Connect with us

india

നമീബിയയിൽ നിന്നെത്തിച്ച ഒരു ചീറ്റ കൂടി ചത്തു; ചത്തത് ശൗര്യ എന്ന ചീറ്റ

മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വ്യക്തമാകുമെന്ന് നാഷണൽ പാർക്കുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പ്രസ്താവനയിൽ വ്യക്തമാക്കി

Published

on

മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ചൊവ്വാഴ്ച ഉച്ചയോടെ മറ്റൊരു ചീറ്റ കൂടി ചത്തു. ഇതോടെ ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് ചീറ്റകളെ കൊണ്ടുവന്ന ശേഷം ചത്ത പത്താമത്തെ ചീറ്റയാണിത്. നമീബിയയിൽ നിന്നെത്തിച്ച ശൗര്യയെന്ന ചീറ്റയാണ് ചത്തത്. മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വ്യക്തമാകുമെന്ന് നാഷണൽ പാർക്കുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പ്രസ്താവനയിൽ വ്യക്തമാക്കി.

‘‘ചൊവ്വാഴ്ച രാവിലെയാണ് ശൗര്യയെ അവശനിലയിൽ പാർക്ക് അധികൃതർ കണ്ടെത്തിയത്. തുടർന്ന് ഈ ചീറ്റ നിരീക്ഷണത്തിലായിരുന്നു. നടക്കാൻ ബുദ്ധിമുട്ടുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പാർക്ക് അധികൃതർ ശൗര്യയുടെ അടുത്തെത്തി ചികിത്സ നൽകി. ഇതോടെ ആരോഗ്യം അൽപം മെച്ചപ്പെട്ടെങ്കിലും പിന്നീട് തീർത്തും മോശമായി. ഇതേത്തുടർന്ന് സിപിആർ നൽകിയെങ്കിലും  ശൗര്യ പ്രതികരിച്ചില്ല.’’ –അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, ലയൺ പ്രോജക്‌ട് ഡയറക്ടർ എന്നിവർ മാധ്യമങ്ങളോടു പറഞ്ഞു.

india

നാഗ്പൂര്‍ അക്രമം: അറസ്റ്റ് ചെയ്ത 51 പേരും മുസ്‌ലിംകൾ; ഏകപക്ഷീയ നടപടിയെന്ന് വിമർശനം

ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായിട്ട് ഒരു വിഭാഗത്തിൽപ്പെട്ടവരെ മാത്രം അറസ്റ്റ് ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്.

Published

on

നാഗ്പൂർ സംഘർത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത 51 പേരും മുസ്‌ലിംകൾ. പൊലീസിന്‍റേത് ഏകപക്ഷീയ നടപടിയെന്ന് തെളിയിക്കുന്ന എഫ്ഐആർ പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം ശക്തമായി. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായിട്ട് ഒരു വിഭാഗത്തിൽപ്പെട്ടവരെ മാത്രം അറസ്റ്റ് ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്.

തിങ്കളാഴ്ച രാത്രിയാണ് നാഗ്പൂർ സെൻട്രലിലെ മഹൽ പ്രദേശത്ത്ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർമുണ്ടായത്. ഇതിന് പിന്നാലെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിലാണ് 51 പേരെ പ്രതികളാക്കിയിരിക്കുന്നത്. പ്രതി പട്ടികയിൽ ഉള്ളവരെല്ലാവരും മുസ്‌ലിംകളാണ്. കൂടാതെ കണ്ടാലറിയാവുന്ന 600 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായെന്ന് പൊലീസ് തന്നെ സമ്മതിക്കുമ്പോഴും ഒരു വിഭാഗത്തിൽപ്പെട്ടവരുടെ പേരുകൾ മാത്രം എങ്ങനെയാണ് എഫ്ഐആറിൽ വന്നതെന്ന് ചോദ്യം ഉയരുകയാണ്. പൊലീസ് നടപടി പ്രദേശത്ത് പ്രതിഷേധത്തിന് കാരണമായി. ഏകപക്ഷിയ നടപടി പൊലീസ് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടു.

