Connect with us

kerala

പാലക്കാട് വീണ്ടും വാഹനാപകടം; ബസ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്

കുട്ടികള്‍ അടക്കം 16 പേര്‍ക്ക് പരിക്കേറ്റു

Published

on

പാലക്കാട്: പാലക്കാട് വീണ്ടും വാഹനാപകടം. കണ്ണന്നൂരിന് സമീപം സ്വകാര്യ ബസ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്കേറ്റു.
പാലക്കാട്-തൃശ്ശൂര്‍ ദേശീയ പാതയില്‍ പാലക്കാട് നിന്നും തിരുവല്വാമല പോവുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികള്‍ അടക്കം 16 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസ് ഓട്ടോയിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാരുടേയും പൊലീസിന്റേയും ഫയര്‍ഫോഴ്‌സിന്റേയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തി.

kerala

വീണ്ടും സുപ്രീംകോടതിയെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി

ധന്‍കറിന്റെ കോടതി വിമര്‍ശനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്.

Published

on

സുപ്രീംകോടതിയെ വീണ്ടും വിമര്‍ശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ഭരണഘടനപ്രകാരം ഏറ്റവും ഉന്നതമായ സ്ഥാപനം പാര്‍ലമെന്റാണെന്നും ഇതിന് മുകളില്‍ ഒരു സ്ഥാപനവും ഇല്ലെന്നും തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രാജ്യത്തെ സംബന്ധിച്ച ഉത്തരവാദിത്തമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ദിരാഗാന്ധി 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ സുപ്രീംകോടതി അതില്‍ ഇടപെടാന്‍ തയാറായില്ല. അടിയന്തരാവസ്ഥകാലത്ത് മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടപ്പോള്‍ ഒമ്പത് ഹൈകോടതികളുടെ വിധി തള്ളി അതിന് അനുകൂലമായ നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. ഭരണഘടനയുടെ ആമുഖം സംബന്ധിച്ചും വ്യത്യസ്തമായ വിധികളാണ് കോടതി പുറപ്പെടുവിച്ചത്. ഗൊരക്‌നാഥി കേസില്‍ ആമുഖം ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമല്ലെന്ന് സുപ്രീംകോടതി വിധിച്ചു. എന്നാല്‍, കേശവാനന്ദ ഭാരതി കേസില്‍ ഭരണഘടനയുടെ ഭാഗമാണ് ആമുഖമെന്നാണ് കോടതി വ്യക്തമാക്കിയത്’-ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.

രാഷ്ട്രപതിക്ക് ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. ജഡ്ജിമാര്‍ നിയമനിര്‍മാണം നടത്തുകയും അത് നടപ്പിലാക്കുകയും സൂപ്പര്‍ പാര്‍ലമെന്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ധന്‍കറിന്റെ വിമര്‍ശനം. ധന്‍കറിന്റെ കോടതി വിമര്‍ശനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ധന്‍കറിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

Continue Reading

kerala

തിരൂരില്‍ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതി പിടിയില്‍

പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയത് യുവതിയുടെ ഭര്‍ത്താവ് തിരൂര്‍ ബിപി അങ്ങാടി സ്വദേശി സാബിക് ആയിരുന്നു.

Published

on

മലപ്പുറം തിരൂരില്‍ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതി പിടിയില്‍. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് (30) അറസ്റ്റിലായത്. യുവതിയുടെ ഭര്‍ത്താവിന്റെ അറിവോടെയായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ പീഡനത്തിന് ഇരയാക്കിയ ശേഷം വീഡിയോ പകര്‍ത്തി യുവതി ഭീഷണിപ്പെടുത്തുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയത് യുവതിയുടെ ഭര്‍ത്താവ് തിരൂര്‍ ബിപി അങ്ങാടി സ്വദേശി സാബിക് ആയിരുന്നു. ഇയാള്‍ ഒളിവിലാണ്.

ലഹരിക്കടിമകളായ സാബികും, സത്യഭാമയും കുട്ടിക്കും ലഹരികൊടുക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പീഡനദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെ കൈയില്‍ നിന്ന് ഇവര്‍ പണം വാങ്ങിയിരുന്നു. സ്ത്രീകളുടെ നഗ്ന വീഡിയോ എടുത്തു തരാനും പതിനഞ്ചുകാരനോട് ആവശ്യപ്പെട്ടിരുന്നു. കുട്ടിയുടെ പരാതിയിന്മേലാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. തിരൂര്‍ പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം യുവതിയെ പിടികൂടുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് സാബിക്കിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

Continue Reading

kerala

ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ ഹൈകോടതി ഇന്ന് വാദം കേള്‍ക്കും

ഇവരുടെ ജാമ്യപേക്ഷ കോഴിക്കോട് സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായി കോഴിക്കോട് ജുവനൈല്‍ ഹോമില്‍ കഴിയുന്ന വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ ഹൈകോടതി ഇന്ന് വാദം കേള്‍ക്കും. ഇവരുടെ ജാമ്യപേക്ഷ കോഴിക്കോട് സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയില്‍ ഷഹബാസിന്റെ കുടുംബം തടസ്സവാദം ഉന്നയിക്കും.

കുറ്റാരോപിതരായ ആറു കുട്ടികളും ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയതെന്നും പ്രതികളുടെ സാമൂഹിക മാധ്യമത്തിലെ ചാറ്റുകള്‍ ഇതിന് തെളിവാണെന്നും കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ പ്രോസിക്യുഷന്‍ വാദിച്ചിരുന്നു. കേസില്‍ പ്രതികളായ ആറു പേര്‍ക്ക് വേണ്ടി നാല് അഭിഭാഷകരാണ് കേസ് വാദിച്ചത്.

അവധിക്കാലമായതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പം ഇവരെ ജാമ്യം നല്‍കി വിട്ടയക്കണം എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഒരു മാസത്തിലധികമായി ജുവനൈല്‍ ഹോമില്‍ കഴിയുകയാണ് ഇവരെന്നും ഇത് കുട്ടികളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്നും രക്ഷിതാക്കള്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

എന്നാല്‍ ഈ വാദങ്ങളെയെല്ലാം കോടതി തള്ളുകയായിരുന്നു. ഫെബ്രുവരി 28 ന് വിദ്യാര്‍ഥികള്‍ സമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. മാര്‍ച്ച് ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷഹബാസ് മരിച്ചത്.

Continue Reading

Trending