Connect with us

india

മഹാകുംഭമേളക്കിടെ വീണ്ടും അപകടം; ടെന്റുകള്‍ക്ക് തീപിടിച്ചു

കുംഭമേളക്കെത്തുന്നവര്‍ക്ക് വിശ്രമിക്കാനൊരുക്കിയ ടെന്റുകള്‍ക്ക് തീപിടിച്ചു. അപകടത്തില്‍ ആളപായമില്ല.

Published

on

മഹാകുംഭമേളയില്‍ വീണ്ടും അപകടം. 30ലേറെ ആളുകളുടെ ജീവന്‍ നഷ്ടമായതിന് പിന്നാലെ കുംഭമേളക്കെത്തുന്നവര്‍ക്ക് വിശ്രമിക്കാനൊരുക്കിയ ടെന്റുകള്‍ക്ക് തീപിടിച്ചു. അപകടത്തില്‍ ആളപായമില്ല.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ടെന്റുകള്‍ക്ക് തീപിടിച്ചതായി വിവരം ലഭിച്ചത്. ഉടന്‍ സംഭവസ്ഥലത്തെത്തിയെന്നും ഫയര്‍ഫോഴ്‌സ് ഓഫിസര്‍ പ്രമോദ് ശര്‍മ പറഞ്ഞു. പ്രദേശത്തേക്ക് റോഡുകളില്ലാത്തത് വലിയ പ്രയാസം സൃഷ്ടിച്ചതായും ശര്‍മ പറഞ്ഞു. തീ പൂര്‍ണമായും അണച്ചിട്ടുണ്ടെന്നും 15 ടെന്റുകളോളം കത്തിനശിച്ചിട്ടുണ്ടെന്നും അപകട കാരണം അന്വേഷിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം, ഇന്നലെ മഹാകുംഭമേളക്കിടെയുണ്ടായ തിക്കിലുംതിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 30 ആയി. 60 പേര്‍ക്ക് പരിക്കുണ്ട്. ഭക്തര്‍ ബാരിക്കേഡ് മറികടന്നതാണ് അപകടത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. അപകടത്തില്‍പെട്ടവരെ സ്ട്രച്ചറുകളിലും ആംബുലന്‍സുകളിലും പൊലീസ് വാഹനങ്ങളിലുമാണ് ആശുപത്രിയില്‍ എത്തിച്ചത്. ദുരന്തത്തിന് പിന്നാലെ നിര്‍ത്തിവെച്ച സ്‌നാനം ബുധനാഴ്ച ഉച്ചക്കുശേഷം പുനരാരംഭിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എ ഐ കെ എം സി സി – എസ് ടി സി എച്ച് സമൂഹ വിവാഹം 23 ന്

അനുബന്ധ പരിപാടികള്‍ക്ക് ഇന്ന് തുടക്കം

Published

on

ബംഗ്ലൂരു: എ ഐ കെ എം സി സി – ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി സംഘടിപ്പിക്കുന്ന ഏഴാമത് സമൂഹ വിവാഹം 23 ഞായറാഴ്ച നടക്കും. ശിവാജി നഗറിലെ ഖുദൂസ് സാഹിബ് ഈദ് ഗാഹ് മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ യൂസുഫ് ഹാജി (സൗഭാഗ്യ )നഗറില്‍ രാവിലെ 10 മുതലാണ് പരിപാടികള്‍ ആരംഭിക്കുക. ബംഗ്ലൂരു നഗര പരിധിക്ക് പുറത്ത് 150 കിലോമീറ്ററിനുള്ളില്‍ നിന്നും ലഭിച്ച 156 അപേക്ഷകളില്‍ നിന്ന് സര്‍വ്വേ നടത്തി ഏറ്റവും അര്‍ഹരായ 65 ജോഡി വധൂവരന്‍മാര്‍ക്കാണ് ഞായറാഴ്ച മംഗല്യസൗഭാഗ്യമൊരുക്കുന്നത്. ഇതോടെ വൈവാഹിക ജീവിതം സ്വപ്നമായി മാത്രം കണ്ടിരുന്ന 1018 കുടുംബങ്ങളിലെ ആഗ്രഹ സാക്ഷാത്കാരമാണ് എ ഐ കെ എം സി സി – എസ് ടി സി എച്ച് ബംഗലൂരുവിലൂടെ സഫലീകരിക്കപ്പെടുന്നത്.