അതിനിടെ മതവികാരം വ്രണപ്പെടുത്തിയ കേസിൽ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ് ദളിന്റെയും എട്ട് അംഗങ്ങൾ പൊലീസിന് മുന്നിൽ കീഴടങ്ങി. 6 എഫ്ഐആറുകളാണ് ആകെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കലാപങ്ങൾക്ക് കാരണമായേക്കാവുന്ന ചെറിയ സംഭവങ്ങൾ പോലും ഗൗരവമായി കാണാനും മുളയിലെ നുള്ളാനും മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ല, ജില്ലാ എസ്പിമാരോട് ആവശ്യപ്പെട്ടു.

Continue Reading

india

അക്ബർ റോഡിന്റെ ബോർഡ് വികൃതമാക്കി; ഡൽഹിയിൽ വീണ്ടും സൂചനാ ബോർഡുകൾ നശിപ്പിച്ച് സംഘ്പരിവാർ

ബോര്‍ഡില്‍ മഹാറാണ പ്രതാപിന്റെ ചിത്രം പതിപ്പിച്ചു.

Published

on

രാജ്യതലസ്ഥാനത്ത്‌ വീണ്ടും സൂചനാ ബോര്‍ഡുകള്‍ നശിപ്പിച്ച് സംഘ്പരിവാര്‍. ‘അക്ബര്‍ റോഡിന്റെ’ പേര് എഴുതിയ സൈന്‍ബോര്‍ഡ് ആണ് വികൃതമാക്കിയത്. ബോര്‍ഡില്‍ മഹാറാണ പ്രതാപിന്റെ ചിത്രം പതിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം.

കശ്മീരി ഗേറ്റിലെ മഹാറാണ പ്രതാപിന്റെ പ്രതിമ നശിപ്പിച്ചെന്നാരോപിച്ചാണ് അതിക്രമം. അക്രമികൾ സൈൻബോർഡിൽ കറുത്ത സ്‌പ്രേ പ്രയോഗിക്കുന്നതും അതിന് മുകളിൽ മഹാറാണ പ്രതാപിന്റെ പോസ്റ്ററുകൾ ഒട്ടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഛത്രപതി സംബാജിയെക്കുറിച്ചുള്ള ‘ഛാവ’ സിനിമ കണ്ടിറങ്ങിയ സംഘം, അക്ബർ റോഡിന്റെയും ഹുമയൂൺ റോഡിന്റെയും പേരുകളെഴുതിയ സൈൻബോർഡുകൾ നേരത്തെ വികൃതമാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി വികൃതമാക്കിയ ബോര്‍ഡുകള്‍ ശരിയാക്കുകയും ചെയ്തു. തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പ്രതികളെ ഇതുവരെ പിടികൂടിയില്ല.

ഇതിന് പിന്നാലെയാണ് ലുട്ട്യൻസ് ഡൽഹിയിലെ ‘അക്ബര്‍ റോഡിന്റെ’ പേര് എഴുതിയ സൈൻബോർഡില്‍ കറുത്ത് പെയിന്റ് അടിക്കുന്നതും മഹാറാണ പ്രതാപിന്റെ ചിത്രം പതിപ്പിക്കുന്നതും.

അതേസമയം മഹാറാണ പ്രതാപിനെ അപമാനിക്കുന്നത് ഇന്ത്യ ഒരിക്കലും സഹിക്കില്ലെന്ന് ചിത്രം വികൃതമാക്കിയ സംഘത്തിലുള്ള അമിത് റാത്തോര്‍ പറഞ്ഞു. ഐഎസ്ബിടി കശ്മീരി ഗേറ്റിൽ നടന്ന സംഭവം പൊലീസും ഡൽഹി സർക്കാരും മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാല്‍ ഞങ്ങളിത് ഇനിയും തുടരുമെന്ന് സംഘത്തിലുണ്ടായ വേറൊരാള്‍ പറയുന്നുമുണ്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Continue Reading

india

പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗശ്രമമല്ല; വിചിത്ര നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി

അലഹാബാദ് ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടേതാണ് വിവാദ നിരീക്ഷണം.

Published

on

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുന്നതോ വസ്ത്രം അഴിക്കാൻ ശ്രമിക്കുന്നതോ ബലാത്സംഗ ശ്രമമായി കാണാനാവില്ലെന്ന വിവാദ നിരീക്ഷണവുമായി ഗുജറാത്ത് ഹൈക്കോടതി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ വിചാരണ നേരിടാനുള്ള കീഴ്‌ക്കോടതി ഉത്തരവിനെതിരെ പ്രതികളായ പവൻ, ആകാശ് എന്നിവർ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അലഹാബാദ് ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടേതാണ് വിവാദ നിരീക്ഷണം.

