുറവുള്ള ഭാഗങ്ങളില്‍ ബോയകള്‍ സ്ഥാപിക്കാന്‍ തീരുമാനമായിരുന്നു. തുറമുഖ, ഫിഷറീസ് വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയില്‍ ഇരുവകുപ്പുകളുടെ ഉദ്യോഗസ്ഥരും അദാനി തുറമുഖ കമ്പനി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ബോട്ടുകള്‍ സുഗമമായി കടന്നുപോകാന്‍ കടല്‍ഭിത്തിയുടെ മണല്‍ നീക്കം ചെയ്യണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു. മണല്‍ അടിഞ്ഞുകൂടുമ്പോള്‍, ബോട്ടുകള്‍ ഒന്നുകില്‍ മണ്‍കൂനകളില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെടുകയോ അല്ലെങ്കില്‍ അതിന്റെ പാറക്കെട്ടുകളുള്ള ഭാഗങ്ങളില്‍ തിരമാലകള്‍ അടിച്ചു വീഴുകയോ ചെയ്യും. മണലും പാറകളും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയെങ്കിലും ഭാഗികമായി മാത്രമേ പൂര്‍ത്തീകരിക്കാനായുള്ളൂ. വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി പാറകള്‍ ബാര്‍ജുകളില്‍ കടത്തുന്നതിനായി പ്രദേശം ഡ്രഡ്ജിംഗ് ചെയ്യാന്‍ അദാനി പോര്‍ട്ട്‌സിനെ ചുമതലപ്പെടുത്തിയിരുന്നു.
ഡ്രഡ്ജിംഗ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയോ അപൂര്‍വ്വമായി മാത്രമേ നടത്തുകയോ ചെയ്തിട്ടുള്ളൂവെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു. മുതലപ്പൊഴിയില്‍ നിന്ന് 400ലധികം ബോട്ടുകള്‍ സര്‍വീസ് നടത്തുന്നു, അഞ്ചുതെങ്ങ്, താഴംപള്ളി, മാമ്പള്ളി, പൂന്തുറ ഉള്‍പ്പെടെയുള്ള മത്സ്യബന്ധന ഗ്രാമങ്ങള്‍ തുറമുഖത്തെ മാത്രം ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നു.