സമൂഹ വിവാഹത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഫുട്‌ബോള്‍ ലീഗ്, ക്രിക്കറ്റ് , കഴിഞ്ഞ സമൂഹ വിവാഹങ്ങളിലെ ദമ്പതികളുടെ സംഗമം എന്നിവ ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. അനുബന്ധ പരിപാടികള്‍ക്ക്
ഇന്ന് (വെള്ളി) ഖുദൂസ് സാഹിബ് ഈദ് ഗാഹ് മൈതാനിയില്‍ തുടക്കമാവും. രാവിലെ 9.30 ന് എ ഐ കെ എം സി സി ബംഗ്ലൂരു സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ടി ഉസ്മാന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് സ്വാഗത സംഘം ഓഫീസ്, ജനറല്‍ സെക്രട്ടറി എം കെ നൗഷാദ് ഉദ്ഘാടനം ചെയ്യും.നൂറിലധികം കമ്പനികള്‍ പങ്കെടുക്കുന്ന മെഗാ ജോബ് ഫെയറാണ് വെള്ളിയാഴ്ചത്തെ പ്രധാന പരിപാടി. എ എം പി, ജി ടെക്, എം എസ് എഫ് ദേശീയ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്. പതിനായിരത്തിലധികം തൊഴിലവസരങ്ങളാണ് വിവിധ കമ്പനികള്‍ ഇതിനായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് രണ്ടാം തവണയാണ് സമൂഹ വിവാഹത്തോടനുബന്ധിച്ച് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്.

നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട 200 പ്രതിനിധികള്‍ പങ്കെടുക്കുന്ന ജനെക്‌സ് ബിസിനസ് സമ്മിറ്റ് ശനിയാഴ്ച നടക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ നടക്കുന്ന പരിപാടിയില്‍ ബിസിനസ് രംഗത്തെ നവ പ്രവണതകള്‍, പിടിച്ച് നില്‍ക്കലിന്റെ രസതന്ത്രം, ഉയര്‍ത്തെഴുനേല്‍പ്പിന്റെ പടവുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. നവ സംരംഭകര്‍ക്കും ഉപകാരപ്രദമായ രീതിയിലുള്ള പാനല്‍ ചര്‍ച്ചകള്‍ക്ക് ബിസിനസ് രംഗത്തെ പ്രമുഖര്‍ നേതൃത്വം നല്‍കും.

23 ന് രാവിലെ 10.30 ന് സമൂഹ വിവാഹ പരിപാടികള്‍ ആരംഭിക്കും. 59 പേരുടെ നിക്കാഹ് കര്‍മം പൂര്‍ത്തിയായ ശേഷം പൊതുപരിപാടികള്‍ക്ക് തുടക്കമാവും. കഴിഞ്ഞ ദിവസങ്ങളിലായി വിവാഹിതരായ 6 ഇതര മതസ്ഥരുടെ വിവാഹ സല്‍ക്കാരവും ഇതിന് ശേഷം നടക്കും. പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയ കാര്യസമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ എം ഖാദര്‍ മൊയ്തീന്‍, പി കെ കുഞ്ഞാലിക്കുട്ടി,കര്‍ണാട മന്ത്രിമാരായ ജി പരമേശ്വര, ആര്‍ രാമലിംഗ റെഡി, കെ ജെ ജോര്‍ജ്, ദിനേശ് ഗുണ്ടുറാവു, സമീര്‍ അഹമ്മദ് ഖാന്‍, റഹീം ഖാന്‍, കൃഷ്ണ ബൈര ഗൗഢ , കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു ടി ഖാദര്‍,എം പി മാരായ ശാഫി പറമ്പില്‍, ഹാരിസ് ബീരാന്‍, എം എല്‍ എ മാരായ എന്‍ എ ഹാരിസ്, റിസ്വാന്‍ അര്‍ഷാദ്, ഉദയ് ബി ഗരുഡാചാര്‍ , വ്യവസായ പ്രമുഖരായ ബി എം ഫാറൂഖ്,സഫാരി സൈനുല്‍ ആബിദ്, താപ്പി അബ്ദുല്ലക്കുട്ടി ഹാജി, കീഴേടത്ത് ഇബ്രാഹിം ഹാജി,അബ്ദുറഹിമാന്‍ രണ്ടത്താണി, പാറക്കല്‍ അബ്ദുല്ല തുടങ്ങി മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും.

