Connect with us

kerala

മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു; 4 തൊഴിലാളികളെ കാണാതായി

പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം.

Published

on

അധികൃതര്‍ ചേര്‍ന്ന് പരിഹാര മാര്‍ഗം നിര്‍ദേശിച്ചിട്ടും, മുതലപ്പൊഴിയില്‍ അപകടം തുടര്‍ക്കഥയാവുന്നു. ജൂലൈ 1പത്ത്, പുലര്‍ച്ചെ മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം വീണ്ടും മറിഞ്ഞ് നാല് തൊഴിലാളികളെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. അപകടത്തില്‍പ്പെട്ടവരെ കുറിച്ച് യാതൊരു വിവരവുമില്ല എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.

മുതലപ്പൊഴിയില്‍ മീന്‍പിടിത്തവള്ളങ്ങള്‍ മറിഞ്ഞുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ അഴിമുഖത്ത് ആഴക്കുറവുള്ള ഭാഗങ്ങളില്‍ ബോയകള്‍ സ്ഥാപിക്കാന്‍ തീരുമാനമായിരുന്നു. തുറമുഖ, ഫിഷറീസ് വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയില്‍ ഇരുവകുപ്പുകളുടെ ഉദ്യോഗസ്ഥരും അദാനി തുറമുഖ കമ്പനി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ബോട്ടുകള്‍ സുഗമമായി കടന്നുപോകാന്‍ കടല്‍ഭിത്തിയുടെ മണല്‍ നീക്കം ചെയ്യണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു. മണല്‍ അടിഞ്ഞുകൂടുമ്പോള്‍, ബോട്ടുകള്‍ ഒന്നുകില്‍ മണ്‍കൂനകളില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെടുകയോ അല്ലെങ്കില്‍ അതിന്റെ പാറക്കെട്ടുകളുള്ള ഭാഗങ്ങളില്‍ തിരമാലകള്‍ അടിച്ചു വീഴുകയോ ചെയ്യും. മണലും പാറകളും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയെങ്കിലും ഭാഗികമായി മാത്രമേ പൂര്‍ത്തീകരിക്കാനായുള്ളൂ. വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി പാറകള്‍ ബാര്‍ജുകളില്‍ കടത്തുന്നതിനായി പ്രദേശം ഡ്രഡ്ജിംഗ് ചെയ്യാന്‍ അദാനി പോര്‍ട്ട്‌സിനെ ചുമതലപ്പെടുത്തിയിരുന്നു.

ഡ്രഡ്ജിംഗ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയോ അപൂര്‍വ്വമായി മാത്രമേ നടത്തുകയോ ചെയ്തിട്ടുള്ളൂവെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു. മുതലപ്പൊഴിയില്‍ നിന്ന് 400ലധികം ബോട്ടുകള്‍ സര്‍വീസ് നടത്തുന്നു, അഞ്ചുതെങ്ങ്, താഴംപള്ളി, മാമ്പള്ളി, പൂന്തുറ ഉള്‍പ്പെടെയുള്ള മത്സ്യബന്ധന ഗ്രാമങ്ങള്‍ തുറമുഖത്തെ മാത്രം ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നു.

 

 

kerala

രാജീവ് ചന്ദ്രശേഖറിന്റെ റീല്‍സ് വിവാദത്തില്‍; ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ചട്ടങ്ങള്‍ ലംഘിച്ചതായി ആരോപണം

ഇതേ സ്ഥലത്ത് റീല്‍സ് ചിത്രീകരിച്ച ജസ്‌ന സലീമിനെതിരെ കലാപശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു

Published

on

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ നിയന്ത്രണമുള്ള സ്ഥലത്ത് നിന്നുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ റീല്‍സ് വിവാദത്തില്‍. രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ് ക്ഷേത്രദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ റീല്‍സ് ആയി പങ്കുവച്ചത്. എന്നാല്‍ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പരിശോധിക്കട്ടെ എന്നുമാണ് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ പ്രതികരണം.

ഇതിനുമുമ്പ്, ഇതേ സ്ഥലത്ത് റീല്‍സ് ചിത്രീകരിച്ച ജസ്‌ന സലീമിനെതിരെ കലാപശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയ രാജീവ് ചന്ദ്രശേഖര്‍ ദൃശ്യങ്ങള്‍ റീല്‍സായി പങ്കുവെച്ചത്. വിഷു ദിവസം മാധ്യമങ്ങള്‍ക്കു ഉള്‍പ്പെടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ മേഖലയിലാണ് റീല്‍സ് ചിത്രീകരിച്ചത്.

