Connect with us

kerala

കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം യുഡിഎഫ് വിടുമെന്ന പ്രചാരങ്ങള്‍ വ്യാജം: അനൂപ് ജേക്കബ്

കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തെക്കുറിച്ച് ചിലര്‍ ബോധപൂര്‍വ്വം തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും എംഎല്‍എ പറഞ്ഞു

Published

on

കോട്ടയം: കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം യുഡിഎഫ് വിടുമെന്ന പ്രചാരണം വ്യാജമാണെന്ന് അനൂപ് ജേക്കബ് വ്യക്തമാക്കി. യുഡിഎഫിലെ കക്ഷിയെന്ന നിലയില്‍ മുന്നണിയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്നും മറിച്ച് വരുന്ന പ്രചാരണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തെക്കുറിച്ച് ചിലര്‍ ബോധപൂര്‍വ്വം തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും എംഎല്‍എ പറഞ്ഞു.

അതേസമയം, പാലാ സീറ്റിനെ ചൊല്ലി എല്‍ഡിഎഫ് തര്‍ക്കം രൂക്ഷമാകുകയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് ആര്‍ക്കും വിട്ടു നല്‍കില്ലെന്ന് പാല എംഎല്‍എ മാണി സി കാപ്പന്‍ അറിയിച്ചിരുന്നു. ‘വഴിയേ പോകുന്നവര്‍ക്ക് സീറ്റ് ചോദിക്കാന്‍ എന്താണ് കാര്യമെന്നും അദ്ദേഹം ചോദിച്ചു.

തോറ്റ് നില്‍ക്കുന്ന സീറ്റ് അവര്‍ എങ്ങിനെ ചോദിക്കുമെന്നും ജോസ് കെ മാണി വിഭാഗത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫില്‍ എന്‍സിപിക്ക് പാലാ സീറ്റ് ആവശ്യപ്പെട്ട് നേടേണ്ട സാഹചര്യമില്ല. പാല ഞാന്‍ ജയിച്ച സീറ്റാണ്. അത് ഞങ്ങള്‍ക്ക് തന്നെ ലഭിക്കുമെന്നും മാണി സി കാപ്പന്‍ പ്രത്യാശ പ്രകടിപ്പിച്ചു.അതേസമയം, മുന്നണി മാറ്റമെന്ന സാധ്യത നിലവില്‍ ഇല്ലെന്നും യുഡിഎഫിലെ ഒരു നേതാവുമായും ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍സിപിക്ക് പരിഗണന ലഭിച്ചില്ലെന്നതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പാലാ സീറ്റ് എല്‍ഡിഎഫ് ജോസ് കെ മാണിക്ക് നല്‍കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇത് സംഭവിച്ചാല്‍ എന്‍സിപി മുന്നണിയില്‍ തുടരുന്ന കാര്യം സംശയമാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പെരിയ ഇരട്ടക്കൊല; മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 14 പ്രതികള്‍ കുറ്റക്കാര്‍

ടിപി വധക്കേസിന് ശേഷം സമീപകാലത്ത് സിപിഎമ്മിനെ ഏറ്റവും പ്രതിരോധത്തിലാക്കിയ കേസാണ് പെരിയ ഇരട്ടക്കൊലക്കേസ്.

Published

on

പെരിയ ഇരട്ടക്കൊലപാതകത്തിൽ സിപിഐഎം മുൻ എംഎല്‍എ കെ വി കുഞ്ഞിരാമനടക്കം 14 പ്രതികളും കുറ്റക്കാരെന്ന് കോടതി. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. 9,11,12,13,16,18,17,19, 23,24 എന്നീ പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. സിബിഐ കോടതിയാണ് കേസിൽ വിധി പ്രസ്താവിച്ചത്. 2019 ഫെബ്രുവരി 17ന് നടന്ന സംഭവത്തിലാണ് വിധി. കോൺ​ഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നതാണ് കേസ്. മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനും സിപിഎം നേതാക്കളുമടക്കം 24 പേരായിരുന്നു കേസിൽ പ്രതിപട്ടികയിലുണ്ടായത്.

ടിപി വധക്കേസിന് ശേഷം സമീപകാലത്ത് സിപിഎമ്മിനെ ഏറ്റവും പ്രതിരോധത്തിലാക്കിയ കേസാണ് പെരിയ ഇരട്ടക്കൊലക്കേസ്. പെരിയ ഇരട്ടക്കൊലപാതകം തുടക്കത്തിൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദേശപ്രകാരം പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. 270 സാക്ഷികളായിരുന്നു കേസിലുണ്ടായിരുന്നത്. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് കേസ് അന്വേഷിച്ചത്. 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചത്.