പോണ്ടിച്ചേരി ജിപ്മര്‍ ആശുപതിക്ക് സമീപം സ്ഥാപിക്കുന്ന ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയുടെ പ്രഖ്യാപനം, മടിക്കേരിയില്‍ പുതുതായി ആരംഭിക്കുന്ന എസ് ടി സി എച്ച് പാലിയേറ്റീവ് ഹോകെയര്‍ യൂനിറ്റിന്റെ വാഹന സമര്‍പ്പണം എന്നിവയും ഇതോടനുബന്ധിച്ച് നടക്കും.

Continue Reading

india

അസമില്‍ കോണ്‍ഗ്രസ് എംപി റാഖിബുല്‍ ഹുസൈന് നേരെ ആക്രമണം; ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ചു

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ സ്‌കൂട്ടറില്‍ പോകുന്നതിനിടെ അക്രമിക്കുകയായിരുന്നു

Published

on

അസമില്‍ കോണ്‍ഗ്രസ് എംപി റാഖിബുല്‍ ഹുസൈന് ആക്രമണത്തില്‍ പരിക്കേറ്റു. പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ സ്‌കൂട്ടറില്‍ പോകുന്നതിനിടെ രൂപഹിഹാട്ടിലെ നാതുന്‍ ബസാറില്‍ വെച്ച് മുഖംമൂടി ധരിച്ച സംഘം ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു.

സംഭവത്തില്‍ എംപിയുടെ മകനും സുരക്ഷ ഉദ്യോഗസ്ഥനും പരിക്കേറ്റു. അക്രമി സംഘം ക്രിക്കറ്റ് ബാറ്റ് കൊണ്ട് എംപിയുടെ തലക്കടിക്കുകയായിരുന്നു. എന്നാല്‍ ഹോല്‍മറ്റ് ധരിച്ചതിനാല്‍ കൂടുതല്‍ പരിക്കേറ്റിട്ടില്ല. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമികളില്‍ ഒരാള്‍ റാഖിബുള്‍ ഹുസൈനെ ബാറ്റ് കൊണ്ട് അടിക്കുന്നത് വ്യക്തമായി കാണാം. അതേസമയം ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ദേബബ്രത സൈകി പറഞ്ഞു. ‘സംസ്ഥാനത്തെ ക്രമസമാധാനനില മികച്ചതാണെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഒരു എംപി പോലും തെരുവില്‍ സുരക്ഷിതനല്ല. എങ്ങനെയാണ് ഒരു എംപിയെ ഇങ്ങനെ അക്രമിക്കാന്‍ കഴിഞ്ഞത്, സമഗ്രമായ അന്വേഷണം വേണം’- ദേബബ്രത സൈകി വ്യക്തമാക്കി.

അതേസമയം എംപി സുരക്ഷിതനാണെന്ന് അസം ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഹര്‍മീത് സിംഗ് പറഞ്ഞു. ധുബ്രി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് 10 ലക്ഷം വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് ഹുസൈന്‍ വിജയിച്ചത്.

Continue Reading

india

ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലെ അശ്ലീല ഉള്ളടക്കം; മുന്നറിയിപ്പ്‌നല്‍കി കേന്ദ്രം

നിയമ വിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനും ഒ.ടി.ടി പ്ലാറ്റ് ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Published

on

ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നതിനെക്കുറിച്ചുള്ള പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പ്‌നല്‍കി കേന്ദ്രം. നിയമ വിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനും ഒ.ടി.ടി പ്ലാറ്റ് ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ഉള്ളടക്കത്തിന്റെ പ്രായാധിഷ്ഠിതമായ വര്‍ഗീകരണം കര്‍ശനമായി പാലിക്കുന്നതുള്‍പ്പെടെ ഐ.ടി നിയമങ്ങള്‍ പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടു.

സാമൂഹമാധ്യമങ്ങളും ഒ.ടി.ടി പ്ലാറ്റ്ഫോമുകളും അശ്ലീല ഉള്ളടക്കങ്ങള്‍ സംപ്രേഷണം ചെയ്യുന്നകതിലും, വിദ്വേഷ പ്രചാരണത്തിനും വ്യാപകമായി ഉപയോഗിക്കുന്നു എന്നതാണ് നിര്‍ദേശത്തിന് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം സൂചിപ്പിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. പ്രായാധിഷ്ഠിത ഉള്ളടക്ക വര്‍ഗീകരണം നടത്തി ‘എ’ റേറ്റുചെയ്ത ഉള്ളടക്കങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കണം. ഇക്കാര്യത്തില്‍ നിമയം അനുശാസിക്കുന്ന ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Continue Reading

Trending