കേസ് പ്രകാരം, പ്രതികൾ 11 വയസുള്ള പെൺകുട്ടിയുടെ മാറിൽ പിടിക്കുകയും ആകാശ് എന്ന പ്രതി പെൺകുട്ടിയുടെ പൈജാമയുടെ ചരട് പൊട്ടിച്ച് ഇടവഴിയിലൂടെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ സംഭവം കണ്ട വഴിയാത്രക്കാർ ഇടപെട്ടതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

പോക്സോ നിയമത്തിന്റെ പരിധിയിൽ വരുന്ന ബലാത്സംഗ ശ്രമമാണ് നടന്നതെന്ന് കണ്ടെത്തിയതിന് പിന്നാലെ ബന്ധപ്പെട്ട വിചാരണ കോടതി പോക്സോ നിയമത്തിലെ സെക്ഷൻ 376, സെക്ഷൻ 18 (കുറ്റകൃത്യം ചെയ്യാനുള്ള ശ്രമം) എന്നീ വകുപ്പുകൾ പ്രകാരം സമൻസ് ഉത്തരവ് പുറപ്പെടുവിച്ചു.

എന്നാൽ ഐ.പി.സി 376-ാം വകുപ്പ് പ്രകാരമുള്ള ഒരു കുറ്റകൃത്യവും നടന്നിട്ടില്ലെന്നും കേസിൽ ഐ.പി.സി 354, 354(ബി) വകുപ്പുകളോ പോക്സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകളോ ഉൾപ്പെടുത്തേണ്ടതില്ലെന്ന് വാദിച്ചുകൊണ്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

തുടർന്ന് കേസിന്റെയും പ്രതികള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെയും പശ്ചാത്തലത്തില്‍, പ്രതികള്‍ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാന്‍ തീരുമാനിച്ചതായി അനുമാനിക്കാന്‍ കഴിയുന്ന ഒരു തെളിവും രേഖകളില്‍ ഇല്ലെന്ന് സിംഗിൾ ബെഞ്ച് ജഡ്ജി കണ്ടെത്തുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വസ്ത്രത്തിന്റെ ചരട് പൊട്ടിച്ചു എന്നത് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയാണെന്ന് കരുതാൻ കഴിയില്ലെന്ന് ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര പറഞ്ഞു.

‘പ്രതികളായ പവനും ആകാശിനുമെതിരെ ചുമത്തിയിരിക്കുന്ന ആരോപണങ്ങളും വസ്തുതകളും ബലാത്സംഗ ശ്രമ കുറ്റമായി കണക്കാക്കാൻ കഴിയില്ല. ആകാശിനെതിരെയുള്ള ആരോപണം പെൺകുട്ടിയെ വലിച്ചിഴച്ച് അവളുടെ പൈജാമയുടെ ചരട് പൊട്ടിച്ചുവെന്നതാണ്. പ്രതിയുടെ ഈ പ്രവൃത്തി കാരണം ഇര നഗ്നയായി എന്ന് സാക്ഷികൾ പറഞ്ഞിട്ടില്ല. പ്രതി ഇരയ്‌ക്കെതിരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായി ഒരു ആരോപണവുമില്ല,’ ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര പറഞ്ഞു.

ഇത് കണക്കിലെടുത്ത്, പ്രതികൾക്കെതിരെ ചുമത്തിയ ആരോപണങ്ങൾ ശരിയല്ലെന്നും ബലാത്സംഗ ശ്രമത്തിന് കേസെടുക്കാൻ കഴിയില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. എങ്കിലും ഐ.പി.സി സെക്ഷൻ 354(ബി) പ്രകാരം, ( സ്ത്രീയുടെ വസ്ത്രം അഴിക്കുകയോ നഗ്നയാക്കുകയോ ചെയ്യുക) ഇവർക്കെതിരെ കുറ്റം ചുമത്താമെന്നും ബെഞ്ച് പറഞ്ഞു.

Continue Reading

Trending