Connect with us

kerala

കോഴിക്കോട് കോവൂര്‍-ഇരിങ്ങാടന്‍പള്ളി മിനി ബൈപ്പാസില്‍ കച്ചവടക്കാരും നാട്ടുകാരും തമ്മില്‍ വീണ്ടും സംഘര്‍ഷം

10.30 യ്ക്ക് ശേഷം തുറക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് നാട്ടുകാര്‍

Published

on

കോഴിക്കോട് കച്ചവടക്കാരും നാട്ടുകാരും തമ്മില്‍ വീണ്ടും സംഘര്‍ഷം. കോവൂര്‍-ഇരിങ്ങാടന്‍പള്ളി മിനി ബൈപ്പാസിലാണ് സംഭവം. 10.30 യ്ക്ക് ശേഷം തുറക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് നാട്ടുകാര്‍. എന്നാല്‍ 12 മണി വരെയെങ്കിലും കടകള്‍ തുറക്കാന്‍ അനുമതി വേണമെന്ന് കച്ചവടക്കാരുടെ സംഘടന ആവശ്യപ്പെടുന്നത്. സംഭവത്തില്‍ കച്ചവടക്കാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

10.30 ന് കച്ചവടക്കാര്‍ കട അടക്കാത്തതോടെ നാട്ടുകാര്‍ ബലം പ്രയോഗിച്ച് അടിപ്പിക്കാന്‍ ശ്രമിച്ചു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പൊലീസ് എത്തിയാണ് നാട്ടുകാരെ അവിടെ നിന്ന് മാറ്റിയത്. കടകളില്‍ കയറി ആക്രമിച്ചവര്‍ക്കെതിരെ പരാതി നല്‍കുമെന്ന് കച്ചവടക്കാര്‍ പറഞ്ഞു.കച്ചവടക്കാര്‍ ഗുണ്ടകളെ ഇറക്കി എന്നാണ് നാട്ടുകാരുടെ ആരോപണം

പ്രദേശത്ത് സംഘര്‍ഷം പതിവായിരിക്കുന്ന സാഹചര്യത്തില്‍ സമീപപ്രദേശങ്ങളിലെ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രശ്‌നപരിഹാര യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ ഇരുകൂട്ടരും പരസ്പരം തീരുമാനങ്ങള്‍ അംഗീകരിക്കാതെ വന്നതോടെ യോഗം പിരിഞ്ഞു. ഇതിന് പിന്നാലെയാണ് രാത്രിയിലും സംഘര്‍ഷമുണ്ടായത്.

kerala

കൊച്ചിയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് അപകടം; വിദ്യാര്‍ഥി മരിച്ചു

സ്‌കൂട്ടര്‍ യാത്രികനായിരുന്ന തേവര എസ്എച്ച് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ഗോവിന്ദാണ് മരിച്ചത്.

Published

on

കൊച്ചിയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടട്ടില്‍ കോളേജ് വിദ്യാര്‍ഥി മരിച്ചു. സ്‌കൂട്ടര്‍ യാത്രികനായിരുന്ന തേവര എസ്എച്ച് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ഗോവിന്ദാണ് മരിച്ചത്. എറണാകുളം ടൗണ്‍ഹാളിന് സമീപമായിരുന്നു അപകടം. സ്‌കൂട്ടറിന്റെ പിറകില്‍ ആയിരുന്നു ബസ് ഇടിച്ചത്.

എറണാകുളം ഏലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന നന്ദനം എന്ന സ്വകാര്യ ബസിടിച്ചാണ് വിദ്യാര്‍ഥി മരിച്ചത്. അമിത വേഗതയില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അപകടം നടന്നയുടന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഗോവിന്ദ് മൃദംഗ പരീശിലനത്തിന് പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

ഇടുക്കി അണക്കെട്ട് ജലനിരപ്പ് 65 ശതമാനത്തിലേക്ക് ഉയര്‍ന്നു

2,371 അടിയില്‍ എത്തിയാല്‍ ഓറഞ്ച് അലര്‍ട്ട്

Published

on

ഇടുക്കി അണക്കെിലെ ജലനിരപ്പ് 65 ശതമാനത്തിലേക്ക് ഉയര്‍ന്നു. ഇന്ന് രാവിലത്തെ കണക്ക് പ്രകാരം ജലനിരപ്പ് 2370.40 അടിയാണ്. ജലനിരപ്പ് .60 അടി ഉയര്‍ന്ന് 2,371 അടി ആയാല്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കും.

നിലവില്‍ 939.85 ഘനയടി ജലമാണ് സംഭരണിയിലുള്ളത്. മൊത്തം സംരണശേഷിയുടെ 64.85 ശതമാനം വരുമിത്. 1459.49 ഘനയടി വെള്ളമാണ് ആകെ സംഭരണശേഷി. 2,403 അടിയാണ് അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ്.

റൂള്‍കര്‍വ് നിയമം അനുസരിച്ച് ജലനിരപ്പ് 2,365 അടിയില്‍ എത്തിയാല്‍ ആദ്യം ബ്ലൂ അലര്‍ട്ട്? നല്‍കുക. 2,371 അടി ആയാല്‍ ഓറഞ്ച് അലര്‍ട്ടും 2,372 അടിയെത്തിയാല്‍ റെഡ് അലര്‍ട്ടും പുറപ്പെടുവിക്കും. 2,373 അടിയില്‍ വെള്ളം എത്തിയാല്‍ ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കണം.

Continue Reading

kerala

കനത്ത മഴ; സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്.

Published

on

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. കോട്ടയത്ത് മറ്റക്കരയില്‍ വീട് തകര്‍ന്നുവീണു. ചോറ്റി സ്വദേശിയുടെ വീടിനു മുകളില്‍ തെങ്ങ് വീണ് കേടുപാട് സംഭവിച്ചു.

കോഴിക്കോട് കല്ലാച്ചിയില്‍ മിന്നല്‍ ചുഴലിയില്‍ വന്‍ മരങ്ങള്‍ കടപുഴകി വീടുകള്‍ക്ക് മുകളില്‍ വീണു. ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നു. ഇന്നലെ രാത്രിയിലാണ് മിന്നല്‍ ചുഴലിയുണ്ടായത്. കൊടിയത്തൂരില്‍ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണു.

പാലക്കാട് ജില്ലയിലും കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. നെന്മാറയില്‍ വീട് തകര്‍ന്നു.മംഗലാം ഡാം ചിറ്റടിയില്‍ റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

ആലപ്പുഴ മാരാരിക്കുളത്ത് റെയില്‍വെ ട്രാക്കില്‍ മരം വീണു ഗതാഗത തടസപ്പെട്ടു.

Continue Reading

Trending