14 പേരായിരുന്നു ആദ്യം പ്രതിപട്ടികയിലുണ്ടായിരുന്നത്. ഇതിൽ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് മറ്റ് പത്ത് പേരെ കൂടി പ്രതി ചേർത്തത്. യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെയുള്ളവരെ ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തിന് ​ഗൂഢാലോചന നടത്തിയത് കേന്ദ്രീകരിച്ചായിരുന്നു സിബിഐ അന്വേഷണം. ഈ ഘട്ടത്തിലാണ് ഉദുമ മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ വി കുഞ്ഞിരാമൻ പ്രതിയായത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ‍ന്റ് കെ മണികണ്ഠൻ, സിപിഎം നേതാക്കളായ രാഘവൻ വെളുത്തോളി, എൻ ബാലകൃഷ്ണൻ , ഭാസ്കരൻ വെളുത്തോളി തുടങ്ങിയവരും പിന്നീട് പ്രതികളായി.

വിധി പ്രസ്താവിക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കല്ല്യോട്ട് പ്രദേശം ഉള്‍ക്കൊളളുന്ന പെരിയ വില്ലേജില്‍ പ്രകടനങ്ങള്‍ക്ക് വിലക്കുണ്ട്.

Continue Reading

kerala

സംസ്ഥാനത്ത് ഒരാഴച ദുഃഖാചരണം: ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി; ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും

രാജ്യത്താകെ ദുഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും എന്നും അറിയിച്ചു.

Published

on

ഡോ മൻമോഹൻ സിങ് അന്തരിച്ചതിനെത്തുടർന്ന് സംസ്ഥാനത്തും ഒരാഴ്ചത്തേക്ക് ഔദ്യോഗിക ദുഖാചരണം നടത്തും. ഡിസംബർ 26 മുതൽ ജനുവരി 1 വരെ സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയെന്ന് പെതുഭരണ വകുപ്പ് അറിയിച്ചു. രാജ്യത്താകെ ദുഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും എന്നും അറിയിച്ചു.

സംസ്ഥാനത്ത് സ്ഥിരമായി ദേശീയ പതാക സ്ഥാപിച്ചിട്ടുള്ള ഇടങ്ങളിൽ പതാക പകുതി താഴ്ത്തിക്കെട്ടുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നതിന് ജില്ലാകളക്ടർമാർക്ക് ഉത്തരവിലൂടെ നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

Continue Reading

kerala

സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് നിയമനം; ബിരുദധാരികള്‍ക്കും അപേക്ഷിക്കാം; സര്‍ക്കാര്‍ ഉത്തരവ് തള്ളി

സര്‍ക്കാര്‍ വകുപ്പിലേക്ക് നടത്തുന്ന ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാനാകില്ലെന്ന വ്യവസ്ഥ സര്‍വകലാശാല നിയമനത്തിന് ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കി.

Published

on

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് നിയമനത്തിന് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാനാകില്ലെന്ന സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥ ഒഴിവാക്കാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ബിരുദധാരികള്‍ക്ക് ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് അപേക്ഷിക്കാനാകില്ലെന്ന വ്യവസ്ഥ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കിയാണ് ജസ്റ്റിസ് നരേന്ദ്രന്‍, ജസ്റ്റിസ് പിജിഅജിത് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

സര്‍ക്കാര്‍ വകുപ്പിലേക്ക് നടത്തുന്ന ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാനാകില്ലെന്ന വ്യവസ്ഥ സര്‍വകലാശാല നിയമനത്തിന് ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കി. നിയമനത്തിനായി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച് വീണ്ടും പരീക്ഷ നടത്തണം. എല്ലാ സര്‍വകലാശാലകളിലേക്കും ലാസ്റ്റ്‌ഗ്രേഡ് തസ്തികയിലേക്ക് ഒരുമിച്ച് നിയമനം നടത്താന്‍ യോഗ്യത ഏകീകരിച്ചതില്‍ അപാകമില്ലെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.

സര്‍വകലാശാലകളുടെ നിയമത്തില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് ബിരുദധാരികള്‍ അപേക്ഷിക്കുന്നത് വിലക്കിയിട്ടില്ല.

Continue Reading

Trending