Continue Reading

kerala

ആമയൂര്‍ കൂട്ടക്കൊലക്കേസ്; പ്രതി റെജി കുമാറിന്റെ വധശിക്ഷ സുപ്രിംകോടതി റദ്ദാക്കി

ഭാര്യയേയും നാല് മക്കളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് മാനസാന്തരം സംഭവിച്ചെന്ന് വിലയിരുത്തിയാണ് സുപ്രിം കോടതിയുടെ നടപടി

Published

on

ആമയൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതി റെജി കുമാറിന്റെ വധശിക്ഷ സുപ്രിംകോടതി റദ്ദാക്കി. ഭാര്യയേയും നാല് മക്കളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് മാനസാന്തരം സംഭവിച്ചെന്ന് വിലയിരുത്തിയാണ് സുപ്രിം കോടതിയുടെ നടപടി.

2008 ജൂലൈ മാസത്തിലാണ് ഭാര്യ ലിസി,മക്കളായ അമല്യ,അമല്‍,അമലു,അമന്യ എന്നിവരെ റെജികുമാര്‍ കൊലപ്പെടുത്തിത്. കൊലപാതകത്തിന് മുമ്പ് മകളെ റെജികുമാര്‍ ലൈംഗികമായി പീഡിപ്പിച്ചിരുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2009 ലാണ് റെജികുമാറിന് പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. 2014 ല്‍ ഹൈക്കോടതി കീഴ്ക്കോടതി വിധി ശരിവെക്കുകയും ചെയ്തു. തുടര്‍ന്ന് 2023ല്‍ സുപ്രിംകോടതി റെജികുമാറിന്റെ വധശിക്ഷ സുപ്രിംകോടതി റദ്ദാക്കിയിരുന്നു. റെജികുമാറിന്റെ മാനസിക നില സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറാനും സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു.

Continue Reading

kerala

കോട്ടയം തിരുവാതുക്കലിലേത് അതിക്രൂര കൊലപാതകം; മൃതദേഹത്തില്‍ വസ്ത്രങ്ങളില്ല, മുഖങ്ങള്‍ വികൃതമാക്കിയ നിലയില്‍

വീടിന് മുന്നില്‍ നിന്ന് അമ്മിക്കല്ലും കോടാലിയും കണ്ടെത്തിയിരുന്നു

Published

on

കോട്ടയം തിരുവാതുക്കലിലെ ഇരട്ടകൊലപാതകത്തില്‍ നടുങ്ങി നാട്. ഇന്ന് രാവിലെയാണ് വ്യവസായിയായ വിജയകുമാറിന്റെയും ഡോക്ടറായ മീരയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുജോലിക്കാരിയാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. രക്തം വാര്‍ന്ന നിലയില്‍ വിജയകുമാറിന്റെ മൃതദേഹം സ്വീകരണമുറിയിലും മീരയുടേത് അടുക്കളഭാഗത്തുമായാണ് കണ്ടത്.

ഇരുവരുടെയും മൃതദേഹത്തില്‍ വസ്ത്രങ്ങളുണ്ടായിരുന്നില്ല, മുഖങ്ങള്‍ വികൃതമാക്കിയ നിലയിലായിരുന്നെന്നും പൊലീസ് പറയുന്നു. വീടിന് മുന്നില്‍ നിന്ന് അമ്മിക്കല്ലും കോടാലിയും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ വീട്ടിലെ മുന്‍ജീവനക്കാരായ അസം സ്വദേശി സംശയമുനയിലാണ്. പണം തട്ടിയ കേസില്‍ അറസ്റ്റിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

അയല്‍വാസികളുമായി വലിയ ബന്ധങ്ങളൊന്നും മരിച്ച വിജയകുമാറിനും മീരക്കുമുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വേറെ ശത്രുക്കളുള്ളതായി അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇരുവര്‍ക്കും രണ്ടുമക്കളാണ്. മകള്‍ അമേരിക്കയില്‍ ഡോക്ടറായി ജോലി ചെയ്യുകയാണ്. മകനെ അഞ്ചുവര്‍ഷം മുന്‍പ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Continue Reading

Trending